ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി 

1956  ൽ പ്രസിദ്ധീകരിച്ച ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി  എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 

1956 -ലെ ഹംഗേറിയൻ വിപ്ലവം കമ്മ്യൂണിസ്റ്റ് ആധിപത്യത്തിനെതിരെയുള്ള  ജനകീയ സ്വാതന്ത്ര്യ  സമരം ആയിരുന്നു. ഹംഗറിയിലെ സോവിയറ്റ് ആക്രമണങ്ങൾ ആണ് ഏറ്റവും ഗുരുതരമായ പ്രശ്നങ്ങൾ എന്നും ഈജിപ്തിലെ പ്രശ്നങ്ങൾ അത്ര ഗുരുതരമല്ല  എന്ന രീതിയിൽ പത്രങ്ങൾ റിപ്പോർട്ട്  ചെയ്യുകയുണ്ടായി. ശ്രീ ജയപ്രകാശ് നാരായണനെ സംബന്ധിച്ചു അദ്ദേഹത്തിൻ്റെ അനുമാനങ്ങൾ  ഇന്ത്യൻ പത്രറിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളവയാണ് എന്ന് അദ്ദേഹം സമ്മതിച്ചിട്ടുള്ളതാണ് .ഇതിനെ നിശിതമായി വിമർശിക്കുകയാണ്   പുസ്തകത്തിലൂടെ ലേഖകൻ .

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : ഹംഗറിയെപ്പറ്റി ജയപ്രകാശിൻ്റെ എക്സ് പാർട്ടി വിധി 
  • പ്രസിദ്ധീകരണ വർഷം: 1956
  • രചയിതാവ് : N E Balaram
  • താളുകളുടെ എണ്ണം: 36 
  • അച്ചടി: പരിഷണ്മുദ്രാലയം, എറണാകുളം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1940 – ശ്രീ സുഭാഷ് ചന്ദ്രബോസ്

1940– ൽ പ്രസിദ്ധീകരിച്ച ശ്രീകണ്ഠേശ്വരം എൻ രാമൻപിള്ള രചിച്ച ശ്രീ സുഭാഷ് ചന്ദ്രബോസ് എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സ്വന്തം രാജ്യത്തിനു വേണ്ടി അവിരാമം പ്രവർത്തിച്ച മഹാത്മാക്കളുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കിയ സ്വരാജ്യ ഗ്രന്ഥാവലിയിൽ പെടുന്നതാണ് ഈ പുസ്തകം. ശ്രീ സുഭാഷ് ചന്ദ്രബോസിൻ്റെ ലഘു ജീവചരിത്രം ആണ് ഇതിലുള്ളത്. അദ്ദേഹത്തിൻ്റെ ബാല്യകാലം മുതൽ വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, വിദേശത്തുള്ള ജീവിതം, സ്വാതന്ത്ര്യ സമരരംഗത്തുള്ള പ്രവർത്തനങ്ങൾ എന്നിവയെല്ലാം തന്നെ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗ്രന്ഥകർത്താവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊതു ഇടത്തിൽ ലഭ്യമല്ല

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

1984 – Kerala and Her Jews

Through this post we are releasing the scan of the book, Kerala and Her Jews released in the year 1959.

1984 - Kerala and Her Jews
1984 – Kerala and Her Jews

This short history is compiled from a paper read by Mr. S.S. Koder before the Kerala History Association in 1965. This article appeared in the Souvenir printed on the occasion of the inauguration of the Nehru Memorial Town Hall, Mattancherri in 1968 and Miss. Fiona Hallegua’s thesis, “The Jewish community of Cochin – its twilight years” for her Masters degree in Sociology written in 1984.

This document is digitized as part of Digitaization

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name: Kerala and Her Jews
  • Published Year: 1984
  • Number of pages: 20
  • Scan link: Link

1956 – ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്?

1956  ൽ പ്രസിദ്ധീകരിച്ച ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്? എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1956-ൽ ഹങ്കറിയിൽ നടന്നതു ചരിത്രപ്രധാനമായ ഒരു സംഭവം ആയിരുന്നു.  സോവിയറ്റ് യൂണിയൻ്റെ അധീനതക്കെതിരെ ഹങ്കറിയിലെ ജനങ്ങൾ സ്വാതന്ത്ര്യം വീണ്ടെടുക്കുന്നതിനായി പ്രക്ഷോഭം തുടങ്ങി. തൊഴിലാളികളും വിദ്യാർത്ഥികളും ചേർന്ന് സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭം അടുത്ത ദിവസങ്ങളിൽ ഹിംസാത്മകമാവുകയായിരുന്നു.  ജനാധിപത്യം പുനസ്ഥാപിക്കുന്നതിൻ്റെ പ്രതീകമായി ഈ പ്രക്ഷോഭം ലോകശ്രദ്ധ പിടിച്ചുപറ്റി. മാറി വന്ന ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളും, ദുഷ്പ്രവർത്തികളും, അവ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ അസംതൃപ്തികളും, ഹങ്കറിയിലെ ജനങ്ങൾക്കെതിരായി സാമ്രാജ്യത്വ നേതൃത്വത്തിൻ്റെ  ഇടപെടലുകളുമാണ് ഈ പുസ്തകത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : ഹങ്കറി അവിടെ നടന്നതെന്ത് നടക്കുന്നതെന്ത്?
  • പ്രസിദ്ധീകരണ വർഷം: 1956
  • രചയിതാവ് : ,
  • താളുകളുടെ എണ്ണം: 32 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1946 – ചെറുകഥാപ്രസ്ഥാനം

1946 – ൽ പ്രസിദ്ധീകരിച്ച എം. പി പോൾ രചിച്ച ചെറുകഥാപ്രസ്ഥാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ സാഹിത്യ വിമർശകൻ ആയിരുന്നു എം പി പോൾ. ഖണ്ഡകഥാപ്രസ്ഥാനം എന്ന പേരിൽ 1932-ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. ലോക സാഹിത്യത്തെ മലയാളത്തിലേക്ക് പരിചയപ്പെടുത്തുക വഴി മലയാള സാഹിത്യവിമർശനത്തിനു ആധുനികമായ ഒരു അപഗ്രഥനശൈലി അദ്ദേഹം നൽകി. ഒൻപത് അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.  . മലയാള ചെറുകഥാസാഹിത്യത്തിന് വിലപ്പെട്ട ഒരു ഗ്രന്ഥമാണ് ചെറുകഥാപ്രസ്ഥാനം

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ചെറുകഥാപ്രസ്ഥാനം
  • രചയിതാവ് : M.P. Paul 
  • പ്രസിദ്ധീകരണ വർഷം: 1946
  • താളുകളുടെ എണ്ണം: 192
  • അച്ചടി:
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1959 St Josephs Training College Mannanam Magazine

Through this post we are releasing the scan of St. Joseph’s Training College Magazine Vol. 2  released in the year 1959.

 

1959 St Josephs Training College Mannanam Magazine
1959 St Josephs Training College Mannanam Magazine

As mentioned above, this is the second volume of their college annual.In this volume they have introduced a new feature ” The old boy’s corner”. This has enhanced its value and appeal. The content of the magazine are editorial, annual report, sports and tournaments, articles written by teachers and students.

Apart from this certain outstanding events have made this year memorable in the annals of the college.we can see the photos of  H .H Pope Pius X11, one of the greatest Pope of the centuary,  and H . H Pope John X111 ect…

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name: St. Joseph’s Training College Magazine Vol.2
  • Published Year: 1959
  • Number of pages: 92
  • Printing : St. Joseph’s Press, Mannanam
  • Scan link: Link

സി.കെ. മൂസ്സതിൻ്റെ 15 ലേഖനങ്ങൾ

പല വർഷങ്ങളിൽ പല ആനുകാലികങ്ങളിലായി സി.കെ. മൂസ്സത് എഴുതിയിട്ടുള്ള വിവിധ വിഷയങ്ങളിലുള്ള 15 ലേഖനങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സി.കെ. മൂസ്സതിൻ്റെ ലേഖനങ്ങൾ
സി.കെ. മൂസ്സതിൻ്റെ ലേഖനങ്ങൾ

 

സി.കെ. മൂസ്സത് വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലുമായി എഴുതിയിട്ടുള്ള പല വിഷയങ്ങളിലുള്ള പതിനഞ്ച് ലേഖനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഓരോ വിഷയത്തെ കുറിച്ചുമുള്ള സംക്ഷിപ്തവിവരണം അതാത് സ്കാനിൻ്റെ അബ്സ്ട്രാക്റ്റിൽ കൊടുത്തിട്ടുണ്ട്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 8 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: ഗുരുവായൂരിലെ നവീകരണ ശ്രമങ്ങൾ 
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 2
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: വിദ്യാവിലാസിനി തിരുവനന്തപുരത്തുണ്ടായ ആദ്യത്തെ സാഹിത്യ മാസിക – സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്:  ഒരു യോഗം – സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1980 
  • താളുകളുടെ എണ്ണം: 9
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്: അറുപതു വയസ്സു തികഞ്ഞ എൻ. വി. കൃഷ്ണവാര്യർ – സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 1
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്:  നവരാത്രിയുടെ നിതാന്ത മഹത്വം – സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 1
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 6

  • പേര്: സുബ്രഹ്മണ്യഭാരതി മലയാളത്തിൽ – സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം: 2
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 7

  • പേര്: മാഹാത്മ്യം മുറ്റിയ ഒരു ബൃഹത് ഗ്രന്ഥം – സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 8

  • പേര്: ശ്രീനാരായണവർഷം – സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1977
  • താളുകളുടെ എണ്ണം: 5
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 9

  • പേര്: ഫാ – ജറോം ഡിസൂസ – വിദ്യാർത്ഥിയുടെ അനുസ്മരണം – സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1977
  • താളുകളുടെ എണ്ണം: 1
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 10

  • പേര്: സ്വദേശാഭിമാനിയും ഹരിജൻ പ്രസ്ഥാനവും – സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 2
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 11

  • പേര്: ആര്യഭടീയം അന്നും ഇന്നും – സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 1
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 12

  • പേര്: വീണപൂവിൻ്റെ തുടക്കം – സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 1
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 13

  • പേര്: അധ്യാപക സുദിനത്തിൽ – സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 2
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 14

  • പേര്: കേളപ്പൻ്റെ ചെറുകഥ – സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 2
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 15

  • പേര്: ഇംഗ്ലീഷ് പഠിപ്പ് – സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 1
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – കമ്മ്യൂണിസ്റ്റുകാർ പാർലമെൻ്റിൽ

1956  ൽ പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റ്കാർ പാർലമെൻ്റിൽ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1956 - കമ്മ്യൂണിസ്റ്റ്കാർ പാർലമെൻ്റിൽ
1956 – കമ്മ്യൂണിസ്റ്റ്കാർ പാർലമെൻ്റിൽ

ഭാഷാസംസ്ഥാനമെന്ന ജനാധിപത്യപരമായ ആവശ്യത്തിനായി കമ്മ്യൂണിസ്റ്റ്കാർ പാർലമെൻ്റിൽ ചെയ്ത പ്രസംഗങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. കമ്മ്യൂണിസ്റ്റ് പാർലമെൻ്റംഗങ്ങളായിരുന്ന തുഷാർ ചാറ്റർജി, ഹരീന്ദ്രനാഥ ചതോപാദ്ധ്യായ, പി.റ്റി.പുന്നൂസ്, പി.സുന്ദരയ്യ, കക്കിലയാ എന്നിവരുടെ പ്രസംഗങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കമ്മ്യൂണിസ്റ്റുകാർ പാർലമെൻ്റിൽ
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 22
  • അച്ചടി: Sahodaran Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2000 – സൃഷ്ടി ബി എം എസ് പാലക്കാട്

2000  ൽ പ്രസിദ്ധീകരിച്ച സൃഷ്ടി ബി എം എസ് പാലക്കാട് എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

2000 - സ്രിഷ്ടി ബി എം എസ് പാലക്കാട്
2000 – സൃഷ്ടി ബി എം എസ് പാലക്കാട്

2000 ൽ ഭാരത് മാത ഹൈസ്കൂൾ പാലക്കാട് പുറത്തിറക്കിയ സ്മരണികയാണ് സൃഷ്ടി. അന്നത്തെ സി എം ഐ പ്രൊവിൻഷ്യാൾ, ഹെഡ് മാസ്റ്റർ, മാനേജർ, എഡിറ്റോറിയൽ ബോർഡ്  എല്ലാവരേയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കളർ ചിത്രങ്ങളും ആനുവൽ റിപ്പോർട്ടും ആദ്യ പേജുകളിൽ കാണുവാൻ കഴിയും.

തുടർന്ന് വിദ്യാർത്ഥികൾ രചിച്ച രചനകൾ ഇംഗ്ലീഷിലും, മലയാളത്തിലും , ഹിന്ദിയിലും തുടർന്ന് സ്കൂൾ നടത്തിയ കലാ കായിക പരിപാടികളുടെ ചിത്രങ്ങളും ഈ സ്മരണികയിൽ ഒരുക്കിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:സ്രിഷ്ടി ബി എം എസ് പാലക്കാട്
  • പ്രസിദ്ധീകരണ വർഷം:2000
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 – രസികൻ മാസിക പുസ്തകം 12, ലക്കം 02

1941 – ൽ പ്രസിദ്ധീകരിച്ച രസികൻ മാസികയുടെ പുസ്തകം 12 ലക്കം 02- ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഹാസ്യരസപ്രധാനമായ കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയാണ് മാസികയിൽ കൂടുതലും കാണുന്നത്. എല്ലാം തന്നെയും തൂലികാനാമത്തിലാണ് എഴുതിയിട്ടുള്ളത്. രസികൻ മാസികയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ പോസ്റ്റ് കാണുക

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: രസികൻ മാസിക പുസ്തകം 12 ലക്കം 02
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 18
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി