1921 – സാന്ധില്യ

1925 – ൽ പ്രസിദ്ധീകരിച്ച സാന്ധില്യ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1921 – സാന്ധില്യ

ലോകപ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റായ ബൽസാക്കിന്റെ പ്രശസ്തമായ കൃതി ‘യൂജീനി ഗ്രാൻഡെ’ മലയാളത്തിലേക്ക് ‘സാന്ധില്യ’ എന്ന പേരിൽ പുനരവതരിപ്പിച്ചിരിക്കുകയാണ് എ. ബാലകൃഷ്ണപിള്ള. ചരിത്രസംബന്ധിയായ ആഖ്യായികകൾ മലയാളത്തിൽ വ്യാപകമായിട്ടുണ്ടെങ്കിലും സാമൂഹിക നോവലുകൾ വളരെ അപൂർവ്വമാണ്. പാശ്ചാത്യ പശ്ചാത്തലമുള്ള ഒരു ഫ്രഞ്ച് ബാലികയെ അതേപടി അവതരിപ്പിക്കുന്നതിന് പകരം, അവൾക്ക് ‘സാന്ധില്യ’ എന്ന വൈദികനാമം നൽകി മലയാളഭാഷയും കേരളീയതയുടെ ആചാരവിശേഷങ്ങളും പഠിപ്പിച്ച്, കേരളീയ വേഷം ചാർത്തി തദ്ദേശീയ പശ്ചാത്തലത്തിലാണ് ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വെളുത്ത തൊലിയുള്ളവർക്കും കറുത്ത തൊലിയുള്ളവർക്കും തമ്മിൽ സ്വഭാവ വ്യത്യാസമില്ലെന്ന ബോധ്യവും, പുതിയ മാറ്റങ്ങളെ സ്വീകരിക്കാൻ മടിക്കുന്ന സമൂഹം ഈ കൃതിയെ സ്വീകരിക്കും എന്ന പ്രതീക്ഷയും മുഖവുരയിൽ പങ്കുവെക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാന്ധില്യ
  • പ്രസിദ്ധീകരണ വർഷം: 1921
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, വലിയകട, കൊല്ലം
  • താളുകളുടെ എണ്ണം: 120
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1921 – പ്രാഥമിക രസവാദം – കേ. പരമേശ്വരൻ പിള്ള

1921 – ൽ പ്രസിദ്ധീകരിച്ച പ്രാഥമിക രസവാദം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1921 – പ്രാഥമിക രസവാദം – കേ. പരമേശ്വരൻ പിള്ള

പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ ചുറ്റുമുള്ള വസ്തുക്കൾക്ക് ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ലളിതമായി പ്രതിപാദിക്കുന്നു. ഭൗതിക മാറ്റങ്ങളെയും രാസമാറ്റങ്ങളെയും അന്നത്തെ ഭാഷയിൽ ‘പ്രകൃതിവികാരം’, ‘രാസവികാരം’ എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു കഷണം ഇരുമ്പ് ചൂടാക്കുമ്പോഴുണ്ടാകുന്ന മാറ്റവും (ഭൗതിക മാറ്റം), അത് കാറ്റും ഈർപ്പവുമേറ്റ് തുരുമ്പെടുക്കുമ്പോൾ ഉണ്ടാകുന്ന മാറ്റവും (രാസമാറ്റം) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ഇതിൽ ലളിതമായ ഉദാഹരണങ്ങൾ നൽകിയിരിക്കുന്നു. അടിസ്ഥാന രാസവസ്തുക്കളുടെ സവിശേഷതകൾ വിശദീകരിക്കുന്ന ഭാഗങ്ങളിൽ അഗ്നി (Fire), ഇംഗാലം (Carbon), ഹൈഡ്രജൻ (Hydrogen), ഓക്സിജൻ (Oxygen), ഇംഗാലാമ്ലവാതകം (Carbon dioxide), കാൽസ്യം/ചുണ്ണാമ്പ് (Calcium) തുടങ്ങിയവയുടെ സാന്നിധ്യവും പ്രവർത്തനങ്ങളും ആഴത്തിൽ പ്രതിപാദിക്കുന്നുണ്ട്. പഴയകാല ബോധനരീതികളെയും മലയാള ശാസ്ത്ര ഭാഷയുടെ വളർച്ചയെയും അടുത്തറിയാൻ ഇത്തരം അപൂർവ്വ രേഖകൾ നമ്മെ ഏറെ സഹായിക്കും.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പ്രാഥമിക രസവാദം
  • പ്രസിദ്ധീകരണ വർഷം:  1921
  • അച്ചടി: മനോമോഹനം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 88
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി