1953 – ൽ പ്രസിദ്ധീകരിച്ച, കാടിൻ്റെ വിളി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അമേരിക്കൻ എഴുത്തുകാരനായ ജായ്ക്ക് ലണ്ടൻ്റെ ലോകപ്രശസ്തമായ നോവലാണ് ‘ദി കോൾ ഓഫ് ദ വൈൽഡ്’. ഈ കൃതിയുടെ മലയാളം വിവർത്തനമാണ് ‘കാടിൻ്റെ വിളി’. ഒരു നായയുടെ വീക്ഷണത്തിലൂടെ അതിജീവനത്തിൻ്റെയും പ്രകൃതിയുടെ വന്യതയുടെയും കഥ പറയുന്ന നോവലാണിത്. അതിജീവനം എന്ന തത്വം ഈ നോവലിൽ വ്യക്തമാണ്. നാഗരികതയിൽ നിന്ന് കാടത്തത്തിലേക്കും പൂർവ്വികരുടെ സ്വാഭാവികമായ വന്യതയിലേക്കുമുള്ള ഒരു ജീവിയുടെ പരിവർത്തനത്തെ ഈ കൃതി മനോഹരമായി വരച്ചുകാട്ടുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കാടിൻ്റെ വിളി
- പ്രസിദ്ധീകരണ വർഷം: 1959
- അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
- താളുകളുടെ എണ്ണം: 154
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
