1946-ൽ പ്രസിദ്ധീകരിച്ച, കെ. പരമുപിള്ള എഴുതിയ രാജകുമാരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സമത്വത്തിനും പ്രാധാന്യം നൽകുന്ന ഒരു പെൺ കലാലയം സ്ഥാപിച്ച ഇഭാദേവി എന്ന രാജകുമാരിയുടെയും അവരെ സ്നേഹിക്കുന്ന രാജകുമാരൻ്റെയും കഥയാണിത്. സ്ത്രീപുരുഷ സമത്വം, സ്ത്രീസ്വാതന്ത്ര്യം, വിദ്യാഭ്യാസം എന്നിവയാണ് കഥയിലെ പ്രധാന ആശയങ്ങൾ. പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത കലാലയത്തിൽ രാജകുമാരനും സുഹൃത്തുക്കളും സ്ത്രീവേഷത്തിൽ പ്രവേശിക്കുന്നതും, തുടർന്നുണ്ടാകുന്ന നാടകീയമായ സംഭവങ്ങളും, യുദ്ധരംഗവും, ഒടുവിൽ രാജകുമാരിയുടെ മനസ്സ് മാറി രാജകുമാരനുമായി ഒന്നിക്കുന്നതുമാണ് കഥയുടെ ചുരുക്കം.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: രാജകുമാരി
- രചന: കെ. പരമുപിള്ള
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
