1930 - പ്രബോധചന്ദ്രോദയം
Item
1930 - പ്രബോധചന്ദ്രോദയം
1930 - Prabodhachandrodayam
1930
194
18 × 12.5 cm (height × width)
ഇപ്പോൾ ബുന്ദേൽ ഖണ്ഡ് എന്നറിയപ്പെടുന്ന പഴയ ജൈജാകമുക്തിയെന്ന സ്ഥലത്ത് പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനാന് കൃഷ്ണമിശ്രൻ. അദ്ദേഹം കലകളുടെയും കാവ്യങ്ങളുടെയും പ്രോത്സാഹകനായിരുന്ന കീർത്തിവർമ്മൻ്റെ സദസ്യനായിരുന്നു. കീർത്തിവർമ്മരാജാവിൻ്റെ സേനാനായകൻ്റെ നിർദ്ദേശപ്രകാരം രചിച്ച നാടകമാണ് പ്രബോധചന്ദ്രോദയം എന്ന് വിശ്വസിക്കുന്നു. പ്രബോധചന്ദ്രോയത്തിന് വിശേഷമായ ബോധ നിലാവിൻ്റെ ഉദയമെന്നാണർത്ഥം. ഇത് ഒരു ആദ്ധ്യാത്മിക കൃതിയാണ്. വിവേകം, മതി(ബുദ്ധി), പ്രബോധം, ശ്രദ്ധ, ശാന്തി, കരുണ, മൈത്രി, വിഷ്ണുഭക്തി, ക്രോധം, രതി, അഹങ്കാരം, ഹിംസ ഇങ്ങനെ മനുഷ്യരുടെ മാനസികഭാവങ്ങളെയും അവസ്ഥകളെയും കഥാപാത്രങ്ങളാക്കിയാണ് കൃഷ്ണമിശ്രൻ നാടകം രചിച്ചിരിക്കുന്നത്.