ആത്മപോഷിണി പുസ്തകം 07 ലക്കം 01-12

1916 – 1917 കാലങ്ങളിൽ  പ്രസിദ്ധീകരിച്ച ആത്മപോഷിണി യുടെ പുസ്തകം 07, 01 – 12 വരയുള്ള ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

Athmaposhini
1916-1917 – Athmaposhini – Volume 07 – Issue 01-12

 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ പുലിക്കോട്ടിൽ യൗസേഫ് ശേമ്മാശൻ മാനേജറായും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വള്ളത്തോൾ നാരായണമേനോൻ തുടങ്ങിയവർ വിവിധ കാലഘട്ടങ്ങളിലായി പത്രാധിപരായും ഒക്കെ പ്രസിദ്ധീകരിച്ചിരുന്ന ഒരു സാഹിത്യ മാസിക ആയിരുന്നു ആത്മപോഷിണി. ഈ ആദ്യകാലമാസിക ഭാഷാഗ്ദ്യ സാഹിത്യശാഖകൾക്ക് വളർച്ചയേകി. പല യുവ സാഹിത്യകാരന്മാർക്കും ഈ മാസിക കളരിയായിരുന്നു.

ഒരുപാട് പുതുമുഖ എഴുത്തുകാരുടെ കൃതികൾ കൊണ്ടും, ഉള്ളൂർ പരമേശ്വരയ്യർ, വടക്കുംകൂർ രാജരാജവർമ്മ പോലുള്ള പ്രശസ്ത സാഹിത്യകാരുടെ കൃതികൾ കൊണ്ടും സമ്പന്നമായ ഒരു മാസികായായിരുന്നു ആത്മപോഷിണി.  ആ കാലഘട്ടത്തിലെ ഗ്രന്ഥങ്ങളുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന ‘ഗ്രന്ഥവിഹാരം’, പുതിയ അറിവുകൾ പരിചയ പെടുത്തുന്ന ‘ജ്ഞാനനിക്ഷേപം’ പോലുള്ള ഒരുപാട് പംക്തികൾ കൊണ്ട് നിറന്നതായ ഒരു മാസികയായിരുന്നു ആത്മപോഷിണി. ആ കാലഘട്ടത്തിലെ നിരവധി പരസ്യങ്ങൾ മാസികയിൽ കാണാം.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ മാസിക ഡിജിറ്റൈസേഷനായി ലഭ്യമായത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആത്മപോഷിണി പുസ്തകം 07 ലക്കം 01-12
  • പ്രസിദ്ധീകരണ വർഷം: 1916-1917
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവൻ – വി. നീലകണ്ഠപ്പിള്ള

1938 – ൽ പ്രസിദ്ധീകരിച്ച, വി. നീലകണ്ഠപ്പിള്ള രചിച്ച ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1938 - ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവൻ - വി. നീലകണ്ഠപ്പിള്ള
1938 – ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവൻ – വി. നീലകണ്ഠപ്പിള്ള

തിരുവിതാംകൂർ രാജ്യത്തിൻ്റെ സൈനികചരിത്രത്തിലെ ശ്രദ്ധേയനായ പടത്തലവൻ ഇരവിക്കുട്ടിപ്പിള്ളയുടെ ജീവിതവും വീരകൃത്യങ്ങളും ആസ്പദമാക്കിയാണ് ഈ കൃതി രചിച്ചിരിക്കുന്നത്. ഇരവിക്കുട്ടിപ്പിള്ള 17-ആം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്തിൻ്റെ പ്രമുഖ സൈനികനായകനായിരുന്നു. മധുരനായക്കരുമായി ബന്ധപ്പെട്ട യുദ്ധങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചതായി കേരളചരിത്രത്തിൽ പരാമർശിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ വീരമരണവും പിന്നീട് ജനകീയഗാനങ്ങളിലും ഐതിഹ്യങ്ങളിലും സ്ഥാനം നേടി. ഈ കൃതി കേരളത്തിൻ്റെ സൈനികചരിത്രത്തെ ജനപ്രിയമാക്കുകയും, ഇരവിക്കുട്ടിപ്പിള്ളയുടെ വീരജീവിതം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്ത ശ്രദ്ധേയമായ ചരിത്രഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. ചരിത്രബോധവും ദേശാഭിമാനവും വളർത്തുന്നതിൽ ഈ കൃതിക്ക് പ്രത്യേക സ്ഥാനമുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവൻ
  • രചന: V. Neelakanda Pilla
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 52
  • അച്ചടി: Sreedhara Printing House, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1965 – Census Of India 1961 – Vol. VII – Kerala – Part VI D – Village Survey Monographs Alleppey District – M.K. Devassy

Through this post, we are releasing the digital scan of Census of India 1961 – Vol. VII – Kerala – Part VI D – Village Survey Monographs Alleppey District written by M.K. Devassy and published in the year 1965. 

1965 – Census Of India 1961 – Vol. VII – Kerala – Part VI D – Village Survey Monographs Alleppey District – M.K. Devassy

During the 1961 census, the Indian government moved beyond basic numerical counting to perform deep, socio-economic and cultural “type studies” of rural communities across various states.
​This specific volume focuses entirely on the Alleppey (Alappuzha) District in Kerala, taking an integrated look at demographic patterns, occupational adjustments, and everyday local traditions. Out of 35 total village surveys taken up across Kerala, this part presents the deep-dive monographs of four specific centres chosen for their distinct socioeconomic and ecological characteristics:
​Bharanikavu: Selected to study traditional paddy (rice) cultivation.
​Kadapra: Selected to look closely at sugar-cane cultivation.
​Muttar: Selected to study the concentration and social structure of the Velan community.
​Prakkad: Selected to observe kari land (acid peat soil unique to Kuttanad) cultivation practices.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Census of India 1961 – Vol. VII – Kerala – Part VI D – Village Survey Monographs Alleppey District
  • Author:  M.K. Devassy
  • Published Year: 1965
  • Number of pages: 476
  • Press: The City Press, Trivandrum
  • Scan link:  Link

1948 – ആധുനിക ചൈന – എം. സാമുവൽ

1948 – ൽ പ്രസിദ്ധീകരിച്ച, എം. സാമുവൽ രചിച്ച ആധുനിക ചൈന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - ആധുനിക ചൈന - എം. സാമുവൽ
1948 – ആധുനിക ചൈന – എം. സാമുവൽ

പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ എം. സാമുവൽ രചിച്ച് 1946-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ഒരു ചരിത്ര-സാംസ്കാരിക ഗ്രന്ഥമാണ് ‘ആധുനികചൈന’. മലയാള ഭാഷയിൽ ചൈന എന്ന മഹാരാജ്യത്തിൻ്റെ ചരിത്രത്തെയും ജനജീവിതത്തെയും കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ആദ്യകാല കൃതികളിൽ ഒന്നാണിത്. ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ സാംസ്കാരിക-വ്യാപാര ബന്ധമുള്ള ചൈനയെക്കുറിച്ച് മലയാളത്തിൽ ആധികാരികമായ പുസ്തകങ്ങൾ ലഭ്യമല്ലാതിരുന്ന കാലത്താണ് ഈ ഗ്രന്ഥം രചിക്കപ്പെടുന്നത്. ചൈനയുടെ ഭൂമിശാസ്ത്രം, ജനങ്ങളുടെ ആചാരങ്ങൾ, വസ്ത്രധാരണം, മതം, ഭാഷ, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ എന്നിവയെല്ലാം ഈ ലഘുഗ്രന്ഥത്തിൽ ലളിതമായി പ്രതിപാദിക്കുന്നു. കൂടാതെ, ചൈനയിലെ രാജവാഴ്ചയുടെ അവസാനവും, ഡോ. സൻയാത് സെന്നിൻ്റെ നേതൃത്വത്തിൽ നടന്ന വിപ്ലവവും, റിപ്പബ്ലിക്കിന്റെ സ്ഥാപനവും, ജപ്പാൻ അധിനിവേശത്തിന്റെ ആഘാതങ്ങളും ഇതിൽ ചരിത്രപരമായി വിശകലനം ചെയ്യുന്നുണ്ട്. ലളിതവും ആകർഷകവുമായ ഗദ്യശൈലിയിൽ എഴുതപ്പെട്ട ഈ പുസ്തകം, ഇരുപതാം നൂറ്റാണ്ടിൻ്റെ പകുതിയിൽ ലോകരാഷ്ട്രീയത്തിൽ സംഭവിച്ച വൻ മാറ്റങ്ങളെ മലയാളി വായനക്കാർക്ക് പരിചയപ്പെടുത്തിക്കൊടുത്ത ഒരു മികച്ച ചരിത്രരേഖയാണ്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആധുനിക ചൈന
  • രചന: എം. സാമുവൽ
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 180
  • അച്ചടി: The Reddiar Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1967 – Census of India 1961 – Vol. VII – Kerala – Part V A – Special Tables for Scheduled Castes and Scheduled Tribes – M.K. Devassy

Through this post, we are releasing the digital scan of Census of India 1961 – Vol. VII – Kerala – Part V A – Special Tables for Scheduled Castes and Scheduled Tribes written by M.K. Devassy and published in the year 1967.


1967 – Census of India 1961 – Vol. VII – Kerala – Part V A – Special Tables for Scheduled Castes and Scheduled Tribes – M.K. Devassy

This specific report deals exclusively with detailed socio-economic, cultural, and demographic data relating to Scheduled Castes and Scheduled Tribes in the state of Kerala. unique feature of the 1961 Census was the preparation of exhaustive tables tracking age, sex composition, marital status, economic activity, and literacy specifically for each of these notified communities. This volume remains a foundational historical and demographic reference for researchers studying the socio-economic trajectory and welfare implementation of Dalit and Adivasi communities in post-independence Kerala.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Census of India 1961 – Vol. VII – Kerala – Part V A – Special Tables for Scheduled Castes and Scheduled Tribes 
  • Author:  M.K. Devassy
  • Published Year: 1967
  • Number of pages: 256
  • Press: The City Press, Trivandrum
  • Scan link:  Link

1921 – രണ്ടു സാഹസികയാത്രകൾ – ഏ. ബാലകൃഷ്ണ്പിള്ള

1921 – ൽ പ്രസിദ്ധീകരിച്ച, ഏ. ബാലകൃഷ്ണപിള്ള രചിച്ച രണ്ടു സാഹസികയാത്രകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1921 – രണ്ടു സാഹസികയാത്രകൾ – ഏ. ബാലകൃഷ്ണ്പിള്ള

ചരിത്രപ്രസിദ്ധനായ ഒരു സഞ്ചാരിയുടെ (ആർമിനിയസ് വാംബേരി) അതിസാഹസികമായ യാത്രകളെയും, അദ്ദേഹം സന്ദർശിച്ച വിവിധ രാജ്യങ്ങളെയും (ആർമേനിയ, മെസൊപ്പൊട്ടേമിയ, പേർഷ്യ), അവിടുത്തെ സംസ്കാരങ്ങളെയും കുറിച്ചുള്ള വിവരണങ്ങളാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. ശാരീരികവും സാമ്പത്തികവുമായ എല്ലാ പരിമിതികളെയും നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന്, ജീവൻ പോലും പണയം വെച്ച് വാംബേരി നടത്തിയ മധ്യേഷ്യൻ സഞ്ചാരത്തിൻ്റെ സുപ്രധാനമായ തുടക്കവും അതിനായി അദ്ദേഹം നടത്തിയ അസാധാരണമായ ഒരുക്കങ്ങളുമാണ് ഇവിടെ വ്യക്തമാക്കുന്നത്. പൗരസ്ത്യ സംസ്കാരത്തോടുള്ള ഒരു സഞ്ചാരിയുടെ അടങ്ങാത്ത ആവേശത്തിൻ്റെ നേർക്കാഴ്ചയാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രണ്ടു സാഹസികയാത്രകൾ 
  • രചന: ഏ. ബാലകൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1921
  • താളുകളുടെ എണ്ണം: 66
  • അച്ചടി: Sridhara Power Press
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1804 – Vyacarana – Seu Locupletissima Samscrdamicae Linguae Institutio -P. Paulino A S. Bartholomaeo

1804 – ൽ പ്രസിദ്ധീകരിച്ച, പൗളിനോസ് പാതിരി രചിച്ച ലത്തീൻ ഭാഷയിലുള്ള പുസ്തകമായ Vyacarana seu Locupletissima Samscrdamicae Linguae Institutio (വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം) ൻ്റെ ഡിജിറ്റൽ   സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1804 - വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം - പൗളിനോസ് പാതിരി
1804 – വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം – പൗളിനോസ് പാതിരി

പൗളിനോസ് പാതിരി 1804-ൽ റോമിൽ പ്രസിദ്ധീകരിച്ച ‘Vyacarana seu Locupletissima Samscrdamicae Linguae Institutio’ (വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം) എന്ന ഗ്രന്ഥം യൂറോപ്പിലെ ആദ്യകാല സംസ്കൃതപഠനത്തിന് വലിയ സംഭാവനകൾ നൽകിയ ഒന്നാണ്. 1790-ൽ അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ച ‘സിദ്ധരൂപം’ എന്ന വ്യാകരണ ഗ്രന്ഥത്തിൻ്റെ വിപുലീകരിച്ച പതിപ്പാണിത്.

യൂറോപ്പിലെ ആദ്യകാല ഇൻഡോളജി പണ്ഡിതനും കാർമലൈറ്റ് സന്യാസിയുമായിരുന്ന പൗളിനോസ് പാതിരി, കേരളത്തിൽ താമസിച്ചാണ് മലയാളവും സംസ്കൃതവും അഭ്യസിച്ചത്. ലത്തീൻ ഭാഷയിൽ എഴുതപ്പെട്ട ഈ പുസ്തകത്തിൻ്റെ വലിയൊരു സവിശേഷത, ഇതിലെ സംസ്കൃത ഉദാഹരണങ്ങൾ മലയാളലിപിയിലാണ് അച്ചടിച്ചിരിക്കുന്നത്. കൂടാതെ, മലയാളത്തിലെ ആദ്യ അച്ചടിപുസ്തകമായ ‘സംക്ഷേപവേദാർത്ഥം’ അച്ചടിക്കാൻ റോമിൽ നിർമ്മിച്ച അതേ മലയാളം അച്ചുകളാണ് ഈ ഗ്രന്ഥത്തിലും ഉപയോഗിച്ചിരിക്കുന്നത്. ചുരുക്കത്തിൽ, ഒരു യൂറോപ്യൻ പണ്ഡിതൻ്റെ ലത്തീൻ രചനയും, മലയാളലിപിയിലെ സംസ്കൃതവും, ആദ്യകാല മലയാള അച്ചടിയുടെ സാങ്കേതികചരിത്രവും ഒരേസമയം സംഗമിക്കുന്ന ഈ ഗ്രന്ഥം കേരളത്തിൻ്റെ സാംസ്കാരിക-അച്ചടി പൈതൃകത്തിലെ വിലപ്പെട്ടൊരു ചരിത്രസാക്ഷ്യമാണ്.

ഈ സവിശേഷപുസ്തകം ഗ്രന്ഥപ്പുരയിലെത്തിയ വഴിയും ശ്രദ്ധേയമാണ്. അപൂർവഗ്രന്ഥങ്ങൾ കണ്ടെത്തുന്നതിനായി വായനവാരത്തോട് അനുബന്ധിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, ആഴ്ചപതിപ്പ് തന്നെ മുൻകൈ എടുത്ത് നൽകിയ  ഗ്രന്ഥപ്പുര പദ്ധതിയെ പറ്റി നൽകിയ ആഹ്വാനം ശ്രദ്ധയിൽപ്പെട്ട എഴുത്തുകാരനായ ശ്രീ വർഗീസ് അങ്കമാലി ഈ പുസ്തകം ഡിജിറ്റൈസേഷനായി ഗ്രന്ഥപ്പുരയ്ക്ക് കൈമാറുകയായിരുന്നു. തുടർന്ന് എറണാകുളം ഡിജിറ്റൈസേഷൻ കേന്ദ്രത്തിൽ ഗ്രന്ഥം ഡിജിറ്റൈസ് ചെയ്തു. കാലപ്പഴക്കം കൊണ്ട് സംഭവിച്ച ചിലകേടുപാടുകൾ ഉണ്ടെങ്കിലും മിക്കവാറും ഉള്ളടക്കം ഒക്കെ ലഭ്യമായ ഒരു കോപ്പിയാണ് നമുക്ക് ഡിജിറ്റൈസേഷനായി ലഭ്യമായത്. ഈ പുസ്തകം ഇത്രനാൾ സൂക്ഷിച്ചു വെക്കുകയും ഇപ്പോൾ ഡിജിറ്റൈസേഷനു ലഭ്യമാക്കുകയും ചെയ്ത വർഗീസ് അങ്കമാലിക്ക് പ്രത്യേക നന്ദി.

എറണാകുളം സെൻ്ററിൽ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നു

 

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം
  • രചന: പൗളിനോസ് പാതിരി
  • പ്രസിദ്ധീകരണ വർഷം: 1804
  • താളുകളുടെ എണ്ണം: 368
  • അച്ചടി: Sacred Congregation for the Propagation of the Faith
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – സാമാന്യഗണിതശാസ്ത്രം – രണ്ടാം പുസ്തകം – 5-ാം ഫോറത്തിന്നു – ജെ. പാവമണി

1954 – ൽ പ്രസിദ്ധീകരിച്ച, ജെ. പാവമണി രചിച്ച സാമാന്യഗണിതശാസ്ത്രം – രണ്ടാം പുസ്തകം – 5-ാം ഫോറത്തിന്നു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 – സാമാന്യഗണിതശാസ്ത്രം – രണ്ടാം പുസ്തകം – 5-ാം ഫോറത്തിന്നു – ജെ. പാവമണി

ഗണിതശാസ്ത്ര പഠനം കേവലം പരീക്ഷ ജയിക്കാൻ മാത്രമല്ല, മറിച്ച് ദൈനംദിന ജീവിതത്തിലെ വലിയൊരു ആവശ്യമാണെന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ഈ പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഞ്ചാം ഫോറത്തിൽ (പത്താം ക്ലാസ്സ്) പഠിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ക്ലാസ്സ് മുറികളിൽ ഉപയോഗിക്കാൻ വേണ്ടിയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്.
കേവലം സിദ്ധാന്തങ്ങൾക്കപ്പുറം പ്രായോഗിക ഗണിതത്തിന് പ്രാധാന്യം നൽകുന്ന ഈ പുസ്തകത്തിൽ കൂട്ടപലിശ, വർഗ്ഗമൂലം, ഏകകാലികസമവാക്യങ്ങൾ എന്നിവയ്‌ക്കൊപ്പം ഓഹരികൾ, ഇൻഷുറൻസ്, കമ്മീഷൻ, വിവിധ നികുതികൾ തുടങ്ങിയ നിത്യജീവിത കണക്കുകൾ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ പൈഥാഗൊറസ് പ്രമേയം, വൃത്തങ്ങളുടെ സവിശേഷതകൾ, ത്രികോണങ്ങളുടെയും ചതുർഭുജങ്ങളുടെയും നിർമ്മിതി, സരളരേഖാചിത്രങ്ങൾ (graphs) തുടങ്ങിയ ജ്യാമിതീയവും ബീജഗണിതപരവുമായ നിർണ്ണായക അധ്യായങ്ങൾ ഇതിലുണ്ട്. അഞ്ചാം ഫോറം (പത്താം ക്ലാസ്സ്) വിദ്യാർത്ഥികൾക്ക് ക്ലാസ്സ് മുറിയിലെ പഠനത്തിന് ആവശ്യമായ രീതിയിലാണ് ഈ ഗ്രന്ഥം രൂപകൽപ്പന ചെയ്തിട്ടുള്ളത്. സ്വയം പരിശീലനത്തിനായുള്ള വൈവിധ്യമാർന്ന ചോദ്യങ്ങളും ഔദ്യോഗിക സാങ്കേതിക പദങ്ങളുടെ പട്ടികയും കുട്ടികൾക്ക് ഗണിതപഠനം ലളിതമാക്കാൻ സഹായിക്കുന്നു. പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിനൊപ്പം നിത്യജീവിതത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള പ്രായോഗിക ജ്ഞാനം നേടാനും വിദ്യാർത്ഥികൾ ഈ പുസ്തകം സജീവമായി ഉപയോഗിക്കുന്നു.

Malabar Christian College digitization project. ൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാമാന്യഗണിതശാസ്ത്രം – രണ്ടാം പുസ്തകം – 5-ാം ഫോറത്തിന്നു
  • രചയിതാവ്: ജെ. പാവമണി
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 152
  • അച്ചടി: ബേസൽ മിഷൻ പ്രസ്സ്, മാംഗ്ലൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – ദൂതവാക്യം – ഭാസൻ

1967 – ൽ പ്രസിദ്ധീകരിച്ച, ഭാസൻ രചിച്ച ദൂതവാക്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1967 - ദൂതവാക്യം - ഭാസൻ
1967 – ദൂതവാക്യം – ഭാസൻ

സംസ്കൃത കവിയായ ഭാസൻ രചിച്ചത് എന്നു കരുതപ്പെടുന്ന ദൂതവാക്യം നാടകത്തിൻ്റെ ഗദ്യപരിഭാഷയാണിത്. മഹാഭാരതം ഉദ്യോഗപർവ്വത്തിലെ കഥാസന്ദർഭമാണ് ഈ കൃതിയിൽ സ്വീകരിച്ചിരിക്കുന്നത്. കൗരവസഭയിലേക്ക് പാണ്ഡവ ദൂതനായി കടന്നു ചെല്ലുന്ന ശ്രീകൃഷ്ണൻ്റെ വാക്കുകൾക്ക് ഉള്ള പ്രാധാന്യം മുൻനിർത്തിയാണ് ഈ കൃതിയ്ക്ക് ദൂതവാക്യം എന്ന പേരു നൽകിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദൂതവാക്യം
  • രചന: ഭാസൻ
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി: ഗീത പ്രസ്സ്, തൃശൂർ
  • താളുകളുടെ എണ്ണം: 128
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – ഇരുപതാം നൂറ്റാണ്ടിലോ കത്തോലിക്കാ മതം – എം.പി. പോൾ

1934 – ൽ പ്രസിദ്ധീകരിച്ച, എം.പി. പോൾ രചിച്ച ഇരുപതാം നൂറ്റാണ്ടിലോ കത്തോലിക്കാ മതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934 - ഇരുപതാം നൂറ്റാണ്ടിലോ കത്തോലിക്കാ മതം - എം.പി. പോൾ
1934 – ഇരുപതാം നൂറ്റാണ്ടിലോ കത്തോലിക്കാ മതം – എം.പി. പോൾ

1934-ൽ എം. പി. പോൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഇരുപതാം നൂറ്റാണ്ടിലോ കത്തോലിക്കാ മതം എന്ന കൃതി, പ്രശസ്ത കത്തോലിക്കാ ചിന്തകനായ ഹിലെയർ ബെല്ലോക്കിൻ്റെ Can an Intelligent Man Be an Honestly Convinced Catholic in the Twentieth Century? എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിൻ്റെ മലയാളാവിഷ്കാരമാണ്. ആധുനിക ശാസ്ത്രയുഗത്തിലും ബൗദ്ധിക ലോകത്തിലും കത്തോലിക്കാ വിശ്വാസത്തിൻ്റെ യുക്തിസഹതയും പ്രസക്തിയും വിശദീകരിക്കുന്ന ഒരു ശ്രദ്ധേയ കൃതിയായി ഇത് അറിയപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: ഇരുപതാം നൂറ്റാണ്ടിലോ കത്തോലിക്കാ മതം
  • രചന:  M.P. Paul
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 212
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി