1959 – പുതിയ പ്ലാൻ – സി. അച്ചുതക്കുറുപ്പ്

1959 – ൽ പ്രസിദ്ധീകരിച്ച, സി. അച്ചുതക്കുറുപ്പ് രചിച്ച പുതിയ പ്ലാൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1959 - പുതിയ പ്ലാൻ - സി. അച്ചുതക്കുറുപ്പ്
1959 – പുതിയ പ്ലാൻ – സി. അച്ചുതക്കുറുപ്പ്

ജോലിയന്വേഷിച്ച്, വേദനിക്കുന്ന മനുഷ്യത്വം, പുതിയ പ്ലാൻ, നല്ല ദിവസം, രാജി എന്നീ അഞ്ചു ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പുതിയ പ്ലാൻ
  • രചയിതാവ്: C. Achutha Kurup
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 88
  • അച്ചടി: Vallathol Printing and Publishing House, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – ശാസ്ത്രജ്ഞലോകം

1946 – ൽ പ്രസിദ്ധീകരിച്ച, ശാസ്ത്രജ്ഞലോകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1946 - ശാസ്ത്രജ്ഞലോകം
1946 – ശാസ്ത്രജ്ഞലോകം

പ്രസിദ്ധരായ പത്ത് ശാസ്ത്രജ്ഞന്മാരുടെ ലഘു ജീവചരിത്രം അവതരിപ്പിക്കുന്ന പുസ്തകമാണിത്. ശാസ്ത്രലോകത്തിന് അവർ നൽകിയ സംഭാവനകളും അവരുടെ പ്രധാനപ്പെട്ട കണ്ടെത്തലുകളും ഇതിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശാസ്ത്രജ്ഞലോകം
  • പ്രസിദ്ധീകരണ വർഷം: 1946
  • അച്ചടി: വി.പി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 142
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – അനാസക്തിയോഗം – എം.കെ. ഗാന്ധി

1967 – ൽ പ്രസിദ്ധീകരിച്ച, എം.കെ. ഗാന്ധി രചിച്ച അനാസക്തിയോഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1967 - അനാസക്തിയോഗം - എം.കെ. ഗാന്ധി
1967 – അനാസക്തിയോഗം – എം.കെ. ഗാന്ധി

ഭഗവത്ഗീതയ്ക്ക് മഹാത്മാഗാന്ധി തയ്യാറാക്കിയ ആത്മീയ വ്യാഖ്യാനമാണ് അനാസക്തി യോഗം. ഗീതയിലെ ആശയങ്ങൾ എങ്ങനെ സാധാരണ ജീവിതത്തിൽ പ്രായോഗികമാക്കാം എന്ന് ഈ ഗ്രന്ഥം പരിശോധിക്കുന്നു. ലളിതവും അതേസമയം ഗൗരവമേറിയതുമായ ഒരു രചനയാണ് ഇത്. ഫലം ആഗ്രഹിക്കാതെ പ്രവർത്തിക്കണമെന്ന് ഗീതാവ്യാഖ്യാനത്തിൻ്റെ പശ്ചാത്തലത്തിൽ ഗാന്ധിജി പ്രസ്താവിക്കുന്നു. കർത്തവ്യത്തെ ദൈവസേവനമായി കരുതണം. ഈ ആശയം ഗീതയിലെ കർമ്മയോഗത്തെ അടിസ്ഥാനമാക്കിയാണ് ഗാന്ധിജി വിവരിക്കുന്നത്. അതോടൊപ്പം തന്നെ സത്യത്തിൻ്റെയും അഹിംസയുടെയും പ്രാധാന്യവും ഭഗവത്ഗീതയുടെ വീക്ഷണ കോണിലൂടെ വിവരിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അനാസക്തിയോഗം 
  • രചന: എം.കെ. ഗാന്ധി
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി: മാതൃഭൂമി പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 312
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – ഇസ്ലാം ഒറ്റനോട്ടത്തിൽ – സദ്റുദ്ദീൻ ഇസ്ലാഹി

1968 – ൽ പ്രസിദ്ധീകരിച്ച, സദ്റുദ്ദീൻ ഇസ്ലാഹി രചിച്ച ഇസ്ലാം ഒറ്റനോട്ടത്തിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1968 - ഇസ്ലാം ഒറ്റനോട്ടത്തിൽ - സദ്റുദ്ദീൻ ഇസ്ലാഹി
1968 – ഇസ്ലാം ഒറ്റനോട്ടത്തിൽ – സദ്റുദ്ദീൻ ഇസ്ലാഹി

മതപണ്ഡിതനും സാഹിത്യകാരനുമായ  സദ്റുദ്ദീൻ ഇസ്ലാഹി ഉറുദു ഭാഷയിൽ രചിച്ച ‘ ഇസ്ലാം ഏക് നസർമേ’ എന്ന പുസ്തകത്തിൻ്റെ വിവർത്തനമാണ് ഇത്. ഇസ്ലാം മതത്തെ കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക ജീവിതവ്യവസ്ഥയും വിശ്വാസങ്ങളും രാഷ്ട്രീയവും വളരെ വിശദമായിത്തന്നെ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. സാമാന്യ ജനങ്ങൾക്ക് ഇസ്ലാം മതത്തെ കുറിച്ചുള്ള ഒരു ധാരണ രൂപപ്പെടുത്താൻ ഈ പുസ്തകം സഹായകമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഇസ്ലാം ഒറ്റനോട്ടത്തിൽ
  • രചന: സദ്റുദ്ദീൻ ഇസ്ലാഹി
  • പ്രസിദ്ധീകരണ വർഷം: 1968
  • അച്ചടി: പ്രബോധനം പ്രസ്സ്, മാരികുന്ന്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 418
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – മാവേലിയും മക്കളും – വിക്രമൻ

1960ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ വിക്രമൻ രചിച്ച മാവേലിയും മക്കളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1960 - മാവേലിയും മക്കളും - വിക്രമൻ
1960 – മാവേലിയും മക്കളും – വിക്രമൻ

സ്നേഹത്തിൻ്റെ പോക്ക്, രാമലക്ഷ്മണബാലിസുഗ്രീവം, മഹാബലി എന്നീ മൂന്ന് ഏകാങ്കങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മാവേലിയും മക്കളും
  • രചയിതാവ്: Vikraman (C.R. Kerala Varma)
  • പ്രസിദ്ധീകരണ വർഷം:  1960
  • അച്ചടി: India Press, Kottayam
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – തുടിക്കുന്ന താളുകൾ – ചങ്ങമ്പുഴ കൃഷ്ണപിള്ള

1961 ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച തുടിക്കുന്ന താളുകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1961 - തുടിക്കുന്ന താളുകൾ - ചങ്ങമ്പുഴ കൃഷ്ണപിള്ള
1961 – തുടിക്കുന്ന താളുകൾ – ചങ്ങമ്പുഴ കൃഷ്ണപിള്ള

ആത്മാർത്ഥതയും സത്യസന്ധതയും തുളുംബി നിൽക്കുന്ന ആത്മകഥയും, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഡയറിക്കുറിപ്പുകളിൽ ചിലതും, കവിതകളുടേ കയ്യെഴുത്തു മാതൃകകളും ചേർന്ന വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തുടിക്കുന്ന താളുകൾ
  • രചയിതാവ്:  Changampuzha Krishna Pillai
  • പ്രസിദ്ധീകരണ വർഷം:  1961
  • അച്ചടി: Keralathilakam Press, Ernakulam
  • താളുകളുടെ എണ്ണം: 132
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1970 – ഭൂപരിഷ്ക്കരണ വ്യവസ്ഥകൾ – എൻ.കെ. സുകുമാരൻ

1970 – ൽ പ്രസിദ്ധീകരിച്ച, എൻ.കെ. സുകുമാരൻ രചിച്ച ഭൂപരിഷ്ക്കരണ വ്യവസ്ഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1970 - ഭൂപരിഷ്ക്കരണ വ്യവസ്ഥകൾ - എൻ.കെ. സുകുമാരൻ
1970 – ഭൂപരിഷ്ക്കരണ വ്യവസ്ഥകൾ – എൻ.കെ. സുകുമാരൻ

ജന്മിത്വ വ്യവസ്ഥയുടെ ദൂഷ്യവശങ്ങൾ തടഞ്ഞുകൊണ്ട് നിലവിൽ വന്ന ഭൂപരിഷ്കരണ നിയമങ്ങളുടെ വിശദാംശങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടിയാന്മാരെ ഒഴിപ്പിച്ച് ഭൂമി നേരിട്ട് കൈവശപ്പെടുത്താനുള്ള ജന്മിമാരുടെ പദ്ധതി പരാജയപ്പെടുത്തുകയായിരുന്നു ഇതിൻ്റെ പ്രധാന ലക്ഷ്യം. കുടിയാൻ്റെ നിർവചനവും പാട്ടം വ്യവസ്ഥയുടെ പൂർണ്ണമായ വിശദീകരണവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കുടികിടപ്പുകാരൻ്റെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള എല്ലാ നിയമങ്ങളുടെയും വിശദമായ അവലോകനം ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭൂപരിഷ്ക്കരണ വ്യവസ്ഥകൾ
  • രചന: എൻ.കെ. സുകുമാരൻ
  • പ്രസിദ്ധീകരണ വർഷം: 1970
  • അച്ചടി: മിനർവാ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 400
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – എക്യുമെനിസം – എൻ.ജെ. പള്ളിക്കത്തൈ

1968 – ൽ പ്രസിദ്ധീകരിച്ച, എൻ.ജെ. പള്ളിക്കത്തൈ രചിച്ച എക്യുമെനിസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1968 - എക്യുമെനിസം - എൻ.ജെ. പള്ളിക്കത്തൈ
1968 – എക്യുമെനിസം – എൻ.ജെ. പള്ളിക്കത്തൈ

വിവിധ ക്രൈസ്തവ സഭകൾ തമ്മിലുള്ള ഭിന്നതകൾ കുറച്ച് ഐക്യം സ്ഥാപിക്കാനുള്ള ലക്ഷ്യവുമായി രൂപമെടുത്ത ആശയമാണ് എക്യുമെനിസം. ആത്മീയവും സാമൂഹികവുമായ തലങ്ങളെ സ്വാധീനിക്കുന്ന ചിന്താധാരയാണ് ഇത്. വിശ്വാസത്തിലും ആചാരങ്ങളിലും ഉള്ള വ്യത്യാസങ്ങളെ മാനിച്ചുകൊണ്ട് പരസ്പര സഹകരണവും ഏകതയും വളർത്തുകയാണ് ഇതിൻ്റെ ലക്ഷ്യം. മനുഷ്യസ്നേഹവും സമാധാനവും പ്രോത്സാഹിപ്പിക്കുന്ന ഈ ആശയം, ക്രൈസ്തവ ലോകത്തെ ഒരുമയിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട ശ്രമമായി കണക്കാക്കപ്പെടുന്നു. എക്യുമെനിസത്തിൻ്റെ ചരിത്രം ഈ പുസ്തകത്തിൽ വിവരിക്കുന്നു. ഈ ലക്ഷ്യത്തിന് വേണ്ടി വിവിധ നൂറ്റാണ്ടുകളിൽ നടന്ന പരിശ്രമങ്ങളും ഓരോ സഭകളുടെ സംഭാവനകളും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: എക്യുമെനിസം
  • രചന: എൻ.ജെ. പള്ളിക്കത്തൈ
  • പ്രസിദ്ധീകരണ വർഷം: 1968
  • അച്ചടി: ജെ.എം. പ്രസ്സ്, ആലുവ
  • താളുകളുടെ എണ്ണം: 440
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – സാമൂഹ്യശാസ്ത്രം – ഫാദർ വിക്ടർ

1961 – ൽ പ്രസിദ്ധീകരിച്ച, ഫാദർ വിക്ടർ രചിച്ച സാമൂഹ്യശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 - സാമൂഹ്യശാസ്ത്രം - ഫാദർ വിക്ടർ
1961 – സാമൂഹ്യശാസ്ത്രം – ഫാദർ വിക്ടർ

ക്രിസ്ത്യൻ സോഷ്യോളജി എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ വിവർത്തനമാണ് ഈ ഗ്രന്ഥം. ക്രിസ്ത്യൻ വീക്ഷണ കോണിലൂടെയും ബൈബിൾ തത്ത്വങ്ങളിലൂടെയും സമൂഹത്തെയും സാമൂഹിക പെരുമാറ്റങ്ങളെയും നിരീക്ഷിക്കുകയാണ് ഇവിടെ. സാമൂഹ്യശാസ്ത്രത്തിൻ്റെ പ്രാധാന്യവും പഠന പശ്ചാത്തലവും ഇതിൽ വിവരിക്കുന്നു. അതോടൊപ്പം കത്തോലിക്കാ സാമൂഹ്യശാസ്ത്രത്തിൻ്റെ നിർവചനവും വിശദീകരണവും ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാമൂഹ്യശാസ്ത്രം
  • രചന: ഫാദർ വിക്ടർ
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 112
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – സുഗന്ധകഥകൾ – കെ. മാധവൻ

1957 ൽ പ്രസിദ്ധീകരിച്ച, കെ. മാധവൻ രചിച്ച  സുഗന്ധകഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - സുഗന്ധകഥകൾ - കെ. മാധവൻ
1955 – സുഗന്ധകഥകൾ – കെ. മാധവൻ

കെ. മാധവൻ്റെ ‘സുഗന്ധകഥകൾ’ (1955) എന്ന കൃതി, ആത്മീയതയും ഗുണപാഠങ്ങളും ലളിതമായ ഭാഷയിൽ സമന്വയിപ്പിച്ച പത്ത് കഥകളുടെ സമാഹാരമാണ്. ഭൗതികമായ സമ്പത്തിനപ്പുറം മനസ്സിൻ്റെ വിശുദ്ധിക്കും സഹജീവി സ്നേഹത്തിനുമാണ് ഈ കഥകൾ മുൻഗണന നൽകുന്നത്; പട്ടിണിപ്പാവങ്ങളെ സേവിക്കുന്നതാണ് കാശി ദർശനത്തേക്കാൾ വലിയ പുണ്യമെന്നും, ആഗ്രഹങ്ങളില്ലാത്തവനാണ് യഥാർത്ഥ ചക്രവർത്തിയെന്നും, ഇടുങ്ങിയ ചിന്താഗതികൾ ഉപേക്ഷിച്ച് ലോകത്തെ വിശാലമായി കാണണമെന്നും ഈ കൃതി നമ്മെ ഓർമ്മിപ്പിക്കുന്നു. ഓരോ വ്യക്തിയും അവരവരുടെ ജീവിതസാഹചര്യങ്ങളിൽ നിന്നുകൊണ്ട് ധർമ്മനിഷ്ഠയോടെ പ്രവർത്തിക്കണമെന്ന വലിയ സന്ദേശം നൽകുന്ന ഈ പുസ്തകം, പാണ്ഡിത്യത്തേക്കാൾ ഭക്തിക്കും സത്യസന്ധതയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് വായനക്കാരൻ്റെ ചിന്തകളെ പരിവർത്തനപ്പെടുത്തുന്ന ഒരു ഉത്തമ സന്മാർഗ്ഗിക ഗ്രന്ഥമാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സുഗന്ധകഥകൾ
  • രചയിതാവ്: കെ. മാധവൻ
  • പ്രസിദ്ധീകരണ വർഷം:  1955
  • അച്ചടി: പ്രകാശകൌമുദി പ്രിൻ്റിങ്ങ് വർക്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 66
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി