2009 – ആരുണ്ട് നമുക്കു വേണ്ടി മൂടിക്കല്ലു നീക്കാൻ – സ്കറിയ സക്കറിയ

2009 മാർച്ച് മാസത്തിലെ അസ്സീസി മാസികയിൽ (പുസ്തകം 54 ലക്കം 03) സ്കറിയ സക്കറിയ എഴുതിയ ആരുണ്ട് നമുക്കു വേണ്ടി മൂടിക്കല്ലു നീക്കാൻ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദു:ഖവെള്ളിയുടെയും ഉയിർപ്പു ഞായറിൻ്റെയും പശ്ചാത്തലത്തിൽ വ്യക്തികൾക്കും, സമൂഹങ്ങൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും, മതങ്ങൾക്കും നേരിടേണ്ടി വരുന്ന പ്രലോഭനങ്ങളെ സംയമനവും, സത്യവും, അഹിംസയും കൊണ്ട് മറികടന്ന് ദൈവമാർഗ്ഗത്തിൽ മുന്നോട്ടു പോകുവാനുള്ള ആഹ്വാനമാണ് ലേഖന വിഷയം. മാർക്കോസിൻ്റെ സുവിശേഷത്തിലെ ആരുണ്ട് നമുക്കു വേണ്ടി മൂടിക്കല്ലു നീക്കാൻ എന്ന വാക്യത്തിൻ്റെ സന്ദർഭസഹിതം വിഷയം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2009 - ആരുണ്ട് നമുക്കു വേണ്ടി മൂടിക്കല്ലു നീക്കാൻ - സ്കറിയ സക്കറിയ
2009 – ആരുണ്ട് നമുക്കു വേണ്ടി മൂടിക്കല്ലു നീക്കാൻ – സ്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ആരുണ്ട് നമുക്കു വേണ്ടി മൂടിക്കല്ലു നീക്കാൻ
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 2009
    • താളുകളുടെ എണ്ണം: 12
    • അച്ചടി: Seraphic Press, Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1868 – സുറിയാനിക്രമത്തിലെ പൂജാകൎമ്മങ്ങൾ

1868-ൽ കേരള സുറിയാനി കത്തോലിക്ക സഭയിൽ (ഇന്നത്തെ സീറോ-മലബാർ സഭ) അനുഷ്ഠിച്ചിരുന്ന ദിവ്യപൂജയ്ക്ക് (കുർബ്ബാന) ഒരു ക്രമം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോട് കൂടി അക്കാലത്തെ  മെത്രാൻ ആയിരുന്ന ബർണ്ണർദ്ദീനൊസു ദെസാന്ത ത്രെസ്യ (Bernardino Baccinelli of St. Teresa)- യുടെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിച്ച സുറിയാനിക്രമത്തിലെ പൂജാകൎമ്മങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

എഴുതപ്പെട്ട ഒരു കർമ്മപുസ്തകം കൂടാതെ സുറിയാനിക്രമത്തിലെ ദിവ്യപൂജ പള്ളി (സഭ) ആഗ്രഹിച്ച് കല്പിച്ചിരിക്കുന്ന പോലെ നടത്താൻ പ്രയാസം ആണെന്ന് കണ്ടത് കൊണ്ടാണ് ഈ പുസ്തകം നിർമ്മിച്ചതെന്ന് ആമുഖത്തിൽ  മെത്രാൻ പറയുന്നു. തക്സ പരിശോധിച്ചപ്പോൾ അതിനോട് ഒക്കുന്നവിധമാണ് ഇതിൻ്റെ ഉള്ളടക്കം എന്ന് തനിക്കു ബോധ്യപ്പെട്ടതായും അദ്ദേഹം പറയുന്നു.

മാന്നാനം സെൻ്റ് ജോസഫ്സ് പ്രസ്സിൽ (അക്കാലത്ത് മാർ യൌസേപ്പു പുണ്യവാളൻ്റെ ആശ്രമ അച്ചുകൂടം) അച്ചടിച്ച പുസ്തകം ആണിത്. ആദ്യകാലത്ത് മാന്നാനം പ്രസ്സിൽ ഉപയോഗിച്ചിരുന്ന  ചതുരവടിവുള്ള അച്ചാണ് ഈ പുസ്തകത്തിൻ്റെ അച്ചടിക്കു ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ പരിചയമില്ലെങ്കിൽ വായന അല്പം ബുദ്ധിമുട്ട് ആയേക്കാം.

കുർബ്ബാനയുടെ ക്രമം എങ്ങനെ ആയിരിക്കണം എന്ന് വിശദമായി പ്രതിപാദിക്കുന്ന ഇത്തരം പുസ്തകങ്ങൾ പിൽക്കാലത്ത് തൂക്കാസ പുസ്തകം എന്ന് അറിയപ്പെട്ടു.  അത്തരം ഒരു തൂക്കാസാ പുസ്തകം മുൻപ് നമുക്ക് കിട്ടിയതാണ്. അത് ഇവിടെ കാണാം. 1926ലെ തൂക്കാസാ പുസ്തകം ഇപ്പോൾ റിലീസ് ചെയ്യുന്ന 1868ലെ സുറിയാനിക്രമത്തിലെ പൂജാകൎമ്മങ്ങൾ എന്ന പുസ്തകത്തിൻ്റെ പരിഷ്കരിച്ച പതിപ്പാണെന്ന് അ1926ലെ പുസ്തകത്തിൻ്റെ ആമുഖം വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്. 1926ലെ പുസ്തകത്തിൽ ഈ ക്രമം എഴുതിയുണ്ടാക്കിയത് അന്നത്തെ പ്രിയോർ ജനറാൾ ആയിരുന്ന ചാവറയച്ചൻ ആണെന്ന സൂചനയും കാണാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1868 - സുറിയാനിക്രമത്തിലെ പൂജാകൎമ്മങ്ങൾ
1868 – സുറിയാനിക്രമത്തിലെ പൂജാകൎമ്മങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: സുറിയാനിക്രമത്തിലെ പൂജാകൎമ്മങ്ങൾ
    • പ്രസിദ്ധീകരണ വർഷം: 1868
    • താളുകളുടെ എണ്ണം: 154
    • അച്ചടി: St. Joseph’s Press, Mannanam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1988 – ജ്യോതിസ്സ് – ഇൻഫൻ്റ് ജീസസ്സ് ജി എച്ച് എസ് അരണാട്ടുകര – സോവനീർ

തൃശ്ശൂർ ജില്ലയിലെ അരണാട്ടുകര ഇൻഫൻ്റ് ജീസസ്സ് ഗേൾസ് ഹൈ സ്കൂൾ ഹെഡ് മിസ്ട്രസ്സായിരുന്ന സിസ്റ്റർ മേരി ട്രീസ്സ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച അവസരത്തിൽ ജ്യോതിസ്സ് എന്ന പേരിൽ  1988ൽ പ്രസിദ്ധീകരിച്ച സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും ഓർമ്മക്കുറിപ്പുകൾ, പ്രമുഖരുടെ സാഹിത്യ സൃഷ്ടികൾ, സ്കൂൾ പരിപാടികളുടെ ചിത്രങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം. സ്കറിയ സക്കറിയ എഴുതിയ മാറുന്ന പാഠപുസ്തകങ്ങൾ എന്ന ലേഖനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1988 - ജ്യോതിസ്സ് - ഇൻഫൻ്റ് ജീസസ്സ് ജി എച്ച് എസ് അരണാട്ടുകര - സോവനീർ
1988 – ജ്യോതിസ്സ് – ഇൻഫൻ്റ് ജീസസ്സ് ജി എച്ച് എസ് അരണാട്ടുകര – സോവനീർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ജ്യോതിസ്സ് 
    • പ്രസിദ്ധീകരണ വർഷം: 1988
    • താളുകളുടെ എണ്ണം: 202
    • അച്ചടി: St. Joseph’s I S Press Trichur.
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1987 – സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും – സ്കറിയ സക്കറിയ

കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ്റെയും കാഞ്ഞിരപ്പള്ളി കാത്തലിക്ക് അസ്സോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബ് ഹാളിൽ 19.09.1987 ൽ നടത്തിയ സെമിനാറിൽ സ്കറിയ സക്കറിയ അവതരിപ്പിച്ച സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും എന്ന പ്രബന്ധത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരളത്തിലെ ക്രിസ്ത്യാനികൾ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്കിനെ കുറിച്ചുള്ള ജനകീയ ധാരണകളെയും ചരിത്രവക്രീകരണത്തെയും ലേഖനം തുറന്നുകാണിക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1987 - സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും - സ്കറിയ സക്കറിയ
1987 – സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 1987
    • താളുകളുടെ എണ്ണം: 08
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

സാഹിത്യ സേവനവും മറുനാടൻ മലയാളികളും – സി കെ മൂസ്സത്

വിശാലകേരളം ആനുകാലികത്തിൽ സി കെ മൂസ്സത് എഴുതിയ സാഹിത്യ സേവനവും മറുനാടൻ മലയാളികളും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിൽ നിന്നും മറുനാട്ടിൽ എത്തിപ്പെട്ട പ്രമുഖ സാഹിത്യകാരന്മാരുടെ സൃഷ്ടികളെ, വിശിഷ്യാ സഞ്ചാരസാഹിത്യ സംബന്ധിയായ രചനകളെ കൃതികളിൽ നിന്നുള്ള ഉദ്ധരണികൾ സഹിതം പരിചയപ്പെടുത്തുകയാണ് സി കെ മൂസ്സത് ഈ ലേഖനത്തിൽ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്

സാഹിത്യ സേവനവും മറുനാടൻ മലയാളികളും - സി കെ മൂസ്സത്
സാഹിത്യ സേവനവും മറുനാടൻ മലയാളികളും – സി കെ മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സാഹിത്യ സേവനവും മറുനാടൻ മലയാളികളും
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 10
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2018 – ജനാധിപത്യസമൂഹത്തിൻ്റെ ആവിഷ്കാരമാണ് ഭാഷ – സ്കറിയ സക്കറിയ

2018 ഏപ്രിൽ മാസത്തിലെ സാഹിത്യപോഷിണി ആനുകാലികത്തിൽ ( പുസ്തകം 18 ലക്കം 04) പ്രസിദ്ധീകരിച്ച ജനാധിപത്യസമൂഹത്തിൻ്റെ ആവിഷ്കാരമാണ് ഭാഷ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എ ആർ രാജരാജവർമ്മയുടെ 155 ആാം ജന്മദിന സമ്മേളനത്തിൽ മാവേലിക്കര എ ആർ രാജരാജവർമ്മ സ്മാരകത്തിൽ 2018 ഫെബ്രുവരി 18 ന് സ്കറിയ സക്കറിയ നടത്തിയ പ്രഭാഷണമാണ് ലേഖന വിഷയം. ഏ. ആർ. ഭാഷാവിചാരത്തിനു നൽകിയ പുതിയ വെളിച്ചവും തെളിച്ചവും അനുഭവപ്പെടുന്നത് എങ്ങിനെയെന്ന് ലേഖനം സൂചിപ്പിക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2018 - ജനാധിപത്യസമൂഹത്തിൻ്റെ ആവിഷ്കാരമാണ് ഭാഷ - സ്കറിയ സക്കറിയ
2018 – ജനാധിപത്യസമൂഹത്തിൻ്റെ ആവിഷ്കാരമാണ് ഭാഷ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ജനാധിപത്യസമൂഹത്തിൻ്റെ ആവിഷ്കാരമാണ് ഭാഷ
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 2018
    • പ്രസാധകർ: Jeevan Publications, Chunakkara
    • താളുകളുടെ എണ്ണം: 12
    • അച്ചടി: Puthethu Offset
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – അൎണ്ണോസു പാതിരി – സാഹിത്യതിലകൻ ഫാദർ സി.കെ. മറ്റം

സാഹിത്യതിലകൻ ഫാദർ സി.കെ. മറ്റം 1957ൽ പ്രസിദ്ധീകരിച്ച അർണ്ണോസു പാതിരി എന്ന ജീവചരിത്രപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പേരു സൂചിപ്പിക്കുന്ന പോലെ, കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഈശോസഭാ സന്ന്യാസിയായ അർണ്ണോസ് പാതിരിയുടെ ജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

സാഹിത്യകാരനായിരുന്ന ഫാദർ സി.കെ. മറ്റം ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ പുസ്തകങ്ങളിൽ ഒന്നാണ് ഇത്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു കുറച്ചുകാലം മുൻപ് അർണ്ണോസ് പാതിരിയെപറ്റി താൻ എഴുതിയ ഒരു ലേഖനമാണ് ഈ പുസ്തക രചനയ്ക്കു തനിക്കു പ്രചോദനമായതെന്ന് മുഖവുരയിൽ ഫാദർ സി.കെ. മറ്റം പറയുന്നു. പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത് ശൂരനാടു കുഞ്ഞൻപിള്ള ആണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - അൎണ്ണോസു പാതിരി - സാഹിത്യതിലകൻ ഫാദർ സി.കെ. മറ്റം
1957 – അൎണ്ണോസു പാതിരി – സാഹിത്യതിലകൻ ഫാദർ സി.കെ. മറ്റം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അൎണ്ണോസു പാതിരി
  • രചന: സാഹിത്യതിലകൻ ഫാദർ സി.കെ. മറ്റം
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: The Ajanta Press, Perunna
  • താളുകളുടെ എണ്ണം: 172
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1932 – Dewan Nanoo Pillai – K.R. Elenkath

Through this post we are releasing the scan of the book titled Dewan Nanoo Pillai. Nanu pillai was the Diwan of Travancore in the late 1870s. This book is published in the year 1932 by his grand nephew K.R. Elenkath.

Apart from Nanoo pillai’s biography, the book has his selected writings and letters . Nanu Pillai was the first native Dewan of Travancore. More for details about Nanoo Pillai see this wikipedia article.

We have received this document for digitization from the personal collection of 

1932-dewan-nanu-pillai-k-r-elenkath
1932-dewan-nanu-pillai-k-r-elenkath

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Dewan Nanu Pillay Biography
  • Author: K.R. Elenkath
  • Published Year: 1932
  • Number of pages: 246
  • Printing : Kesari, Trivandrum
  • Scan link: Link

2021 – സ്കറിയാ സക്കറിയയുടെ ‘മലയാള വഴികൾ’ – പുസ്തക നിരൂപണം – അൻവർ അലി – സുനിൽ പി ഇളയിടം.

സ്കറിയ സക്കറിയ രചിച്ച മലയാള വഴികൾ എന്ന പുസ്തകത്തിൻ്റെ രണ്ട് നിരൂപണങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2021 ജനുവരി മാസത്തിൽ ഇറങ്ങിയ സമകാലിക മലയാളത്തിൽ (പുസ്തകം 24ലക്കം 37) അൻവർ അലി എഴുതിയ പുത്തൻ പുതുമയുടെ ബഹള സന്തോഷങ്ങൾ എന്ന നിരൂപണത്തിൻ്റെ സ്കാനും, 2021 സെപ്തംബർ മാസത്തിലെ ദേശാഭിമാനി വാരികയിൽ (പുസ്തകം 52 ലക്കം 20) സുനിൽ പി ഇളയിടം എഴുതിയ നാനാനാദം ഒരു ലോകം എന്ന നിരൂപണത്തിൻ്റെ സ്കാനും ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ,  മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത ഓരോ രേഖകളിലേക്കുള്ള കണ്ണിയും വെവ്വേറെ കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

നിരൂപണം ഒന്ന്
2021-പുത്തൻ പുതുമയുടെ ബഹളസന്തോഷങ്ങൾ - അൻവർ അലി
2021-പുത്തൻ പുതുമയുടെ ബഹളസന്തോഷങ്ങൾ – അൻവർ അലി

    • പേര്: പുത്തൻ പുതുമയുടെ ബഹളസന്തോഷങ്ങൾ
    • രചന: അൻവർ അലി
    • പ്രസിദ്ധീകരണ വർഷം: 2021
    • താളുകളുടെ എണ്ണം: 06
    • പ്രസാധകർ: Express Publications, Madurai
    • അച്ചടി: Vani Printings, Kochi
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി
നിരൂപണം രണ്ട്
2021 - നാനാനാദം ഒരു ലോകം - സുനിൽ പി ഇളയിടം
2021 – നാനാനാദം ഒരു ലോകം – സുനിൽ പി ഇളയിടം
    • പേര്: നാനാനാദം ഒരു ലോകം
    • രചന: സുനിൽ പി ഇളയിടം
    • പ്രസിദ്ധീകരണ വർഷം: 2021
    • താളുകളുടെ എണ്ണം: 06
    • അച്ചടി: Deshabhimani Printing & Publishing House Ltd, Kozhikode
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1984 – ശബരിമല ജ്യോതിസ്സ് – സി കെ മൂസ്സത്

1984 ൽ ഇറങ്ങിയ ശ്രീ അയ്യപ്പൻ വിശേഷാൽ പതിപ്പിൽ സി കെ മൂസ്സത് എഴുതിയ ശബരിമല ജ്യോതിസ്സ് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ലേഖനത്തിൽ അയ്യപ്പ മാഹാത്മ്യത്തെ പല സ്തോത്രങ്ങൾ മുൻ നിർത്തി വിവരിക്കുകയും അതോടൊപ്പം തന്നെ നിലക്കൽ പ്രശ്നത്തെ പറ്റി പ്രതിപാദിച്ചുകൊണ്ട് പതിനെട്ടാം പടിയുടെ പവിത്രത നില നിർത്താൻ ഹൈന്ദവ ജനത ഒറ്റക്കെട്ടായി നിൽക്കേണ്ടതിൻ്റെ ആവശ്യകത ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1984 - ശബരിമല ജ്യോതിസ്സ് - സി കെ മൂസ്സത്
1984 – ശബരിമല ജ്യോതിസ്സ് – സി കെ മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  ശബരിമല ജ്യോതിസ്സ്
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 5
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി