1949 – കൃഷിയും ജീവിസംരക്ഷണവും – എം.എ. വെങ്കിടീശ്വരൻ

1949 – ൽ പ്രസിദ്ധീകരിച്ച, എം.എ. വെങ്കിടീശ്വരൻ രചിച്ച കൃഷിയും ജീവിസംരക്ഷണവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - കൃഷിയും ജീവിസംരക്ഷണവും - എം.എ. വെങ്കിടീശ്വരൻ
1949 – കൃഷിയും ജീവിസംരക്ഷണവും – എം.എ. വെങ്കിടീശ്വരൻ

കേരളത്തിൻ്റെ കാർഷിക പാരമ്പര്യത്തെ കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മണ്ണ്, കാലാവസ്ഥ, ഇടക്കാല വേലകൾ, വളങ്ങൾ ഉൾപ്പെടെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട സകല മേഖലകളിലേക്കും ഈ പുസ്തകം ശ്രദ്ധ ചെലുത്തിയിരിക്കുന്നു. പുസ്തകത്തിൻ്റെ രണ്ടാം ഖണ്ഡത്തിൽ കൃഷിശാസ്ത്രത്തോട് അനുബന്ധിച്ച് മനസ്സിലാക്കേണ്ട ജീവി സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന എല്ലാവർക്കും ഈ പുസ്തകം ഒരു മുതൽക്കൂട്ടാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കൃഷിയും ജീവിസംരക്ഷണവും
  • രചന: എം.എ. വെങ്കിടീശ്വരൻ
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 250
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – സാമാന്യഗണിതശാസ്ത്രം – മൂന്നാം പുസ്തകം – 6-ാം ഫോറത്തിന്നു – ജെ. പാവമണി

1955 – ൽ പ്രസിദ്ധീകരിച്ച, ജെ. പാവമണി രചിച്ച സാമാന്യഗണിതശാസ്ത്രം – മൂന്നാം പുസ്തകം – 6-ാം ഫോറത്തിന്നു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 – സാമാന്യഗണിതശാസ്ത്രം – മൂന്നാം പുസ്തകം – 6-ാം ഫോറത്തിന്നു – ജെ. പാവമണി

ഈ പുസ്തകം പ്രധാനമായും ചർച്ച ചെയ്യുന്നത് പഴയകാല സ്കൂൾ സിലബസിലെ വിപുലമായ ഗണിതശാസ്ത്ര ആശയങ്ങളാണ്. നിത്യജീവിതവുമായി ബന്ധിപ്പിച്ചുകൊണ്ട് ശരാശരിയും ലോഗരിതവും പത്രവാർത്തകളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും അടിസ്ഥാനത്തിൽ കുട്ടികൾക്ക് ഇതിൽ വിശദീകരിച്ചു കൊടുക്കുന്നു. ജ്യാമിതി വിഭാഗത്തിൽ ട്രപ്പീസിയം, ചതുർഭുജം എന്നിവയുടെ വിസ്തീർണ്ണം കാണാനും ത്രിമാന രൂപങ്ങളായ പ്രിസങ്ങൾ, സിലിണ്ടറുകൾ, കോൺ, ഗോളം എന്നിവയുടെ വ്യാപ്തം കണ്ടെത്താനുമുള്ള ലളിതമായ സൂത്രവാക്യങ്ങളാണ് ഇതിലുടനീളം നൽകിയിട്ടുള്ളത്. ഒരേ ആകൃതിയിലുള്ള സമതല രൂപങ്ങളെ ചെറുതാക്കുന്നതും വലുതാക്കുന്നതുമായ രീതികളും, സരളരേഖാ ഗ്രാഫുകളുടെ വിവിധ പ്രയോഗങ്ങളും ഇതിലുണ്ട്. കുട്ടികളുടെ ഗണിത പഠനശേഷി വർദ്ധിപ്പിക്കുന്നതിനായി നിരവധി പരിശീലന ചോദ്യങ്ങളും വേഗത അളക്കുന്നതിനുള്ള സമയബന്ധിത പരീക്ഷകളും അവസാന ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.

Malabar Christian College digitization project. ൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാമാന്യഗണിതശാസ്ത്രം – മൂന്നാം പുസ്തകം – 6-ാം ഫോറത്തിന്നു
  • രചയിതാവ്: ജെ. പാവമണി
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 164
  • അച്ചടി: ബേസൽ മിഷൻ പ്രസ്സ്, മാംഗ്ലൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ഉതിർമണികൾ – കെ. കെ. രാജാ

1952 -ൽ പ്രസിദ്ധീകരിച്ച, കെ. കെ. രാജാ രചിച്ച ഉതിർമണികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 

1952 – ഉതിർമണികൾ – കെ. കെ. രാജാ

മഹാകവി കെ. കെ. രാജാ 1952-ൽ പ്രസിദ്ധീകരിച്ച വളരെ ശ്രദ്ധേയമായ ഒരു ഗ്രന്ഥമാണ് ‘ഉതിർമണികൾ’. മലയാളത്തിലെ ക്ലാസിക് സാഹിത്യം, കവികൾ, കാവ്യശൈലി, ദൃശ്യകലകൾ എന്നിവയെക്കുറിച്ചുള്ള പത്ത് പ്രധാന പഠനലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വള്ളത്തോൾ കവിത, ആട്ടക്കഥ, ഫലിതം, വി. സി. യും ‘ഒരു വിലാപ’വും, രീതി, മണിപ്രവാളവും ചന്ദ്രോത്സവവും, പൂരം, ഉണ്ണായിയും നളചരിതവും, കുഞ്ഞിക്കുട്ടൻതമ്പുരാൻ, നാരദനും വീണയും എന്നിങ്ങനെയുള്ള പത്ത് ലേഖനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ ക്ലാസിക്ക് സാഹിത്യത്തെയും പ്രമുഖ കവികളെയും അടുത്തറിയാൻ സഹായിക്കുന്ന വളരെ മൂല്യവത്തായ ലേഖനങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  ഉതിർമണികൾ
  • രചയിതാവ്: കെ.കെ. രാജാ
  • താളുകളുടെ എണ്ണം: 140
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – വിവാഹരംഗം – കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ്

1955 – ൽ പ്രസിദ്ധീകരിച്ച, കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ് രചിച്ച വിവാഹരംഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - വിവാഹരംഗം - കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ്
1955 – വിവാഹരംഗം – കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ്

ദാമ്പത്യ ജീവിതത്തെക്കുറിച്ചും വിവാഹത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമാക്കുന്ന ഗ്രന്ഥമാണിത്. വ്യത്യസ്തമായ വിവാഹ സമ്പ്രദായങ്ങളെ കുറിച്ചും വിവാഹത്തിന് അനുയോജ്യമായ പ്രായത്തെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ദാമ്പത്യ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ഐക്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഈ പുസ്തകത്തിൽ സന്താന ലാഭ സമയത്തെക്കുറിച്ചും മക്കളെ പരിപാലിക്കേണ്ടത് എങ്ങനെയാണെന്നും വിവരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിവാഹരംഗം
  • രചന: കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ്
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: പ്രകാശകൌമുദി പ്രിൻ്റിങ്ങ് വർക്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 198
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – ഭാഷാസഹായി – കല്ലാടി തയ്യൻ രാമുണ്ണി

1951-ൽ പ്രസിദ്ധീകരിച്ച, കല്ലാടി തയ്യൻ രാമുണ്ണി രചിച്ച ഭാഷാസഹായി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1951 - ഭാഷാസഹായി - കല്ലാടി തയ്യൻ രാമുണ്ണി
1951 – ഭാഷാസഹായി – കല്ലാടി തയ്യൻ രാമുണ്ണി

മലയാളവും ഇംഗ്ലീഷും ഉൾക്കൊള്ളുന്ന പദസൂചികകൾ, ശുദ്ധപ്രയോഗങ്ങൾ, ഭാഷാപഠനത്തിന് ആവശ്യമായ ഉദാഹരണങ്ങൾ എന്നിവ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുവായ വായനക്കാർക്കും ഉപകാരപ്രദമായ രീതിയിലാണ് ഈ കൃതി തയ്യാറാക്കിയിട്ടുള്ളത്.

Malabar Christian College digitization project. ൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാസഹായി
  • രചയിതാവ്: Kalladi Thayyan Ramunni
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – പൌരസ്ത്യ സാഹിത്യപ്രകാശം – ടി.ആർ. നായർ

1949-ൽ പ്രസിദ്ധീകരിച്ച, ടി.ആർ. നായർ രചിച്ച പൌരസ്ത്യ സാഹിത്യപ്രകാശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1949 - പൌരസ്ത്യ സാഹിത്യപ്രകാശം - ടി.ആർ. നായർ
1949 – പൌരസ്ത്യ സാഹിത്യപ്രകാശം – ടി.ആർ. നായർ

ടി.ആർ. നായർ രചിച്ച് 1949-ൽ പ്രസിദ്ധീകരിച്ച ‘പൗരസ്ത്യ സാഹിത്യപ്രകാശം’ എന്ന നിരൂപണ ഗ്രന്ഥം, ഭാരതീയ കാവ്യശാസ്ത്രത്തെയും സംസ്കൃത സാഹിത്യസിദ്ധാന്തങ്ങളെയും മലയാളി വായനക്കാർക്കും വിദ്യാർത്ഥികൾക്കും ലളിതമായി പരിചയപ്പെടുത്തുന്ന ഒരു മികച്ച കൃതിയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ മനുഷ്യന് ആശ്വാസവും ആനന്ദവും നൽകുന്ന ഒരു സുകുമാരകലയാണ് സാഹിത്യമെന്ന് നിർവചിക്കുന്ന ഗ്രന്ഥകാരൻ, പരമശിവൻ, സരസ്വതി ദേവി, കാവ്യപുരുഷൻ, വാൽമീകി മഹർഷി എന്നിവരിലൂടെ കാവ്യകല ഭൂമിയിൽ ഉത്ഭവിച്ചതിൻ്റെ പുരാണ പാരമ്പര്യം ഇതിൽ മനോഹരമായി വിവരിക്കുന്നു. ഒപ്പം, ഭാരതീയ സൗന്ദര്യശാസ്ത്രത്തിലെ പ്രശസ്തമായ രസസിദ്ധാന്തത്തെ വിശകലനം ചെയ്തുകൊണ്ട്, വിഭാവ-അനുഭാവാദികളുടെ സംയോഗത്തിലൂടെ ഒരു സഹൃദയനിൽ എങ്ങനെയാണ് പരമാനന്ദകരമായ രസാനുഭൂതി ഉണരുന്നത് എന്ന് ഈ കൃതി ലളിതമായി സമർത്ഥിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പൌരസ്ത്യ സാഹിത്യപ്രകാശം
  • രചന: ടി.ആർ. നായർ
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 240
  • അച്ചടി:  സരസ്വതി പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ്, തൃശൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – കേദാരമാഹാത്മ്യം – ശുപ്പമ്മാൻ

1953-ൽ പ്രസിദ്ധീകരിച്ച, ശുപ്പമ്മാൻ രചിച്ച കേദാരമാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1953 – കേദാരമാഹാത്മ്യം – ശുപ്പമ്മാൻ

ഈ കവിത, ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന ‘അഷ്ടമി’ വ്രതമായ ‘കേദാര’വ്രതത്തിൻ്റെ പ്രധാന്യത്തെയും ഫലസിദ്ധിയെയും കുറിച്ചുള്ളതാണ്. ശൈവ ആരാധനാ സമ്പ്രദായവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതൊരു പ്രധാന സംഭാവനയാണ്. ഇരുപത്തിയൊന്ന് ദിവസം അതീവ നിഷ്ഠയോടെ ഈ വ്രതം അനുഷ്ഠിച്ചതിന് ശേഷമാണ് പാർവ്വതിക്ക് പോലും ശിവൻ്റെ ‘അർദ്ധശരീരം’ (അർദ്ധനാരീശ്വര രൂപം) എന്ന സവിശേഷമായ സമ്മാനം നേടാനായത്.​ ഈ വ്രതത്തിന്റെ രഹസ്യങ്ങളും വിശദാംശങ്ങളും ഗൗതമ മഹർഷിയാണ് ആദ്യമായി പാർവ്വതിക്ക് ഉപദേശിച്ചു കൊടുത്തത്. നന്ദികേശ്വരൻ ഇത് ദേവനർത്തകനായ ചിത്രാംഗദനെ പഠിപ്പിച്ചു. അദ്ദേഹം അത് ഉജ്ജയിനിയിലെ രാജാവിനോട് വിശദീകരിക്കുകയും ചെയ്തു. തുടർന്ന്, ഉജ്ജയിനിയിലെ ഒരു വൈശ്യന്റെ രണ്ട് പുത്രിമാർ ഈ വ്രതം അനുഷ്ഠിച്ചതിന്റെ കഥയാണ് കവിത വിവരിക്കുന്നത്.

കേരളത്തിന്റെ മഹാനായ ഭക്തകവി എഴുത്തച്ഛൻ ജനപ്രിയമാക്കിയ കിളിപ്പാട്ട് ശൈലിയിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. എഴുത്തച്ഛന്റെ പാരമ്പര്യങ്ങളെ അങ്ങേയറ്റം ഭക്തിയോടെ പിന്തുടർന്ന ചിറ്റൂർ കവിതാ ശാഖയിൽപ്പെട്ടയാളാണ് ഇതിന്റെ കർത്താവായ ശുപ്പമ്മാൻ.ഈ കൃതിയുടെ കൈയെഴുത്തുപ്രതി കണ്ടെടുത്തത് മദ്രാസ് യൂണിവേഴ്സിറ്റി മലയാളം ഡിപ്പാർട്ട്‌മെന്റിലെ ജൂനിയർ ലക്ചററായിരുന്ന (റിട്ട.) ശ്രീമാൻ പി. കൃഷ്ണൻ നായർ (ശിരോമണി) ആണ്. മലയാളത്തിലെ കിളിപ്പാട്ട് സാഹിത്യത്തിന് ലഭിച്ച വിലയേറിയ ഒരു കൂട്ടിച്ചേർക്കലാണ് ‘കേദാരമാഹാത്മ്യം’.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കേദാരമാഹാത്മ്യം
  • രചന: ശുപ്പമ്മാൻ
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 64
  • അച്ചടി: Janatha Press, Madras
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – മുല്ലമാല – കെ. കൃഷ്ണവാരിയർ

1951 -ൽ പ്രസിദ്ധീകരിച്ച, കെ. കൃഷ്ണവാരിയർ രചിച്ച മുല്ലമാല എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  

1951 – മുല്ലമാല – കെ. കൃഷ്ണവാരിയർ

കെ. കൃഷ്ണവാരിയരുടെ “മുല്ലമാല” എന്ന പുസ്തകം പ്രശസ്ത പുരാതന സംസ്കൃത നാടകകൃത്തായ ദിങ്നാഗൻ്റെ പ്രസിദ്ധമായ “കുന്ദമാല” എന്ന നാടകത്തിൻ്റെ മലയാള പരിഭാഷയാണ്. കരുണരസമാണ് ഈ നാടകത്തിലെ പ്രധാന ഭാവം. ശ്രീരാമൻ ഉപേക്ഷിച്ച ഗർഭിണിയായ സീതയ്ക്ക് വാൽമീകി മഹർഷി തൻ്റെ ആശ്രമത്തിൽ അഭയം നൽകുന്നു. സുഖപ്രസവത്തിനായി സീത ഗംഗാനദിക്ക് ദിവസവും മുല്ലമാല സമർപ്പിക്കാമെന്ന് നേരുന്നു. ആശ്രമത്തിൽ വെച്ച് ജനിച്ച ലവകുശന്മാരെ മഹർഷി രാമായണം പാടാൻ പഠിപ്പിക്കുന്നു. വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ്റെ അശ്വമേധയാഗ വേദിയിൽ വെച്ച് കുട്ടികൾ രാമായണം പാടുന്നതിലൂടെയും മുല്ലമാല തിരിച്ചറിയുന്നതിലൂടെയും രാമ-സീത പുനസ്സമാഗമം സാധ്യമാകുന്നതാണ് നാടകത്തിൻ്റെ ഇതിവൃത്തം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മുല്ലമാല
  • രചയിതാവ്:കെ. കൃഷ്ണവാരിയർ
  • താളുകളുടെ എണ്ണം: 166
  • അച്ചടി: The Prakasakaumudi Printing Works, Kozhikode
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – മാതുക്കുട്ടി – ടി.കെ. രാമൻ മേനോൻ

1949 – ൽ പ്രസിദ്ധീകരിച്ച, ടി.കെ. രാമൻ മേനോൻ രചിച്ച മാതുക്കുട്ടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - മാതുക്കുട്ടി - ടി.കെ. രാമൻ മേനോൻ
1949 – മാതുക്കുട്ടി – ടി.കെ. രാമൻ മേനോൻ

ടി.കെ. രാമൻ മേനോൻ്റെ മാതുക്കുട്ടി എന്ന ചരിത്ര-സാമൂഹിക നാടകം, തച്ചോളി തറവാട്ടിലെ ധീരനായ കുഞ്ഞിച്ചന്തുവും സുഗുണവതിയായ മാതുക്കുട്ടിയും തമ്മിലുള്ള പ്രണയത്തെയും രഹസ്യവിവാഹത്തെയും തുടർന്നുള്ള സംഘർഷങ്ങളാണ് ആവിഷ്കരിക്കുന്നത്. മാതുക്കുട്ടിയുടെ കുടുംബത്തിലെ പുരുഷന്മാർ ചെറുപ്പത്തിലേ മരിച്ചുപോകുന്നവരാണെന്ന അന്ധവിശ്വാസവും, തറവാട്ടു മഹിമയും പറഞ്ഞ് കാരണവർ കോമക്കുറുപ്പ് ഈ ബന്ധത്തെ കഠിനമായി എതിർക്കുന്നു. തർക്കം നാട്ടിലെ സമുദായ സഭയിലേക്ക് വളരുകയും, പ്രമാണിമാർ തച്ചോളി തറവാടിന് ഭ്രഷ്ടും മാതുക്കുട്ടിക്ക് പ്രായശ്ചിത്തവും വിധിക്കുകയും ചെയ്യുന്നു.

തുടർന്ന് പ്രശ്നപരിഹാരത്തിനായി ചിങ്ങമാസത്തിലെ തിരുവോണ നാളിൽ സംഗീതപ്പാടത്ത് വെച്ച് സമുദായ പ്രതിനിധിയായ കണാരിയും കുഞ്ഞിച്ചന്തുവും തമ്മിൽ അങ്കം കുറിക്കുന്നു. കളരിപ്പയറ്റിലെ ചതിപ്രയോഗങ്ങളെ അതിജീവിച്ച് ചന്തു അങ്കത്തിൽ ഉജ്ജ്വല വിജയം നേടുകയും, അവൻ്റെ വീര്യം കണ്ട് കോഴിക്കോട് സാമൂതിരി രാജാവ് അവനെ തൻ്റെ സേനാനായകൻ ആയി നിയമിക്കുകയും ചെയ്യുന്നു. കുഞ്ഞിച്ചന്തുവിൻ്റെ ഈ പദവിയും തുടർച്ചയായ വിജയങ്ങളും കാണുന്ന കോമക്കുറുപ്പ് ഒടുവിൽ തൻ്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് മാനസാന്തരപ്പെടുന്നു. മാതുക്കുട്ടി തറവാടിൻ്റെ ശാപമല്ല, ഐശ്വര്യദീപമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നതോടെ അന്ധവിശ്വാസങ്ങൾക്കും തറവാട്ടു ധാർഷ്ട്യങ്ങൾക്കും മേൽ യഥാർത്ഥ പ്രണയവും വ്യക്തിസ്വാതന്ത്ര്യവും വിജയം നേടി നാടകം ശുഭമായി അവസാനിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മാതുക്കുട്ടി
  • രചന: ടി.കെ. രാമൻ മേനോൻ
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 86
  • അച്ചടി: സരസ്വതി പ്രിൻ്റിംഗ് ആൻഡ് പബ്ലിഷിംഗ് ഹൗസ്, തൃശ്ശൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – പാക്കിസ്ഥാൻ പര്യടനം – യൂസഫ് മെഹർ ആലി

1952 – ൽ പ്രസിദ്ധീകരിച്ച, യൂസഫ് മെഹർ ആലി രചിച്ച പാക്കിസ്ഥാൻ പര്യടനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - പാക്കിസ്ഥാൻ പര്യടനം - യൂസഫ് മെഹർ ആലി
1952 – പാക്കിസ്ഥാൻ പര്യടനം – യൂസഫ് മെഹർ ആലി

ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവും സാമൂഹ്യപ്രവർത്തകനുമായ യൂസഫ് മെഹർ ആലി പാകിസ്ഥാനിലേക്കു നടത്തിയ യാത്രയുടെ അനുഭവങ്ങളും നിരീക്ഷണങ്ങളും ഉൾക്കൊള്ളുന്ന യാത്രാവിവരണ ഗ്രന്ഥമാണ് ‘പാകിസ്ഥാൻ പര്യടനം’. ഇന്ത്യയുടെ വിഭജനത്തിന്  ശേഷമുള്ള പാകിസ്ഥാൻ്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങളെ നേരിട്ട് മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ കൃതിയുടെ കേന്ദ്രവിഷയം.

യാത്രയ്ക്കിടയിൽ വിവിധ പ്രദേശങ്ങളും ജനവിഭാഗങ്ങളും സന്ദർശിച്ച എഴുത്തുകാരൻ, സാധാരണ ജനങ്ങളുടെ ജീവിതം, ഭരണസംവിധാനം, ഇന്ത്യ–പാകിസ്ഥാൻ ബന്ധങ്ങൾ, വിഭജനത്തിൻ്റെ പ്രത്യാഘാതങ്ങൾ എന്നിവയെ വിമർശനാത്മകമായി വിലയിരുത്തുന്നു. ഒരു യാത്രാവിവരണം മാത്രമല്ല, വിഭജനാനന്തര ദക്ഷിണേഷ്യയുടെ യാഥാർഥ്യങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്ന ചരിത്രപരവും സാമൂഹികവുമായ രേഖ കൂടിയാണ് ഈ പുസ്തകം. മനുഷ്യബന്ധങ്ങളുടെയും സഹവർത്തിത്വത്തിൻ്റെയും പ്രാധാന്യം ഊന്നിപ്പറയുന്ന ഈ കൃതി, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകൾ വായനക്കാരനിൽ ഉണർത്തുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പാക്കിസ്ഥാൻ പര്യടനം
  • രചന: യൂസഫ് മെഹർ ആലി
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: സരസ്വതി പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ്, തൃശൂർ
  • താളുകളുടെ എണ്ണം: 222
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി