1945 – സോവിയറ്റിൻ്റെ മകൾ – പൊൻകുന്നം ദാമോദരൻ

1945 –  ൽ പ്രസിദ്ധീകരിച്ച, പൊൻകുന്നം ദാമോദരൻ രചിച്ച സോവിയറ്റിൻ്റെ മകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1945 - സോവിയറ്റിൻ്റെ മകൾ - പൊൻകുന്നം ദാമോദരൻ
1945 – സോവിയറ്റിൻ്റെ മകൾ – പൊൻകുന്നം ദാമോദരൻ

പൊൻകുന്നം ദാമോദരൻ്റെ സോവിയറ്റിൻ്റെ മകൾ എന്ന കവിത, രണ്ടാം ലോകമഹായുദ്ധകാലത്ത് നാടായ റഷ്യയ്ക്കുവേണ്ടി ജീവൻ കൊടുത്ത ടാനിയ എന്ന പതിനെട്ടുകാരിയായ പെൺകുട്ടിയുടെ കഥയാണ്. നാടിനെ രക്ഷിക്കാൻ പഠനം ഉപേക്ഷിച്ച് പോരാട്ടത്തിനിറങ്ങിയ അവൾ, തടയാൻ ശ്രമിച്ച അമ്മയോട് വിജയിച്ചു വരും, അല്ലെങ്കിൽ വീരയായി മരിക്കും എന്ന് പറഞ്ഞാണ് യാത്രയായത്. പിന്നീട് ശത്രുക്കളുടെ പിടിയിലായി കഠിനമായ പീഡനങ്ങൾ അനുഭവിച്ചിട്ടും നാടിൻ്റെ രഹസ്യങ്ങളൊന്നും വിട്ടുകൊടുക്കാതെ അവൾ കഴുമരത്തിൽ വീരമൃത്യു വരിച്ചു. ടാനിയായുടെ ഈ ധീരമായ മരണം ഉണ്ടാക്കിയ സങ്കടമാണ് പൊൻകുന്നം ദാമോദരനെ ഈ മനോഹരമായ കവിത എഴുതാൻ പ്രേരിപ്പിച്ചത്.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  സോവിയറ്റിൻ്റെ മകൾ
  • രചന: പൊൻകുന്നം ദാമോദരൻ
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 34
  • അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1969 – A Guide to Cochin City

Through this post, we are releasing the digital scan of A Guide to Cochin City  published in the year 1969. 

1969 - A Guide to Cochin City
1969 – A Guide to Cochin City

A Guide to Cochin City, published in 1969, is a historical handbook created to orient tourists, business travelers, and newcomers to the rapidly developing city of Cochin (now Kochi), Kerala. Released shortly after the formal creation of the Cochin Municipal Corporation in November 1967 which unified Fort Kochi, Mattancherry, Ernakulam, Willingdon Island, and surrounding suburban areas the book serves as an earnest effort to document the region’s urban expansion. Its core content features essential civic details, local landmarks, descriptions of notable travel destinations across broader Kerala, and a dedicated fold-out city map designed for practical navigation.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below.

  • Name: A Guide to Cochin City 
  • Published Year: 1969
  • Number of pages: 88
  • Press: United Printers
  • Scan link:  Link

1804 – Vyacarana – Seu Locupletissima Samscrdamicae Linguae Institutio -P. Paulino A S. Bartholomaeo

1804 – ൽ പ്രസിദ്ധീകരിച്ച, പൗളിനോസ് പാതിരി രചിച്ച ലത്തീൻ ഭാഷയിലുള്ള പുസ്തകമായ Vyacarana seu Locupletissima Samscrdamicae Linguae Institutio (വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം) ൻ്റെ ഡിജിറ്റൽ   സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1804 - വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം - പൗളിനോസ് പാതിരി
1804 – വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം – പൗളിനോസ് പാതിരി

പൗളിനോസ് പാതിരി 1804-ൽ റോമിൽ പ്രസിദ്ധീകരിച്ച ‘Vyacarana seu Locupletissima Samscrdamicae Linguae Institutio’ (വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം) എന്ന ഗ്രന്ഥം യൂറോപ്പിലെ ആദ്യകാല സംസ്കൃതപഠനത്തിന് വലിയ സംഭാവനകൾ നൽകിയ ഒന്നാണ്. 1790-ൽ അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ച ‘സിദ്ധരൂപം’ എന്ന വ്യാകരണ ഗ്രന്ഥത്തിൻ്റെ വിപുലീകരിച്ച പതിപ്പാണിത്.

യൂറോപ്പിലെ ആദ്യകാല ഇൻഡോളജി പണ്ഡിതനും കാർമലൈറ്റ് സന്യാസിയുമായിരുന്ന പൗളിനോസ് പാതിരി, കേരളത്തിൽ താമസിച്ചാണ് മലയാളവും സംസ്കൃതവും അഭ്യസിച്ചത്. ലത്തീൻ ഭാഷയിൽ എഴുതപ്പെട്ട ഈ പുസ്തകത്തിൻ്റെ വലിയൊരു സവിശേഷത, ഇതിലെ സംസ്കൃത ഉദാഹരണങ്ങൾ മലയാളലിപിയിലാണ് അച്ചടിച്ചിരിക്കുന്നത്. കൂടാതെ, മലയാളത്തിലെ ആദ്യ അച്ചടിപുസ്തകമായ ‘സംക്ഷേപവേദാർത്ഥം’ അച്ചടിക്കാൻ റോമിൽ നിർമ്മിച്ച അതേ മലയാളം അച്ചുകളാണ് ഈ ഗ്രന്ഥത്തിലും ഉപയോഗിച്ചിരിക്കുന്നത്. ചുരുക്കത്തിൽ, ഒരു യൂറോപ്യൻ പണ്ഡിതൻ്റെ ലത്തീൻ രചനയും, മലയാളലിപിയിലെ സംസ്കൃതവും, ആദ്യകാല മലയാള അച്ചടിയുടെ സാങ്കേതികചരിത്രവും ഒരേസമയം സംഗമിക്കുന്ന ഈ ഗ്രന്ഥം കേരളത്തിൻ്റെ സാംസ്കാരിക-അച്ചടി പൈതൃകത്തിലെ വിലപ്പെട്ടൊരു ചരിത്രസാക്ഷ്യമാണ്.

ഈ സവിശേഷപുസ്തകം ഗ്രന്ഥപ്പുരയിലെത്തിയ വഴിയും ശ്രദ്ധേയമാണ്. അപൂർവഗ്രന്ഥങ്ങൾ കണ്ടെത്തുന്നതിനായി വായനവാരത്തോട് അനുബന്ധിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, ആഴ്ചപതിപ്പ് തന്നെ മുൻകൈ എടുത്ത് നൽകിയ  ഗ്രന്ഥപ്പുര പദ്ധതിയെ പറ്റി നൽകിയ ആഹ്വാനം ശ്രദ്ധയിൽപ്പെട്ട എഴുത്തുകാരനായ ശ്രീ വർഗീസ് അങ്കമാലി ഈ പുസ്തകം ഡിജിറ്റൈസേഷനായി ഗ്രന്ഥപ്പുരയ്ക്ക് കൈമാറുകയായിരുന്നു. തുടർന്ന് എറണാകുളം ഡിജിറ്റൈസേഷൻ കേന്ദ്രത്തിൽ ഗ്രന്ഥം ഡിജിറ്റൈസ് ചെയ്തു. കാലപ്പഴക്കം കൊണ്ട് സംഭവിച്ച ചിലകേടുപാടുകൾ ഉണ്ടെങ്കിലും മിക്കവാറും ഉള്ളടക്കം ഒക്കെ ലഭ്യമായ ഒരു കോപ്പിയാണ് നമുക്ക് ഡിജിറ്റൈസേഷനായി ലഭ്യമായത്. ഈ പുസ്തകം ഇത്രനാൾ സൂക്ഷിച്ചു വെക്കുകയും ഇപ്പോൾ ഡിജിറ്റൈസേഷനു ലഭ്യമാക്കുകയും ചെയ്ത വർഗീസ് അങ്കമാലിക്ക് പ്രത്യേക നന്ദി.

എറണാകുളം സെൻ്ററിൽ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നു

 

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം
  • രചന: പൗളിനോസ് പാതിരി
  • പ്രസിദ്ധീകരണ വർഷം: 1804
  • താളുകളുടെ എണ്ണം: 368
  • അച്ചടി: Sacred Congregation for the Propagation of the Faith
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – ബുദ്ധചരിതം – തരവത്ത് അമ്മാളു അമ്മ

1923 –  ൽ പ്രസിദ്ധീകരിച്ച, തരവത്ത് അമ്മാളു അമ്മ രചിച്ച ബുദ്ധചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 - ബുദ്ധചരിതം -  തരവത്ത് അമ്മാളു അമ്മ
1923 – ബുദ്ധചരിതം – തരവത്ത് അമ്മാളു അമ്മ

തരവത്ത് അമ്മാളു അമ്മയുടെ ബുദ്ധചരിതം എന്ന ഗ്രന്ഥം സിദ്ധാർത്ഥ രാജകുമാരൻ്റെ ജനനം മുതൽ മഹാപരിനിർവ്വാണം വരെയുള്ള പുണ്യജീവിതം ലളിതമായി വിവരിക്കുന്ന കൃതിയാണ്. കൊട്ടാരത്തിലെ സകല സുഖഭോഗങ്ങളിലും വളർന്ന സിദ്ധാർത്ഥൻ, വേഷപ്രച്ഛന്നനായി നടത്തിയ നഗരയാത്രകളിൽ രോഗി, വൃദ്ധൻ, ശവം, സന്യാസി എന്നീ കാഴ്ചകൾ കണ്ട് ജീവിതത്തിൻ്റെ അനിത്യത തിരിച്ചറിയുന്നു. ഈ വൈരാഗ്യത്താൽ, പത്നി യശോധരയുടെ ദുഃസ്വപ്നങ്ങളും സങ്കടങ്ങളും വകവെക്കാതെ, ലോകദുഃഖങ്ങൾക്ക് പരിഹാരം തേടി അദ്ദേഹം ഒരു രാത്രിയിൽ കൊട്ടാരം ഉപേക്ഷിച്ചിറങ്ങി. വർഷങ്ങളുടെ കഠിനതപസ്സിനൊടുവിൽ ബോധിവൃക്ഷച്ചുവട്ടിൽ വെച്ച് ജ്ഞാനോദയം സിദ്ധിച്ച് ശ്രീബുദ്ധനായി മാറിയ അദ്ദേഹം, സകല അഹങ്കാരങ്ങളും വെടിഞ്ഞ് ഭിക്ഷുവായി ജീവിക്കുകയും അഹിംസയുടെയും ജീവകാരുണ്യത്തിൻ്റെയും സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു.

പിന്നീട്, രോഗബാധിതനായ പിതാവ് ശുദ്ധോദന രാജാവിനെ ശുശ്രൂഷിക്കാനായി കപിലവസ്തുവിൽ തിരിച്ചെത്തിയ ബുദ്ധൻ, അദ്ദേഹത്തിൻ്റെ മരണാനന്തര കർമ്മങ്ങൾ നിർവ്വഹിച്ചു. തുടർന്ന്, വളർത്തമ്മയായ ഗൗതമിയെയും പത്നി യശോധരയെയും ആദ്യമായി ഭിക്ഷുണികളായി ബുദ്ധസംഘത്തിൽ ചേർത്തു. തൻ്റെ അന്ത്യകാലം അടുത്തുവെന്ന് സമാധിയിലൂടെ മനസ്സിലാക്കിയ ബുദ്ധൻ കുശിനഗരത്തിലെത്തുകയും, ഹിരണ്യവതി നദീതീരത്തെ മല്ലികോദ്യാനത്തിലുള്ള രണ്ട് സാലവൃക്ഷങ്ങളുടെ നടുവിൽ കിടന്ന് ശിഷ്യന്മാർക്ക് അന്ത്യോപദേശം നൽകി മഹാപരിനിർവ്വാണം പ്രാപിക്കുകയും ചെയ്തു. സംസ്കാരത്തിന് ശേഷം അദ്ദേഹത്തിൻ്റെ അസ്ഥികൾ എട്ടായി വിഭജിച്ച് എട്ട് ദിക്കുകളിലെ സ്തൂപങ്ങളിൽ സ്ഥാപിച്ചു. ആഗ്രഹങ്ങളാണ് സകല ദുഃഖങ്ങൾക്കും കാരണം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, ബുദ്ധൻ ഏഷ്യാഭൂഖണ്ഡത്തിൽ കൊളുത്തിയ ജ്ഞാനദീപം ഇന്നും പ്രകാശം പരത്തുന്നു എന്ന് വ്യക്തമാക്കിയാണ് ഈ ഗ്രന്ഥം അവസാനിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ബുദ്ധചരിതം
  • രചന:  തരവത്ത് അമ്മാളു അമ്മ
  • പ്രസിദ്ധീകരണ വർഷം: 1923
  • താളുകളുടെ എണ്ണം: 186
  • അച്ചടി: നോർമൻ പ്രിൻ്റിംഗ് ബ്യൂറോ, കോഴിക്കോട്
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1918 – ഭാഷാകർണ്ണഭാരം – ഇ.വി. രാമൻ നമ്പൂതിരി

1918 –  ൽ പ്രസിദ്ധീകരിച്ച, ഇ.വി. രാമൻ നമ്പൂതിരി രചിച്ച  ഭാഷാകർണ്ണഭാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1918 - ഭാഷാകർണ്ണഭാരം - ഇ.വി. രാമൻ നമ്പൂതിരി
1918 – ഭാഷാകർണ്ണഭാരം – ഇ.വി. രാമൻ നമ്പൂതിരി

കുരുക്ഷേത്ര യുദ്ധത്തിൽ കൗരവരുടെ സേനാപതിയായി ഇറങ്ങുന്ന കർണ്ണൻ, അസ്ത്രവിദ്യകൾ തനിക്ക് ആവശ്യമുള്ള നേരത്ത് ഫലിക്കാതെ പോകട്ടെ എന്ന ഗുരു പരശുരാമൻ്റെ ശാപമോർത്ത് വിഷമിക്കുന്നിടത്താണ് നാടകം ആരംഭിക്കുന്നത്. ഈ സമയം അർജ്ജുനനെ സഹായിക്കാനായി ഇന്ദ്രൻ ഒരു ബ്രാഹ്മണൻ്റെ വേഷത്തിൽ വന്ന് കർണ്ണനോട് ഭിക്ഷ യാചിക്കുന്നു. കർണ്ണൻ വെച്ചുനീട്ടിയ പശുക്കൾ, കുതിരകൾ, സ്വർണ്ണം, രാജ്യം എന്നിവയെല്ലാം നിരസിച്ച ഇന്ദ്രൻ, ഒടുവിൽ കർണ്ണൻ്റെ ജന്മസിദ്ധമായ കവചവും കുണ്ഡലങ്ങളും ആവശ്യപ്പെടുന്നു. വന്നിരിക്കുന്നത് ഇന്ദ്രനാണെന്നും കവചം നൽകിയാൽ മരണം ഉറപ്പാണെന്നും തേരാളിയായ ശല്യർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, കാലം കഴിഞ്ഞാലും ദാനമഹത്വം നശിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് കർണ്ണൻ തൻ്റെ കവചകുണ്ഡലങ്ങൾ മുറിച്ചെടുത്ത് ഇന്ദ്രന് ദാനം ചെയ്യുന്നു. കർണ്ണൻ്റെ ഈ ഉദാരതയിൽ പശ്ചാത്താപം തോന്നിയ ഇന്ദ്രൻ, പാണ്ഡവരിൽ ഒരാളെ വധിക്കാൻ ശേഷിയുള്ള വിമല എന്ന അസ്ത്രം ഒരു ദേവദൂതൻ വഴി കർണ്ണന് സമ്മാനമായി നൽകുന്നു. ഒടുവിൽ, കൃഷ്ണൻ്റെയും അർജ്ജുനൻ്റെയും ശംഖനാദം കേട്ട് തൻ്റെ വിഷാദമെല്ലാം വെടിഞ്ഞ് വീര്യത്തോടെ പോരാടാൻ കർണ്ണൻ ഇറങ്ങുന്നതോടെ ഈ നാടകം അവസാനിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാകർണ്ണഭാരം
  • രചന: ഇ.വി. രാമൻ നമ്പൂതിരി
  • പ്രസിദ്ധീകരണ വർഷം: 1918
  • താളുകളുടെ എണ്ണം: 32
  • അച്ചടി: ലക്ഷ്മി സഹായം പ്രസ്സ് , കോട്ടക്കൽ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – ഒ. ചന്തു മേനോൻ – ടി.എസ്. അനന്തസുബ്രഹ്മണ്യം

1951 –  ൽ പ്രസിദ്ധീകരിച്ച, ടി.എസ്. അനന്തസുബ്രഹ്മണ്യം രചിച്ച ഒ. ചന്തു മേനോൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 - ഒ. ചന്തു മേനോൻ - ടി.എസ്. അനന്തസുബ്രഹ്മണ്യം
1951 – ഒ. ചന്തു മേനോൻ – ടി.എസ്. അനന്തസുബ്രഹ്മണ്യം

മലയാള നോവൽ സാഹിത്യത്തിൻ്റെ കുലപതിയായ ഒ. ചന്തുമേനോൻ്റെ ഔദ്യോഗിക-വ്യക്തിഗത ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളും ഫലിതങ്ങളും കോർത്തിണക്കിയ ലഘു ജീവചരിത്രമാണിത്. മുൻസിപ്പായും സബ് ജഡ്ജിയായും സേവനമനുഷ്ഠിച്ച കാലത്തെ അദ്ദേഹത്തിൻ്റെ ഹൃദ്യമായ വ്യക്തിത്വവും സന്ദർഭോചിതമായ ഇടപെടലുകളും ഈ രചനയിലൂടെ വെളിപ്പെടുന്നു. പ്രശസ്തമായ ഇന്ദുലേഖയിലെ ചെരുപ്പിൻ്റെ കഥയ്ക്ക് പിന്നിലെ യഥാർത്ഥ സംഭവമായ പട്ടരുടെ ചെരിപ്പും, കോടതി മുറിയിലെ നാടകീയ രംഗങ്ങൾ വിവരിക്കുന്ന എക്സാമിനറുടെ കേസും ഇതിൽ സരസമായി വിവരിക്കുന്നു. ഒപ്പം, ചന്തുമേനോൻ്റെ ജനനം, ഉദ്യോഗകയറ്റം, മയൂരസന്ദേശത്തിന് മുഖവുരയെഴുതിയ ചരിത്രം, അദ്ദേഹത്തിൻ്റെ അന്ത്യനിമിഷങ്ങൾ എന്നിവയ്ക്കൊപ്പം സഹധർമ്മിണി ലക്ഷ്മിയമ്മയുമായുള്ള ഗ്രന്ഥകാരൻ്റെ ഹൃദ്യമായ കൂടിക്കാഴ്ചയുടെ ഓർമ്മകളും ഇതിൽ പങ്കുവെക്കുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയോട് കിടപിടിക്കുന്ന ലളിതസുന്ദരമായ ശൈലിയിൽ ടി.എസ്സ്. അനന്തസുബ്രഹ്മണ്യമാണ് ഈ രചന തയ്യാറാക്കിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഒ. ചന്തു മേനോൻ
  • രചയിതാവ്:  ടി.എസ്. അനന്തസുബ്രഹ്മണ്യം
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: ഇ.എസ്.ഡി. പ്രിൻ്റിംഗ് പ്രസ്സ്, പാലക്കാട്
  • താളുകളുടെ എണ്ണം: 62
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945 – ചിത്രവേദി – പി.സി. കോരുത്

1945 –  ൽ പ്രസിദ്ധീകരിച്ച, പി.സി. കോരുത് രചിച്ച ചിത്രവേദി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1945 - ചിത്രവേദി  - പി.സി. കോരുത്
1945 – ചിത്രവേദി – പി.സി. കോരുത്

പി.സി. കോരുതു രചിച്ച് 1945-ൽ പ്രസിദ്ധീകരിച്ച ചിത്രവേദി എന്നത് കേരളത്തിലെ സാമൂഹിക, നിയമ, വിദ്യാഭ്യാസ രംഗങ്ങളിൽ മുദ്രപതിപ്പിച്ച അഞ്ച് പ്രമുഖ മലങ്കര സുറിയാനി സമുദായ നേതാക്കളുടെ ജീവിതവും സംഭാവനകളും അടയാളപ്പെടുത്തുന്ന ചരിത്ര-സ്മരണാഞ്ജലി കൃതിയാണ്. ഇ.ജെ. ജോൺ, എം.ഏ. ചാക്കൊ, റാവു സാഹിബ് ഒ.എം. ചെറിയാൻ, ഏ.എം. വർക്കി, കെ.കെ. ലൂക്കോസ് എന്നിവരുടെ വ്യക്തിത്വ സവിശേഷതകൾ വിശകലനം ചെയ്യുന്ന തൂലികാചിത്രങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം. ഗ്രന്ഥകാരന് ഇവരുമായുണ്ടായിരുന്ന വ്യക്തിപരമായ അനുഭവങ്ങളും ഇതിൽ പങ്കുവെക്കുന്നുണ്ട്. അക്കാലത്തെ വട്ടിപ്പണക്കേസ്, തിരുവിതാംകൂർ തിരഞ്ഞെടുപ്പുകൾ, തൃശൂർ ലഹള തുടങ്ങിയ ചരിത്രസംഭവങ്ങളിലേക്ക് വിരൽചൂണ്ടുന്ന ഈ കൃതി, 1940-കളിലെ തിരുവിതാംകൂർ-കൊച്ചി മേഖലയുടെ സാമൂഹിക ചരിത്രം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന രേഖയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചിത്രവേദി
  • രചയിതാവ്: പി.സി. കോരുത്
  • പ്രസിദ്ധീകരണ വർഷം: 1945
  • അച്ചടി: ഭാഗ്യോദയം പ്രസ്സ്, തിരുവല്ല
  • താളുകളുടെ എണ്ണം: 82
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – മാതുക്കുട്ടി – ടി.കെ. രാമൻ മേനോൻ

1949 – ൽ പ്രസിദ്ധീകരിച്ച, ടി.കെ. രാമൻ മേനോൻ രചിച്ച മാതുക്കുട്ടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - മാതുക്കുട്ടി - ടി.കെ. രാമൻ മേനോൻ
1949 – മാതുക്കുട്ടി – ടി.കെ. രാമൻ മേനോൻ

ടി.കെ. രാമൻ മേനോൻ്റെ മാതുക്കുട്ടി എന്ന ചരിത്ര-സാമൂഹിക നാടകം, തച്ചോളി തറവാട്ടിലെ ധീരനായ കുഞ്ഞിച്ചന്തുവും സുഗുണവതിയായ മാതുക്കുട്ടിയും തമ്മിലുള്ള പ്രണയത്തെയും രഹസ്യവിവാഹത്തെയും തുടർന്നുള്ള സംഘർഷങ്ങളാണ് ആവിഷ്കരിക്കുന്നത്. മാതുക്കുട്ടിയുടെ കുടുംബത്തിലെ പുരുഷന്മാർ ചെറുപ്പത്തിലേ മരിച്ചുപോകുന്നവരാണെന്ന അന്ധവിശ്വാസവും, തറവാട്ടു മഹിമയും പറഞ്ഞ് കാരണവർ കോമക്കുറുപ്പ് ഈ ബന്ധത്തെ കഠിനമായി എതിർക്കുന്നു. തർക്കം നാട്ടിലെ സമുദായ സഭയിലേക്ക് വളരുകയും, പ്രമാണിമാർ തച്ചോളി തറവാടിന് ഭ്രഷ്ടും മാതുക്കുട്ടിക്ക് പ്രായശ്ചിത്തവും വിധിക്കുകയും ചെയ്യുന്നു.

തുടർന്ന് പ്രശ്നപരിഹാരത്തിനായി ചിങ്ങമാസത്തിലെ തിരുവോണ നാളിൽ സംഗീതപ്പാടത്ത് വെച്ച് സമുദായ പ്രതിനിധിയായ കണാരിയും കുഞ്ഞിച്ചന്തുവും തമ്മിൽ അങ്കം കുറിക്കുന്നു. കളരിപ്പയറ്റിലെ ചതിപ്രയോഗങ്ങളെ അതിജീവിച്ച് ചന്തു അങ്കത്തിൽ ഉജ്ജ്വല വിജയം നേടുകയും, അവൻ്റെ വീര്യം കണ്ട് കോഴിക്കോട് സാമൂതിരി രാജാവ് അവനെ തൻ്റെ സേനാനായകൻ ആയി നിയമിക്കുകയും ചെയ്യുന്നു. കുഞ്ഞിച്ചന്തുവിൻ്റെ ഈ പദവിയും തുടർച്ചയായ വിജയങ്ങളും കാണുന്ന കോമക്കുറുപ്പ് ഒടുവിൽ തൻ്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് മാനസാന്തരപ്പെടുന്നു. മാതുക്കുട്ടി തറവാടിൻ്റെ ശാപമല്ല, ഐശ്വര്യദീപമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നതോടെ അന്ധവിശ്വാസങ്ങൾക്കും തറവാട്ടു ധാർഷ്ട്യങ്ങൾക്കും മേൽ യഥാർത്ഥ പ്രണയവും വ്യക്തിസ്വാതന്ത്ര്യവും വിജയം നേടി നാടകം ശുഭമായി അവസാനിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മാതുക്കുട്ടി
  • രചന: ടി.കെ. രാമൻ മേനോൻ
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 86
  • അച്ചടി: സരസ്വതി പ്രിൻ്റിംഗ് ആൻഡ് പബ്ലിഷിംഗ് ഹൗസ്, തൃശ്ശൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1913 – അക്ബർ – വാൻ ലിംബർഗ് ബ്രൗവർ

1913 – ൽ പ്രസിദ്ധീകരിച്ച, വാൻ ലിംബർഗ് ബ്രൗവർ രചിച്ച അക്ബർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1913 - അക്ബർ - വാൻ ലിംബർഗ് ബ്രൗവർ
1913 – അക്ബർ – വാൻ ലിംബർഗ് ബ്രൗവർ

ഡച്ച് എഴുത്തുകാരനായ വാൻ ലിംബർഗ് ബ്രോവർ 1872-ൽ രചിച്ച വിഖ്യാത ചരിത്ര നോവലിൻ്റെ മലയാള പരിഭാഷയാണ് ‘അക്ബർ’. പതിനാറാം നൂറ്റാണ്ടിലെ ഭാരതത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിൽ, മുഗൾ ചക്രവർത്തിയായ അക്ബറുടെ ഭരണകാലവും അദ്ദേഹത്തിൻ്റെ ആത്മീയ പരിണാമവുമാണ് ഈ കൃതിയുടെ പ്രധാന പ്രമേയം. കേവലം യുദ്ധവിജയങ്ങളിലൂടെയല്ല, മറിച്ച് അന്യമതസഹിഷ്ണുതയിലൂടെയും കാരുണ്യത്തിലൂടെയുമാണ് അക്ബർ ജനഹൃദയങ്ങൾ കീഴടക്കിയതെന്ന് നോവൽ അടിവരയിടുന്നു. ഫൈസി, അബുൽ ഫസൽ എന്നീ പ്രഗത്ഭരായ സഹോദരന്മാരുമായുള്ള സൗഹൃദം അക്ബറുടെ ബുദ്ധിവികാസത്തിനും, ഫത്തേപൂർ സിക്രിയിൽ ഇബാദത്ത് ഖാന (ആരാധനാലയം) സ്ഥാപിച്ച് വിവിധ മതപണ്ഡിതന്മാരുമായി സംവാദം നടത്തുന്നതിനും, ഒടുവിൽ ദീൻ-ഇലാഹി എന്ന സമന്വയ മത രൂപീകരണത്തിലേക്കും മത രൂപീകരണത്തിലേക്കും അദ്ദേഹം നയിക്കപ്പെടുന്നതായി ഇതിൽ കാണാം. ഇതിനോടൊപ്പം തന്നെ, കവിമനോധർമ്മത്താൽ സൃഷ്ടിക്കപ്പെട്ട ഇറാവതി, സിദ്ധരാമൻ എന്നീ ഹൈന്ദവ കഥാപാത്രങ്ങളുടെ ആദർശനിഷ്ഠമായ ജീവിതവും പ്രണയവും നോവലിൽ സമാന്തരമായി ചിത്രീകരിച്ചിരിക്കുന്നു. യാഥാർത്ഥ്യവും ഭാവനയും മനോഹരമായി സമന്വയിപ്പിച്ചുകൊണ്ട്, അക്ബറുടെ ഭരണപരിഷ്കാരങ്ങളെയും അദ്ദേഹം നേരിട്ട വ്യക്തിപരമായ ദുരന്തങ്ങളെയും ഈ ചരിത്ര ആഖ്യായിക വായനക്കാരിലേക്ക് എത്തിക്കുന്നു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അക്ബർ
  • പ്രസിദ്ധീകരണ വർഷം: 1913
  • താളുകളുടെ എണ്ണം: 272
  • അച്ചടി: ഭാസ്കര പ്രസ്സ്
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1930 – വിക്രമനീതി – വി.ടി. ശങ്കുണ്ണി മേനോൻ

1930 – ൽ പ്രസിദ്ധീകരിച്ച, വി.ടി. ശങ്കുണ്ണി മേനോൻ രചിച്ച വിക്രമനീതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - വിക്രമനീതി - വി.ടി. ശങ്കുണ്ണി മേനോൻ
1930 – വിക്രമനീതി – വി.ടി. ശങ്കുണ്ണി മേനോൻ

1930-ൽ പ്രശസ്ത എഴുത്തുകാരൻ വി.ടി. ശങ്കുണ്ണി മേനോൻ രചിച്ച, മലയാള സാഹിത്യത്തിലെ അതിവിശിഷ്ടവും അപൂർവ്വവുമായ ഒരു ചരിത്ര നോവലാണ് ‘വിക്രമനീതി’. ലോകപ്രശസ്തമായ യൂറോപ്യൻ ക്ലാസിക് സാഹിത്യത്തെ തികച്ചും കേരളീയമായ അന്തരീക്ഷത്തിലേക്ക് മാറ്റിയെഴുതിയ ഒരു സ്വതന്ത്ര പുനരാവിഷ്കാരമാണ് ഈ കൃതി. നാട്ടിലെ യഥാർത്ഥ നീതിപാലനം നേരിട്ടറിയാൻ ‘ആത്മാരാമ സന്യാസി’ എന്ന പേരിൽ വേഷംമാറി നാടുചുറ്റാനിറങ്ങുന്ന സാമൂതിരി മാനവിക്രമൻ തമ്പുരാൻ്റെ കഥയാണ് ‘വിക്രമനീതി’. രാജാവിൻ്റെ അഭാവത്തിൽ നാടുഭരിക്കുന്ന ക്രൂരനും കാമാന്ധനുമായ രാജപ്രതിനിധി പാറനമ്പിയുടെ ദുർഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടുന്നു. തനിക്കെതിരെ പ്രതികരിച്ച ഗോവിന്ദൻകുട്ടി എന്ന നിരപരാധിയായ യുവാവിനെ പാറനമ്പി വ്യാജക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കുന്നു. അവനെ രക്ഷിക്കാൻ യാചിച്ചെത്തിയ അനിയത്തി ഉണ്ണിച്ചിരിക്കുട്ടിയെ ചതിക്കാൻ നോക്കുന്ന പാറനമ്പിയുടെ രഹസ്യങ്ങൾ വേഷംമാറിയ രാജാവ് തന്ത്രപൂർവ്വം കൈക്കലാക്കുന്നു.
അർദ്ധരാത്രിയിൽ ജയിൽ അധികാരിയായ കൊത്തുവാളുമായി ചേർന്ന് രാജാവ് ഒരു ബുദ്ധിപ്രയോഗിക്കുന്നു; അന്ന് ജയിലിൽ വെച്ച് സ്വാഭാവികമായി മരിച്ച ഒരു തടവുകാരൻ്റെ മൃതദേഹം കാണിച്ച് ഗോവിന്ദൻകുട്ടിയുടെ വധശിക്ഷ കഴിഞ്ഞുവെന്ന് പാറനമ്പിയെ വിശ്വസിപ്പിക്കുകയും, ഗോവിന്ദൻകുട്ടിയെ രഹസ്യമായി രക്ഷപ്പെടുത്തുകയും ചെയ്യുന്നു. പിറ്റേന്ന് ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് രാജാവ് വലിയൊരു വിചാരണാ സഭ ഒരുക്കുന്നു. അവിടെ വെച്ച് സന്യാസി തൻ്റെ കാഷായ വേഷം അഴിച്ച് താൻ തന്നെയാണ് സാക്ഷാൽ തമ്പുരാൻ എന്ന് വെളിപ്പെടുത്തുന്നതോടെ പാറനമ്പിയുടെ കൊടുംചതികളും കാമഭ്രാന്തും ജനമധ്യത്തിൽ പരസ്യമാവുന്നു. വഴിയിൽ വെച്ച് രാജാവിനെ തിരിച്ചറിയാതെ പരിഹസിച്ച വിടുവായനായ കേശവൻ നായർക്ക് ലഭിക്കുന്ന രസകരമായ ശിക്ഷയും, ജയിൽ മോചിതനായ ഗോവിന്ദൻകുട്ടിയും മാധവിക്കുട്ടിയും തമ്മിലുള്ള പ്രണയസാഫല്യവും, ഒടുവിൽ തൻ്റെ പ്രിയതമയായ ശ്രീദേവിയെ രാജപത്നിയായി സ്വീകരിച്ച് തമ്പുരാൻ കൊട്ടാരത്തിലേക്ക് മടങ്ങുന്നതുമായ ശുഭപര്യവസാനമാണ് ഈ കൃതിയുടേത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിക്രമനീതി
  • രചയിതാവ്:  വി.ടി. ശങ്കുണ്ണി മേനോൻ
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി: വിദ്യാവിലാസം പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 184
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി