1868-സെറാഫ അമ്മ ൟശൊടെത്രെസ്യ

1868 – ൽ പ്രസിദ്ധീകരിച്ച, സെറാഫ അമ്മ ൟശൊടെത്രെസ്യ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1868-സെറാഫ അമ്മൟശൊടെത്രെസ്യ
1868-സെറാഫ അമ്മൟശൊടെത്രെസ്യ

1868-ൽ മാന്നാനം അച്ചുക്കൂടത്തിൽ നിന്ന് പ്രസിദ്ധീകരിച്ച ‘സെറാഫ അമ്മൟശൊടെത്രെസ്യ’ (സെറാഫ അമ്മ ഈശോയുടെ ത്രേസ്യ,ആവിലായിലെ വിശുദ്ധ തെരേസയുടെ ജീവചരിത്രം) എന്ന പുസ്തകം, ഇറ്റാലിയൻ രേഖകളിൽ നിന്ന് പരിഭാഷപ്പെടുത്തി വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയ്ക്ക് സമർപ്പിച്ച ആത്മീയ ഗ്രന്ഥമാണ്. 1515 മാർച്ച് 28-ന് സ്പെയിനിലെ ആവിലായിൽ ദൈവഭയമുള്ള അലോൻസോ സാഞ്ചസ്, ദോന്ന ബിയാത്രിസ് ദമ്പതികളുടെ മകളായി ജനിച്ച തെരേസ, തനിക്കുള്ള വലിയ തറവാട്ടുമഹിമയും സമ്പത്തും വെടിഞ്ഞ് എളിമയോടെ ക്രിസ്തുവിനെ അനുഗമിച്ചതും, ഏഴാം വയസ്സിൽ തന്നെ രക്തസാക്ഷിത്വത്തിലൂടെ സ്വർഗ്ഗം പ്രാപിക്കാൻ ആഗ്രഹിച്ച് ആഴമുള്ള പ്രാർത്ഥനാജീവിതം നയിച്ചതും ഇതിൽ പ്രതിപാദിക്കുന്നു. യൂറോപ്പിൽ സഭ വെല്ലുവിളികൾ നേരിട്ട കാലത്ത് നവീകരണത്തിൻ്റെ പ്രകാശമായി മാറിയ വിശുദ്ധ തെരേസയുടെ ജീവിതമാതൃക, കേരളത്തിലെ കത്തോലിക്കാ സഭയിലെയും മൂന്നാം സഭയിലെയും വിശ്വാസികളിലേക്ക് പകർന്നുനൽകുക എന്നതായിരുന്നു ഈ ആദ്യകാല മലയാള അച്ചടിഗ്രന്ഥത്തിൻ്റെ പ്രധാന ലക്ഷ്യം.

മുതിർന്ന മലയാളപത്രപ്രവർത്തകനും സാഹിത്യ ചരിത്രകാരനുമായ പോൾ മണലിൽ ആണ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സെറാഫ അമ്മൟശൊടെത്രെസ്യ
  • പ്രസിദ്ധീകരണ വർഷം: 1868
  • അച്ചടി: സെൻ്റ് ജോസഫ്സ് പ്രസ്സ്, മാന്നാനം
  • താളുകളുടെ എണ്ണം: 408
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1901 – റൊമ്മാ യാത്ര – കുര്യാളച്ചേരി തൊമ്മാ കത്തനാർ

1901 -ൽ പ്രസിദ്ധീകരിച്ച, കുര്യാളച്ചേരി തൊമ്മാ കത്തനാർ എഴുതിയ റൊമ്മാ യാത്ര എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1901 - റൊമ്മാ യാത്ര - കുര്യാളച്ചേരി തൊമ്മാ കത്തനാർ
1901 – റൊമ്മാ യാത്ര – കുര്യാളച്ചേരി തൊമ്മാ കത്തനാർ

റൊമ്മാ യാത്ര എന്ന ഗ്രന്ഥം കുര്യാളച്ചേരി തൊമ്മാ കത്തനാർ എഴുതിയതും മാന്നാനം വി. യൗസെപ്പു പിതാവിൻ്റെ ആശ്രമ അച്ചുകൂടത്തിൽ അച്ചടിച്ചതുമായ ഒരു യാത്രാവിവരണമാണ്. ചങ്ങനാശേരി മിഷൻ്റെ വികാരി അപ്പസ്തോലിക്കയായിരുന്ന മാർ മത്തായി മാക്കിൽ മെത്രാന് സമർപ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിൻ്റെ പ്രധാന ലക്ഷ്യം റോമിലെ വിശേഷങ്ങളും കത്തോലിക്കാ തിരുസഭയെക്കുറിച്ചുള്ള വിവരങ്ങളും മലയാളി ക്രിസ്ത്യാനികൾക്ക് പരിചയപ്പെടുത്തുക എന്നതാണ്. മാന്നാനത്ത് മാർ അഫ്രേം സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഉപരിപഠനത്തിനായി റോമിലേക്ക് തിരിച ഗ്രന്ഥകർത്താവ് കോട്ടയം, തൃശൂർ വഴി ബോംബെയിലെത്തുകയും അവിടെ നിന്ന് കപ്പൽ മാർഗ്ഗം ഇറ്റലിയിലെ നേപ്പിൾസിൽ ഇറങ്ങി തുടർന്ന് തീവണ്ടി മാർഗ്ഗം റോമിൽ എത്തുകയും ചെയ്തു. റോമിലെ പ്രൊപ്പഗാണ്ഡ കോളേജിൽ പ്രവേശിച്ച് പഠനം നടത്തി പത്തു വർഷത്തോളം അവിടെ താമസിച്ച അദ്ദേഹം, തൻ്റെ താമസത്തിനിടയിൽ പതിമൂന്നാം ലിയോ മാർപാപ്പയെ നേരിട്ട് കാണാനും ആശീർവാദം വാങ്ങാനും അവസരം ലഭിച്ച വിവരങ്ങൾ ഇതിൽ പ്രതിപാദിക്കുന്നു.

മുതിർന്ന മലയാളപത്രപ്രവർത്തകനും സാഹിത്യ ചരിത്രകാരനുമായ പോൾ മണലിൽ ആണ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: റൊമ്മാ യാത്ര 
  • രചന : കുര്യാളച്ചേരി തൊമ്മാ കത്തനാർ
  • പ്രസിദ്ധീകരണ വർഷം: 1901
  • അച്ചടി: ആശ്രമം അച്ചുകൂടം, മാന്നാനം
  • താളുകളുടെ എണ്ണം: 200
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി