1953 – ൽ പ്രസിദ്ധീകരിച്ച, രാജാ ഹതീസിംഗ് രചിച്ച മഹത്തായ സമാധാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951-ൽ ചൈന സന്ദർശിച്ച ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന രാജാ ഹതീസിംഗ് എഴുതിയ പുസ്തകമാണ് മഹത്തായ സമാധാനം. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെയും അതിൻ്റെ മാറ്റങ്ങളെയും കുറിച്ച് ഒരു ഏഷ്യക്കാരൻ്റെ നിഷ്പക്ഷവും വിമർശനാത്മകവുമായ വിലയിരുത്തലാണ് ഈ പുസ്തകം. 1949-ൽ മാവോ സേതുങിൻ്റെ നേതൃത്വത്തിൽ ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദർശനം നടക്കുന്നത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ സഹോദരീഭർത്താവായിരുന്നു രാജാ ഹതീസിംഗ്. ചൈനയെക്കുറിച്ചുള്ള പാശ്ചാത്യ വീക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ. അക്കാലത്തെ ഇന്ത്യ-ചൈന സൗഹൃദത്തെ അന്ധമായി അനുകൂലിക്കുന്നവരിൽ നിന്നു വ്യത്യസ്തമായി അടിച്ചമർത്തലുകളും സ്വാതന്ത്ര്യനിഷേധവും നിറഞ്ഞ ഒരു യാഥാർത്ഥ്യത്തെയാണ് അദ്ദേഹം തുറന്നുകാട്ടിയത്. ചൈനീസ് ജനതയുടെ ജീവിതത്തിൽ അച്ചടക്കവും പുരോഗതിയും കൊണ്ടുവരാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാകുന്നതിനെക്കുറിച്ചും നിർബന്ധിത തൊഴിലിനെക്കുറിച്ചും പുസ്തകം സംസാരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: മഹത്തായ സമാധാനം
- പ്രസിദ്ധീകരണ വർഷം: 1953
- താളുകളുടെ എണ്ണം: 288
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
