1920 – സർവ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം

1920-ൽ പ്രസിദ്ധീകരിച്ച, തരവത്ത് അമ്മാളു അമ്മ എഴുതിയ സർവ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാളത്തിലെ ആദ്യകാല എഴുത്തുകാരിയും വിവർത്തകയും വിദുഷിയുമായിരുന്നു തരവത്ത് അമ്മാളുവമ്മ. ബ്രഹ്മസൂത്രം, ഉപനിഷത്തുകൾ എന്നിവയുടെ ആശയം സംഗ്രഹിച്ച് ശങ്കരാചാര്യർ സംസ്കൃതത്തിൽ രചിച്ച കൃതിയാണ് ‘സർവവേദാന്തസിദ്ധാന്ത സാരസംഗ്രഹം’. മറ്റു വാദങ്ങളെ യുക്തിയുക്തം ഖണ്ഡിച്ച് അദ്വൈതമതസിദ്ധാന്തത്തെ സ്ഥാപിക്കുക എന്നതാണ് രചനയുടെ ലക്ഷ്യം. ലൗകികജീവിതത്തിൽ മുഴുകിയവർക്ക് മോക്ഷപ്രാപ്തിക്കുവേണ്ടി ലളിത സുന്ദരമായ ഭാഷയിൽ ശങ്കരാചാര്യർ രചിച്ചതാണ് ഈ കൃതിയെന്ന് മുഖവുരയിൽ വിവർത്തക വ്യക്തമാക്കുന്നു. ശങ്കരാചാര്യരുടെ ഭാഷയുടെ സൗന്ദര്യം എടുത്തു കാണിക്കാനായി അദ്ദേഹത്തിൻ്റെ ശ്ലോകങ്ങൾ സംസ്കൃതത്തിൽത്തന്നെയാണ് നൽകിയിരിക്കുന്നത്. ഗുരുശിഷ്യസംവാദരൂപത്തിലാണ് പുസ്തകത്തിൻ്റെ ഘടന. സങ്കീർണ്ണമായ ആധ്യാത്മികാശയങ്ങൾ ലളിതമായ ഉദാഹരണങ്ങൾ വഴി ബോധ്യപ്പെടുത്തി ഗുരു ശിഷ്യനെ ചരിതാർത്ഥനാക്കുന്നു. ഗുരുപദേശം ലഭിച്ച്, അറിയേണ്ടതെല്ലാം അറിഞ്ഞ ശിഷ്യൻ സംശയരഹിതനായി ഗുരുവിനെ നമസ്കരിച്ച് യാത്രയാവുകയും ഗുരു ആനന്ദസമുദ്രത്തിൽ ആമഗ്നനായിരിക്കുകയും ചെയ്യുന്നിടത്താണ് പുസ്തകം അവസാനിക്കുന്നത്

വേദാന്തവിശാരദനായ കല്പാത്തി ലക്ഷ്മണശാസ്ത്രികൾ പരിശോധിച്ച് പിഴതീർത്തതാണ് പരിഭാഷയെന്ന് ഗ്രന്ഥകർത്രി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സർവ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം
  • പ്രസിദ്ധീകരണ വർഷം: 1920
  • അച്ചടി: കേരളകല്പദ്രുമം അച്ചുകൂടം
  • താളുകളുടെ എണ്ണം: 136
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – The Commercial Kerala

1947-ൽ പ്രസിദ്ധീകരിച്ച, ദി കൊമേഴ്സ്യൽ കേരള  സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 - The Commercial Kerala
1947 – The Commercial Kerala

മലബാർ ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ കോൺഫറൻസിൻ്റെ ഭാഗമായി പുറത്തിറക്കിയ ഒരു പ്രത്യേക സ്മരണികയാണ് ദി കൊമേഴ്സ്യൽ കേരള. മലബാറിലെ വ്യവസായ-വാണിജ്യ മേഖലകളുടെ ചരിത്രവും പുരോഗതിയും രേഖപ്പെടുത്തിയ വളരെ പ്രധാനപ്പെട്ട ഒരു ചരിത്രരേഖയാണിത്. ഒന്നാം ഭാഗത്തിൽ ഇന്ത്യയുടെയും മലബാറിൻ്റെയും സാമ്പത്തിക, സാമൂഹിക വശങ്ങളെക്കുറിച്ച് പ്രമുഖർ എഴുതിയ ലേഖനങ്ങളാണിതിലുള്ളത്. അക്കാലത്തെ പ്രമുഖരായ എച്ച്. സീതാരാമ റെഡ്ഡി, കോയപ്പത്തോടി അഹമ്മദ് കുട്ടി സാഹിബ്, വി.കെ. എരടി എന്നിവരുടെ ചിത്രങ്ങൾ, കേരളത്തിൻ്റെ വാണിജ്യ ചരിത്രം, തെങ്ങ് കൃഷി, മലബാറിലെ കടൽ കടന്നുള്ള വ്യാപാരം, വനസമ്പത്ത്, മത്സ്യബന്ധനം എന്നിവയെക്കുറിച്ചുള്ള ആധികാരികമായ പഠനങ്ങൾ എന്നിവയും ഇതിലുണ്ട്. രണ്ടാം ഭാഗത്തിൽ പ്രാദേശികമായ വ്യവസായങ്ങൾക്കും സംസ്കാരത്തിനുമാണ് മുൻഗണന നൽകിയിരിക്കുന്നുത് . ടി. ബാലകൃഷ്ണൻ നായർ ‘നമ്മുടെ പണ്ടത്തെ കച്ചവടബന്ധങ്ങളെ’ കുറിച്ചും സാമുവൽ ആറോൺ ‘കേരളത്തിൻ്റെ പുരോഗതിയെ’ കുറിച്ചും വിവരിക്കുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ മലബാറിൻ്റെയും കേരളത്തിൻ്റെയും സമഗ്രമായ വികസനം ലക്ഷ്യമിട്ടു നടന്ന ചർച്ചകളുടെയും പഠനങ്ങളുടെയും സമാഹാരമാണ് ഈ സ്മരണിക.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ദി കൊമേഴ്സ്യൽ കേരള  
  • എഡിറ്റർ: കീഴേടത്ത് വാസുദേവൻ നായർ
  • പ്രസിദ്ധീകരണവർഷം: 1947
  • താളുകളുടെ എണ്ണം: 174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – സഭയും സഭകളും – പി.ജി.എം. ദാസ്

1949 – ൽ പ്രസിദ്ധീകരിച്ച, പി.ജി.എം. ദാസ് രചിച്ച സഭയും സഭകളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - സഭയും സഭകളും - പി.ജി.എം. ദാസ്
1949 – സഭയും സഭകളും – പി.ജി.എം. ദാസ്

കത്തോലിക്കാസഭയും മറ്റു സഭകളും തമ്മിലുള്ള സാമ്യവ്യത്യാസങ്ങളെക്കുറിച്ചുള്ള ഗ്രന്ഥകർത്താവിൻ്റെ വീക്ഷണം ഈ പുസ്തകത്തിൽ കാണാം. ഓരോ കാലഘട്ടത്തിലും സഭകളിൽ നടന്ന സംഭവവികാസങ്ങളും അതിൻ്റെ പ്രത്യാഖ്യാതങ്ങളും ലഘുവായ രീതിയിൽ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സഭയും സഭകളും
  • രചന: പി.ജി.എം. ദാസ്
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: സെൻ്റ് ജോസഫ്സ് പ്രസ്സ്, മാന്നാനം
  • താളുകളുടെ എണ്ണം: 61
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – സാഹിത്യപ്രണയികൾ ഒന്നാം ഭാഗം

തോമസ് പോൾ ബി.എ പ്രസിദ്ധീകരിച്ച, സാഹിത്യപ്രണയികൾ   ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - സാഹിത്യപ്രണയികൾ ഒന്നാം ഭാഗം
1930 – സാഹിത്യപ്രണയികൾ ഒന്നാം ഭാഗം

തോമസ്  പോൾ രചിച്ച “സാഹിത്യപ്രണയികൾ ഒന്നാം ഭാഗം” ഒരു ശ്രദ്ധേയമായ ലേഖനസമാഹാരമാണ്. സാഹിത്യത്തെ ഹൃദയപൂർവ്വം സ്നേഹിച്ച വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ലേഖനവും ആ വ്യക്തിയുടെ സാഹിത്യദൃഷ്ടി, ജീവിതാനുഭവങ്ങൾ, വായനാശീലം, എഴുത്തിനോടുള്ള പ്രതിബദ്ധത എന്നിവ തെളിവായി അവതരിപ്പിക്കുന്നു. തോമസ് പോളിൻ്റെ ലളിതവും അസ്വാദ്യകരവുമായ ഭാഷ വായനക്കാരനെ സാഹിത്യത്തോട് കൂടുതൽ അടുത്തുവരുത്തുന്നു. വിദ്യാർത്ഥികൾക്കും സാഹിത്യപ്രേമികൾക്കും ഒരുപോലെ പ്രചോദനമാകുന്ന ഗ്രന്ഥം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സാഹിത്യപ്രണയികൾ ഒന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി: C. M. S. Press, Kottayam
  • താളുകളുടെ എണ്ണം: 128
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927-വിദ്വാൻ കൃഷ്ണ്നൃഷി

 1927– ൽ പ്രസിദ്ധീകരിച്ച, ഈ.വി. രാമൻ നമ്പൂതിരി രചിച്ച വിദ്വാൻ കൃഷ്ണ്നൃഷി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927-വിദ്വാൻ കൃഷ്ണ്നൃഷി

‘ഈ.വി.രാമൻ നമ്പൂതിരി’ രചിച്ച ഈ പുസ്തകത്തിൽ ‘വിദ്വാൻ കൃഷ്ണ്നൃഷി’ എന്ന പണ്ഡിതൻ്റെ ജീവചരിത്രവും അദ്ദേഹം രചിച്ച ഒറ്റശ്ലോകങ്ങളുമാണ് ഉള്ളടക്കം. ആയുർവേദ ഡോക്ടറായ കൊളങ്ങേരി ശങ്കരമേനോനാണ് കൃഷ്ണനൃഷിയുടെ ശ്ലോകങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹത്തിൻ്റെ അഭ്യർത്ഥന പ്രകാരമാണ് ലേഖകൻ ഈ ജീവചരിത്രം എഴുതിയത്. ആദ്യകാലങ്ങളിയൽ ഈ വിവരങ്ങൾ പരമ്പരയായി ‘നസ്രാണി ദീപിക’ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പത്രത്തിൽ വരാത്ത ചില അപൂർവ്വ പദ്യങ്ങൾ ഉൾപെടുത്തി കൊണ്ടാണ് പിന്നീട് പുസ്തകമായി വായനക്കാരിലേക്ക് എത്തുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വിദ്വാൻ കൃഷ്ണ്നൃഷി
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: എൽ.എസ്സ് പ്രസ്സ്, കോട്ടക്കൽ
  • താളുകളുടെ എണ്ണം: 54
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – കലയും സാഹിത്യവും- മാവ് സേ തുങ്ങ്

1951 – ൽ പ്രസിദ്ധീകരിച്ച, മാവ് സേ തുങ്ങ് രചിച്ച കലയും സാഹിത്യവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 - കലയും സാഹിത്യവും- മാവ് സേ തുങ്ങ്
1951 – കലയും സാഹിത്യവും- മാവ് സേ തുങ്ങ്

ചൈനയിലെ വിമോചന സമരത്തിൻ്റെ പശ്ചാത്തലത്തിൽ കലയും സാഹിത്യവും സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് പരിചിന്തനം ചെയ്യുന്നതിനായി വിമോചന പ്രസ്ഥാനത്തിന്റെൻ്റെ തലസ്ഥാനമായിരുന്ന യെനാനിൽ വച്ച് 1942 മേയ് മാസത്തിൽ മൂന്നാഴ്ചയോളം നീണ്ടുനിൽക്കുന്ന ഒരു സമ്മേളനം നടന്നു. ചൈനയുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സാഹിത്യകാരന്മാരും കലാകാരന്മാരും ആ സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. സാഹിത്യത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും ചർച്ചകളും നടന്ന ആ സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിൽ മാവ് സേ തൂങ്ങ് നടത്തിയ പ്രസംഗവും സമ്മേളനത്തിൻ്റെ അവസാന ദിവസം നടത്തിയ ദീർഘ പ്രഭാഷണവുമാണ് ഈ പുസ്തകത്തിൽ ഉള്ളത്. ആ മൂന്നാഴ്ച കാലത്തെ കൂടിയാലോചനകളിലും വാദപ്രതിവാദങ്ങളിലും ഉന്നയിക്കപ്പെട്ട സകല സംശയങ്ങൾക്കും ചോദ്യങ്ങൾക്കും സവിസ്തരം അദ്ദേഹം അദ്ദേഹം പറഞ്ഞ മറുപടിയാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കലയും സാഹിത്യവും
  • രചന: മാവ് സേ തുങ്ങ്
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്, കൊല്ലo
  • താളുകളുടെ എണ്ണം: 73
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 -കേരളശാകുന്തളം

1967-ൽ പ്രസിദ്ധീകരിച്ച, ആറ്റൂർ കൃഷ്ണ പിഷാരടി രചിച്ച കേരളശാകുന്തളം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മഹാകവി കാളിദാസൻ രചിച്ച പ്രശസ്ത നാടകമായ ശാകുന്തളം ആറ്റൂർ പരിഭാഷപ്പെടുത്തിയതാണ് ഈ പുസ്തകം. 1967-ൽ ഇറങ്ങിയ ഒൻപതാം പതിപ്പാണ് ഇത്. ഒന്നാം പതിപ്പിനിറങ്ങിയ ആമുഖം 1936-ൽ എഴുതിയതിനാൽ പുസ്തകവും ആ വർഷം തന്നെയാണ് ഇറങ്ങിയതെന്ന് അനുമാനിക്കാം. പഴയ താളിയോലഗ്രന്ഥങ്ങൾ പരിശോധിക്കുന്നതിനിടയ്ക്ക് അഭിജ്ഞാനശാകുന്തളം സംസ്കൃതനാടകത്തിൻ്റെ അപൂർവമായ ഒരു പ്രതിയും കാളിദാസ നാടകങ്ങൾക്ക് കേരളീയ പണ്ഡിതരാരോ തയ്യാറാക്കിയ വ്യഖ്യാനവും ലഭിച്ചെന്നും അതിലെ ശ്ലോകങ്ങൾ മുൻ വിവർത്തനങ്ങളിൽ ഉള്ളതിലധികം സന്ദർഭ ശുദ്ധിയുള്ളവയായും ഔചിത്യമുള്ളവയായും തോന്നിയതു കൊണ്ടാണ് ഇത്തരമൊരു വിവർത്തനത്തിനു മുതിരുന്നതെന്നും ആറ്റൂർ കൃഷ്ണപ്പിഷാരടി മുഖവുരയിൽ വ്യക്തമാക്കുന്നു.

ദീർഘകാലം പാഠപുസ്തകമായി ഉപയോഗിച്ചുവന്ന കൃതികൂടിയാണ് കേരളശാകുന്തളം

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: കേരളശാകുന്തളം
    • പ്രസിദ്ധീകരണ വർഷം: 1967
    • അച്ചടി:  The Geetha Press, Thrissur
    • താളുകളുടെ എണ്ണം: 157
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – ഗീതഗോവിന്ദകാവ്യം – അഷ്ടപദി – ജയദേവൻ

1950 – ൽ പ്രസിദ്ധീകരിച്ച, ജയദേവൻ രചിച്ച ഗീതഗോവിന്ദകാവ്യം – അഷ്ടപദി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - ഗീതഗോവിന്ദകാവ്യം - അഷ്ടപദി - ജയദേവൻ
1950 – ഗീതഗോവിന്ദകാവ്യം – അഷ്ടപദി – ജയദേവൻ

സംസ്കൃത കവിയായ ജയദേവൻ രചിച്ച കൃതിയാണ് ഗീതഗോവിന്ദം. അഷ്ടപദി എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. ഗീതഗോവിന്ദത്തിലെ ഇതിവൃത്തം ഭാഗവതം ദശമ സ്കന്ദത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസക്രീഡാ വർണ്ണനയെ ആശ്രയിച്ചുള്ളതാണ്. പ്രധാന കഥാപാത്രങ്ങൾ കൃഷ്ണനും രാധയും രാധയുടെ സഖിയും മാത്രമാണ്. സന്ദർഭശുദ്ധി എന്ന കാവ്യഗുണമാണ് ഗീതഗോവിന്ദത്തിൻ്റെ പ്രത്യേകത. കാവ്യത്തിൻ്റെ ഏത് ഭാഗത്തിലും മാധുര്യം പ്രസാദം എന്നീ രണ്ടു ഗുണങ്ങൾ പ്രകടമാണ്. സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ലളിതമായ ഭാഷയിൽ ഈ കൃതിയ്ക്ക് ലീല എന്ന ഭാഷാവ്യാഖ്യാനം തയ്യാറാക്കിയത് ടി. പി. പരമേശ്വരൻ നമ്പീശനാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗീതഗോവിന്ദകാവ്യം – അഷ്ടപദി
  • രചന: ജയദേവൻ
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: എ.ആർ.പി. പ്രസ്സ്, കുന്നംകുളം
  • താളുകളുടെ എണ്ണം: 231
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – ഹൃദ്യോപന്യാസങ്ങൾ

1950 – ൽ പ്രസിദ്ധീകരിച്ച, ഹൃദ്യോപന്യാസങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1950 - ഹൃദ്യോപന്യാസങ്ങൾ
1950 – ഹൃദ്യോപന്യാസങ്ങൾ

വ്യത്യസ്ത വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലേഖന സമാഹാരമാണ് ഹൃദ്യോപന്യാസങ്ങൾ. വിവിധ വിഷയങ്ങളെ കുറിച്ചുള്ള പതിമൂന്ന് ഉപന്യാസങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രകൃതിയും മനുഷ്യനും പുരാണങ്ങളും എല്ലാം ഈ ഉപന്യാസങ്ങളിൽ കടന്നു വരുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹൃദ്യോപന്യാസങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: എസ്സ്.ആർ. പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 149
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – രാമതീർത്ഥപ്രതിധ്വനികൾ – രാമതീർത്ഥൻ

1950 – ൽ പ്രസിദ്ധീകരിച്ച, രാമതീർത്ഥൻ രചിച്ച രാമതീർത്ഥപ്രതിധ്വനികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - രാമതീർത്ഥപ്രതിധ്വനികൾ - രാമതീർത്ഥൻ
1950 – രാമതീർത്ഥപ്രതിധ്വനികൾ – രാമതീർത്ഥൻ

സ്വാമി രാമതീർത്ഥന്‍റെ സംപൂർണ്ണ കൃതികൾ ഉൾപ്പെടുന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയാണ് ഇത്. അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട ലേഖനങ്ങളും പ്രസംഗങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു. ആധ്യാത്മികമായ ചിന്തകളും തത്വചിന്താപരമായ ആശയങ്ങളും ഈ ലേഖനങ്ങളിൽ കാണാൻ സാധിക്കും. അദ്ദേഹം എഴുതിയ ഏതാനും കവിതകളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രാമതീർത്ഥപ്രതിധ്വനികൾ
  • രചന: രാമതീർത്ഥൻ
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 251
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി