1942 – കേരളക്രിസ്ത്യാനികളും കർമ്മലീത്താസഭയും – പാവർട്ടി മാർത്തോമ്മാശ്രമ സുവർണ്ണജൂബിലി സ്മാരകം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലുള്ള പാവർട്ടിയിലെ (ഇപ്പോൾ പാവറട്ടി) മാർത്തോമ്മാശ്രമത്തിൻ്റെ അൻപതാം വാർഷികത്തിനോട് അനുബന്ധിച്ച് 1942ൽ പ്രസിദ്ധീകരിച്ച കേരളക്രിസ്ത്യാനികളും കർമ്മലീത്താസഭയും – പാവർട്ടി മാർത്തോമ്മാശ്രമ സുവർണ്ണജൂബിലി സ്മാരകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കേരള സുറിയാനി കർമ്മലീത്ത സഭ (ഇപ്പോൾ CMI സഭ) യുടെ കീഴിലുള്ള ഈ  ആശ്രമം 1890ൽ സ്ഥാപിതമായി എന്നും   1840ൽ അമ്പത് വർഷം പൂർത്തിയാക്കിയപ്പോൾ ജൂബിലി സംബന്ധിച്ചുള്ള വൈദികകർമ്മങ്ങൾ അനാഡംബരമായി തങ്ങൾ നിർവഹിച്ചു എന്നു ആമുഖപ്രസ്താവനയിൽ ആശ്രമത്തിൻ്റെ അക്കാലത്തെ പ്രിയോർ ഫാദർ ശാബോർ സി.ഡി. പറയുന്നു. ജൂബിലിസ്മാരകമായി ഒരു ചെറുഗ്രന്ഥം അച്ചടിച്ച് പ്രസിദ്ധീകരിക്കണം എന്ന ആഗ്രഹത്തിൻ്റെ പൂർത്തീകരണം ആണ് ഈ ഗ്രന്ഥം.

1940ൽ ജൂബിലി ആഘോഷിച്ചെങ്കിലും അല്പം വൈകി 1942ൽ ആണ് ഈ സ്മാരകഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആശ്രമവുമായി ബന്ധപ്പെട്ട ചരിത്രവും മറ്റും ഈ സ്മാരകഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. അതിൻ്റെ ഒപ്പം വിഷയവുമായി ബന്ധപ്പെട്ട കുറച്ചധികം ചിത്രങ്ങളും ഈ സ്മാരകഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നു.

ഈ സ്മാരകഗ്രന്ഥത്തിൻ്റെ രചയിതാവായി പുസ്തകത്തിൻ്റെ ടൈറ്റിൽ പേജിൽ കാണിച്ചിട്ടുള്ളത് ഫാദർ ഹൊർമ്മീസ് സി.ഡി.യെ ആണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1942 - കേരളക്രിസ്ത്യാനികളും കർമ്മലീത്താസഭയും - പാവർട്ടി മാർത്തോമ്മാശ്രമ സുവർണ്ണജൂബിലി സ്മാരകം
1942 – കേരളക്രിസ്ത്യാനികളും കർമ്മലീത്താസഭയും – പാവർട്ടി മാർത്തോമ്മാശ്രമ സുവർണ്ണജൂബിലി സ്മാരകം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരളക്രിസ്ത്യാനികളും കർമ്മലീത്താസഭയും – പാവർട്ടി മാർത്തോമ്മാശ്രമ സുവർണ്ണജൂബിലി സ്മാരകം
  • പ്രസിദ്ധീകരണ വർഷം: 1942
  • അച്ചടി: The Mar Louis Memorial Press, Ernakulam
  • താളുകളുടെ എണ്ണം: 152
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

Leave a Reply

Your email address will not be published. Required fields are marked *