1956 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ വിവർത്തനം ചെയ്ത സ്വപ്നവാസവദത്തം എന്ന ഭാസനാടകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വപ്നവാസവദത്തം സംസ്കൃത നാടകസാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നാണ്. ഇതിൻ്റെ കർത്താവ് ഭാസൻ ആണെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു.
നാടകത്തിലെ നായകൻ ഉദയനൻ ആണ്. അദ്ദേഹത്തിൻ്റെ പ്രിയഭാര്യയായ വാസവദത്ത ഒരു കൊട്ടാരാഗ്നിയിൽ മരിച്ചതായി എല്ലാവരും വിശ്വസിക്കുന്നു. എന്നാൽ രാജ്യരക്ഷയ്ക്കും രാഷ്ട്രീയസഖ്യങ്ങൾക്കുമായി അവൾ രഹസ്യമായി ജീവനോടെ സൂക്ഷിക്കപ്പെടുന്നു. ഉദയനൻ പിന്നീട് മറ്റൊരു രാജകുമാരിയായ പദ്മാവതിയെ വിവാഹം കഴിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. വാസവദത്ത ഭർത്താവിൻ്റെ നന്മയ്ക്കും രാജ്യത്തിൻ്റെ ക്ഷേമത്തിനുമായി സ്വന്തം വ്യക്തിപരമായ വികാരങ്ങൾ മറച്ചുവെച്ച് ജീവിക്കുന്നു. ഒടുവിൽ സത്യം വെളിപ്പെടുകയും ഉദയനനും വാസവദത്തയും വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു. പ്രണയം, ദാമ്പത്യനിഷ്ഠ, ത്യാഗം, ആത്മസമർപ്പണം,രാജധർമ്മം,രാഷ്ട്രീയബുദ്ധി, വികാരവും കടമയും തമ്മിലുള്ള സംഘർഷം തുടങ്ങിയവയാണ് പ്രമേയം.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സ്വപ്നവാസവദത്തം എന്ന ഭാസനാടകം
- പ്രസിദ്ധീകരണ വർഷം: 1931
- അച്ചടി: Mangalodayam Press, Trichur
- താളുകളുടെ എണ്ണം: 86
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
