1933 – ൽ പ്രസിദ്ധീകരിച്ച, കെ. ഗോപാലപിള്ള രചിച്ച അവളുടെ അത്ഭുതപ്രേമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

“അവളുടെ അത്ഭുതപ്രേമം” എന്ന ആഖ്യായികയുടെ (നോവൽ) രചയിതാവ് കെ. ഗോപാലപിള്ള ആണ്. മലയാള നോവൽ സാഹിത്യത്തിൻ്റെ ആദ്യകാലഘട്ടത്തിൽ സജീവമായിരുന്ന ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു കെ. ഗോപാലപിള്ള. നോവലിൻ്റെ പ്രധാന ആകർഷണം ‘വൈജയന്തി’ എന്ന കഥാപാത്രമാണ്. ഗ്രന്ഥകാരൻ്റെ ഭാവനയിൽ വിരിഞ്ഞ, അദ്ദേഹത്തിൻ്റെ മനസ്സിൻ്റെ സൃഷ്ടിയാണ് ഈ കഥാപാത്രമെന്ന് അവതാരികയിൽ വ്യക്തമാക്കുന്നു. വൈജയന്തിയുടെ അത്ഭുതകരമായ പ്രണയം വായനക്കാരിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് ഈ ഗ്രന്ഥത്തിൻ്റെ പ്രധാന ലക്ഷ്യം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: അവളുടെ അത്ഭുതപ്രേമം
- രചയിതാവ്: കെ. ഗോപാലപിള്ള
- പ്രസിദ്ധീകരണ വർഷം: 1933
- അച്ചടി: ശ്രീരാമ വിലാസം, കൊല്ലം
- താളുകളുടെ എണ്ണം: 210
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
