1931 -ൽ പ്രസിദ്ധീകരിച്ച ഭാസൻ രചിച്ച് കെ. കേശവൻ നായർ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പ്രതിമാനാടകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാസൻ രചിച്ച പ്രസിദ്ധമായ സംസ്കൃത നാടകങ്ങളിലൊന്നാണ് പ്രതിമാനാടകം. ഏഴ് അങ്കങ്ങളുള്ള ഈ നാടകം രാമായണം ആസ്പദമാക്കിയുള്ളതാണ്. ശ്രീരാമൻ്റെ വനവാസം മുതൽ ഭരതൻ്റെ ഭക്തിയും രാമപട്ടാഭിഷേകവും വരെയുള്ള സംഭവങ്ങളാണ് നാടകത്തിൻ്റെ പ്രമേയം. കൈകേയിയുടെ വരദാനഫലമായി ശ്രീരാമൻ വനവാസത്തിന് പോകുന്നതും, ദശരഥൻ പുത്രവിയോഗദുഃഖത്തിൽ മരിക്കുന്നതും ആണ് നാടകത്തിൽ പ്രധാനമായും പ്രതിപാദിക്കുന്ന സംഭവങ്ങൾ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: പ്രതിമാനാടകം
- രചന: Bhasan
- വിവർത്തനം: K. Kesavan Nair
- പ്രസിദ്ധീകരണ വർഷം: 1931
- അച്ചടി: Ramajuja Printing House Ltd, Trichur
- താളുകളുടെ എണ്ണം: 128
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
