തോമസ് അക്കെമ്പിസ് ലത്തീൻ ഭാഷയിൽ രചിച്ച പ്രശസ്ത ക്രൈസ്തവ ധ്യാനാത്മക കൃതിയായ De imitatione Christi (ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്) യുടെ മലയാളപരിഭാഷകളിൽ ഒന്നായ മിശിഹാനുകരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പരിഭാഷ നടത്തിയിട്ടുള്ളത് CMI വൈദീകനായ ഫാദർ വില്യം ആണ്. Fleury എന്ന പണ്ഡിതൻ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പരിഭാഷയുടെ പദാനുപദ തർജ്ജുമ ആണ് ഈ പുസ്തകം എന്ന് പരിഭാഷകനായ ഫാദർ വില്യം മുഖവരയിൽ പറയുന്നു. ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്ന ഈ പുസ്തകം, ഈ പരിഭാഷയുടെ നാലാമത്തെ പതിപ്പാണെന്ന് ടൈറ്റിൽ പേജിലെ കുറിപ്പിൽ നിന്നു മനസ്സിലാക്കാം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മിശിഹാനുകരണം
- രചന: തോമസ് ആ കെമ്പീസ് / വില്യം
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 528
- അച്ചടി: St. Joseph’s Press, Mannanam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി