1923 – ൽ പ്രസിദ്ധീകരിച്ച രാമായണം കുറത്തിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1923 – രാമായണം കുറത്തിപ്പാട്ട്
മലയാളത്തിലെ നാടോടി സാഹിത്യ പ്രസ്ഥാനത്തിൽ സവിശേഷ സ്ഥാനമുള്ള ഒരു കൃതിയാണിത്. ‘കുറത്തി’ എന്ന കഥാപാത്രത്തിന്റെ സംഭാഷണ ശൈലിയിലാണ് ഇതിന്റെ രചന. ഭക്തിസാഹിത്യത്തിന്റെയോ ആധ്യാത്മിക സാഹിത്യത്തിന്റെയോ ഭാഗമായി നിലകൊള്ളുമ്പോഴും, സാധാരണക്കാരുടെ ഭാഷയിലും ഈണത്തിലുമാണ് രാമായണ കഥ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഭാഗങ്ങളിൽ കുറവനും കുറത്തിയും തങ്ങളുടെ യാത്രക്കായി ഒരുങ്ങുന്നതാണ് വിവരിച്ചിരിക്കുന്നത്. പിന്നീട് അയോദ്ധ്യാപുരിയിലെത്തുന്ന കുറത്തി, അവിടുത്തെ രാഞ്ജിമാരായ കൗസല്യ, കൈകേയി, സുമിത്ര എന്നിവരെ കാണുന്നതും തുടർന്ന് രാഞ്ജിമാരുടെ കൈരേഖകൾ നോക്കി ഭാവി പ്രവചിക്കുന്നതുമായ സന്ദർഭങ്ങളാണ് കാവ്യത്തിലുള്ളത്.
1907 – ൽ പ്രസിദ്ധീകരിച്ച ശ്രീ കാശിമാഹാത്മ്യം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1907 – ശ്രീ കാശിമാഹാത്മ്യം കിളിപ്പാട്ട്
മലയാള ആത്മീയ സാഹിത്യത്തിലും പരിഭാഷാ ചരിത്രത്തിലും ഒരുപോലെ ശ്രദ്ധേയമായ ഒരു കൃതിയാണ് ‘ശ്രീ കാശിമാഹാത്മ്യം കിളിപ്പാട്ട്’. സംസ്കൃത പുരാണങ്ങളിലുള്ള കാശീ മാഹാത്മ്യം സാധാരണക്കാരായ മലയാളികൾക്കും എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാൻ വേണ്ടിയാണ് ഈ ഗ്രന്ഥം കിളിപ്പാട്ട് രൂപത്തിൽ രചിച്ചിരിക്കുന്നത്. വേദവ്യാസനാൽ രചിക്കപ്പെട്ട അഷ്ടാദശപുരാണങ്ങളിൽ പ്രധാനമായ പത്മപുരാണത്തിലെ ഉത്തരഖണ്ഡത്തിലാണ് കാശിമാഹാത്മ്യം അടങ്ങിയിരിക്കുന്നത്. നൈമിശാരണ്യത്തിൽ വെച്ച് ബ്രഹ്മപുത്രനായ ലോമശമഹർഷി മോക്ഷാഗ്രഹികളായ മറ്റ് മഹർഷിമാർക്ക് ഉപദേശിച്ചു കൊടുക്കുന്ന രീതിയിലാണ് ഇതിന്റെ കഥാസന്ദർഭം. സർവ്വലോകങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ കാശീക്ഷേത്രത്തിന്റെ പവിത്രതയും ആത്മീയ മഹിമയും ഇതിൽ വർണ്ണിക്കുന്നു. സംസ്കൃത പണ്ഡിത്യമില്ലാത്ത സാധാരണക്കാർക്ക് കാര്യങ്ങൾ എളുപ്പത്തിൽ അറിയാനായി വളരെ ലളിതവും മനോഹരവുമായ മലയാളത്തിൽ (കിളിപ്പാട്ട് ശൈലിയിൽ) കപ്പടത്ത് ശങ്കരമേനോൻ ഇത് ഭാഷാന്തരം ചെയ്തിരിക്കുന്നു.
1965 – ൽ പ്രസിദ്ധീകരിച്ച, ഭാരതത്തിലെ മഹാന്മാർ – മൂന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1965 – ഭാരതത്തിലെ മഹാന്മാർ – മൂന്നാം ഭാഗം
ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും ആഴത്തിൽ സ്വാധീനിച്ച നിരവധി മഹദ് വ്യക്തികളുണ്ട്. സ്വാതന്ത്രസമര സേനാനികൾ, സാമൂഹിക പരിഷ്കർത്താക്കൾ, ചിന്തകർ, ശാസ്ത്രജ്ഞർ, സാഹിത്യകാരന്മാർ തുടങ്ങി നാടിൻ്റെ പുരോഗതിക്കായി ജീവിതം സമർപ്പിച്ച ആ മഹാന്മാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന മികച്ചൊരു ജീവചരിത്ര സമാഹാരമാണ് കേന്ദ്ര വാർത്താവിതരണ – പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പൂബ്ലിക്കേഷൻസ് ഡിവിഷൻ പുറത്തിറക്കിയ ‘ഭാരതത്തിലെ മഹാന്മാർ’ എന്ന ഈ പുസ്തക പരമ്പര. ഗവണ്മെൻ്റിൻ്റെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗം തയ്യാറാക്കിയ ഈ ഗ്രന്ഥം, ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ ജീവിതത്തെയും അവരുടെ പ്രവർത്തനങ്ങളെയും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ ക്രോഡീകരിച്ചിട്ടുള്ള ഒന്നാണ്. വിവിധ ഭാഗങ്ങളായി ഇറങ്ങിയിട്ടുള്ള ഈ പരമ്പരയുടെ മൂന്നാം ഭാഗത്തിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്രത്തിനും അടിത്തറയിട്ട പ്രമുഖ വ്യക്തികളുടെ ലഘുജീവചരിത്രങ്ങളിലാണ്.
1932-ൽ പ്രസിദ്ധീകരിച്ച, എൻ. ഗോപാലപിള്ള എഴുതിയ ശ്രീബുദ്ധദേവൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1932 – ശ്രീബുദ്ധദേവൻ – എൻ. ഗോപാലപിള്ള
ഏഷ്യയുടെ പ്രകാശം (Light of Asia) എന്നറിയപ്പെടുന്ന ശ്രീബുദ്ധന്റെ മഹത്തായ ജീവിതവും ദർശനങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. സിദ്ധാർത്ഥൻ എന്ന രാജകുമാരൻ എങ്ങനെയാണ് ബുദ്ധനായി മാറിയത് എന്ന വികാരനിർഭരമായ യാത്രയാണ് ഇതിൽ വിവരിക്കുന്നത്. കൊട്ടാരത്തിന് പുറത്തെ ലോകം കാണാനിറങ്ങിയ സിദ്ധാർത്ഥൻ വഴിയിൽ വെച്ച് കണ്ടുമുട്ടുന്ന നാല് കാഴ്ചകൾ അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിക്കുന്നു. ഒരു രോഗി, വൃദ്ധൻ, ശവം, പിന്നെ ശാന്തനായ ഒരു സന്യാസി. മനുഷ്യജീവിതം ദുഃഖപൂർണ്ണമാണെന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടാകുന്നത് ഇവിടെ വെച്ചാണ്. ആശയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം’ എന്ന് പ്രഖ്യാപിച്ചുകൊണ്ട്, അഹിംസയിലും കരുണയിലും ഊന്നിയ ബുദ്ധ ദർശനങ്ങൾ അദ്ദേഹം ലോകത്തിന് പകർന്നു നൽകുന്നു. അശാന്തി നിറഞ്ഞ ഇന്നത്തെ ലോകത്ത് ശ്രീബുദ്ധന്റെ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. ലളിതമായ മലയാളത്തിൽ ബുദ്ധന്റെ ജീവിതത്തെയും ദർശനങ്ങളെയും സാധാരണക്കാരിലേക്ക് എത്തിക്കാൻ എൻ. ഗോപാലപിള്ളയുടെ ഈ കൃതിക്ക് സാധിച്ചിട്ടുണ്ട്.
Through this post, we are releasing the digital scan of Census of India 1951 – Vol. XIII – Travancore-Cochin – Part I A – Report published in the year 1953.
1953 – Census of India 1951 – Vol. XIII – Travancore-Cochin – Part I A – Report – U. Sivaraman Nair
Census of India 1951 – Vol. XIII – Travancore-Cochin – Part I A – Report is a rare historical publication authored by Dr. U. Sivaraman Nair, the Superintendent of Census Operations for Travancore-Cochin. Originally priced at 2 Rupees and 8 Annas, this comprehensive document captures a crucial transitional period in South Indian history, offering an in-depth breakdown of the region’s demographic landscape just a few years after Indian independence and prior to the official formation of Kerala in 1956.
The structure of the report systematically covers the core aspects of the region’s population across six detailed chapters. It begins with an overview of the general population in Chapter I, followed by granular analyses of the rural population in Chapter II and early urbanization trends in Chapter III. To provide a clear economic snapshot of mid-20th-century livelihoods, Chapters IV and V categorize the society into agricultural classes—such as landowners and tenant farmers—and non-agricultural classes, including industrial workers, traders, and service providers. Finally, Chapter VI delves into household structures, analyzing families, sex ratios, and principal age groups across the state. Ultimately, this report serves as an invaluable archival record for sociological studies, economic research, and demographic tracking, bridging post-independence administration with the modern history of Kerala.
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
Name: 1953 – Census of India 1951 – Vol. XIII – Travancore-Cochin – Part I A – Report
1939 – ൽ പ്രസിദ്ധീകരിച്ച, സിംഹളദൂതൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1939 – സിംഹളദൂതൻ – റവ. തോമസ് മൂത്തേടൻ
മലയാള സാഹിത്യത്തിലും നാടകരംഗത്തും ചരിത്രപരമായ പ്രാധാന്യമുള്ള ഒരു അപൂർവ്വ രചനയാണ് റവ. തോമസ് മൂത്തേടൻ രചിച്ച ‘സിംഹളദൂതൻ’ എന്ന സംഗീതപ്രഹസനം. ചരിത്രസംഭവങ്ങളെ ഹാസ്യത്തിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെ വേദിയിലെത്തിച്ച ഒരു ലഘുനാടകമാണിത്. ചരിത്രപരമായ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് രചനയെങ്കിലും, പ്രഹസനത്തിന് അനുയോജ്യമായ രീതിയിൽ ചില ഭാവനാത്മക മാറ്റങ്ങളും കഥാപാത്ര കൂട്ടിച്ചേർക്കലുകളും ഗ്രന്ഥകർത്താവ് വരുത്തിയിട്ടുണ്ട്. ആവശ്യാനുസരണം 10 മുതൽ 15 വരെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ആർക്കും എളുപ്പത്തിൽ വേദിയിൽ ക്രമീകരിക്കാവുന്ന രീതിയിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാടകത്തിലെ ഗാനങ്ങൾ അക്കാലത്തെ പ്രശസ്തമായ ഗ്രാമഫോൺ പാട്ടുകളുടെ ഈണത്തിൽ ചിട്ടപ്പെടുത്തിയതിനാൽ, അഭിനേതാക്കൾക്കും ഗായകർക്കും വളരെ എളുപ്പത്തിൽ അഭ്യസിക്കാൻ സാധിക്കുമായിരുന്നു.
1954 – ൽ പ്രസിദ്ധീകരിച്ച, രാമതീർത്ഥൻ രചിച്ച രാമതീർത്ഥപ്രതിധ്വനികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1954 – ശ്രീ രാമതീർത്ഥപ്രതിധ്വനികൾ – തരംഗം മൂന്ന് – രാമതീർത്ഥൻ
സ്വാമി രാമതീർത്ഥൻ്റെ വിഖ്യാതമായ “In Woods of God-Realization” എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിൻ്റെ മലയാള പരിഭാഷയാണിത്. പ്രായോഗിക വേദാന്തത്തെക്കുറിച്ചും ആത്മസാക്ഷാത്കാരത്തെക്കുറിച്ചുമുള്ള ആഴത്തിലുള്ള ചിന്തകളാണ് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും വേദാന്ത ദർശനങ്ങളെ ലളിതവും കാവ്യാത്മകവുമായ ശൈലിയിൽ ലോകത്തിന് പരിചയപ്പെടുത്തിയ വ്യക്തിയാണ് സ്വാമി രാമതീർത്ഥൻ. അദ്ദേഹത്തിൻ്റെ ചിന്തകളുടെ കാതൽ ഈ കൃതി ഉൾക്കൊള്ളുന്നു.
വി. ആർ. നാരായണൻനമ്പ്യാർ തയ്യാറാക്കിയ ഈ പരിഭാഷ, ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യകാലഘട്ടത്തിലെ ഗൗരവമേറിയ മലയാള ഗദ്യശൈലിയെ പ്രതിഫലിപ്പിക്കുന്നു. തത്ത്വചിന്താപരമായ ആശയങ്ങൾ ലളിതമായി മലയാളത്തിലേക്ക് എത്തിക്കാൻ ഇത്തരം കൃതികൾ വലിയ പങ്കുവഹിച്ചു.
കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1923- ൽ പ്രസിദ്ധീകരിച്ച “മാലതീമാല”എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1923 – മാലതീമാല – സ്വർണ്ണകുമാരി ദേവി
മഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ സഹോദരിയും അന്നത്തെ പ്രശസ്ത പണ്ഡിതയുമായിരുന്ന ശ്രീമതി സ്വർണ്ണകുമാരി ദേവി ഇംഗ്ലീഷിൽ രചിച്ച “The Fatal Garland” എന്ന നോവലിൻ്റെ മലയാള വിവർത്തനമാണ് ഈ ഗ്രന്ഥം. ‘മാലതീമാല‘ എന്ന പേരിൽ വി. ഉണ്ണികൃഷ്ണൻ നായരാണ് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്.
ചരിത്രസംബന്ധിയായ ചില സംഭവങ്ങളെ അടിസ്ഥാനമാക്കി അതിമനോഹരമായി ബന്ധിപ്പിച്ച ഈ കഥ മലയാളി വായനക്കാർക്ക് തീർച്ചയായും പ്രിയങ്കരമാകുമെന്ന ബോധ്യത്തോടെയാണ് വിവർത്തകൻ ഈ ദൗത്യം ഏറ്റെടുത്തത്. മൂലഗ്രന്ഥകർത്ത്രിയുടെ പൂർണ്ണ സമ്മതത്തോടെയാണ് പരിഭാഷ ആരംഭിച്ചതും പൂർത്തിയാക്കിയതും.
1960 – ൽ പ്രസിദ്ധീകരിച്ച, വി. കൃഷ്ണൻതമ്പി രചിച്ച താടകാവധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1960 – താടകാവധം – വി. കൃഷ്ണൻതമ്പി
രാമായണത്തിലെ ബാലകാണ്ഡത്തിലെ കഥയാണ് ഇതിൽ പറയുന്നത്. വിശ്വാമിത്ര മഹർഷിയുടെ യാഗരക്ഷയ്ക്കായി ശ്രീരാമനും ലക്ഷ്മണനും കാട്ടിലേക്ക് പോകുന്നതും, വഴിമധ്യേ താടക എന്ന രാക്ഷസിയെ വധിക്കുന്നതുമാണ് ഇതിലെ പ്രധാന സംഭവം.
വി. കൃഷ്ണൻ തമ്പി പരമ്പരാഗത രീതിയിൽ നിന്ന് മാറി, ആട്ടക്കഥകളിൽ തികച്ചും നാടകീയതയ്ക്കും വേഗത്തിലുള്ള രംഗാവതരണത്തിനും മുൻഗണന നൽകിയ വ്യക്തിയാണ്. നീണ്ട പദങ്ങൾക്ക് പകരം ലളിതമായ ഭാഷയും, രംഗത്ത് പെട്ടെന്ന് അഭിനയിച്ച് തീർക്കാവുന്ന രീതിയിലുള്ള സംഭാഷണങ്ങളുമാണ് അദ്ദേഹം ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
തിരുവനന്തപുരം കഥകളി ക്ലബ്ബിന്റെ സ്ഥാപകനായ വി. കൃഷ്ണൻ തമ്പിയുടെ ഈ ആട്ടക്കഥ, കഥകളി സാഹിത്യത്തിലെ പരീക്ഷണാത്മകമായ ഒരു പ്രധാന കൃതി തന്നെയാണ്.
1927-ൽ പ്രസിദ്ധീകരിച്ച, ചെറിയാണ്ടി കുമാരൻ ജ്ഞാനവാസിഷ്ഠത്തിൽ നിന്നും തർജ്ജിമ ചെയ്ത ശിഖിദ്ധ്വജചരിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1927 – ശിഖിദ്ധ്വജചരിതം
“ശിഖിദ്ധ്വജചരിതം” എന്ന ഈ ഗദ്യപുസ്തകം സുപ്രസിദ്ധമായ ലഘുയോഗവാസിഷ്ഠത്തിലെ (ജ്ഞാനവാസിഷ്ഠം) നിർവ്വാണപ്രകരണത്തിൽ മുപ്പത്തിയേഴാം സർഗ്ഗം കൊണ്ട് പ്രതിപാദിച്ച ഒരു ഉപാഖ്യാനത്തിൻ്റെ പരിഭാഷയാണ്. മാളവദേശത്തെ രാജാവായ ശിഖിദ്ധ്വജന്റെയും പത്നിയായ ചൂഡാലയുടെയും ആത്മീയ അന്വേഷണത്തിന്റെ കഥയാണിത്. ഭൗതിക സുഖങ്ങൾ ഉപേക്ഷിച്ച് കാട്ടിൽ തപസ്സുചെയ്യുന്നതിലാണ് യഥാർത്ഥ സന്യാസമെന്ന് രാജാവ് തെറ്റിദ്ധരിക്കുന്നു. എന്നാൽ, യഥാർത്ഥ മോക്ഷവും അദ്വൈത ബോധവും കേവലം ഭൗതിക ഉപേക്ഷയിലല്ല, മറിച്ച് മനസ്സിന്റെയും അഹന്തയുടെയും ത്യാഗത്തിലാണെന്ന് (ആത്മജ്ഞാനം) ചൂഡാല ‘കുംഭമുനി’ എന്ന വേഷത്തിൽ വന്ന് രാജാവിനെ ബോധ്യപ്പെടുത്തുന്നു. അജ്ഞത വെടിഞ്ഞ് ജ്ഞാനിയായി മാറുന്ന രാജാവ്, സന്യാസമെന്നത് കാട്ടിൽ പോകലല്ലെന്ന് മനസ്സിലാക്കി തിരികെ രാജ്യത്തെത്തി ജീവൻമുക്തനായി ഭരണം തുടരുന്നതാണ് ഈ കൃതിയുടെ ദാർശനിക സാരം.