1926 – തൂക്കാസാ അഥവാ മലയാളത്തിലെ സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ

സിറോ-മലബാർ കത്തോലിക്ക സഭയിലെ പുരോഹിതർ കുർബ്ബാന അനുഷ്ഠിക്കുമ്പോൾ അതിൻ്റെ ഓരോ ഭാഗത്തും അനുവർത്തിക്കേണ്ട വിധികൾ എന്തൊക്കെയാണ് എന്ന് പ്രതിപാദിക്കുന്ന തൂക്കാസാ (ലയാളത്തിലെ സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ) എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് സഭയിലെ പുരോഹിതർക്കുള്ള വിധികൾ ആയതിനാൽ, ആത്മായർക്ക് വേണ്ടി ഉള്ള പുസ്തകം അല്ല. എന്നാൽ ഈ പുസ്തകത്തിലെ വിശദാംശങ്ങൾ വായിച്ചാൽ പുരോഹിതർ കുർബ്ബാനസമയത്ത് കാണിക്കുന്ന ഓരോ ആംഗ്യങ്ങളുടേയും അർത്ഥം എന്താണെന്ന് മനസ്സിലാകും

സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്  1868ൽ ചാവറ കുറിയാക്കോസ് അച്ചൻ (ചാവറയച്ചൻ) ആണെന്ന സൂചന, എറണാകുളം മെത്രാപോലീത്തയായ കണ്ടത്തിൽ ആഗുസ്തീനോസ്  ഈ പുസ്തത്തിനു എഴുതിയ ആമുഖത്തിൽ കാണാം. സുറിയാനിക്രമത്തിലെ പൂജകർമ്മങ്ങൾ എന്നായിരുന്നു ആ തൂക്കാസാ പുസ്തകത്തിൻ്റെ പേർ എന്ന സൂചനയും ഈ ആമുഖത്തിൽ ഉണ്ട്. ഇപ്പോൾ പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പതിപ്പിൽ കാലഘട്ടത്തിനനുസൈച്ചുള്ള ഭാഷാപരമായ മാറ്റങ്ങൾ ആണ് പ്രധാനമായി വരുത്തിയിരിക്കുന്നത് എന്നും ആമുഖത്തിൽ പ്രസ്താവിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1926 - തൂക്കാസാ അഥവാ മലയാളത്തിലെ സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ
1926 – തൂക്കാസാ അഥവാ മലയാളത്തിലെ സുറിയാനിറീത്തനുസരിച്ചുള്ള പൂജാനുഷ്ഠാന വിധികൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തൂക്കാസാ
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 144
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

Leave a Reply

Your email address will not be published. Required fields are marked *