1950 – ൽ പ്രസിദ്ധീകരിച്ച, ക.നി.മൂ.സ. ഹോർമീസച്ചൻ രചിച്ച സുവിശേഷത്തിലെ ഈശോ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1950 – സുവിശേഷത്തിലെ ഈശോ – ക.നി.മൂ.സ. ഹോർമീസച്ചൻ
സുവിശേഷ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി യേശുക്രിസ്തുവിൻ്റെ ജീവചരിത്രം വിവരിക്കുന്ന ഗ്രന്ഥമാണിത്. ഈശോയുടെ ജനനം, പ്രേഷിതവൃത്തി, ഉപദേശങ്ങൾ, പ്രവർത്തികൾ ഇവയെല്ലാം ഇതിൽ സ്ഥലകാലക്രമം അനുസരിച്ച് കുറിച്ചിരിക്കുന്നു.
Through this post, we are releasing the digital scan of Report On The Administration Of Cochin For The year 1936-1937, published in the year 1938.
1938 – Report On The Administration Of Cochin For The year 1936-1937
The Report On The Administration Of Cochin For The Year 1112 M.E. (1936-1937) is a government document detailing the governance, economic, social, and administrative affairs of the Cochin state for that fiscal year. Published in 1938, it details the operations of the Huzur Secretariat, municipal governance in hubs like Ernakulam and Trichur, and early democratic progress within the Legislative Council. The key infrastructural milestones of the era are highlighted, including the expansion of the Cochin Harbour, the independent Anchal postal system, and the unique Chalakudy-Parambikulam Forest Tramway used for timber transport.
Financially, the report outlines state revenue models driven by land settlements and excise monopolies on salt, tobacco, and abkari. Socially, it captures monumental milestones, specifically recording the local impact of neighboring Travancore’s 1936 Temple Entry Proclamation alongside state welfare portfolios dedicated to housing and education initiatives for women, minorities, and the “Depressed Classes.” It serves as a vital primary source on a highly progressive princely state transitioning toward modern constitutional reform.
1929 – ൽ പ്രസിദ്ധീകരിച്ച, കെ.എം. ജേക്കബ് മാപ്പിള രചിച്ച റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1929 – റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം
വിദ്യാഭ്യാസ വിദഗ്ദ്ധനും സീറോ മലബാർ കത്തോലിക്കാ സഭയുടെ ബിഷപ്പുമായിരുന്ന റവ. ഡോക്ടർ ജെയിംസ് കാളാശ്ശേരിയുടെ ജീവചരിത്രമാണ് ഇത്. ഇരുപത്തി ഏഴാം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനാണ് ഡോക്ടർ ജെയിംസ് കാളാശ്ശേരി. ചങ്ങനാശേരി രൂപതയുടെ മാത്രമല്ല കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് മുഴുവൻ ഇദ്ദേഹം രക്ഷകനായിരുന്നു. വിദ്യാഭ്യാസ സ്വാതന്ത്ര്യം എടുത്തു കളയുവാൻ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർ അന്നത്തെ സ്റ്റേറ്റ് കൗൺസിലിൻ്റെയും സർക്കാരിൻ്റെയും പേരിൽ തീരുമാനമെടുത്തപ്പോൾ ഇതിലടങ്ങിയിരിക്കുന്ന അപകടം അതിൻ്റെ പൂർണതയിൽ മനസ്സിലാക്കാനും അർത്ഥശങ്ക കൂടാതെ അതിനെ എതിർക്കാനും ധൈര്യം കാണിച്ച് അദ്ദേഹം പ്രശസ്തനായി.
1951 -ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരനാശാൻ എഴുതിയ രണ്ടു ഖണ്ഡകൃതികൾഎന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1951 – രണ്ടു ഖണ്ഡകൃതികൾ – എൻ. കുമാരനാശാൻ
മഹാകവി കുമാരനാശാൻ്റെ വീണപൂവ്, സിംഹപ്രസവം എന്നീ രണ്ട് ഖണ്ഡ കാവ്യങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കവിതകളിലെ സംസ്കൃത പദങ്ങളുടെ മലയാള അർത്ഥം അടങ്ങുന്ന ഒരു ടിപ്പണം പുസ്തകത്തിൻ്റെ അവസാന ഭാഗത്ത് ചേർത്തിട്ടുണ്ട്.
1956-ൽ പ്രസിദ്ധീകരിച്ച, നമ്മുടെ നാടൻ പാട്ടുകളും നാടൻ കലകളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
മനുഷ്യൻ്റെ കലാവാസനയുടെ ബഹിർസ്ഫുരണമായി അതിപ്രാചീനകാലം തൊട്ട് രൂപംകൊണ്ടവയാണ് നാടൻപാട്ടുകൾ. ഓലയും നാരായവും കടലാസും അച്ചടിയുമൊന്നുമില്ലാതെ വായ്മൊഴിയായി തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നുപോന്നവയാണ് ഈ ഗാനങ്ങൾ. സാമൂഹ്യജീവിതത്തിലെ ക്ലേശങ്ങളെ തരണം ചെയ്യാനും ജീവിതാസ്വാദനത്തിനുമായി താളത്തിനൊത്ത് ചുവടുവെച്ച് നമ്മുടെ പൂർവ്വികർ പാടിവന്ന ഈരടികളും നാടൻകലകളും ഈ ചെറിയ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.
പാശ്ചാത്യ പരിഷ്കാരങ്ങളെയും മെക്കാളെ ആവിഷ്കരിച്ച വിദ്യാഭ്യാസ രീതികളെയും പുസ്തകത്തിൻ്റെ ആമുഖത്തിൽ വിമർശിക്കുന്നുണ്ട്. കേവലം എഴുത്തും വായനയും പഠിപ്പിക്കുന്നതിനപ്പുറം കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉണർവിന് നമ്മുടെ നാടൻപാട്ടുകളും കലകളും വിദ്യാലയങ്ങളിൽ അവതരിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സമ്പാദകനായ പ്രേംനാഥ് ഓർമ്മിപ്പിക്കുന്നു. കൈകൊട്ടിക്കളി, കുമ്മി, തിരുവാതിര, പാക്കനാർ പാട്ട്, പാർവള്ളിക്കളി, തീയ്യാട്ടുക്കളി, വള്ളപ്പാട്ട്, തുമ്പി തുള്ളൽ, കളരിയും പടപ്പാട്ടുകളും ഇങ്ങനെ കേരളത്തിൻ്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട നിരവധി നാടൻ കലകളെയും അവയുടെ പാട്ടുകളെയും കുറിച്ചുള്ള വിവരങ്ങൾ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
വി.സി. ബാലകൃഷ്ണപണിക്കർ രചിച്ച സാമ്രാജ്യഗീത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1912 – സാമ്രാജ്യഗീത – വി.സി. ബാലകൃഷ്ണപണിക്കർ
1911ഡിസംബറിൽ ബ്രിട്ടീഷ് ഇന്ത്യയുടെ ചക്രവർത്തിയായിരുന്ന ജോർജ്ജ് അഞ്ചാമൻ രാജാവിൻ്റെയും മേരി രാഞ്ജിയുടെയും പട്ടാഭിഷേകത്തോടനുബന്ധിച്ച് ഡൽഹിയിൽ വെച്ച് വിപുലമായ ‘ഡൽഹി ഡർബാർ’ നടക്കുകയുണ്ടായി. ഈ ചരിത്ര സംഭവത്തിൻ്റെ സ്മരണയ്ക്കായാണ് 1912-ൽ കവി ഈ കൃതി രചിച്ചത്. ബ്രിട്ടീഷ് ഭരണാധികാരികളോടുള്ള ആദരവും രാജഭക്തിയും പ്രകടിപ്പിക്കുന്ന രീതിയിലാണ് ഈ കൃതി അക്കാലത്ത് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
1963 -ൽ പ്രസിദ്ധീകരിച്ച, കെ.ആർ. ഗോപാലകൃഷ്ണൻ പരിഭാഷപ്പെടുത്തിയ ആനശാസ്ത്രംഎന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1963 – ആനശാസ്ത്രം
മാതംഗമുനിയുടെ പുത്രനായ പാലകാപ്യമഹർഷിയാൽ രചിക്കപ്പെട്ടതും വളരെ രഹസ്യമായി സൂക്ഷിച്ചിരുന്നതുമായ അമൂല്യഗ്രന്ഥമാണ് ആനശാസ്ത്രം. അനേകവർഷങ്ങൾ ആനകളോടൊപ്പം കാട്ടിൽ കഴിച്ചുകൂട്ടിയ മഹാമുനി ലോകോപകാരത്തിനായി അരുളിചെയ്തതാണതെ ഈ ഗ്രന്ഥം. ഗജസംരക്ഷണത്തെ കുറിച്ച് വിഞ്ജേയങ്ങളായ അഭിപ്രായങ്ങളും, ലക്ഷണങ്ങളും വിശദമായും ലളിതമായും ക്രോഡീകരിച്ച് ഈ ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്നു.ആനകളുടെ ഉൽപ്പത്തി, ലക്ഷണം, സ്ത്രീപുരുഷവ്യത്യാസങ്ങൾ, വയസ്സുകൾ, സത്വഭേദങ്ങൾ, മദഭേദങ്ങൾ, മദം പൊട്ടിയ കാട്ടാനകളെ പിടിച്ചുകെട്ടുന്ന രീതികൾ, ക്രമങ്ങൾ, ഋതുക്കൾ, ആചാരഭേദങ്ങൾ, ഗുണങ്ങൾ എന്നിവയെപറ്റി വിശദമായി പ്രതിപാദിക്കുന്ന കൃതിയാണിത്.
Through this post, we are releasing the digital scan of The Government Brennen College Magazine Tellicherry published in the year 1951.
1951 – The Government Brennen College Tellicherry – Magazine
This magazine is the Diamond Jubilee Souvenir edition of The Government Brennen College Magazine from Tellicherry (now Thalassery), Kerala. This magazine typically compiled academic reports by the principal alongside diverse literary essays, poems, and creative articles penned in both English and Malayalam by students and faculty.
Through this post we are releasing the scan of Ernakulam Maharaja’s College Magazine – Vol -XXVIII – Issue 01published in the year 1946.
1946 – Ernakulam Maharajas College Magazine – December – Vol. XXVIII – Issue – 01
Ernakulam Maharaja’s College Magazine are significant scholarly publications from one of Kerala’s oldest and most prestigious educational institutions. Established originally as an elementary English school in 1845, Maharaja’s College evolved into a renowned college by 1875 and has been recognized for its academic excellence and cultural contributions ever since. These magazine issues showcase the college’s rich academic and cultural life, featuring articles, essays, and reports on student achievements, faculty contributions, cultural events, and intellectual discussions of the time. The magazine serves as a historical document, reflecting the institution’s commitment to fostering scholarly and cultural pursuits and charting the progress of its academic community in the early 20th century.