1945-1946ൽ ചങ്ങനാശ്ശേരി സെൻ്റ് ബർക്ക് മാൻസ് കോളേജിൻ്റെ, കോളേജ് മാസികയായ Excelsior ൽ ഫ്രൊഫസർ സി.കെ. മൂസ്സത് പ്രസിദ്ധീകരിച്ച ഹാസസാഹിത്യം എന്ന ലേഖനത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന സമയത്ത് സി.കെ. മൂസ്സത് ചങ്ങനാശ്ശേരി സെൻ്റ് ബർക്ക് മാൻസ് കൊളേജിൽ ഫിസിക്സ് അദ്ധ്യാപകനായിരുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ഹാസസാഹിത്യം
രചന: സി.കെ. മൂസ്സത്
പ്രസിദ്ധീകരണ വർഷം: 1946
താളുകളുടെ എണ്ണം: 4
അച്ചടി: St. Joseph’s Orphanage Press, Changanacherry
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1966 ൽ എം.ജി.രാമചന്ദ്രൻ, എം.ആർ. രാധ, അശോകൻ,
ബി.സരോജാ ദേവി, ഷൗക്കർ ജാനകി തുടങ്ങിയവർ അഭിനയിച്ച, കൃഷ്ണൻ പഞ്ചു സംവിധാനം ചെയ്ത പെറ്റാൽതാൻ പിള്ളയാ എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
1966 – പെറ്റാൽതാൻ പിള്ളയാ (സിനിമാ പാട്ടുപുസ്തകം)
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ഒട്ടേറെ ശാസ്ത്ര ഗ്രന്ഥങ്ങളെ ആധാരമാക്കി ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ നായർ രചിച്ച ബോധത്തിൻ്റെ ഭൗതികം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മനുഷ്യ മനസ്സിനെയും മസ്തിഷ്കത്തിനെയും സംബന്ധിച്ച് നൂതനമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.
പി. കേശവൻ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് കണ്ണൻ ഷണ്മുഖമാണ് . അദ്ദേഹം തന്നെയാണ് കേശവൻ നായരുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുവാനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നത്.
2013 – ബോധത്തിൻ്റെ ഭൗതികം – പി. കേശവൻനായർ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ഫ്രൊഫസർ സി.കെ. മൂസ്സത് വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പ്രധാനപ്പെട്ട ലെഖനങ്ങൾ സമാഹരിച്ച് അദ്ദേഹത്തിൻ്റെ മരണശേഷം പ്രസിദ്ധീകരിച്ച ആസ്വാദനത്തിൻ്റെ സാഫല്യം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1993 – ആസ്വാദനത്തിൻ്റെ സാഫല്യം – സി.കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രചനാ മാതൃകകൾ, കത്തുകൾ, അപേക്ഷകൾ, പ്രമാണ മാതൃകകൾ എന്നിവ ഉൾപ്പെടുത്തി സ്കൂൾ വിദ്യാർത്ഥികളുടെയും, സാമാന്യ ജനങ്ങളുടെയും മലയാള വ്യാകരണത്തിലുള്ള അറിവിനെ ഉണർത്താൻ ഉതകുന്ന ടി. പി. സേവ്യർ രചിച്ച വ്യാകരണമഞ്ജൂഷ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
എല്ലാ ഭാഷകളിലെയും ജനകീയ സമ്പത്തിൻ്റെ ഭാഗമാണ് കടംകഥകൾ. വളരുന്ന തലമുറയുടെ ഭാവനയും, ലോക നിരീക്ഷണ സാമർത്ഥ്യവും, നർമ്മ ബോധവും, ഭാഷാ പരിചയവും വളർത്താൻ ഉപകരിക്കുന്ന എണ്ണൂറോളം കടംകഥകളുടെ സമാഹാരമായ സ്കറിയാ സക്കറിയയുടെ കടംകഥകൾ എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: കടംകഥകൾ
രചന: സ്കറിയാ സക്കറിയ
താളുകളുടെ എണ്ണം: 108
അച്ചടി:Assissi Printing and Publishing House, Changanacherry
1968 ൽ എം.ജി.രാമചന്ദ്രൻ, എം.എൻ.നമ്പ്യാർ , അശോകൻ, നിർമ്മല, പദ്മിനി തുടങ്ങിയവർ അഭിനയിച്ച, ബി. ആർ. പന്തലു നിർമ്മാണവും സംവിധാനവും നിർവഹിച്ച രഹസ്യപോലീസ് 115 എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
1968 – രഹസ്യപോലീസ് 115 (സിനിമാ പാട്ടുപുസ്തകം)
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ടി. പി. വർഗ്ഗീസ് 1940ൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നവർക്കായി പ്രസിദ്ധീകരിച്ച മൂന്നാംപാഠപുസ്തകം – നവീന മലയാള പാഠാവലി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1940 – മൂന്നാംപാഠപുസ്തകം – നവീന മലയാള പാഠാവലി – ടി.പി. വർഗ്ഗീസ്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1903 മാർച്ച് മാസത്തിൽ ഇറങ്ങിയ ആദ്യലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
കത്തോലിക്ക വിശ്വാസത്തെയും സന്മാർഗ്ഗത്തെയും പറ്റി മലയാളത്തിൽ യഥോചിതം പ്രതിപാദിക്കുന്നതിനു വേണ്ടിയാണ് കൎമ്മെല കുസുമം മാസിക പ്രസിദ്ധീകരിച്ചു തുടങ്ങിയതെന്ന് മാസികയുടെ ആമുഖപ്രസ്താവനയിൽ കാണുന്നു. CMI സഭയിലെ വൈദീകരുടെ ചുമതലയിലാണ് ഈ മാസിക ഇറങ്ങി കൊണ്ടിരിക്കുന്നത്. മാസിക പ്രസിദ്ധീകരിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത് അക്കാലത്തെ ചങ്ങനാശ്ശേരി ബിഷപ്പായിരുന്ന മാക്കീൽ മെത്രാൻ ആണ്.
1903 മാർച്ചിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ കൎമ്മെല കുസുമം, 2023 മാർച്ചിൽ മാർച്ചിൽ പ്രസിദ്ധീകരണത്തിൻ്റെ 120 വർഷങ്ങൾ പൂർത്തിയാക്കി. 120 വർഷം പൂർത്തിയാക്കുന്ന ഈ മാസം തന്നെ കൎമ്മെല കുസുമത്തിൻ്റെ ആദ്യ ലക്കം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നതിൽ പ്രത്യേക സന്തോഷമുണ്ട്. CMI സഭയുടെ മേജർ സെമിനാരിയായ ധർമ്മാരാം കോളേജിൽ നിന്നാണ് ഈ ആദ്യലക്കം ഡിജിറ്റൈസ് ചെയ്തു റിലീസ് ചെയ്യുന്നത് എന്നത് യാദൃശിചകം അല്ല എന്ന് ഞാൻ കരുതുന്നു.
120 വർഷം കഴിഞ്ഞപ്പോൾ മാസികയുടെ പേര് കൎമ്മെല കുസുമം എന്നതിൽ നിന്ന് കർമ്മല കുസുമം എന്നായിടുണ്ട്. ബിന്ദുരേഫം ഉപേക്ഷിച്ചതും മ്മയിൽ നിന്നു എകാരം മാറ്റിയതും ഒക്കെ 1903ലെ രീതിയിൽ നിന്ന് മലയാളഭാഷയുടെ എഴുത്തിൽ വന്ന വ്യത്യാസത്തെ സൂചിപ്പിക്കുന്നു.
കനിമൂസ യൌസേപ്പു ചാണ്ടി അച്ചൻ ആണ് ഈ മാസികയുടെ സ്ഥാപകപത്രാധിപർ. യൌസേപ്പു ചാണ്ടി അച്ചൻ പിൽക്കാലത്ത് CMI സഭയുടെ പ്രിയോർ ജനറാൾ അടക്കമുള്ള പ്രധാനപദവികളിൽ ഇരുന്നിട്ടുണ്ടെന്ന് വിവിധ ചരിത്രരേഖകളിൽ കാണുന്നു.
കനിമൂസ യൌസേപ്പു ചാണ്ടി അച്ചൻ
ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന ഈ ആദ്യലക്കത്തിൽ, മാസികയുടെ ഉദ്ദേശലക്ഷ്യങ്ങൾക്ക് അനുയോജ്യമായ വിധത്തിലുള്ള സഭാസംബന്ധിയായ ലേഖനങ്ങൾ ആണുള്ളത്.