1951 – പൂങ്കാവ് – ചേലനാട്ട് അച്യുതമേനോൻ

1951-ൽ പ്രസിദ്ധീകരിച്ച, ചേലനാട്ട് അച്യുതമേനോൻ എഴുതിയ പൂങ്കാവ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 – പൂങ്കാവ് – ചേലനാട്ട് അച്യുതമേനോൻ

പൂങ്കാവ് എന്ന ഈ പുസ്തകം പ്രശസ്ത സാഹിത്യ ഗവേഷകനും വിമർശകനുമായിരുന്ന ഡോ. ചേലനാട്ട് അച്യുതമേനോൻ രചിച്ച ഒരു മികച്ച ഉപന്യാസ സമാഹാരമാണ്.
സാഹിത്യം, കല, സംസ്കാരം, ചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഗൗരവമേറിയതും ചിന്തോദ്ദീപകവുമായ ലേഖനങ്ങളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ​മലയാള സാഹിത്യ വിമർശന ശാഖയ്ക്ക് വലിയ സംഭാവന നൽകിയ ഒരു കൃതിയാണിത്. കുട്ടികൃഷ്ണമാരാർ, വള്ളത്തോൾ തുടങ്ങിയ പ്രമുഖരെക്കുറിച്ചും മലയാള നാടകവേദി, കഥകളി എന്നിവയുടെ വേഷവിധാനങ്ങളെക്കുറിച്ചുമുള്ള ആഴത്തിലുള്ള നിരീക്ഷണങ്ങളും ഈ ഉപന്യാസങ്ങളിൽ പറയുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പൂങ്കാവ്
  • രചന: ചേലനാട്ട് അച്യുതമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 194
  • അച്ചടി: Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – ഭാസ്കരമേനോൻ – അപ്പൻ തമ്പുരാൻ

1950 -ൽ പ്രസിദ്ധീകരിച്ച, അപ്പൻ തമ്പുരാൻ രചിച്ച ഭാസ്കരമേനോൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1950 - ഭാസ്കരമേനോൻ - അപ്പൻ തമ്പുരാൻ
1950 – ഭാസ്കരമേനോൻ – അപ്പൻ തമ്പുരാൻ

മലയാളത്തിലെ ആദ്യകാല കുറ്റാന്വേഷണ നോവലുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന കൃതിയാണ് ഭാസ്കരമേനോൻ. ശാസ്ത്രീയ അന്വേഷണരീതികൾ ഉപയോഗിച്ച് ഒരു ദുരൂഹ കൊലപാതകത്തിൻ്റെ ചുരുളഴിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനാണ് നോവലിന്റെ കേന്ദ്രകഥാപാത്രമായ ഭാസ്കരമേനോൻ.

പുലിങ്ങോട്ടു കിട്ടുണ്ണി മേനോൻ എന്ന ജനപ്രിയ ഭൂവുടമ കൊല്ലപ്പെടുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. സംഭവത്തിൻ്റെ പിന്നിലെ സത്യാവസ്ഥ കണ്ടെത്താൻ ഭാസ്കരമേനോൻ രംഗത്തെത്തുന്നു. സൂക്ഷ്മമായ നിരീക്ഷണവും തെളിവുകളുടെ ശേഖരണവും യുക്തിപരമായ വിശകലനവും വഴി അദ്ദേഹം കുറ്റവാളിയെ കണ്ടെത്തുന്നു. സാഹസികതയും സസ്പെൻസും നിറഞ്ഞ ഈ നോവൽ, മലയാളത്തിൽ ഷെർലോക്ക് ഹോംസ് ശൈലിയിലുള്ള അന്വേഷണകഥകൾക്ക് തുടക്കമിട്ട കൃതികളിലൊന്നായി വിലയിരുത്തപ്പെടുന്നു. മലയാള സാഹിത്യചരിത്രത്തിൽ കുറ്റാന്വേഷണ നോവൽശാഖയുടെ വളർച്ചയിൽ ഭാസ്കരമേനോൻ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാസ്കരമേനോൻ
  • രചന:  Appan Thampuran
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 144
  • അച്ചടി: B.V. Book Depot and Printing Works, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – കാടിൻ്റെ വിളി

1953 – ൽ പ്രസിദ്ധീകരിച്ച, കാടിൻ്റെ വിളി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1959 - കാടിൻ്റെ വിളി
1959 – കാടിൻ്റെ വിളി

അമേരിക്കൻ എഴുത്തുകാരനായ ജായ്ക്ക് ലണ്ടൻ്റെ ലോകപ്രശസ്തമായ നോവലാണ് ‘ദി കോൾ ഓഫ് ദ വൈൽഡ്’. ഈ കൃതിയുടെ മലയാളം വിവർത്തനമാണ് ‘കാടിൻ്റെ വിളി’. ഒരു നായയുടെ വീക്ഷണത്തിലൂടെ അതിജീവനത്തിൻ്റെയും പ്രകൃതിയുടെ വന്യതയുടെയും കഥ പറയുന്ന നോവലാണിത്. അതിജീവനം എന്ന തത്വം ഈ നോവലിൽ വ്യക്തമാണ്. നാഗരികതയിൽ നിന്ന് കാടത്തത്തിലേക്കും പൂർവ്വികരുടെ സ്വാഭാവികമായ വന്യതയിലേക്കുമുള്ള ഒരു ജീവിയുടെ പരിവർത്തനത്തെ ഈ കൃതി മനോഹരമായി വരച്ചുകാട്ടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാടിൻ്റെ വിളി
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 154
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – മലയാള രാമചരിതം

1949-ൽ പ്രസിദ്ധീകരിച്ച, എം.ആർ. വേലുപ്പിള്ള ശാസ്ത്രി എഴുതിയ മലയാള രാമചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആന് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വാൽമീകിരാമായണത്തിലെ യുദ്ധകാണ്ഡം കഥയാണ് രാമചരിതത്തിലെ പ്രതിപാദ്യവിഷയം. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ തമിഴിനോട് വളരെ അടുത്ത ദ്രാവിഡസാഹിത്യ രീതിയിലുള്ളതായതുകൊണ്ട് സാധാരണ വായനക്കാർക്കും വിദ്യാർത്ഥികൾക്കും കവിതയിലെ ആശയം മനസ്സിലാക്കാൻ പ്രയാസമുണ്ടാകുന്നു. അങ്ങനെയുള്ള ന്യൂനതകൾ പരിഹരിച്ച് സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ ആധുനിക മലയാള പദ്യരൂപത്തിൽ തയ്യാറാക്കിയതാണ് ഈ ലഘുവിവർത്തനം. തിരുവിതാംകൂർ, മദ്രാസ് സർവ്വകലാശാലകളിലെ വിദ്വാൻ, സാഹിത്യവിശാരദ, മലയാളം ബി. ഏ. (ഓണേഴ്സ്), എം. എ. പരീക്ഷകൾക്ക് പാഠ്യഗ്രന്ഥമാണ് ‘രാമചരിതം’. പരീക്ഷകൾക്ക് സാധാരണയായി നിശ്ചയിക്കാറുള്ള ഒന്നു മുതൽ പതിനഞ്ചു വരെയുള്ള പടലങ്ങളാണ് -ഹനുമാൻ ലങ്കയിൽ നിന്ന് മടങ്ങിയെത്തുന്നത് മുതൽ ഇന്ദ്രജിത്തിൻ്റെ ബ്രഹ്മാസ്ത്രപ്രയോഗം വരെ- ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മലയാള രാമചരിതം
  • രചന: എം.ആർ. വേലുപ്പിള്ള ശാസ്ത്രി
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 80
  • അച്ചടി:ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ചൈനയിലെ വിപ്ലവം – കെ. ദാമോദരൻ

1952 – ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ രചിച്ച ചൈനയിലെ വിപ്ലവം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1952 - ചൈനയിലെ വിപ്ലവം - കെ. ദാമോദരൻ
1952 – ചൈനയിലെ വിപ്ലവം – കെ. ദാമോദരൻ

ചൈനീസ് വിപ്ലവ ചരിത്രത്തിലെ മൂന്ന് കാലഘട്ടങ്ങളെ വിശദമായി അപഗ്രഥിക്കുന്ന പുസ്തകമാണിത്. 1840 മുതൽ 1910 വരെയുള്ള കാലഘട്ടത്തിൽ നാടുവാഴി മേധാവിത്വ ചൈന, വിദേശീയ ശക്തികൾക്കെതിരെ തുടർച്ചയായ യുദ്ധങ്ങൾ നടത്തി. അക്കാലത്ത് വിദേശീയ ശക്തികൾക്ക് അടിമപ്പെട്ട് ഒരു അർദ്ധ കൊളോണിയൽ രാജ്യമായി ചൈന പരിണമിച്ചിരുന്നു. തുടർന്നുള്ള കാലഘട്ടത്തിൽ ദേശീയവും വിദേശീയവുമായ അടിമത്തത്തിനെതിരായി ചൈനയിലെ ജനത ഉയർത്തെഴുന്നേൽപ്പ് നടത്തി. 1919 മുതലുള്ള കാലഘട്ടത്തിൽ അധ്വാനിക്കുന്ന മർദ്ദിത ജനവിഭാഗം ബോധപൂർവ്വം ഉണർന്ന് സംഘടിച്ച് സ്വാതന്ത്ര്യം നേടി. ചൈനയിലെ ഈ തുടർ പോരാട്ടങ്ങളുടെ സമഗ്രമായ വിശകലനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചൈനയിലെ വിപ്ലവം 
  • രചന: കെ. ദാമോദരൻ
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 232
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – മഹത്തായ സമാധാനം – രാജാ ഹതീസിംഗ്

1953 – ൽ പ്രസിദ്ധീകരിച്ച, രാജാ ഹതീസിംഗ് രചിച്ച മഹത്തായ സമാധാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1953 - മഹത്തായ സമാധാനം - രാജാ ഹതീസിംഗ്
1953 – മഹത്തായ സമാധാനം – രാജാ ഹതീസിംഗ്

1951-ൽ ചൈന സന്ദർശിച്ച ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന രാജാ ഹതീസിംഗ് എഴുതിയ പുസ്തകമാണ് മഹത്തായ സമാധാനം. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെയും അതിൻ്റെ മാറ്റങ്ങളെയും കുറിച്ച് ഒരു ഏഷ്യക്കാരൻ്റെ നിഷ്പക്ഷവും വിമർശനാത്മകവുമായ വിലയിരുത്തലാണ് ഈ പുസ്തകം. 1949-ൽ മാവോ സേതുങിൻ്റെ നേതൃത്വത്തിൽ ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദർശനം നടക്കുന്നത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ സഹോദരീഭർത്താവായിരുന്നു രാജാ ഹതീസിംഗ്. ചൈനയെക്കുറിച്ചുള്ള പാശ്ചാത്യ വീക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ. അക്കാലത്തെ ഇന്ത്യ-ചൈന സൗഹൃദത്തെ അന്ധമായി അനുകൂലിക്കുന്നവരിൽ നിന്നു വ്യത്യസ്തമായി അടിച്ചമർത്തലുകളും സ്വാതന്ത്ര്യനിഷേധവും നിറഞ്ഞ ഒരു യാഥാർത്ഥ്യത്തെയാണ് അദ്ദേഹം തുറന്നുകാട്ടിയത്. ചൈനീസ് ജനതയുടെ ജീവിതത്തിൽ അച്ചടക്കവും പുരോഗതിയും കൊണ്ടുവരാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാകുന്നതിനെക്കുറിച്ചും നിർബന്ധിത തൊഴിലിനെക്കുറിച്ചും പുസ്തകം സംസാരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മഹത്തായ സമാധാനം
  • രചന: രാജാ ഹതീസിംഗ്
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 288
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – കുഞ്ചൻ്റെ ശേഷം – മാടശ്ശേരി മാധവവാരിയർ

1952 – ൽ പ്രസിദ്ധീകരിച്ച, മാടശ്ശേരി മാധവവാരിയർ രചിച്ച കുഞ്ചൻ്റെ ശേഷം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - കുഞ്ചൻ്റെ ശേഷം - മാടശ്ശേരി മാധവവാരിയർ
1952 – കുഞ്ചൻ്റെ ശേഷം – മാടശ്ശേരി മാധവവാരിയർ

ആദ്യകാല മലയാള സാഹിത്യ ചരിത്രമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലെ കേരള ചരിത്ര രേഖകളും സാഹിത്യ രചനാ ശ്രമങ്ങളും പുസ്തകത്തിൻ്റെ ആദ്യഘട്ടത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ശ്രദ്ധിക്കപ്പെട്ടവരുടെയും വിസ്മൃതിയിൽ മറഞ്ഞവരുടെയും ചരിത്രം ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു. ഗദ്യം, പദ്യം, വിമർശനം എന്നിങ്ങനെ സാഹിത്യത്തിലെ സകല മേഖലകളെയും സ്പർശിച്ചു കടന്നു പോകുന്നതാണ് ഈ വിശദമായ പഠനം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കുഞ്ചൻ്റെ ശേഷം
  • രചന: മാടശ്ശേരി മാധവവാരിയർ
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 570
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – പ്രതിമാനാടകം

1931 -ൽ പ്രസിദ്ധീകരിച്ച ഭാസൻ രചിച്ച് കെ. കേശവൻ നായർ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പ്രതിമാനാടകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1931 - പ്രതിമാനാടകം
1931 – പ്രതിമാനാടകം

ഭാസൻ രചിച്ച പ്രസിദ്ധമായ സംസ്കൃത നാടകങ്ങളിലൊന്നാണ് പ്രതിമാനാടകം. ഏഴ് അങ്കങ്ങളുള്ള ഈ നാടകം രാമായണം ആസ്പദമാക്കിയുള്ളതാണ്. ശ്രീരാമൻ്റെ വനവാസം മുതൽ ഭരതൻ്റെ ഭക്തിയും രാമപട്ടാഭിഷേകവും വരെയുള്ള സംഭവങ്ങളാണ് നാടകത്തിൻ്റെ പ്രമേയം. കൈകേയിയുടെ വരദാനഫലമായി ശ്രീരാമൻ വനവാസത്തിന് പോകുന്നതും, ദശരഥൻ പുത്രവിയോഗദുഃഖത്തിൽ മരിക്കുന്നതും ആണ് നാടകത്തിൽ പ്രധാനമായും പ്രതിപാദിക്കുന്ന സംഭവങ്ങൾ.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പ്രതിമാനാടകം
  • രചന: Bhasan
  • വിവർത്തനം: K. Kesavan Nair
  • പ്രസിദ്ധീകരണ വർഷം: 1931
  • അച്ചടി: Ramajuja Printing House Ltd, Trichur
  • താളുകളുടെ എണ്ണം: 128
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – രുഗ്മിണീഹരണം – മഹാമാത്യവൽസരാജൻ

1948 -ൽ പ്രസിദ്ധീകരിച്ച മഹാമാത്യവൽസരാജൻ രചിച്ച് വള്ളത്തോൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത രുഗ്മിണീഹരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - രുഗ്മിണീഹരണം - മഹാമാത്യവൽസരാജൻ
1948 – രുഗ്മിണീഹരണം – മഹാമാത്യവൽസരാജൻ

ഈ കൃതി ഭാഗവതപുരാണത്തിലും ഹരിവംശത്തിലും പ്രതിപാദിക്കുന്ന ശ്രീകൃഷ്ണൻ്റെയും രുഗ്മിണിയുടെയും പ്രണയവും വിവാഹവും ആസ്പദമാക്കിയുള്ള ഒരു കാവ്യസൃഷ്ടിയാണ്. വിദർഭരാജാവായ ഭീഷ്മകൻ്റെ പുത്രിയായ രുഗ്മിണി, ശ്രീകൃഷ്ണനോടുള്ള അനുരാഗം മനസ്സിൽ സൂക്ഷിക്കുകയും, സഹോദരനായ രുക്മി ശിശുപാലനുമായി വിവാഹം നിശ്ചയിച്ചതിനെത്തുടർന്ന് കൃഷ്ണന് രഹസ്യസന്ദേശം അയയ്ക്കുകയും ചെയ്യുന്നതാണ് കഥയുടെ തുടക്കം. രുഗ്മിണിയുടെ അഭ്യർഥന മാനിച്ച ശ്രീകൃഷ്ണൻ വിദർഭത്തിൽ എത്തി, അമ്പലദർശനത്തിനായി എത്തിയ രുഗ്മിണിയെ രഥത്തിൽ കയറ്റി അപഹരിക്കുന്നു. ഇതിനെത്തുടർന്ന് രുക്മിയും മറ്റു രാജാക്കന്മാരും കൃഷ്ണനെ പിന്തുടരുന്നുണ്ടെങ്കിലും, കൃഷ്ണനും ബലരാമനും അവരെ പരാജയപ്പെടുത്തുന്നു. ഒടുവിൽ കൃഷ്ണനും രുഗ്മിണിയും ദ്വാരകയിൽ വച്ച് വിവാഹിതരാകുന്നു. ഭക്തി, പ്രണയം, ധൈര്യം, ദൈവവിശ്വാസം എന്നിവ സമന്വയിപ്പിച്ച ഈ കൃതി, പുരാണകഥയെ കാവ്യഭംഗിയോടെ അവതരിപ്പിക്കുന്ന ഒരു ശ്രദ്ധേയമായ മലയാളസൃഷ്ടിയാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രുഗ്മിണീഹരണം
  • രചന:  Mahamathyavalsarajan
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 90
  • അച്ചടി: Vallathol Printing and Publishing House, Cheruthuruthy
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – ബഹായുള്ളയും നവയുഗവും

1946-ൽ പ്രസിദ്ധീകരിച്ച, ബഹായുള്ളയും നവയുഗവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ജെ.ഇ. എസൽമൊണ്ട് രചിച്ച Baha’U’llah and The New Era എന്ന പുസ്തകത്തിൻ്റെ വിവർത്തനമാണിത്. ബഹായ് മതതത്വങ്ങളെ ലോകത്തിന് ശരിയാംവണ്ണം മനസ്സിലാക്കിക്കൊടുത്ത ഒന്നാണ് ഡോക്ടർ എസൽമൊണ്ടിന്റെ ഈ പുസ്തകം. 15 അധ്യായങ്ങളിലായി ബഹായ് പ്രസ്ഥാനത്തിൻ്റെ ചരിത്രവും തത്വങ്ങളും ഇതിൽ വിശദീകരിക്കുന്നു. ദൈവത്തിൻ്റെ മഹത്വം എന്നാണ് ബഹായുള്ള എന്ന അറബി പദത്തിൻ്റെ അർത്ഥം. 1817 നവമ്പർ 12-ന് ടെഹറാനിൽ ജനിച്ച മിർസാ ഹുസൈൻ ആലി ആണ് ‘ബഹായുള്ള’ എന്ന സ്ഥാനം കൈക്കൊണ്ടത്. അദ്ദേഹം വിദ്യാലയങ്ങളിൽ പോയിട്ടില്ലെങ്കിലും അപാരമായ ജ്ഞാനവും ദയയും പ്രകടിപ്പിച്ചിരുന്നു. ബാബ് പ്രവചിച്ച അവതാരപുരുഷൻ താനാണെന്ന് അദ്ദേഹം ‘റിസ്‌വാൻ’ ഉദ്യാനത്തിൽ വച്ച് പ്രഖ്യാപിച്ചു. മതപരമായ എതിർപ്പുകൾ കാരണം അദ്ദേഹത്തിന് ബാഗ്ദാദ്, കോൺസ്റ്റാണ്ടിനോപ്പിൾ, ആൺഡ്റിയാനോപ്പിൾ, അക്ക (പാലസ്തീൻ) എന്നിവിടങ്ങളിൽ കഠിനമായ കാരാഗൃഹവാസവും നാടുകടത്തലുകളും അനുഭവിക്കേണ്ടി വന്നു. ഒടുവിൽ 1892 മെയ് 29-ന് അദ്ദേഹം അന്തരിച്ചു. ഒസ്യത്തുപ്രകാരം മൂത്ത മകനായ അബ്ദുൾബഹായെ തൻ്റെ പ്രതിനിധിയായി അദ്ദേഹം നിയമിച്ചു.

സത്യാന്വേഷണം, സ്ത്രീ-പുരുഷ സമത്വം, മതവും ശാസ്ത്രവും തമ്മിലുള്ള പൊരുത്തം, അന്ധവിശ്വാസ നിർമ്മാർജ്ജനം, സാർവത്രിക വിദ്യാഭ്യാസം എന്നിവയാണ് ബഹായ് മതത്തിൻ്റെ അടിസ്ഥാന തത്വങ്ങളായി ഈ പുസ്തകം ഉയർത്തിക്കാട്ടുന്നത്. അബ്ദുൾബഹായുടെ അന്തർധാനത്തിനു ശേഷം ഈ മതത്തിനുണ്ടായ പരിണാമങ്ങളും ചരിത്രപരമായ മാറ്റങ്ങളും ഉൾക്കൊണ്ട്, ‘ഷോഗി എഫണ്ടി’ എന്ന ആദ്യമതരക്ഷകർത്താവിൻ്റെ ഉപദേശത്തോടും അമേരിക്കൻ “ദേശീയാത്മീയസംഘക്കാരുടെ” പരിശോധനയോടും കൂടിയാണ് പരിഷ്കരിച്ച ഈ പതിപ്പ് പുറത്തിറക്കിയത്. മൂലഗ്രന്ഥത്തിന് വലിയ മാറ്റങ്ങൾ വരുത്താതെ, ഗ്രന്ഥകർത്താവിൻ്റെ മരണശേഷം ലഭ്യമായ തത്വങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇത് പരിഷ്കരിച്ചത്. പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് ന്യൂഡെൽഹിയിലുള്ള ബഹായപ്രസിദ്ധീകരണസമിതി ആണ്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ബഹായുള്ളയും നവയുഗവും
  • രചയിതാവ്: ജെ.ഇ. എസൽമൊണ്ട്
  • താളുകളുടെ എണ്ണം: 326
  • അച്ചടി: Mathrubhumi Press, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി