1885 – ഹിരണ്യാസുരവധം – ചെമ്പകരാമൻ കേശവൻ

1885 ൽ ചെമ്പകരമൻ കേശവൻ (കെ.സി.കേശവപിള്ള) രചിച്ച ഹിരണ്യാസുരവധം എന്ന കഥകളി പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ.സി.കേശവപിള്ള മലയാളത്തിലെ മഹാകവി മാത്രമായിരുന്നില്ല പ്രതിഭാധനനായ സംഗീതജ്ഞൻ കൂടിയായിരുന്നു. പന്ത്രണ്ടാം വയസ്സിൽ അദ്ദേഹം രചിച്ച പ്രഹ്ളാദ ചരിതം എന്ന ആട്ടക്കഥക്ക് പുനർനാമകരണമായാണ് ഹിരണ്യാസുരവധം എന്ന് പേരിട്ടത്. ആസന്ന മരണചിന്താശതകം, ശ്രീകാശിയാത്രാശതകം, ശാന്തി വിലാസം, ഷഷ്ടിപൂർത്തി ഷഷ്ടി മാനസോല്ലാസം, സാഹിത്യവിലാസം എന്നിവ അദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങളാണ്. രാഘവാധവം, ലക്ഷ്മികല്യാണം, സദാരാമ, വിക്രമാർവ്വശീയം എന്നീ നാടകങ്ങളും സന്മാർഗ്ഗ കഥകൾ, മാലതി എന്നീ കഥാസമാഹാരങ്ങളും രചിച്ചിട്ടുണ്ട്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

 1885 - ഹിരണ്യാസുരവധം - ചെമ്പകരാമൻ കേശവൻ
1885 – ഹിരണ്യാസുരവധം – ചെമ്പകരാമൻ കേശവൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഹിരണ്യാസുരവധം 
  • രചന: ചെമ്പകരാമൻ കേശവൻ
  • പ്രസിദ്ധീകരണ വർഷം: 1885
  • താളുകളുടെ എണ്ണം: 30
  • അച്ചടി: Keralodayam Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *