1944 - കർമ്മഫലം - ബി. കല്യാണി അമ്മ

Item

65 Reads 13 Downloads
Title
ml 1944 - കർമ്മഫലം - ബി. കല്യാണി അമ്മ
en 1944 - Karmaphalam - B. Kalyani Amma
Date published
1944
Number of pages
368
Language
Publisher
Date digitized
Digitzed at
Dimension
21 × 15 cm (height × width)

Abstract
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭാര്യയും പ്രശസ്തയായ എഴുത്തുകാരിയും ആണ് ബി. കല്ല്യാണി അമ്മ. വ്യാഴവട്ടസ്മരണകൾ ,മഹതികൾ ,കർമ്മഫലം എന്നിവയാണ് പ്രധാന കൃതികൾ.
ഈ പുസ്തകം രചിക്കപ്പെട്ട കാലത്ത് കേരളത്തിലുണ്ടായ സാമുദായികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ മാറ്റങ്ങളുടെ പ്രതിധ്വനി ഈ പുസ്തകത്തിൽ പ്രമേയമാക്കിയിരിക്കുന്നു. അനേകം ജനകീയ പ്രസ്ഥാനങ്ങളുടെയും ഇതരശക്തികളുടെയും ഫലമായി പലപ്രകാരത്തിൽ പുരോഗമിക്കുന്ന കേരളത്തിൻ്റെ പരിഛേദമായ പരിവട്ടം എന്ന ഗ്രാമമാണ് കഥയുടെ ഭൂമിക. കഠിനമായ ചില സാമുദായികാചാരങ്ങളുടെ കരാളഹസ്തത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കണമെന്ന ആശങ്കയോടെ കഥ ആരംഭിക്കുന്നു. ദീർഘകാലത്തെ പരിശ്രമത്തിൻ്റെയും ദേശാഭിമാനത്തിൻ്റെയും ഫലമായി സമാധാനപരമായ പന്ഥാവുകളിലൂടെ ക്ഷേമോന്മുഖമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുക വഴി പരിവട്ടം കേരളത്തിലെ ഒരു മാതൃകാഗ്രാമമായി പരിണമിക്കുന്നു. പ്രവൃത്തിയുടെ മാഹാത്മ്യം മനസ്സിലാക്കി സവർണ്ണനും അവർണ്ണനും, ധനികനും ദരിദ്രനും, അഭ്യസ്തവിദ്യരും അല്ലാത്തവരും സ്ത്രീ പുരുഷഭേദമെന്യേ ഏതു പ്രവൃത്തിയിലും തങ്ങളുടെ കായിക മാനസിക ശക്തികളെ വിനിയോഗിക്കാൻ ഒരുക്കമാണെന്ന് ബോധ്യപ്പെടുത്തുന്നതെങ്ങിനെയെന്ന് നോവൽ വിശദീകരിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിലെ കേരളത്തിലെ സാമൂഹികാചാരങ്ങൾ, ജാതി-കുടുംബ വ്യവസ്ഥകൾ, സ്ത്രീകളുടെ സാമൂഹിക പദവി എന്നിവയാണ് നോവലിന്റെ പ്രധാന ചർച്ചാവിഷയം. അക്കാലത്ത് സ്ത്രീകൾ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യക്കുറവ്, കുടുംബത്തിനകത്തെ അവഗണനകൾ, സാമൂഹികമായ ചട്ടക്കൂടുകൾ എന്നിവയോടുള്ള പ്രതികരണവും സ്ത്രീ ശാക്തീകരണ ചിന്തകളും നോവലിൽ നിഴലിക്കുന്നു. വ്യക്തികൾ ചെയ്യുന്ന പ്രവൃത്തികളും അവ കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രതിഫലനങ്ങളുമാണ് 'കർമ്മഫലം' എന്ന പേരിലൂടെ എഴുത്തുകാരി ദൃശ്യവൽക്കരിക്കുന്നത്.