2013 – അടുക്കളയിൽ നിന്ന് കിച്ചണിലേക്ക്

2013- ൽ മേരിക്കുട്ടി സ്കറിയ രചിച്ച  അടുക്കളയിൽ നിന്ന് കിച്ചണിലേക്ക് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

പതിനൊന്ന് അധ്യായങ്ങളിലായി ചിതറി,പരന്നു കിടക്കുന്ന ഓർമക്കുറിപ്പുകളുടെ സമാഹാരമാണിത്. കോട്ടയം ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിൽ ഒന്നായ കുമ്മണ്ണൂരിലെ കർഷക കുടുംബത്തിൽ ജനിച്ച് അധ്യാപികയാവാൻ കൊതിച്ചെങ്കിലും ബാങ്കുദ്യോഗം സ്വീകരിക്കേണ്ടി വന്ന് വിവാഹത്തോടെ കുട്ടനാട്ടിലെ ഒരുൾനാടൻ ഗ്രാമത്തിലേക്ക് പറിച്ച് നടപ്പെട്ട സ്ത്രീയുടെ ഓർമ്മക്കുറിപ്പുകൾ. അറുപതുകളിൽ ഹരിശ്രീ കുറിപ്പിച്ച ആശാൻ കളരിയിൽ നിന്നും ബാല്യ കൗമാരങ്ങളിലെ രസകരമായ ഓർമകളിലേക്കും സ്വയം പ്രാപ്തി നേടിയ ഉദ്യോഗസ്ഥയായ വീട്ടമ്മയിലേക്കുമുള്ള ജീവിതത്തിൻ്റെ യാത്രാ വഴികൾ നാടൻ ഭാഷയുടെ ചുളിവും വളവും കലർന്ന് മനോഹരമായി ചേർത്തു വെച്ചിരിക്കുന്നു. അധ്യാപനം അല്ലാത്ത മറ്റു തൊഴിൽ മേഖലകളിൽ സ്ത്രീകൾ ജോലി തേടുന്നത് വളരെ മോശം കാര്യമായി കണക്കായിയിരുന്ന കാലമായിരുന്നു അന്ന്.

അമ്പത്തി അഞ്ചു വയസ്സ് കഴിയുമ്പോൾ ആണ് മിക്ക സ്ത്രീകളും പാചകത്തിൽ നൈപുണ്യരാവുന്നത് എന്ന രസകരമായ ചിന്ത കൂടി അവർ പങ്കു വെക്കുന്നു. യന്ത്രങ്ങളുടെ കടന്നു വരവ് അടുക്കളയിൽ വലിയ വിപ്ലവം ഉണ്ടാക്കി. പുകപ്പുരയിൽ നിന്നു ഉല്ലാസകേന്ദ്രമാവുന്ന – അടുക്കളയിൽ നിന്ന് കിച്ചണിലേക്ക്- സ്ഥിതിയിലേക്ക് പെട്ടെന്ന് തന്നെ വളർച്ചയും മാറ്റവുമുണ്ടായി.

പ്രശസ്ത എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ ഡോ. സ്കറിയ സക്കറിയയുടെ ഭാര്യ ആണ് മേരിക്കുട്ടി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അടുക്കളയിൽ നിന്ന് കിച്ചണിലേക്ക്
  • രചന: Marykkutty Skariah
  • അച്ചടി:M.P Paul Smaraka Offset Printing Press (SPCS), Kottayam
  • താളുകളുടെ എണ്ണം: 108
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 ഫെബ്രുവരി 01, 15, 22 – കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 4 ലക്കം 45, 47, 48

1954 ഫെബ്രുവരി 01, 15, 22 തീയതികളിൽ (കൊല്ലവർഷം 1129 മകരം 19, കുംഭം 3, 10) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ 3 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.

Kaumudi Weekly – 1954 February 01

കൗമുദി ആഴ്ചപ്പതിപ്പിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 2 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 4 ലക്കം 45, 47, 48
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: 1954 ഫെബ്രുവരി 01 – കണ്ണി
  • സ്കാൻ ലഭ്യമായ ഇടം: 1954 ഫെബ്രുവരി 15 – കണ്ണി
  • സ്കാൻ ലഭ്യമായ ഇടം: 1954 ഫെബ്രുവരി 22 – കണ്ണി

1952 – ബി വി ബുക്ക് ഡിപ്പോ വിലവിവരപ്പട്ടിക

1952- ൽ ബി വി ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച കാറ്റലോഗിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മലയാള പുസ്തക പ്രസാധന ചരിത്രത്തിൽ പ്രധാന നാഴികക്കല്ലായിരുന്നു 1903-ൽ കളക്കുന്നത്ത് രാമൻ മേനോൻ സ്ഥാപിച്ച ബി വി ബുക്ക് ഡിപ്പൊ എന്ന പേരിൽ അറിയപ്പെട്ട ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോ എന്ന സംരംഭം. തിരുവനന്തപുരത്ത് വെച്ച് സുഹൃത്തായ നന്ത്യാർ വീട്ടിൽ പരമേശ്വരൻ പിള്ള എഴുതിയ ഒരു ചെറിയ പുസ്തകം ആണ് മേനോൻ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. അത് ആ വർഷം തന്നെ പാഠപുസ്തകമായി തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വർഷങ്ങളിൽ എ ആർ രാജരാജവർമ്മ, കേരളവർമ്മ വലിയ കോയിത്തമ്പുരാൻ എന്നിവരുമായി ചേർന്ന് ഭാഷയും സാഹിത്യവും അഭിവൃദ്ധിപ്പെടുത്തുന്നതിനായി ധാരാളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.

1891-ൽ സി വി രാമൻ പിള്ള തൻ്റെ കൃതിയായ മാർത്താണ്ഡവർമ്മ പ്രസിദ്ധീകരിച്ചെങ്കിലും കാര്യമായ വായനയും വില്പനയും ഉണ്ടായില്ല. 1911-ൽ മാർത്താണ്ഡവർമ്മയുടെ പരിഷ്കരിച്ച പതിപ്പ് ബി വി ബുക്ക് ഇറക്കുകയും വില്പനയുടെ ചരിത്രത്തിൽ റെക്കൊർഡ് സൃഷ്ടിക്കുകയും ചെയ്തു. നൂറ്റാണ്ടിനെ മറികടന്ന കൃതി അങ്ങനെ അന്നു തന്നെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. കേരള പാണിനീയം, ശബ്ദശോധിനി, മധ്യമവ്യാകരണം,  ഭാഷാഭൂഷണം, വൃത്തമഞ്ജരി,സാഹിത്യസാഹ്യം, ഭാഷാ നൈഷധം ചമ്പു, നാരായണീയം, ഉണ്ണുനീലി സന്ദേശം എന്നിങ്ങനെ ഒട്ടനവധി സാഹിത്യ വ്യാകരണ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയത് ബി വി ബുക്ക് ഡിപ്പൊ ആണ്.

എത്ര നല്ല ഗ്രന്ഥങ്ങൾ എഴുതിയാലും അന്നത്തെ കാലത്ത് പ്രതിഫലം ലഭിച്ചിരുന്നില്ല. എഴുത്തുകാർക്ക് ആദ്യമായി പ്രതിഫലം നൽകിയത് ബി വി ബുക്ക് ഡിപ്പൊ ആണ്. പ്രസാധന രംഗം വിപുലമായതോടെ കമലാലയം എന്ന പേരിൽ സ്വന്തമായി ഒരു അച്ചുകൂടവും രാമൻ മേനോൻ പ്രവർത്തനമാരംഭിച്ചു. സാഹിത്യ- സാമൂഹ്യ- രാഷ്ട്രീയ രംഗത്തെ വൈവിധ്യമായ വിഷയങ്ങളിൽ വിമർശനാത്മകമായി ഇടപെടുന്നതിനായി 1918-ൽ സമദർശി എന്ന പേരിൽ ഒരു വാരികയും അദ്ദേഹം തുടങ്ങി.

കാറ്റലോഗിലെ ചില പുസ്തകങ്ങളിൽ ഒന്നാം തരം രണ്ടാം തരം എന്ന് കാണാം. ഇങ്ങനെ തരം തിരിച്ചിരിക്കുന്നത് പേജിൻ്റെ ക്വാളിറ്റി അനുസരിച്ചാണോ എന്ന് നിശ്ചയമില്ല

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ബി വി ബുക്ക് ഡിപ്പോ വിലവിവരപ്പട്ടിക
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ബി വി ബുക്ക് ഡിപ്പോ ആൻ്റ് പ്രിൻ്റിങ് വർക്സ്
  • താളുകളുടെ എണ്ണം: 98
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ജൂൺ 22 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 27 ലക്കം 344

1955 ജൂൺ 22 തീയതിയിൽ പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ (പുസ്തകം 27 ലക്കം 344) സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Malayalarajyam Weekly – 1955 June 22

മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക. ബൈൻഡ് ചെയ്ത രൂപത്തിൽ ലഭ്യമായ ഈ ലക്കങ്ങളിൽ, പേജുകളുടെ അരിക് കൂട്ടി മുറിച്ചിരിക്കുന്നതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു, അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം സ്കാനുകളിൽ ശ്രദ്ധിക്കുമല്ലോ.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് 
    • പ്രസിദ്ധീകരണ വർഷം: 1955
    • പ്രസിദ്ധീകരണ തീയതി: 1955 ജൂൺ 22
    • താളുകളുടെ എണ്ണം: 40 
    • അച്ചടി:  Sree Rama Vilas Press, Quilon 
    • സ്കാൻ ലഭ്യമായ ഇടം:
    • June 22, 1955 – 1130 മിഥുനം 13 (Vol. 27, no. 344)  കണ്ണി

2006 – മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും – പി. ഗോവിന്ദപ്പിള്ള

2006-ൽ പി ഗോവിന്ദപ്പിള്ള രചിച്ച മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Mar Grigoriosinte Mathavum Marxisavum

ആദ്യം ട്രേഡ് യൂണിയൻ പ്രവർത്തകനും പിന്നീട് ഓർതഡോക്സ് സഭയിൽ വൈദികനും ആ സഭയുടെ ഡെൽഹി മെത്രാനും ആയ പൗലൂസ് മാർ ഗ്രിഗോറിയോസിന് (ചുവപ്പ് മെത്രാൻ എന്ന് അറിയപ്പെട്ടിരുന്നു) മാർക്സിസത്തോടുണ്ടായിരുന്ന പ്രകടമായ ആഭിമുഖ്യം പഠനവിധേയമാക്കുന്ന പുസ്തകമാണിത്. മാർക്സിസ്റ്റ് സൈദ്ധാന്തികനായ ഗ്രന്ഥകാരന് അദ്ദേഹവുമായി സുഹൃദ് ബന്ധവും ഉണ്ടായിരുന്നു. പുസ്തകത്തിൻ്റെ ഭാഗം 1-ൽ 7 അധ്യായങ്ങളിലായി ഗ്രിഗോറിയോസിൻ്റെ ജീവചരിത്രം സംഗ്രഹിക്കുന്നു. ഭാഗം 2, 3 എന്നിവയിൽ ക്രൈസ്തവ തിയോളജിയുടെ ആന്തരിക വിഭാഗമായ പൗരസ്ത്യ ഓർതഡോക്സ് ദൈവശാസ്ത്രം ഗ്രന്ഥകാരൻ വിശദമായി ചർച്ചയാക്കുന്നത് (അധ്യായം 8 മുതൽ 22 വരെ) മറ്റ് പുസ്തകങ്ങളെ ആശ്രയിച്ചാണെന്ന് അനുമാനിക്കാം. ഭാഗം 4-ൽ (ശാസ്ത്രം മാർക്സിസം) ഗ്രിഗോറിയോസും മാർക്സിസ്റ്റ് ചിന്തയും തമ്മിൽ ഏറെക്കുറെ യോജിക്കുന്നതായി സ്ഥാപിക്കുന്നു. അവസാന കാലഘട്ടത്തിൽ, മതനിരപേക്ഷത അഭികാമ്യമെന്ന മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമായി എല്ലാ മതങ്ങളുടെയും നല്ല വശങ്ങൾ ഉൾക്കൊള്ളുന്ന “വിശ്വമാനവികത”ക്കു വേണ്ടി ഗ്രിഗോറിയോസ് വാദിച്ചതിൻ്റെയും, അതിനോട് വിയോജിച്ചുകൊണ്ട് പി ഗോവിന്ദപ്പിള്ള, ഇ എം എസ് എന്നിവർ പ്രതികരിച്ചതിൻ്റെയും സംവാദ അവതരണം അവസാന 5 അധ്യായങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2006
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 260
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – മതതത്വബോധിനി ഏഴാം പുസ്തകം – ലാസർ. സി. ഡി

1946 ൽ പ്രസിദ്ധീകരിച്ച ലാസർ. സി. ഡി രചിച്ച മതതത്വബോധിനി – ഏഴാം പുസ്തകം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1946 - മതതത്വബോധിനി ഏഴാം പുസ്തകം - ലാസർ. സി. ഡി
1946 – മതതത്വബോധിനി ഏഴാം പുസ്തകം – ലാസർ. സി. ഡി

കുട്ടികൾക്ക് മതപഠനവും, മതാത്മകമായ തത്വങ്ങളും ഹൃദ്യമായ വിധത്തിൽ പഠിപ്പിക്കുന്നതിനായി ചോദ്യോത്തര രീതിയിൽ എഴുതിയിട്ടുള്ള ഒരു ഗ്രന്ഥമാണ് മത തത്വ ബോധിനി ഏഴാം പുസ്തകം. വിദ്യാർത്ഥികളുടെ വിജ്ഞാനതൃഷ്ണയെ പരിപോഷിപ്പിക്കുവാനായി വിശദീകരണങ്ങൾ കൊണ്ട് വിഷയാംശങ്ങൾ കൂടുതൽ വിജ്ഞാനപ്രദവും, കാര്യക്ഷമവും ആക്കിയിട്ടുണ്ട്. പുസ്തകത്തിൻ്റെ കവർ പേജുകളും അവസാനത്തെ പേജിൻ്റെ പകുതി ഭാഗവും നഷ്ടപ്പെട്ടിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മതതത്വബോധിനി – ഏഴാം പുസ്തകം 
  • രചന: Lazar. C.D
  • പ്രസിദ്ധീകരണ വർഷം: 1946
  • താളുകളുടെ എണ്ണം: 116
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1971 – രണ്ട് ഭാസനാടകങ്ങൾ – പാലാ ഗോപാലൻ നായർ

1971-ൽ പാലാ ഗോപാലൻ നായർ പ്രസിദ്ധീകരിച്ച രണ്ട് ഭാസനാടകങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Randu Bhasa Nadakangal

സംസ്കൃത പണ്ഡിതനായ ടി ഗണപതി ശാസ്ത്രി പദ്മനാഭപുരത്ത് നിന്ന് കണ്ടെത്തി 1921-ൽ പ്രസിദ്ധീകരിച്ച 13 ഭാസനാടകങ്ങളിൽ രണ്ട് എണ്ണത്തിൻ്റെ മലയാള വിവർത്തനമാണ് ഈ പുസ്തകത്തിലുള്ളത്. മഹാഭാരത കഥകളിൽ നിന്നുള്ള കർണഭാരം, ദൂതഘടോൽക്കചം എന്നീ രണ്ട് സംസ്കൃത നാടകങ്ങൾ കവിയായ പാലാ ഗോപാലൻ നായർ വിവർത്തനം ചെയ്തതാണിവ. പരിഭാഷകൻ്റെ ആമുഖപഠനവും ഇതിൽ ചേർത്തിരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: രണ്ട് ഭാസനാടകങ്ങൾ
  • രചയിതാവ്: Pala Gopalan Nair
  • പ്രസിദ്ധീകരണ വർഷം: 1971
  • അച്ചടി: India Press, Kottayam
  • താളുകളുടെ എണ്ണം: 92
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – കേരളസഭാസർവേ – ജേക്കബ് കട്ടയ്ക്കൽ – തോമസ് വെള്ളിലാംതടം

1978 ൽ പ്രസിദ്ധീകരിച്ച ജേക്കബ് കട്ടയ്ക്കൽ – തോമസ് വെള്ളിലാംതടം എന്നിവർ ചേർന്നു രചിച്ച കേരളസഭാസർവേ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1978 - കേരളസഭാസർവേ - ജേക്കബ് കട്ടയ്ക്കൽ - തോമസ് വെള്ളിലാംതടം
1978 – കേരളസഭാസർവേ – ജേക്കബ് കട്ടയ്ക്കൽ – തോമസ് വെള്ളിലാംതടം

കേരള കത്തോലിക്കാ സഭയുടെ ഇന്നത്തെ സ്ഥിതിവിശേഷം, കത്തോലിക്കരുടെ ചിന്താഗതിയും അഭിപ്രായങ്ങളും തുടങ്ങിയ വസ്തുതകൾ പഠിച്ച് ഭാവിയിലേക്കുതകുന്ന നിർദ്ദേശങ്ങൾ സ്വരൂപിക്കുവാനായി വടവാതൂർ സെൻ്റ് തോമസ് സെമിനാരി നടത്തിയ സർവേ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. 1977 മാർച്ച് ഏപ്രിൽ മാസങ്ങളിൽ സെമിനാരിയിലെ വൈദികവിദ്യാർത്ഥികളുടെ സഹായത്തോടെ നടത്തിയ സർവേയിലെ പ്രശ്നോത്തരികളുടെ അടിസ്ഥാനത്തിൽ 12 ഭാഗങ്ങളിലായി തയ്യാറാക്കിയിട്ടുള്ള ചെറുഗ്രന്ഥമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരളസഭാസർവേ
  • രചന: Jacob Kattakkal – Thomas Vellilamthadam
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 158
  • അച്ചടി: Deepanalam Printings, Palai
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – ക്രിസ്തുഗാഥ 1-2-3 ഭാഗങ്ങൾ

1938-ൽ പി.കെ. ജോസഫ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ക്രിസ്തുഗാഥ 1-2-3 ഭാഗങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1938 - ക്രിസ്തുഗാഥ 1-2-3 ഭാഗങ്ങൾ
1938 – ക്രിസ്തുഗാഥ 1-2-3 ഭാഗങ്ങൾ

സ്വജീവനെ പോലും കുരിശിൽ അർപ്പിച്ച, ജീവിതകാലമെല്ലാം ലോകർക്കായി സമർപ്പിച്ച യേശുദേവൻ്റെ സമ്പൂർണ്ണ ത്യാഗത്തെ ആസ്പദമാക്കി എഴുതിയിട്ടുള്ള ഗാനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ക്രിസ്തുഗാഥ 1-2-3 ഭാഗങ്ങൾ
  • രചന: P.K. Joseph
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 134
  • അച്ചടി: Suvarna Rathnaprabha Press, Kayamkulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 ജനുവരി 11, 18, 25 – കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 4 ലക്കം 42, 43, 34

1954 ജനുവരി 11, 18, 25 തീയതികളിൽ (കൊല്ലവർഷം 1129 ധനു 27, മകരം 5, മകരം 12) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ 3 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.

Kaumudi Weekly – 1954 January 11

കൗമുദി ആഴ്ചപ്പതിപ്പിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 2 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 4 ലക്കം 42, 43, 44
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: 1954 ജനുവരി 11 – കണ്ണി
  • സ്കാൻ ലഭ്യമായ ഇടം: 1954 ജനുവരി 18 – കണ്ണി
  • സ്കാൻ ലഭ്യമായ ഇടം: 1954 ജനുവരി 25 – കണ്ണി