1950 – ൽ പ്രസിദ്ധീകരിച്ച, ടി.എസ്. അനന്തസുബ്രഹ്മണ്യം രചിച്ച ചില കഥകളിനടന്മാർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1950 – ചില കഥകളിനടന്മാർ – ടി.എസ്. അനന്തസുബ്രഹ്മണ്യം
ടി.എസ്സ്. അനന്തസുബ്രഹ്മണ്യം രചിച്ച ചില കഥകളിനടന്മാർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണിത്. 1950ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ അക്കാലത്തെ ശ്രദ്ധേയരായ കഥകളി നടന്മാരെ അവരുടെ നടനവൈഭവത്തിൻ്റെയും അവർ കെട്ടിയാടിയ വേഷങ്ങളുടെയും ഒക്കെ പ്രാധാന്യത്തിൽ ടി.എസ്സ്. അനന്തസുബ്രഹ്മണ്യം പരിചയപ്പെടുത്തുന്നു.
1931-ൽ പ്രസിദ്ധീകരിച്ച, നാരായണീയം ലക്ഷ്മീവിലാസം വ്യാഖ്യാനം– ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
തിരുവനന്തപുരത്തെ ഓറിയൻ്റെൽ മാനുസ്ക്രിപ്റ്റ് പബ്ലിക്കേഷൻ്റെ ക്യൂറെറ്റർ ആയിരുന്ന കെ. സാംബശിവ ശാസ്ത്രി മേൽപ്പത്തൂർ നാരായണഭട്ടതിരി എഴുതിയ നാരായണീയമെന്ന പ്രസിദ്ധമായ സംസ്കൃതകാവ്യത്തിനു മലയാളത്തിൽ എഴുതിയ ലക്ഷ്മീവിലാസം എന്ന വ്യാഖ്യാനമാണ് ഈ പുസ്തകം. ശ്രീ വഞ്ചി സേതുലക്ഷ്മി സീരീസിൽപ്പെടുന്ന പതിനഞ്ചാമത്തെ പുസ്തകമാണിത്. അന്ന് റീജൻ്റായിരുന്ന സേതുലക്ഷ്മി ഭായിക്ക് സംസ്കൃത ശ്ലോകങ്ങളിൽ ആശംസകളർപ്പിച്ചു കൊണ്ടാരംഭിക്കുന്ന പുസ്തകത്തിൽഗ്രന്ഥകാരൻ്റെ മുഖവുരയും ശ്ലോകങ്ങളിലാണ്. രാജ്ഞിയായ സേതുലക്ഷ്മിയുടെ പേരിൻ്റെ സൂചനകൂടിയാണ് ‘ലക്ഷ്മീവിലാസം’ എന്ന ശീർഷകത്തിലുള്ളത്
‘പേരാർന്ന പണ്ഡിത മഹാകവി ഭട്ടപാദ നാരായണദ്വിജവരൻ്റെ അസുഖം തീരാൻ ചൊരിഞ്ഞ അമൃതമാണ് നാരായണീയമെന്നും അതിനെ താൻ കൈരളിയുടെ കരത്തിൽ ഏൽപ്പിക്കുകയാണെന്നും’ ആമുഖ ശ്ലോകങ്ങളിൽ ഗ്രന്ഥകാരൻ എഴുതുന്നു. നാലു ഭാഗങ്ങളായാണ് ഈ പുസ്തകം ആസൂത്രണം ചെയ്തിട്ടുള്ളത്. ഒന്നാം ഭാഗത്തിൽ കപിലമഹർഷിയുടെ ഉപദേശം വരെയാണുള്ളത്. 100 ദശകങ്ങളുള്ള നാരായണീയത്തിൻ്റെ 15 ദശകങ്ങളാണ് ആദ്യ ഭാഗത്ത്. പി.കെ നാരായണപിള്ളയാണ് പുസ്തകത്തിനു അവതാരിക എഴുതിയിട്ടുള്ളത്. വരികളുടെ ആശയം വ്യക്തമാക്കുക, പദങ്ങൾ ഓരോന്നായെടുത്ത് അർത്ഥം വ്യക്തമാക്കുക, വ്യാകരണകാര്യങ്ങൾ വിശദമാക്കുക, സാരാംശം വിവരിക്കുക, വളരെ വിശദമായി നിരൂപണം നടത്തുക എന്ന ക്രമമാണ് വ്യാഖ്യാനത്തിനു പിന്തുടരുന്നത്
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
പേര്: നാരായണീയം ലക്ഷ്മീവിലാസം വ്യാഖ്യാനം – ഒന്നാം ഭാഗം
രചന: കെ. സാംബശിവ ശാസ്ത്രി
പ്രസിദ്ധീകരണ വർഷം: 1931
അച്ചടി: The Superintendent, Government Press, Trivandrum
1935-ൽ പ്രസിദ്ധീകരിച്ച, ആൽബർട്ട് ചാൾസ് ക്ലൈറ്റൺ രചിച്ച ബൈബിൾ നിഘണ്ടുവിൻ്റെ മലയാള തർജ്ജിമയായ വേദപുസ്തകനിഘണ്ടു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1935-വേദപുസ്തകനിഘണ്ടു-ആൽബർട്ട് ചാൾസ് ക്ലൈറ്റൺ
ക്രിസ്ത്യൻ മിഷണറിയും പണ്ഡിതനുമായ ആൽബർട്ട് ചാൾസ് ക്ലൈറ്റൺ തൻ്റെ പന്ത്രണ്ട് വർഷത്തെ കഠിനാധ്വാനത്തിൽ തയ്യാറാക്കിയതും, സി.എൽ.എസ്. സംഘം ഒരു പതിറ്റാണ്ട് മുൻപ് തമിഴിൽ പ്രസിദ്ധീകരിച്ചതുമായ ബൃഹദ്ഗ്രന്ഥത്തിൻ്റെ മലയാള പരിഭാഷയാണിത്. വേദപുസ്തക നിഘണ്ടു അഥവാ ബൈബിൾ നിഘണ്ടു മലയാളം സംസാരിക്കുന്ന ബൈബിൾ വിദ്യാർത്ഥികൾക്കും പണ്ഡിതന്മാർക്കും ഏറെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമാണ്. പരിശുദ്ധ ബൈബിളിനെക്കുറിച്ചുള്ള വിജ്ഞാനകോശ സ്വഭാവമുള്ള ഒരു നിഘണ്ടുവായി ഇതിനെ വിശേഷിപ്പിക്കാം.
ബൈബിളിലെ സ്ഥലങ്ങൾ, കഥാപാത്രങ്ങൾ, ചരിത്രപരമായ പശ്ചാത്തലം, ദൈവശാസ്ത്ര ആശയങ്ങൾ, ആചാരങ്ങൾ, കൂടാതെ ഹീബ്രു, അരാമയിക്, ഗ്രീക്ക് ഭാഷകളിലെ സാംസ്കാരിക സൂക്ഷ്മതകൾ എന്നിവയും ഇതിൽ വിശദീകരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ മലയാള ഗദ്യത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം, പിന്നീട് വന്ന പരിഷ്കരിച്ച പതിപ്പുകളിലൂടെ മലയാള ദൈവശാസ്ത്ര സാഹിത്യത്തിലെ വിശ്വസനീയമായ ഒരു റഫറൻസ് ഗ്രന്ഥമായി മാറി. മലയാള വായനക്കാർക്ക് ബൈബിൾ ആശയങ്ങൾ എളുപ്പത്തിൽ തിരയാനും മനസ്സിലാക്കാനും സഹായിക്കുന്ന ഈ ഗ്രന്ഥം, താരതമ്യ മതപഠനത്തിനും ചരിത്ര-വ്യാഖ്യാന വിശകലനത്തിനും വാക്യ വിവർത്തനത്തിനും ഉപയോഗിക്കുന്നു.
കേരളത്തിലെ സഭകൾക്കും ബൈബിൾ പഠിതാക്കൾക്കുമായി തദ്ദേശീയമായി തയ്യാറാക്കിയ ഇതിൻ്റെ നിർമ്മാണത്തിൽ തിരുവനന്തപുരം വൈദിക കോളേജിലെ തമിഴ് പണ്ഡിതൻ ബി.ഭാനു, കോട്ടയം സെമിനാരി പ്രിൻസിപ്പൽ കെ.കെ. കുരുവിള, റവ. ടി.ജി. സ്റ്റുവർട്ട് സ്മിത്ത് തുടങ്ങി നിരവധി പ്രമുഖ വ്യക്തികളും മിഷനറിമാരും ഇതിൽ പങ്കാളികളായിട്ടുണ്ട്.
1947-ൽ പ്രസിദ്ധീകരിച്ച, ഈ.വി. കൃഷ്ണപിള്ള എഴുതിയ സീതാലക്ഷ്മി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1947 – സീതാലക്ഷ്മി – ഈ.വി. കൃഷ്ണപിള്ള
1926ൽ തിരുവനന്തപുരം ശ്രീചിത്തിരത്തിരുനാൾ വായനശാലാംഗങ്ങൾക്ക് തിരുനാൾ സംബന്ധിച്ച് അഭിനയിക്കുന്നതിനായി എഴുതിയ നാടകമാണിത്. സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിലെ കഥയുടെ അനുബന്ധവും, എട്ടുവീട്ടിൽ പിള്ളമാരുടെ വംശതേജസ്സും പ്രതിഫലിപ്പിക്കുന്ന ഒരു നാടകമാണിത്. കുടുംബജീവിതം, സ്ത്രീയുടെ സ്ഥാനം, സ്നേഹം, ത്യാഗം, സാമൂഹിക മൂല്യങ്ങൾ എന്നിവയാണ് കൃതിയുടെ പ്രധാന പ്രമേയങ്ങൾ. കേന്ദ്ര കഥാപാത്രമായ സീതാലക്ഷ്മിയുടെ ജീവിതാനുഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കുടുംബബന്ധങ്ങളിലെ സങ്കീർണതകളും സ്ത്രീജീവിതത്തിലെ സംഘർഷങ്ങളും എഴുത്തുകാരൻ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിക്കുന്നു.
Through this post, we are releasing the digital scan of The Malabar Christian College Magazine for the academic year 1969 – 1970 published in the year 1970.
1970 – The Malabar Christian College Magazine
Stepping back into the archives of Malabar Christian College through its 1969–’70 magazine index offers a fascinating window into a golden era of student intellect and campus history. Marking a major historical milestone, the issue covers the grand reflections of the college’s Diamond Jubilee, showcasing decades of academic legacy in Calicut. The diverse table of contents balances serious student journalism, with essays tackling urgent social themes like communalism, with deeply creative pursuits, from imaginative projections about life in the year 2000 A.D. to moving tributes for a canine companion. Furthermore, the dual English and Malayalam sections highlight a deeply rooted bilingual literary culture, featuring poignant reflections on iconic Malayali figures like the poet Vallathol alongside contemporary media coverage from Manorama and Mathrubhumi. Ultimately, this vintage index stands as a beautiful testament to a progressive, highly active student union and a timeless community spirit that continues to define Malabar Christian College.
1934-ൽ പ്രസിദ്ധീകരിച്ച, തിരുവിതാംകൂർ പരസ്പരസഹായ മാസിക വോള്യം 07 ലക്കം 09ൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
സഹകരണ പ്രസ്ഥാനത്തിൻ്റെ പ്രാധാന്യവും അതിൻ്റെ വിവിധ വശങ്ങളും ചർച്ച ചെയ്യുന്ന ലേഖനങ്ങളും പ്രസംഗങ്ങളുമാണ് ഈ മാസികയുടെ പ്രധാന ഉള്ളടക്കം. ഈ ചരിത്രരേഖയിലൂടെ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ തിരുവിതാംകൂറിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സഹകരണ പ്രസ്ഥാനം എങ്ങനെ പ്രവർത്തിച്ചിരുന്നുവെന്നും അതിൻ്റെ വികസനത്തിനായി എന്തൊക്കെ ചർച്ചകൾ നടന്നിരുന്നുവെന്നും മനസ്സിലാക്കാൻ സഹായിക്കുന്നു. കെ. വേലായുധൻപിള്ള, ആർ. കേശവൻനായർ, എം. ശിവശങ്കരൻനായർ എന്നിവരടങ്ങുന്ന പത്രാധിപ സമിതിയാണ് മാസികയുടെ പിന്നിൽ പ്രവർത്തിച്ചിരുന്നത്.
ജി.കെ. ദേവധാർ എഴുതിയ സ്ത്രീകളും സഹകരണപ്രസ്ഥാനവും എന്ന ലേഖനത്തിൽ സാമൂഹ്യസേവനത്തിനും പുരോഗതിക്കും സ്ത്രീകളുടെ പങ്കാളിത്തം എത്രത്തോളം ആവശ്യമാണെന്നും കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും കുടുംബത്തിലുള്ള സ്വാതന്ത്ര്യവും സഹകരണ പ്രസ്ഥാനങ്ങളിൽ കൂടുതൽ പങ്കാളികളാകാൻ അവരെ എങ്ങനെ സഹായിക്കുന്നുവെന്നതും ചർച്ച ചെയ്യുന്നു. വിദ്യാർത്ഥികളുടെ ഇടയിൽ സഹകരണ തത്വം പ്രചരിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡൻ്റായ കെ. വേലായുധൻപിള്ള എഴുതിയ ലേഖനത്തിൽ സൊസൈറ്റികളുടെ മേലുള്ള നിയന്ത്രണവും പരിശോധനയും (സൂപ്പർവിഷൻ) നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും, ഫണ്ടിൻ്റെ കുറവ് മൂലം ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നു. പഞ്ചാബ് ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ നടത്തിയ സഹകരണ പര്യടനത്തിന്റെ അനുഭവങ്ങളാണ് എം. വി. നാരായണപിള്ള എഴുതിയ വടക്കേ ഇന്ത്യയിലെ സഹകരണ പര്യടനം എന്ന ലേഖനത്തിലുള്ളത്. കൂടാതെ സഹകരണ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ, റിപ്പോർട്ടുകൾ എന്നിവയും ഈ ചെറിയ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1940 – ൽ പ്രസിദ്ധീകരിച്ച, എൻ. ബാലകൃഷ്ണൻ നായർ രചിച്ച വി. കൃഷ്ണൻതമ്പി – (ഒരു ജീവിതചരിത്രം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1940 – വി. കൃഷ്ണൻതമ്പി – (ഒരു ജീവിതചരിത്രം) – എൻ. ബാലകൃഷ്ണൻ നായർ
മലയാള സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയ സാഹിത്യകാരനും ഭാഷാ പണ്ഡിതനുമായിരുന്ന വി. കൃഷ്ണൻ തമ്പിയുടെ ജീവചരിത്രം ആണിത്. അദ്ദേഹത്തിൻ്റെ വിദ്യാർത്ഥിയായിരുന്ന എൻ. ബാലകൃഷ്ണൻ നായർ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഏറെ ആരാധിച്ചിരുന്ന തൻ്റെ അധ്യാപകനെ കുറിച്ച് രണ്ടു വർഷത്തോളം പഠനം നടത്തിയ ശേഷമാണ് ഈ ഗ്രന്ഥം രചിച്ചത്. ഇതിൽ വി. കൃഷ്ണൻ തമ്പിയുടെ സാഹിത്യ സംഭാവനകളും കുടുംബജീവിതവും യാത്രകളും എല്ലാം ഉൾപ്പെടുന്നു.
1941 – ൽ പ്രസിദ്ധീകരിച്ച, ഏ. ബാലകൃഷ്ണപിള്ള രചിച്ച ഹർഷവർദ്ധനൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1941 – ഹർഷവർദ്ധനൻ – ഏ. ബാലകൃഷ്ണപിള്ള
ഉത്തരഭാരതം മുഴുവൻ അടക്കി ഭരിച്ച ഹർഷവർദ്ധനൻ ചക്രവർത്തിയുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ളതാണ് ഈ പുസ്തകം. സംസ്കൃത കവി ബാണഭട്ടൻ്റെ ഹർഷ ചരിത്രത്തിലെ നായകനും ,“രത്നാവലി, “പ്രിയദർശിക”, “നാഗാനന്ദം”എന്നീ പ്രസിദ്ധ നാടകങ്ങളുടെ നിർമ്മാതാവെന്ന നിലയ്ക്കും അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള സാഹിത്യയശസ്സും എത്രമാത്രമാണെന്ന് കാണിക്കുന്ന ഒരു പുസ്തകം കൂടിയാണിത്. ഭാരതത്തിലെ പരിതസ്ഥിതികളെ മാത്രമല്ല പേർഷ്യ, അറേബിയ, ചൈന, ടിബറ്റ്, ആസ്സാം, ബർമ്മാ ഇൻഡോ-ചൈന എന്നീ അയൽരാജ്യങ്ങളിലെ സമകാലീന ചരിത്രങ്ങളേയും, യഥാവിധം വരച്ചു കാട്ടി ഹർഷവർദ്ധനനെ ഏഷ്യയിലെ പ്രധാന വ്യക്തികളുടെ നിരയിൽ ഒപ്പം നിർത്തി താരതമ്യം ചെയ്യുന്നതെങ്ങനെ എന്നും ഇതിൽ വളരെ സരസവും ലളിതവും ആയി പറഞ്ഞു വയ്ക്കുന്നു. ഹർഷവർദ്ധനൻ്റെ ജീവിതത്തിലെ, ഇപ്രകാരം ആക്ഷേപരഹിതമായി തെളിഞ്ഞുകിട്ടിയ വസ്തുതകളെയാണ് ഈ ഗ്രന്ഥകാരൻ വളരെ രസകരമായും വിശദമായും ഇവിടെ വിവരിച്ചിട്ടുള്ളത്.
1933-ൽ പ്രസിദ്ധീകരിച്ച, മഞ്ചേരി വേങ്കടരായ അയ്യർ എഴുതിയ ചക്രനിരൂപണം – യോഗഗ്രന്ഥം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1933 – ചക്രനിരൂപണം – യോഗഗ്രന്ഥം – മഞ്ചേരി വേങ്കടരായ അയ്യർ
മഞ്ചേരി വേങ്കടരായ അയ്യർ രചിച്ച ഒരു പ്രധാനപ്പെട്ട മലയാള യോഗഗ്രന്ഥമാണ് ഈ പുസ്തകം. കുണ്ഡലിനി യോഗം, ഷട്ചക്രങ്ങൾ, നാഡികൾ, ധ്യാനസാധന എന്നിവയെ മലയാള വായനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രന്ഥം തയ്യാറാക്കപ്പെട്ടത്. സംസ്കൃത യോഗഗ്രന്ഥങ്ങളിലെ ആശയങ്ങളെ പ്രാദേശിക ഭാഷയിൽ വിശദീകരിക്കാൻ നടത്തിയ ശ്രദ്ധേയമായ ശ്രമങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ കേരളത്തിൽ യോഗം, വേദാന്തം, സനാതനധർമ്മം എന്നിവയോടുള്ള താൽപര്യം വർധിച്ച കാലഘട്ടമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയിലെ Sanathanadharmam Press ആത്മീയവും ദാർശനികവുമായ നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചത്. അവയിൽ യോഗസാഹിത്യത്തിന് പ്രത്യേക സ്ഥാനമുണ്ട്. 1933-ൽ പുറത്തിറങ്ങിയ ചക്രനിരൂപണം ആ കാലത്തെ വായനക്കാർക്ക് കുണ്ഡലിനിയോഗത്തിൻ്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ ലളിതമായ മലയാളത്തിൽ പരിചയപ്പെടുത്തുന്ന ഒരു പഠനഗ്രന്ഥമാണ്.
1960 – ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമ്മസ്രചിച്ച മനുഷ്യൻ്റെ വളർച്ച എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1960 – മനുഷ്യൻ്റെ വളർച്ച – സി.ജെ. തോമ്മസ്
മനുഷ്യൻ്റെ ഉത്ഭവം മുതൽ ആധുനിക കാല ചരിത്രം വരെ സമഗ്രമായി ചർച്ച ചെയ്യപ്പെടുന്ന പുസ്തകമാണ് ഇത്. ജീവൻ്റെ ഉല്പത്തിയും സംസ്കാര രൂപീകരണത്തിന് ഇടയാക്കിയ കാരണങ്ങളും ആദ്യകാല സംസ്കാര മാതൃകകളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. അതോടൊപ്പം നാശം സംഭവിച്ച പല സംസ്കാര മാതൃകകളെക്കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. അവ ഓരോന്നും മനുഷ്യരാശിയുടെ സംസ്കാരത്തിന് വിലയേറിയ പല സംഭാവനകളും നൽകിയിരിക്കുന്നു.