1927-തുഞ്ചത്തെഴുത്തച്ഛൻ - കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ

Item

Title
ml 1927-തുഞ്ചത്തെഴുത്തച്ഛൻ - കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ
en 1927-Thunchathezhuthachan-K.S. Ezhuthachan
Date published
1927
Number of pages
122
Alternative Title
en 1927-Thunchathezhuthachan-K.S. Ezhuthachan
Language
Date digitized
Blog post link

Abstract
മലയാളസാഹിത്യത്തിൻ്റെ ചരിത്രത്തിൽ തുഞ്ചത്തെഴുത്തച്ഛൻ്റെ പേര് ഒരു പ്രകാശസ്തംഭം പോലെ നിലകൊള്ളുന്നു. ഭാഷയുടെ ലാളിത്യത്തെയും ഭക്തിയുടെ ആഴത്തെയും ഒരുമിപ്പിച്ച് മലയാളിക്ക് പുതിയൊരു സാഹിത്യാനുഭവം സമ്മാനിച്ച മഹാകവിയാണ് അദ്ദേഹം. 1927-ൽ പ്രസിദ്ധീകരിച്ച തുഞ്ചത്തെഴുത്തച്ഛൻ എന്ന ഈ ഗ്രന്ഥത്തിൻ്റെ ഒന്നാം പതിപ്പിൽ, ഒരു പ്രതിഭയെക്കുറിച്ചുള്ള പഠനാത്മകവും ചരിത്രപരവുമായ വിലയിരുത്തലാണ് കാണുവാൻ സാധിക്കുന്നത്. എഴുത്തച്ഛൻ്റെ ജീവിതം, കൃതികൾ, ഭാഷാപ്രാധാന്യം, സാഹിത്യസ്വാധീനം എന്നിവയെ സമഗ്രമായി മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കുന്നു.വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ രചന നിർവഹിച്ച ഈ കൃതിയുടെ 1960-ൽ ഇറങ്ങിയ നാലാംപതിപ്പ് ഗ്രന്ഥപ്പുരവഴി നേരത്തെ തന്നെ ഡിജിറ്റൈസ് ചെയ്തിരുന്നു.മലയാളസാഹിത്യത്തിൻ്റെ ചരിത്രവും ഭാഷയുടെ വളർച്ചയും മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ഗ്രന്ഥം കെ.എസ്സ്. എഴുത്തച്ഛൻ തൻ്റെ ഗുരുനാഥനായ പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മയ്ക്ക് സമർപ്പിച്ചിരിക്കുന്നു. പുസ്തകത്തിൻ്റെ അവതാരിക എഴുതിയ കെ.കെ. രാജ എഴുത്തച്ഛൻ്റെ ചരിത്രപരമായ പ്രാധാന്യവും മലയാള സംസ്കാരത്തിൽ അദ്ദേഹം ചെലുത്തിയ സ്വാധീനവും വിശദമാകുന്നു. തുഞ്ചത്തെഴുത്തച്ഛനെ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ, മലയാള ഭാഷാചരിത്രത്തിൻ്റെ വേരുകളിലേക്കും സാഹിത്യത്തിൻ്റെ അനന്ത സാധ്യതകളിലേക്കും വെളിച്ചം വീശുന്ന ഒരു സ്നേഹോപഹാരമാണ് ഈ ഗ്രന്ഥം.