1928 – രാജ്യഭക്തൻ – അംശി. കെ. രാമൻ പിള്ള

1928 ൽ പ്രസിദ്ധീകരിച്ച, അംശി കെ. രാമൻപിള്ള രചിച്ച രാജ്യഭക്തൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തെക്കൻ തിരുവിതാംകൂറിൻ്റെ ചരിത്രത്തിൽ അനശ്വരസ്ഥാനം നേടിയ മഹാ വ്യക്തികളിലൊരാളാണ് വലിയ പടത്തലവൻ മാർത്താണ്ഡൻ ഇരവിക്കുട്ടിപ്പിള്ള. അദ്ദേഹത്തിൻ്റെ വ്യാഖ്യാനസഹിത ജീവചരിത്രകാവ്യമാണ് രാജ്യഭക്തൻ.
കൊ .വ. 810 – ൽ തിരുവിതാങ്കോടിൻ്റെ വലിയ പടത്തലവനായ ഇരവിക്കുട്ടിപ്പിള്ള മധുരയിലെ തിരുമലനായ്ക്കൻ്റെ പടത്തലവൻ രാമപ്പയ്യൻ നയിച്ച സൈന്യവുമായി കണിയാകുളത്തു വച്ചുനടന്ന യുദ്ധത്തിൽ വീര സ്വർഗം പ്രാപിച്ചു . മധുരപ്പടയുമായി നടന്ന ആദ്യ യുദ്ധത്തിൽ തിരുവിതാങ്കോടിൻ്റെ സൈന്യം വിജയം വരിച്ചിരുന്നു. എന്നാൽ കണിയാകുളത്തു വച്ചു നടന്ന രണ്ടാമത്തെ യുദ്ധം ഇരവിക്കുട്ടിയുടെ ജീവൻ കവർന്നെടുത്തു.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

`1928 - രാജ്യഭക്തൻ - അംശി. കെ. രാമൻ പിള്ള

1928 – രാജ്യഭക്തൻ – അംശി. കെ. രാമൻ പിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: രാജ്യഭക്തൻ
  • രചന: അംശി. കെ. രാമൻ പിള്ള 
  • പ്രസിദ്ധീകരണ വർഷം: 1928
  • അച്ചടി: V.V.Press, Trivandrum
  • താളുകളുടെ എണ്ണം: 70
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *