2009 – ആരുണ്ട് നമുക്കു വേണ്ടി മൂടിക്കല്ലു നീക്കാൻ – സ്കറിയ സക്കറിയ

2009 മാർച്ച് മാസത്തിലെ അസ്സീസി മാസികയിൽ (പുസ്തകം 54 ലക്കം 03) സ്കറിയ സക്കറിയ എഴുതിയ ആരുണ്ട് നമുക്കു വേണ്ടി മൂടിക്കല്ലു നീക്കാൻ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദു:ഖവെള്ളിയുടെയും ഉയിർപ്പു ഞായറിൻ്റെയും പശ്ചാത്തലത്തിൽ വ്യക്തികൾക്കും, സമൂഹങ്ങൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും, മതങ്ങൾക്കും നേരിടേണ്ടി വരുന്ന പ്രലോഭനങ്ങളെ സംയമനവും, സത്യവും, അഹിംസയും കൊണ്ട് മറികടന്ന് ദൈവമാർഗ്ഗത്തിൽ മുന്നോട്ടു പോകുവാനുള്ള ആഹ്വാനമാണ് ലേഖന വിഷയം. മാർക്കോസിൻ്റെ സുവിശേഷത്തിലെ ആരുണ്ട് നമുക്കു വേണ്ടി മൂടിക്കല്ലു നീക്കാൻ എന്ന വാക്യത്തിൻ്റെ സന്ദർഭസഹിതം വിഷയം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2009 - ആരുണ്ട് നമുക്കു വേണ്ടി മൂടിക്കല്ലു നീക്കാൻ - സ്കറിയ സക്കറിയ
2009 – ആരുണ്ട് നമുക്കു വേണ്ടി മൂടിക്കല്ലു നീക്കാൻ – സ്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആരുണ്ട് നമുക്കു വേണ്ടി മൂടിക്കല്ലു നീക്കാൻ
  • രചന: സ്കറിയാ സക്കറിയ 
  • പ്രസിദ്ധീകരണ വർഷം: 2009
  • താളുകളുടെ എണ്ണം: 12
  • അച്ചടി: Seraphic Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *