1934 – ൽ പ്രസിദ്ധീകരിച്ച, എം.പി. പോൾ രചിച്ച ഇരുപതാം നൂറ്റാണ്ടിലോ കത്തോലിക്കാ മതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934-ൽ എം. പി. പോൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഇരുപതാം നൂറ്റാണ്ടിലോ കത്തോലിക്കാ മതം എന്ന കൃതി, പ്രശസ്ത കത്തോലിക്കാ ചിന്തകനായ ഹിലെയർ ബെല്ലോക്കിൻ്റെ Can an Intelligent Man Be an Honestly Convinced Catholic in the Twentieth Century? എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിൻ്റെ ലയാളാവിഷ്കാരമാണ്. ആധുനിക ശാസ്ത്രയുഗത്തിലും ബൗദ്ധിക ലോകത്തിലും കത്തോലിക്കാ വിശ്വാസത്തിൻ്റെ യുക്തിസഹതയും പ്രസക്തിയും വിശദീകരിക്കുന്ന ഒരു ശ്രദ്ധേയ കൃതിയായി ഇത് അറിയപ്പെടുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: ഇരുപതാം നൂറ്റാണ്ടിലോ കത്തോലിക്കാ മതം
- രചന: M.P. Paul
- പ്രസിദ്ധീകരണ വർഷം: 1934
- താളുകളുടെ എണ്ണം: 212
- അച്ചടി: Mar Louis Memorial Press, Ernakulam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
