1955 – ൽ പ്രസിദ്ധീകരിച്ച, കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ് രചിച്ച വിവാഹരംഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദാമ്പത്യ ജീവിതത്തെക്കുറിച്ചും വിവാഹത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമാക്കുന്ന ഗ്രന്ഥമാണിത്. വ്യത്യസ്തമായ വിവാഹ സമ്പ്രദായങ്ങളെ കുറിച്ചും വിവാഹത്തിന് അനുയോജ്യമായ പ്രായത്തെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ദാമ്പത്യ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ഐക്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഈ പുസ്തകത്തിൽ സന്താന ലാഭ സമയത്തെക്കുറിച്ചും മക്കളെ പരിപാലിക്കേണ്ടത് എങ്ങനെയാണെന്നും വിവരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: വിവാഹരംഗം
- പ്രസിദ്ധീകരണ വർഷം: 1955
- അച്ചടി: പ്രകാശകൌമുദി പ്രിൻ്റിങ്ങ് വർക്സ്, കോഴിക്കോട്
- താളുകളുടെ എണ്ണം: 198
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
