1985 – അതിരൂപതാ പാസ്റ്ററൽ കൗൺസിൽ – സ്കറിയാ സക്കറിയ

1985 ജൂലൈയിൽ ഇറങ്ങിയ വേദപ്രചാകരകൻ ആനുകാലികത്തിൽ സ്കറിയ സക്കറിയ രചിച്ച അതിരൂപതാ പാസ്റ്ററൽ കൗൺസിൽ  എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1985 - അതിരൂപതാ പാസ്റ്ററൽ കൗൺസിൽ - സ്കറിയാ സക്കറിയ
1985 – അതിരൂപതാ പാസ്റ്ററൽ കൗൺസിൽ – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അതിരൂപതാ പാസ്റ്ററൽ കൗൺസിൽ
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 05
  • അച്ചടി: St. Joseph’s Orphanage Press, Changanassery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – അധ്യാത്മദീപം – ക.നി.മൂ.സ. മിഖായേൽ കത്തനാർ

വിശുദ്ധ മാതാവ് സർവ്വലോക രാജ്ഞിയായി ഉയർത്തപ്പെട്ട് പത്തൊമ്പത് ശതവർഷം പൂർത്തിയായ അവസരത്തിൽ ജൂബിലി സ്മാരകമായി ക.നി.മൂ.സ. മിഖായെൽ കത്തനാർ രചിച്ച അധ്യാത്മദീപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിശുദ്ധ മാതാവിൻ്റെയും കർത്താവിൻ്റെയും ജീവചരിത്രവും അനുബന്ധ വിഷയങ്ങളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 - അധ്യാത്മദീപം - ക.നി.മൂ.സ. മിഖായേൽ കത്തനാർ
1955 – അധ്യാത്മദീപം – ക.നി.മൂ.സ. മിഖായേൽ കത്തനാർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അധ്യാത്മദീപം
  • രചന: ക.നി.മൂ.സ. മിഖായേൽ കത്തനാർ
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 270
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – ലേഡിഡോക്ടർ (സിനിമാ പാട്ടുപുസ്തകം)

1967 ൽ  മധു, കൊട്ടാരക്കര ശ്രീധരൻ നായർ, എസ്. പി .പിള്ള, മുതുകുളം, ഷീല, ആറന്മുള പൊന്നമ്മ, ശാന്തി എന്നിവർ അഭിനയിച്ച, കെ. സുകുമാർ സംവിധാനം ചെയ്ത ലേഡി ഡോക്ടർ എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1967 - ലേഡിഡോക്ടർ (സിനിമാ പാട്ടുപുസ്തകം)
1967 – ലേഡിഡോക്ടർ (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ലേഡിഡോക്ടർ
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 12
  • അച്ചടി: The Ecumenical Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – കുമാരാസ്വാദനം – ആൻ്റണി കൂഞ്ഞക്കാരൻ

ജയഭാരതം തുടങ്ങിയ പ്രസിദ്ധീകരങ്ങളിൽ ആൻ്റണി കൂഞ്ഞക്കാരൻ എഴുതിയ മഹാകവി കുമാരനാശാൻ്റെ കൃതികളുടെ നിരൂപണ സമാഹാരമായ കുമാരാസ്വാദനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - കുമാരാസ്വാദനം - ആൻ്റണി കൂഞ്ഞക്കാരൻ
1957 – കുമാരാസ്വാദനം – ആൻ്റണി കൂഞ്ഞക്കാരൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുമാരാസ്വാദനം
  • രചന: ആൻ്റണി കൂഞ്ഞക്കാരൻ 
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 86
  • അച്ചടി: St. Mary’s Orphanage Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2012 – മനുഷ്യമനസ്സും ക്വാണ്ടം സിദ്ധാന്തവും – പി. കേശവൻ നായർ

ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ‌ നായർ രചിച്ച മനുഷ്യമനസ്സും ക്വാണ്ടം സിദ്ധാന്തവും എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ബോധം (Consciousness) ഇന്ന് ആധുനിക ഭൗതിക ശാസ്ത്രങ്ങളുടെയും ജീവ ശാസ്ത്രങ്ങളുടെയും അന്വേഷണ വിഷയമാണ്. ക്വാണ്ടം ഭൗതികത്തിൻ്റെയും, വേദാന്ത ദർശനത്തിൻ്റെയും വെളിച്ചത്തിൽ ബോധത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്  കണ്ണൻ ഷണ്മുഖമാണ്  . അദ്ദേഹം തന്നെയാണ് കേശവൻ നായരുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുവാനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നത്.

2012 - മനുഷ്യമനസ്സും ക്വാണ്ടം സിദ്ധാന്തവും - പി. കേശവൻ നായർ
2012 – മനുഷ്യമനസ്സും ക്വാണ്ടം സിദ്ധാന്തവും – പി. കേശവൻ നായർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മനുഷ്യമനസ്സും ക്വാണ്ടം സിദ്ധാന്തവും
  • രചന: പി. കേശവൻനായർ
  • പ്രസിദ്ധീകരണ വർഷം: 2012
  • താളുകളുടെ എണ്ണം: 116
  • അച്ചടി : D.C. Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – നേഴ്സ് (സിനിമാ പാട്ടുപുസ്തകം)

1969 ൽ രാമകൃഷ്ണ, തിക്കുറിശ്ശി, കൊട്ടാരക്കര, എസ്. പി. പിള്ള, പുഷ്പലത, ജയഭാരതി, ശാന്തി മുതൽപേർ അഭിനയിച്ച, തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്സ് എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1969 - നേഴ്സ് (സിനിമാ പാട്ടുപുസ്തകം)
1969 – നേഴ്സ് (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നേഴ്സ്
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 08
  • അച്ചടി: The Sastha Printers, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1987 – കെ. മാധവൻ നായർ (ജീവചരിത്രം) – സി.കെ. മൂസത്

സ്വാതന്ത്ര്യസമരസേനാനി, എഴുത്തുകാരൻ, പത്രപത്രപ്രവർത്തകൻ, വാഗ്മി എന്നീ വ്യത്യസ്തനിലകളിൽ പ്രശസ്തനായിരുന്ന കെ. മാധവൻ നായരുടെ ജീവിതത്തെ പറ്റി 1980കളുടെ അവസാനം സി.കെ. മൂസത് രചിച്ച കെ. മാധവൻ നായർ (ജീവചരിത്രം) എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1987 - കെ. മാധവൻ നായർ (ജീവചരിത്രം) - സി.കെ. മൂസത്
1987 – കെ. മാധവൻ നായർ (ജീവചരിത്രം) – സി.കെ. മൂസത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കെ. മാധവൻ നായർ (ജീവചരിത്രം)
  • രചന: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1987
  • താളുകളുടെ എണ്ണം: 324
  • അച്ചടി: Mathrubhumi M.M. Press, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1926 – തൂക്കാസാ അഥവാ മലയാളത്തിലെ സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ

സിറോ-മലബാർ കത്തോലിക്ക സഭയിലെ പുരോഹിതർ കുർബ്ബാന അനുഷ്ഠിക്കുമ്പോൾ അതിൻ്റെ ഓരോ ഭാഗത്തും അനുവർത്തിക്കേണ്ട വിധികൾ എന്തൊക്കെയാണ് എന്ന് പ്രതിപാദിക്കുന്ന തൂക്കാസാ (ലയാളത്തിലെ സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ) എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് സഭയിലെ പുരോഹിതർക്കുള്ള വിധികൾ ആയതിനാൽ, ആത്മായർക്ക് വേണ്ടി ഉള്ള പുസ്തകം അല്ല. എന്നാൽ ഈ പുസ്തകത്തിലെ വിശദാംശങ്ങൾ വായിച്ചാൽ പുരോഹിതർ കുർബ്ബാനസമയത്ത് കാണിക്കുന്ന ഓരോ ആംഗ്യങ്ങളുടേയും അർത്ഥം എന്താണെന്ന് മനസ്സിലാകും

സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്  1868ൽ ചാവറ കുറിയാക്കോസ് അച്ചൻ (ചാവറയച്ചൻ) ആണെന്ന സൂചന, എറണാകുളം മെത്രാപോലീത്തയായ കണ്ടത്തിൽ ആഗുസ്തീനോസ്  ഈ പുസ്തത്തിനു എഴുതിയ ആമുഖത്തിൽ കാണാം. സുറിയാനിക്രമത്തിലെ പൂജകർമ്മങ്ങൾ എന്നായിരുന്നു ആ തൂക്കാസാ പുസ്തകത്തിൻ്റെ പേർ എന്ന സൂചനയും ഈ ആമുഖത്തിൽ ഉണ്ട്. ഇപ്പോൾ പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പതിപ്പിൽ കാലഘട്ടത്തിനനുസൈച്ചുള്ള ഭാഷാപരമായ മാറ്റങ്ങൾ ആണ് പ്രധാനമായി വരുത്തിയിരിക്കുന്നത് എന്നും ആമുഖത്തിൽ പ്രസ്താവിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1926 - തൂക്കാസാ അഥവാ മലയാളത്തിലെ സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ
1926 – തൂക്കാസാ അഥവാ മലയാളത്തിലെ സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തൂക്കാസാ
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 144
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – Sri. P. Narayanan Nair – 79th Birthday Souvenir

ബഹുഭാഷാ പണ്ഡിതനും,  കൊച്ചി നാട്ടുരാജ്യത്തിലെ ആദ്യത്തെ  സംസ്കൃത പാഠശാലയായ നെന്മാറ ലക്ഷ്മീ നിലയം സംസ്കൃത പാഠശാലയുടെ സ്ഥാപകനും, മണിമേഖല, ചിലപ്പതികാരം തുടങ്ങിയ തമിഴ് സംഘസാഹിത്യ കൃതികളുടെ പരിഭാഷകനും ആയ വിദ്യാഭൂഷണം നെന്മാറ പടിഞ്ഞാപ്പാറയിൽ നാരായണൻ നായരുടെ എഴുപത്തി ഒൻപതാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളവർമ്മ മഹാരാജാവ് അധ്യക്ഷനായിട്ടുള്ള കൊച്ചി സംസ്ഥാന പ്രാഥമിക വിദ്യാഭ്യാസാന്വേഷണ കമ്മറ്റി അംഗം കൂടി ആയിരുന്നു പി. നാരായണൻ നായർ.

ഈ സുവനീറിൽ ഇംഗ്ലീഷ്, തമിഴ്, മലയാളം, സംസ്കൃതം എന്നീ നാലു ഭാഷകളിൽ ഉള്ള ലേഖനങ്ങൾ ഉൾക്കൊള്ളുന്നു. ചില അപൂർവമായ ഫോട്ടോകളും ഇതിൽ ഉൾക്കൊള്ളുന്നു.

സതീഷ് തോട്ടാശ്ശേരിയുടെ  ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1947 - Sri. P. Narayanan Nair - 79th Birthday Souvenir
1947 – Sri. P. Narayanan Nair – 79th Birthday Souvenir

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Sri. P. Narayanan Nair – 79th Birthday Souvenir
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 132
  • അച്ചടി: The Scholar Press, Palakkad
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1920 – കോട്ടയം മാസിക – പുസ്തകം 1 ലക്കം 6

കത്തോലിക്ക സഭയിലെ കോട്ടയം അതിരൂപത (ക്നാനായ കത്തോലിക്ക സഭ) യുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്ന കോട്ടയം മാസികയുടെ1920ൽ ഇറങ്ങിയ ആറാം ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കോട്ടയം അതിരൂപതയുടെ അന്നത്തെ ബിഷപ്പായിരുന്ന മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ ആണ് ഇങ്ങനെ ഒരു മാസിക തുടങ്ങാൻ നേതൃവം കൊടുത്തതെന്ന് വിവിധ ഇടങ്ങളിൽ കാണുന്നു. ക്രൈസ്തവസഭാ ലേഖനങ്ങൾക്ക് പുറമേ, പൊതുവിഷയത്തിലുള്ള ലേഖനങ്ങളും സാഹിത്യവും എല്ലാം ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു പുറത്തു വിടുന്ന ഈ ലക്കത്തിൽ കാണുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1920 - കോട്ടയം മാസിക - പുസ്തകം 1 ലക്കം 6
1920 – കോട്ടയം മാസിക – പുസ്തകം 1 ലക്കം 6

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കോട്ടയം മാസിക – പുസ്തകം 1 ലക്കം 6
  • പ്രസിദ്ധീകരണ വർഷം: 1920
  • താളുകളുടെ എണ്ണം: 28
  • അച്ചടി: Catholic Mission Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി