1884 – ലവണാസുരവധം കഥ – പാലയ്ക്കാട്ടുശെരി അമൃത ശാസ്ത്രികൾ

1800കളിൽ ജീവിച്ചിരുന്ന പാലക്കാട് സ്വദേശിയായ അമൃതഘടേശ്വരൻ എന്ന അമൃത ശാസ്ത്രികൾ എഴുതിയ,  1884 ൽ പ്രസിദ്ധീകരിച്ച ആട്ടക്കഥയായ, ലവണാസുരവധം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഉത്തരരാമായണകഥയിലെ ഒരപ്രധാന സംഭവമാണ് ലവണാസുരൻ്റെ വധം. സീതാദേവിയും ഹനുമാനും തമ്മിലുള്ള ദർശനം, ആ വികാരനിർഭരമായ രംഗമാണ് ഈ ആട്ടക്കഥയിലെ ഏറ്റവും പ്രധാനമായ ഭാഗം. യമുനാ തീരത്ത് വസിച്ചിരുന്ന മധു എന്ന ഒരു അസുരൻ്റെ പുത്രനാണ് ലവണൻ. ഇവൻ്റെ ശല്യം സഹിയ്ക്കാനാവാതെ മുനിമാർ ശ്രീരാമനോട് പരാതിപ്പെട്ടു. ലവണാസുരനെ വധിക്കാൻ ശ്രീരാമൻ അനുജൻ ശത്രുഘ്നനെ നിയോഗിച്ചു. ജ്യേഷ്ഠൻ്റെ ആജ്ഞാനുസരണം അദ്ദേഹം ലവണാസുരനെ വധിച്ചു. ലവണാസുരന് കത്തിവേഷമാണ് കഥയിൽ നിശ്ചയിച്ചിട്ടുള്ളത്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1884 - ലവണാസുരവധം കഥ - പാലയ്ക്കാട്ടുശെരി അമൃത ശാസ്ത്രികൾ
1884 – ലവണാസുരവധം കഥ – പാലയ്ക്കാട്ടുശെരി അമൃത ശാസ്ത്രികൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ലവണാസുരവധം കഥ 
  • പ്രസിദ്ധീകരണ വർഷം: 1884
  • അച്ചടി: Keralamithram Press, Kochi
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *