ദുര്യൊധനവധം – ആട്ടക്കഥ

ദുര്യൊധനവധം ആട്ടക്കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കവർ പേജുകൾ, ആദ്യത്തെയും അവസാനത്തെയും പേജുകൾ എന്നിവ പുസ്തകത്തിൽ ഇല്ലാത്തതിനാൽ രചയിതാവ്, അച്ചടി, പ്രസിദ്ധീകരണവർഷം തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല.

എന്നാൽ ദുര്യോധന വധം ആട്ടക്കഥ രചിച്ചിരിയ്ക്കുന്നത് വയസ്കര ആര്യനാരായണൻ മൂസ്സ് (1841-1902) ആണ്. മഹാഭാരതത്തിലെ ചില കഥാസന്ദർഭങ്ങളുടെ ആട്ടക്കഥാരൂപത്തിലുള്ള ആവിഷ്കാരമാണ് ഇത്. ചൂതുകളി, പാണ്ഡവരുടെ വനവാസം, ഭാരതയുദ്ധം എന്നിവ അവയിൽ ചിലതാണ്. ഈ പുസ്തകം അതുതന്നെയാകാമെന്ന് അനുമാനിക്കുന്നു.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

 ദുര്യൊധനവധം - ആട്ടക്കഥ
ദുര്യൊധനവധം – ആട്ടക്കഥ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: ദുര്യൊധനവധം – ആട്ടക്കഥ
 • പ്രസിദ്ധീകരണ വർഷം: Not available
 • അച്ചടി: Not available
 • താളുകളുടെ എണ്ണം: 30
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1876 – നിവാതകവച കാലകെയ വധം – തുള്ളൽ കഥ

1876 ൽ പ്രസിദ്ധീകരിച്ച നിവാത കവച കാലകെയ വധം എന്ന ഓട്ടൻ തുള്ളൽ പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

രചയിതാവിൻ്റെ പേര് പുസ്തകത്തിൽ കാണുന്നില്ല. കയ്യെഴുത്തിൽ കുഞ്ചൻ നമ്പ്യാരെന്ന് എഴിതിയിട്ടുള്ളതിനാലും
കൃതി ഓട്ടൻ തുള്ളൽ പാട്ടായതിനാലും അതു ശരിയായിരിക്കുമെന്ന് അനുമാനിക്കുവാനേ നിർവ്വാഹമുള്ളു.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

 1876 - നിവാതകവച കാലകെയ വധം - തുള്ളൽ കഥ
1876 – നിവാതകവച കാലകെയ വധം – തുള്ളൽ കഥ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: നിവാതകവച കാലകെയ വധം – തുള്ളൽ കഥ
 • പ്രസിദ്ധീകരണ വർഷം: 1876
 • അച്ചടി: St. Thomas Press, Kochi
 • താളുകളുടെ എണ്ണം: 54
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1884 – ലവണാസുരവധം കഥ – പാലയ്ക്കാട്ടുശെരി അമൃത ശാസ്ത്രികൾ

1800കളിൽ ജീവിച്ചിരുന്ന പാലക്കാട് സ്വദേശിയായ അമൃതഘടേശ്വരൻ എന്ന അമൃത ശാസ്ത്രികൾ എഴുതിയ,  1884 ൽ പ്രസിദ്ധീകരിച്ച ആട്ടക്കഥയായ, ലവണാസുരവധം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഉത്തരരാമായണകഥയിലെ ഒരപ്രധാന സംഭവമാണ് ലവണാസുരൻ്റെ വധം. സീതാദേവിയും ഹനുമാനും തമ്മിലുള്ള ദർശനം, ആ വികാരനിർഭരമായ രംഗമാണ് ഈ ആട്ടക്കഥയിലെ ഏറ്റവും പ്രധാനമായ ഭാഗം. യമുനാ തീരത്ത് വസിച്ചിരുന്ന മധു എന്ന ഒരു അസുരൻ്റെ പുത്രനാണ് ലവണൻ. ഇവൻ്റെ ശല്യം സഹിയ്ക്കാനാവാതെ മുനിമാർ ശ്രീരാമനോട് പരാതിപ്പെട്ടു. ലവണാസുരനെ വധിക്കാൻ ശ്രീരാമൻ അനുജൻ ശത്രുഘ്നനെ നിയോഗിച്ചു. ജ്യേഷ്ഠൻ്റെ ആജ്ഞാനുസരണം അദ്ദേഹം ലവണാസുരനെ വധിച്ചു. ലവണാസുരന് കത്തിവേഷമാണ് കഥയിൽ നിശ്ചയിച്ചിട്ടുള്ളത്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1884 - ലവണാസുരവധം കഥ - പാലയ്ക്കാട്ടുശെരി അമൃത ശാസ്ത്രികൾ
1884 – ലവണാസുരവധം കഥ – പാലയ്ക്കാട്ടുശെരി അമൃത ശാസ്ത്രികൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: ലവണാസുരവധം കഥ 
 • പ്രസിദ്ധീകരണ വർഷം: 1884
 • അച്ചടി: Keralamithram Press, Kochi
 • താളുകളുടെ എണ്ണം: 20
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1877 – ഐരാവത പൂജ – ഓട്ടംതുള്ളൽ

1877ൽ പ്രസിദ്ധീകരിച്ച ഐരാവതപൂജ ഓട്ടംതുള്ളൽ പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. രചയിതാവിൻ്റെ പേർ ലഭ്യമല്ല.

ആനകളിൽ രാജാവായാണ് ഐരാവതത്തെ കണക്കാക്കുന്നത്. അവൻ മഹത്തായ ശക്തികൾ ഉൾക്കൊള്ളുന്നു, അനുസരണയോടെ തൻ്റെ യജമാനനെ സേവിക്കുന്നു. അസുരന്മാരുമായുള്ള തൻ്റെ നിരവധി യുദ്ധങ്ങളിൽ അസുരന്മാരെ പരാജയപ്പെടുത്താൻ അദ്ദേഹം ഇന്ദ്രനെ സഹായിച്ചു. മറ്റൊരു ഐതിഹ്യമനുസരിച്ച്, ഐരാവതം ക്ഷീര സമുദ്രം ചീറ്റുന്നതിനിടയിൽ രൂപപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു . ഇന്ദ്രൻ്റെ ദൈവിക വാസസ്ഥലമായ സ്വർകയുടെ കവാടപാലകനായും ഐരാവതം പ്രവർത്തിക്കുന്നു .

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1877 - ഐരാവത പൂജ - ഓട്ടംതുള്ളൽ
1877 – ഐരാവത പൂജ – ഓട്ടംതുള്ളൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: ഐരാവത പൂജ 
 • പ്രസിദ്ധീകരണ വർഷം: 1877
 • അച്ചടി: Saraswathivilasam Press
 • താളുകളുടെ എണ്ണം: 54
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – രാജ്യഭക്തൻ – അംശി. കെ. രാമൻ പിള്ള

1928 ൽ പ്രസിദ്ധീകരിച്ച, അംശി കെ. രാമൻപിള്ള രചിച്ച രാജ്യഭക്തൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തെക്കൻ തിരുവിതാംകൂറിൻ്റെ ചരിത്രത്തിൽ അനശ്വരസ്ഥാനം നേടിയ മഹാ വ്യക്തികളിലൊരാളാണ് വലിയ പടത്തലവൻ മാർത്താണ്ഡൻ ഇരവിക്കുട്ടിപ്പിള്ള. അദ്ദേഹത്തിൻ്റെ വ്യാഖ്യാനസഹിത ജീവചരിത്രകാവ്യമാണ് രാജ്യഭക്തൻ.
കൊ .വ. 810 – ൽ തിരുവിതാങ്കോടിൻ്റെ വലിയ പടത്തലവനായ ഇരവിക്കുട്ടിപ്പിള്ള മധുരയിലെ തിരുമലനായ്ക്കൻ്റെ പടത്തലവൻ രാമപ്പയ്യൻ നയിച്ച സൈന്യവുമായി കണിയാകുളത്തു വച്ചുനടന്ന യുദ്ധത്തിൽ വീര സ്വർഗം പ്രാപിച്ചു . മധുരപ്പടയുമായി നടന്ന ആദ്യ യുദ്ധത്തിൽ തിരുവിതാങ്കോടിൻ്റെ സൈന്യം വിജയം വരിച്ചിരുന്നു. എന്നാൽ കണിയാകുളത്തു വച്ചു നടന്ന രണ്ടാമത്തെ യുദ്ധം ഇരവിക്കുട്ടിയുടെ ജീവൻ കവർന്നെടുത്തു.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

`1928 - രാജ്യഭക്തൻ - അംശി. കെ. രാമൻ പിള്ള

1928 – രാജ്യഭക്തൻ – അംശി. കെ. രാമൻ പിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: രാജ്യഭക്തൻ
 • രചന: അംശി. കെ. രാമൻ പിള്ള 
 • പ്രസിദ്ധീകരണ വർഷം: 1928
 • അച്ചടി: V.V.Press, Trivandrum
 • താളുകളുടെ എണ്ണം: 70
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1920 – ശ്രീ ശങ്കര വിജയം – കെ. ഗോവിന്ദപിള്ള

1920 ൽ പ്രസിദ്ധീകരിച്ച കെ. ഗോവിന്ദപിള്ള രചിച്ച ശ്രീ ശങ്കര വിജയം എന്ന ഖണ്ഡകാവ്യത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശ്രീമൂലംതിരുനാൾ മഹാരാജാവിൻ്റെ ആശ്രിതവൽസലനായ ടി. ശങ്കരൻ തമ്പിയുടെ ഷഷ്ടിപൂർത്തി സ്മാരകമായി എഴുതിയിട്ടുള്ള
ഖണ്ഡകാവ്യരൂപത്തിലുള്ള ജീവചരിത്രഗ്രന്ഥമാണ് ഈ കൃതി.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1920 - ശ്രീ ശങ്കര വിജയം - കെ. ഗോവിന്ദപിള്ള

1920 – ശ്രീ ശങ്കര വിജയം – കെ. ഗോവിന്ദപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: ശ്രീ ശങ്കര വിജയം
 • രചന: കെ. ഗോവിന്ദപിള്ള
 • പ്രസിദ്ധീകരണ വർഷം: 1920
 • അച്ചടി: Saraswathivilasam Press, Trivandrum
 • താളുകളുടെ എണ്ണം: 48
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – ഐതിഹ്യ ദീപിക – എ – ബാലകൃഷ്ണപിള്ള

1948ൽ പ്രസിദ്ധീകരിച്ച എ. ബാലകൃഷ്ണപിള്ള എഴുതിയ ഐതിഹ്യ ദീപിക എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിലെയും, ഇന്ത്യക്കു വെളിയിലുള്ള മറ്റു ഭൂപ്രദേശങ്ങളിലെയും മഹാന്മാരായ രാജാക്കന്മാരെ സംബന്ധിച്ച 10 ഐതിഹ്യകഥകളുടെ സമാഹാരമാണ് ഈ പുസ്തകം.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

 1948 - ഐതിഹ്യ ദീപിക - എ - ബാലകൃഷ്ണപിള്ള
1948 – ഐതിഹ്യ ദീപിക – എ – ബാലകൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: ഐതിഹ്യ ദീപിക
 • പ്രസിദ്ധീകരണ വർഷം: 1948
 • അച്ചടി: B. V. Printing Works, Trivandrum
 • താളുകളുടെ എണ്ണം: 72
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1879 – ബാലിവധം കഥകളി

1879 ൽ പ്രസിദ്ധീകരിച്ച ബാലിവധം കഥകളി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കഥകളിയുടെ പൂര്‍വ്വരൂപമായ രാമനാട്ടത്തിൻ്റെ ഉപജ്ഞാതാവ്

ശ്രീമാന്‍ കൊട്ടാരക്കര തമ്പുരാന്‍ രാമായണം കഥ എട്ട് ആട്ടക്കഥകളായി രചിച്ചതില്‍ അഞ്ചാമത്തെതായിട്ടുള്ള ആട്ടകഥയാണ് ബാലിവധം. രാമായണത്തിലെ ഖരവധാനന്തരമുള്ള ആരണ്യകാണ്ഡകഥയും ബാലിവധം വരേയുള്ള കിഷ്കിന്ധാകാണ്ഡ കഥയുമാണ് ഇതിൻ്റെ ഇതിവൃത്തം.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

 1879 - ബാലിവധം കഥകളി
1879 – ബാലിവധം കഥകളി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: ബാലിവധം കഥകളി
 • പ്രസിദ്ധീകരണ വർഷം: 1879
 • താളുകളുടെ എണ്ണം: 30
 • അച്ചടി: Western Star, Kochi
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1883 – തൊരണയുദ്ധം – കൊട്ടാരക്കര തമ്പുരാൻ

1883 ൽ പ്രസിദ്ധീകരിച്ച കൊട്ടാരക്കര തമ്പുരാൻ രചിച്ച തൊരണ യുദ്ധം  എന്ന ആട്ടക്കഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 കൊട്ടാരക്കര തമ്പുരാൻ രചിച്ച ഒരു കഥകളി നാടകമാണ് തോരണയുദ്ധം ( ആട്ടക്കഥ ) . രാമായണത്തെ അടിസ്ഥാനമാക്കി സീതയെ കണ്ടെത്തുന്നതിനും, രാമനിൽ നിന്നുള്ള സന്ദേശം അവളിലേക്ക് എത്തിക്കുന്നതിനുമായുള്ള ഹനുമാൻ്റെ ലങ്കയിലേക്കുള്ള യാത്രയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങൾ  വിവരിക്കുന്നു.   കടൽ കടന്ന് ഹനുമാൻ്റെ ലങ്കയിലേക്കുള്ള യാത്രയും തുടർന്ന് ദ്വാരപാലകനായ ലങ്കാലക്ഷ്മിയുമായുള്ള ഏറ്റുമുട്ടലും അഭിനേതാക്കൾ വിശദീകരിക്കുന്നു. ഇതിനെത്തുടർന്ന് രാവണൻ്റെ പ്രവേശനവും സീതയോടുള്ള അവൻ്റെ യാചനകളും ഫലവത്തായില്ല. ഹനുമാൻ സീതയെ കാണുകയും, രാമനിൽ നിന്നുള്ള സന്ദേശം നൽകുകയും, ലങ്കയ്ക്ക് തീകൊളുത്തി നാശം വിതയ്ക്കാൻ പുറപ്പെടുകയും ചെയ്യുന്നു.

ശ്രീരാമാവതാരം മുതല്‍ രാമരാവണ യുദ്ധാനന്തരമുള്ള പട്ടാഭിഷേകം വരെ രാമായണ കഥയെ ഓരോ ദിവസവും അവതരിപ്പിക്കാന്‍ ഉതകുന്ന പാകത്തില്‍ എട്ടു ഖണ്ഡങ്ങളായി തിരിച്ചാണ് കൊട്ടാരക്കര തമ്പുരാന്‍ രാമായണം ആട്ടക്കഥ രചിച്ചിരിക്കുന്നത്. രാമായണത്തിലെ പ്രധാന സംഭവങ്ങളായ പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ചിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണ യുദ്ധം, സേതു ബന്ധനം, യുദ്ധം എന്നീ എട്ട്‌ കഥാ ഖണ്ഡങ്ങളായാണ് ഇന്ന് രാമായണം രംഗത്തവതരിപ്പിക്കുന്നത്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

 1883 - തൊരണയുദ്ധം - കൊട്ടാരക്കര തമ്പുരാൻ
1883 – തൊരണയുദ്ധം – കൊട്ടാരക്കര തമ്പുരാൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: തൊരണയുദ്ധം
 • രചന: കൊട്ടാരക്കര തമ്പുരാൻ
 • പ്രസിദ്ധീകരണ വർഷം: 1883
 • താളുകളുടെ എണ്ണം: 22
 • അച്ചടി: Keralodayam Press, Trivandrum
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1885 – ഹിരണ്യാസുരവധം – ചെമ്പകരാമൻ കേശവൻ

1885 ൽ ചെമ്പകരമൻ കേശവൻ (കെ.സി.കേശവപിള്ള) രചിച്ച ഹിരണ്യാസുരവധം എന്ന കഥകളി പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ.സി.കേശവപിള്ള മലയാളത്തിലെ മഹാകവി മാത്രമായിരുന്നില്ല പ്രതിഭാധനനായ സംഗീതജ്ഞൻ കൂടിയായിരുന്നു. പന്ത്രണ്ടാം വയസ്സിൽ അദ്ദേഹം രചിച്ച പ്രഹ്ളാദ ചരിതം എന്ന ആട്ടക്കഥക്ക് പുനർനാമകരണമായാണ് ഹിരണ്യാസുരവധം എന്ന് പേരിട്ടത്. ആസന്ന മരണചിന്താശതകം, ശ്രീകാശിയാത്രാശതകം, ശാന്തി വിലാസം, ഷഷ്ടിപൂർത്തി ഷഷ്ടി മാനസോല്ലാസം, സാഹിത്യവിലാസം എന്നിവ അദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങളാണ്. രാഘവാധവം, ലക്ഷ്മികല്യാണം, സദാരാമ, വിക്രമാർവ്വശീയം എന്നീ നാടകങ്ങളും സന്മാർഗ്ഗ കഥകൾ, മാലതി എന്നീ കഥാസമാഹാരങ്ങളും രചിച്ചിട്ടുണ്ട്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

 1885 - ഹിരണ്യാസുരവധം - ചെമ്പകരാമൻ കേശവൻ
1885 – ഹിരണ്യാസുരവധം – ചെമ്പകരാമൻ കേശവൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: ഹിരണ്യാസുരവധം 
 • രചന: ചെമ്പകരാമൻ കേശവൻ
 • പ്രസിദ്ധീകരണ വർഷം: 1885
 • താളുകളുടെ എണ്ണം: 30
 • അച്ചടി: Keralodayam Press, Trivandrum
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി