1952 – ൽ പ്രസിദ്ധീകരിച്ച, മാടശ്ശേരി മാധവവാരിയർ രചിച്ച കുഞ്ചൻ്റെ ശേഷം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആദ്യകാല മലയാള സാഹിത്യ ചരിത്രമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലെ കേരള ചരിത്ര രേഖകളും സാഹിത്യ രചനാ ശ്രമങ്ങളും പുസ്തകത്തിൻ്റെ ആദ്യഘട്ടത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ശ്രദ്ധിക്കപ്പെട്ടവരുടെയും വിസ്മൃതിയിൽ മറഞ്ഞവരുടെയും ചരിത്രം ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു. ഗദ്യം, പദ്യം, വിമർശനം എന്നിങ്ങനെ സാഹിത്യത്തിലെ സകല മേഖലകളെയും സ്പർശിച്ചു കടന്നു പോകുന്നതാണ് ഈ വിശദമായ പഠനം.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കുഞ്ചൻ്റെ ശേഷം
- പ്രസിദ്ധീകരണ വർഷം: 1952
- അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
- താളുകളുടെ എണ്ണം: 570
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
