1906 – പള്ളിക്കെട്ടു വർണ്ണനം – കെ. സി. കേശവ പിള്ള

1906 – ൽ പ്രസിദ്ധീകരിച്ച, കെ. സി. കേശവ പിള്ള രചിച്ച പള്ളിക്കെട്ടു വർണ്ണനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1906 – പള്ളിക്കെട്ടു വർണ്ണനം – കെ. സി. കേശവ പിള്ള

പള്ളിക്കെട്ടു വർണ്ണനം എന്ന കവിത ഭഗവാൻ മഹാവിഷ്ണുവിനെ സ്തുതിച്ചു കൊണ്ടുള്ളതാണ്. ഇതിലെ തുള്ളൽപ്പാട്ട് കൃതി വഞ്ചിമഹാരാജവംശത്തിൻ്റെയും, ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുമനസ്സിൻ്റെയും ഉത്തമപ്രബന്ധത്തിൽ ഒന്നായി കണക്കാക്കപ്പെടുന്നു. വരും തലമുറയ്ക്ക് ഈ പള്ളിക്കെട്ട് നടന്ന സമയം രാജകുടുംബത്തിൻ്റേയും ഗവൺമെൻ്റിൻ്റേയും സ്ഥിതി എപ്രകാരമായിരുന്നെന്നും ഈ കാലത്ത് ഉദ്ദ്യോഗം ഭരിച്ചിരുന്നവർ, തൊഴിലാളികൾ, കലാകാരന്മാർ ആരൊക്കെ ആയിരുന്നു എന്നീ കാര്യങ്ങൾ അറിയുന്നതിന് ഈ തുള്ളൽപ്പാട്ട് അത്യന്തം ഉപകരിക്കുമെന്ന് കേരളവർമ്മ വലിയകോയി തമ്പുരാൻ അഭിപ്രായപ്പെടുന്നു. പഴയകാലത്തെ ആചാരങ്ങളെയും സാമൂഹികാവസ്ഥയെയും കാവ്യാത്മകമായി അവതരിപ്പിക്കുന്ന ഈ കൃതി ചരിത്രപരമായും സാഹിത്യപരമായും ഏറെ മൂല്യമുള്ളതാകുന്നു.

 

 

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പള്ളിക്കെട്ടു വർണ്ണനം
  • പ്രസിദ്ധീകരണ വർഷം: 1906
  • അച്ചടി: Malayala Manorama Press, Kottayam
  • താളുകളുടെ എണ്ണം: 96
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *