1928 – പ്രസ്ഥാനപഞ്ചകം

1928-ൽ പ്രസിദ്ധീകരിച്ച, രാമവർമ്മ അപ്പൻതമ്പുരാൻ എഴുതിയ പ്രസ്ഥാനപഞ്ചകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അഞ്ചു പ്രസ്ഥാനങ്ങളിൽ നിന്നുള്ള കൃതികളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രഹസനപ്രമേയം (Problem play), പ്രകടപ്രസംഗം, (Elocution), ആദ്ധ്യാനകം, (Meditative), ഭക്തിഭാവനം(Devotional), കഥനാത്മകം(Narrative) എന്നിങ്ങനെ അഞ്ചു രീതിയിലുള്ള ഗദ്യപദ്യപ്രബന്ധങ്ങൾ ഇതിലുണ്ടു്. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ ഹാസ്യരസപ്രധാനമായി അവതരിപ്പിക്കുന്ന നാട്യപ്രബന്ധങ്ങളെയാണ് പ്രഹസനപ്രമേയം എന്ന് പറയുന്നത്. സ്വന്തം വാചാടോപം കൊണ്ട് എതിർപക്ഷത്തെ ശക്തമായും ആവേശത്തോടെയും ഖണ്ഡിച്ചുകൊണ്ട് വാദപ്രതിവാദം നടത്തുന്നതിനെയാണ് പ്രകടപ്രസംഗം എന്ന് പറയുന്നത്. പാർലമെൻ്റ് മെംബർമാർ, മതപ്രചാരവേല ചെയ്യുന്നവർ ചെയ്യുന്ന പ്രസംഗങ്ങൾ ഒക്കെയും ഈ വിഭാഗത്തിൽ പെടുന്നു. ആദ്ധ്യാനകം എന്നത്, ഈശ്വരധ്യാനത്തിലുള്ള ഒരാൾ ലോകതത്വങ്ങളെയും ആധ്യാത്മികവിഷയങ്ങളെയും കുറിച്ച് എഴുതുന്ന സാഹിത്യമാണ്. ഇത്തരത്തിലുള്ള കവിതകളെ ആധ്യാനകപദ്യങ്ങൾ (Meditative Poems) എന്ന് പറയുന്നു. കരുണയും ഭക്തിയും ഇഴചേർന്നു രചിക്കപ്പെടുന്ന സാഹിത്യവിഭാഗങ്ങളെയാണ് ഭക്തിഭാവനം എന്ന പ്രസ്ഥാനത്തിൽ പെടുത്തുന്നത്. ഇതിൻ്റെ സംസ്കരിച്ച രൂപമാണ് ഇംഗ്ലീഷ് സാഹിത്യത്തിലെ മിസ്റ്റിക് പോയട്രി. ഒരു പ്രത്യേക വിഷയത്തിൻ്റെ പ്രാധാന്യം വെളിപ്പെടുത്തുന്നതിനായി ‘അർത്ഥവാദരൂപ’ങ്ങളായ കഥകൾ സൃഷ്ടിച്ചു കഥാകഥനം നടത്തുന്ന പദ്യപ്രബന്ധങ്ങളെയാണ് കഥനാത്മകം എന്ന് പറയുന്നത്

അഞ്ചു വിഭാഗങ്ങളിലായി അഞ്ചു പ്രസ്ഥാനങ്ങളിൽ പെടുന്ന ഒന്നിലധികം കൃതികൾ കൊടുത്തിട്ടുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പ്രസ്ഥാനപഞ്ചകം
  • രചന:  രാമവർമ്മ അപ്പൻതമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം:1928
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 168
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – കാലൻ്റെ കൊലയറ

1928-ൽ പ്രസിദ്ധീകരിച്ച,  ഒ.എം. ചെറിയാൻ പരിഭാഷപ്പെടുത്തിയ കാലൻ്റെ കൊലയറ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1928 – കാലൻ്റെ കൊലയറ

പ്രശസ്ത ഗ്രന്ഥകാരൻ, തിരുവിതാംകൂറിൽ അനേകം വിദ്യാലയങ്ങളുടെ സ്ഥാപനത്തിന് മാർഗ്ഗദർശി, റോയൽ ഇന്ത്യൻ ആർമി റിക്രൂട്ടിങ്ങ് ഓഫീസർ എന്നീ നിലകളിൽ പൊതുജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു റാവു സാഹിബ് ഒ.എം. ചെറിയാൻ. Temple of death എന്ന ഇംഗ്ലീഷ് കുറ്റാന്വേഷണനോവലിൻ്റെ പരിഭാഷയാണ് കാലൻ്റെ കൊലയറ എന്ന ഈ നോവൽ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  കാലൻ്റെ കൊലയറ
  • രചന: ഒ.എം. ചെറിയാൻ
  • പ്രസിദ്ധീകരണ വർഷം: 1928
  • താളുകളുടെ എണ്ണം: 156
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – ഭാഷാ രാമായണ ചമ്പു

1928-ൽ പ്രസിദ്ധീകരിച്ച, ഭാഷാ രാമായണ ചമ്പു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഗദ്യവും പദ്യവും ഇടകലർന്ന ചമ്പൂ എന്ന കാവ്യവിഭാഗത്തിന് പഴയകാലത്ത് വളരെ പ്രചാരമുണ്ടായിരുന്നു. മധ്യകാല ചമ്പുക്കളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട സ്ഥാനമാണ് പുനം നമ്പൂതിരിയുടെ രാമായണം ചമ്പുവിനുള്ളത്. കോഴിക്കോട് മാനവിക്രമരാജാവിൻ്റെ സദസ്സിലെ അംഗമായിരുന്നു ഭാഷാകവിയായ പുനം നമ്പൂതിരി എന്നാണ് വിശ്വാസം.

പുനം നമ്പൂതിരിയുടെ വളരെ പ്രസിദ്ധമായ ഭാഷാ രാമായണം ചമ്പു രണ്ടാം ഭാഗത്തിലെ നാലു കഥകളുള്ള ഭാഗമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിച്ഛിന്നാഭിഷേകം, ഖരവധം, സുഗ്രീവസഖ്യം, ബാലിവധം എന്നിവയാണ് ആ പ്രമേയങ്ങൾ. ഇവ രാമായണത്തിൽ അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം എന്നീ മൂന്നധ്യായങ്ങളിലായി വിശദീകരിച്ചിട്ടുള്ളവയാണ്. തിരുവിതാംകൂറിലെ ആയുർവേദ ഡയറക്ടറും മലയാളം കൈയെഴുത്തുപ്രതികളുടെ പ്രസിദ്ധീകരണ വിഭാഗത്തിൻ്റെ ക്യൂറേറ്ററുമായ കൊളത്തേരി ശങ്കരമേനോൻ ആണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെ എഴുതിയ 170 പേജ് വരുന്ന വിശദമായ ആമുഖപഠനവും വ്യാഖ്യാനവും കുറിപ്പുകളും ഈ പ്രാചീന കൃതിയുടെ വായനക്ക് ഏറെ സഹായകരമാവുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാ രാമായണ ചമ്പു
  • പ്രസിദ്ധീകരണ വർഷം:1928
  • അച്ചടി: Superintendent, Government Press, Government of Travancore
  • താളുകളുടെ എണ്ണം: 342
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന

1957 – പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച, ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന
1957 – ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന

ട്രേഡ് യൂണിയൻ സംഘടനകളുടെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന പുസ്തകമാണ് ഇത്. തൊഴിലാളികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവർക്കുവേണ്ടി ശബ്ദമുയർത്തുന്ന ട്രേഡ് യൂണിയൻ സംഘടനകളുടെ ഉത്ഭവചരിത്രം ഇതിൽ വിവരിക്കുന്നു. ട്രേഡ് യൂണിയൻ സംഘടനകളുടെ പരമാധികാരവും കടമകളും ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: ദേശാഭിമാനി പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 154
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ഋഗ്വേദസംഹിത – വാള്യം 1

1955 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ നാരായണമേനോൻ വിവർത്തനം തയ്യാറാക്കിയ ഋഗ്വേദസംഹിത – വാള്യം 1 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - ഋഗ്വേദസംഹിത - വാള്യം 1
1955 – ഋഗ്വേദസംഹിത – വാള്യം 1

മതപരമായും സംസ്കാരപരമായും സാഹിത്യപരമായും ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമാണ് ഋഗ്വേദം. വളർന്നുവരുന്ന ഒരു സമുദായത്തിൻ്റെ ജീവിതം ഇതിൽ പ്രതിഫലിച്ചു കാണാം. ആദ്ധ്യാത്മിക ജ്ഞാനത്തിൻ്റെ നിധിയായും ഋഗ്വേദത്തെ പരിഗണിക്കുന്നു. നാലു വേദങ്ങളിൽ ഏറ്റവും പ്രധാനം എന്ന് കരുതപ്പെടുന്നതും ഋഗ്വേദം തന്നെയാണ്. ഋഗ്വേദ സൂക്തങ്ങൾ ഭൂരിഭാഗവും സ്തുതികളാണ്. ദേവന്മാരെ സ്തുതിച്ച് പ്രീതിപ്പെടുത്തി അവരോട് ചെയ്യുന്ന പ്രാർത്ഥനകളാണ്. അങ്ങനെയല്ലാത്ത ചില സൂക്തങ്ങളും ഈ കൃതിയിൽ ഉൾപ്പെടുന്നു. രചിക്കപ്പെട്ട കാലം ഏതെന്ന് ഇപ്പോഴും വ്യക്തമല്ലാത്ത ഈ കൃതിയുടെ സാരാംശം പുതിയ തലമുറയ്ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലുള്ള വിവർത്തനമാണ് വള്ളത്തോൾ നാരായണമേനോൻ നടത്തിയിട്ടുള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഋഗ്വേദസംഹിത – വാള്യം 1
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: വള്ളത്തോൾ പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 462
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1926 – ചിന്താവിഷ്ടയായ സീത

1926-ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരനാശാൻ എഴുതിയ ചിന്താവിഷ്ടയായ സീത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1914-ലാണ് ആശാൻ ചിന്താവിഷ്ടയായ സീത എഴുതാൻ തുടങ്ങുന്നത്. ഇംഗ്ലീഷിൽ ‘ലിറിക്’ ‘ എന്ന് വിളിക്കപ്പെട്ടിരുന്ന ഖണ്ഡകാവ്യശൈലിയിലാണ് കാവ്യം രചിക്കപ്പെട്ടത്. ആശാൻ സീതയെ ഒരു ദൈവിക പ്രതീകമെന്നതിലുപരി, മാനുഷിക വികാരങ്ങളുള്ള ഒരു സ്ത്രീയായി ചിത്രീകരിക്കുന്നു. രാമൻ്റെ തീരുമാനങ്ങളെയും സമൂഹത്തിൻ്റെ ന്യായവിധികളെയും അവൾ ചോദ്യം ചെയ്യുന്നതിലൂടെ, സ്ത്രീയുടെ സ്ഥാനം, നീതി, ധർമ്മം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകൾ കാവ്യം മുന്നോട്ട് വെക്കുന്നു.

വി.കെ കേശവൻ ആണ് ഈ കാവ്യത്തിൻ്റെ ടിപ്പണി തയ്യാറാക്കിയിരിക്കുന്നത്. പദങ്ങളുടെ അർത്ഥവും വിഷയ പശ്ചാത്തലവും അലങ്കാരങ്ങളും ഇതിൽ വിശദമായി നൽകിയിട്ടുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചിന്താവിഷ്ടയായ സീത
  • രചന: എൻ. കുമാരനാശാൻ
  • പ്രസിദ്ധീകരണ വർഷം:1926
  • അച്ചടി:വിദ്യാഭിവർദ്ധിനി അച്ചുകൂടം, കൊല്ലം
  • താളുകളുടെ എണ്ണം: 136
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – എൻ്റെ ഗീതാ – നാരായണക്കുരുക്കൾ

1957 – ൽ പ്രസിദ്ധീകരിച്ച, നാരായണക്കുരുക്കൾ എഴുതിയ എൻ്റെ ഗീതാ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 - എൻ്റെ ഗീതാ - നാരായണക്കുരുക്കൾ
1927 – എൻ്റെ ഗീതാ – നാരായണക്കുരുക്കൾ

മലയാള നോവൽ സാഹിത്യം സാമൂഹിക യാഥാർത്ഥ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു കാലഘട്ടത്തിൽ, ആത്മീയതയും മിസ്റ്റിസിസവും സമന്വയിപ്പിച്ചുകൊണ്ട് നാരായണക്കുരുക്കൾ നടത്തിയ വേറിട്ടൊരു പരീക്ഷണമാണ് എൻ്റെ ഗീത. സ്വന്തം തോൽവികളെ ഒളിച്ചുവെക്കാതെ, തൻ്റെ മനസ്സാക്ഷിയോട് തന്നെ സംസാരിക്കുകയും സ്വയം തിരുത്തുകയും ചെയ്യുന്ന ഒരു നായകൻ്റെ ആത്മകഥാപരമായ വിവരണമാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  എൻ്റെ ഗീതാ
  • രചന:  നാരായണക്കുരുക്കൾ
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: കമലാലയ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം:256
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – ചന്ദ്രലേഖ – എൻ. ശിവശങ്കരപ്പിള്ള

1927 ൽ പ്രസിദ്ധീകരിച്ച, എൻ. ശിവശങ്കരപ്പിള്ള എഴുതിയ ചന്ദ്രലേഖ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 – ചന്ദ്രലേഖ – എൻ. ശിവശങ്കരപ്പിള്ള

ചന്ദ്രലേഖ എന്ന ഈ കഥ ഒരു ഹിന്ദുസ്ഥാനി കഥയുടെ രൂപാന്തരമാണ്. ഇതിലെ അതിശയോക്തികളും അസംഭവ്യങ്ങളായ സംഭവങ്ങളും കുട്ടികളെ ഏറെ ആകർഷിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചന്ദ്രലേഖ
  • രചന: എൻ. ശിവശങ്കരപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: മനോമോഹനം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 126
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – മണിമഞ്ജുഷ – പി.എസ്സ്. അനന്തനാരായണശാസ്ത്രി

1927-ൽ പ്രസിദ്ധീകരിച്ച, പി.എസ്സ്. അനന്തനാരായണശാസ്ത്രി എഴുതിയ മണിമഞ്ജുഷ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 - മണിമഞ്ജുഷ - പി.എസ്സ്. അനന്തനാരായണശാസ്ത്രി
1927 – മണിമഞ്ജുഷ – പി.എസ്സ്. അനന്തനാരായണശാസ്ത്രി

പി.എസ്. അനന്തനാരായണ ശാസ്ത്രി വിവിധ കാലയളവുകളിലായി രചിച്ച വിജ്ഞാനപ്രദമായ ലേഖനങ്ങളുടെ സമാഹാരമാണ് ‘മണിമഞ്ജുഷ’. തൻ്റെ ചിന്തകളെയും നിരീക്ഷണങ്ങളെയും ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന അദ്ദേഹത്തിൻ്റെ ദീർഘകാലത്തെ ആഗ്രഹമാണ് ഈ കൃതിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  മണിമഞ്ജുഷ
  • രചന:  പി.എസ്സ്. അനന്തനാരായണശാസ്ത്രി
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 146
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2011- പ്രണാമം

St.Josephs College, Devagiri  യിൽ നിന്നും 2011 – ൽ  പ്രസിദ്ധീകരിച്ച, പ്രണാമം  എന്ന സൂവനീറിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2011- പ്രണാമം
2011- പ്രണാമം

CMI സഭയിലെ പുരോഹിതനും,വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തിയും അതിലുപരി St.Josephs College  എന്ന സ്ഥാപനത്തിന്റെ ആദ്യകാല പ്രിൻസിപ്പലും ആയിരുന്ന (1956–1963)Fr. Theodosius എന്ന മഹാനായ വ്യക്തിയെ അനുസ്മരിക്കാൻ, അദ്ദേഹത്തിൻ്റെ സേവനങ്ങളെ ആദരിക്കാൻ പ്രസിദ്ധീകരിച്ച ഒരു സ്മരണാഞ്ജലി ആണ് ഈ മാഗസിൻ.തൻ്റെ ദർശനം കൊണ്ടും സമർപ്പണവും കൊണ്ടും ഒരു സമുന്നത സംസ്ക്കാരത്തിനും പൈതൃകത്തിനും നിദാനമായിത്തീർന്ന് അമരത്വമായി ജീവിതത്തെ മാറ്റുകയായിരുന്നു Fr.Theodosius.

അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ, വിദ്യാഭ്യാസ സംഭാവനകൾ, സഭയിലും കോളേജിലും നടത്തിയ സേവനങ്ങൾ,ഫോട്ടോകൾ, സഭാനേതാക്കന്മാരുടെ സന്ദേശങ്ങൾ എന്നിവയാണ് ഈ മാഗസിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  പ്രണാമം
  • പ്രസിദ്ധീകരണ വർഷം: 2011
  • അച്ചടി: Geethanjali prints, Calicut
  • പ്രസാധകർ :Radhakrishnan Nair
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി