1954 – തൊഴിലിൻ്റെ തത്വശാസ്ത്രം – ജെ.സി. കുമരപ്പ

1954 – ൽ പ്രസിദ്ധീകരിച്ച, ജെ.സി. കുമരപ്പ രചിച്ച തൊഴിലിൻ്റെ തത്വശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1954 - തൊഴിലിൻ്റെ തത്വശാസ്ത്രം - ജെ.സി. കുമരപ്പ
1954 – തൊഴിലിൻ്റെ തത്വശാസ്ത്രം – ജെ.സി. കുമരപ്പ

സാമ്പത്തിക ശാസ്ത്രജ്ഞനായ ജെ.സി. കുമരപ്പ എഴുതിയ  തൊഴിലിൻ്റെ തത്വശാസ്ത്രം മനുഷ്യജീവിതത്തിൽ തൊഴിൽ എത്രത്തോളം ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് വിശദീകരിക്കുന്ന ഒരു ഗാന്ധിയൻ ദാർശനിക കൃതിയാണ്. ഈ ഗ്രന്ഥത്തിൽ, ജോലി വെറും ഉപജീവന മാർഗമല്ല, മറിച്ച് മനുഷ്യൻ്റെ വ്യക്തിത്വം, ആത്മവികസനം, സാമൂഹിക ഉത്തരവാദിത്വം എന്നിവയെ രൂപപ്പെടുത്തുന്ന ഒരു സജീവ പ്രക്രിയയാണെന്ന് കുമരപ്പ വ്യക്തമാക്കുന്നു. അദ്ദേഹം ജോലിയെ സൃഷ്ടിപരമായ ഭാഗമെന്നും കഠിനാധ്വാന ഭാഗമെന്നും രണ്ടായി വിഭജിക്കുന്നു. ഈ രണ്ടു ഘടകങ്ങളും സമന്വയത്തോടെ ഉണ്ടാകുമ്പോഴാണ് ഒരു മനുഷ്യൻ തൻ്റെ ജോലിയിൽ സന്തോഷവും അർത്ഥവും കണ്ടെത്തുന്നത്. എന്നാൽ ആധുനിക വ്യവസായ വ്യവസ്ഥയിൽ ജോലിയെ ചെറുതായി വിഭജിച്ച് യാന്ത്രികമാക്കിയതിനാൽ തൊഴിലാളി തൻ്റെ സൃഷ്ടിപരമായ പങ്ക് നഷ്ടപ്പെടുത്തി വെറും യന്ത്രത്തിൻ്റെ ഒരു ഭാഗം പോലെ മാറിപ്പോകുന്നു എന്ന് അദ്ദേഹം വിമർശിക്കുന്നു. ഈ സാഹചര്യത്തിൽ ജോലി മനുഷ്യനെ ഉയർത്തുന്ന ഒരു ശക്തിയായി മാറേണ്ടതിനുപകരം അവനെ അടിച്ചമർത്തുന്ന ഒരു ഘടകമായി മാറുന്നു. കുമരപ്പയുടെ ദൃഷ്ടിയിൽ, ശരിയായ തൊഴിൽ വ്യവസ്ഥ മനുഷ്യൻ്റെ ബുദ്ധി, സൃഷ്ടിപരത, ധാർമ്മികത എന്നിവ വളർത്തുകയും സാമൂഹിക സമത്വം ഉറപ്പാക്കുകയും ചെയ്യണം. അതിനാൽ തന്നെ അദ്ദേഹം ഗാന്ധിയൻ ആശയങ്ങളോട് ചേർന്ന് മനുഷ്യകേന്ദ്രിതവും ഗ്രാമകേന്ദ്രിതവുമായ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു, അതിൽ ഓരോ വ്യക്തിക്കും അർത്ഥവത്തായും മാന്യമായും ജോലി ചെയ്യാൻ അവസരം ലഭിക്കണം. ജോലി ഒരു ഭാരമോ ശാപമോ അല്ല, മറിച്ച് ശരിയായ രീതിയിൽ ചെയ്താൽ അത് മനുഷ്യൻ്റെ ആത്മസാക്ഷാത്കാരത്തിനും സാമൂഹിക ക്ഷേമത്തിനും വഴിയൊരുക്കുമെന്ന് തൊഴിലിൻ്റെ തത്വശാസ്ത്രം പ്രസ്താവിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തൊഴിലിൻ്റെ തത്വശാസ്ത്രം
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: പ്രകാശകൗമുദി പ്രിൻ്റിംഗ് വർക്ക്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 104
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – ശ്രീമതി കുഞ്ചി – പി.കെ. രാജരാജവർമ്മ

1953 – ൽ പ്രസിദ്ധീകരിച്ച, പി.കെ. രാജരാജവർമ്മ രചിച്ച ശ്രീമതി കുഞ്ചി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1953 - ശ്രീമതി കുഞ്ചി - പി.കെ. രാജരാജവർമ്മ
1953 – ശ്രീമതി കുഞ്ചി – പി.കെ. രാജരാജവർമ്മ

പി.കെ. രാജരാജവർമ്മ രചിച്ച ലേഖന സമാഹാരമാണ് ശ്രീമതി കുഞ്ചി. സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുന്ന പന്ത്രണ്ട് ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. സ്ത്രീകളുടെ കുടുംബജീവിതവും രാഷ്ട്രീയവും വിനോദങ്ങളും അടക്കം പല വിഷയങ്ങളിലേയ്ക്കും ഈ ലേഖനങ്ങൾ കടന്നു ചെല്ലുന്നു. സ്ത്രീകളെ കുറിച്ചുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാടുകളെ പുനർ വിചാരണ നടത്താനുള്ള ശ്രമവും ഈ പുസ്തകത്തിൽ കാണാൻ സാധിക്കും.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീമതി കുഞ്ചി
  • പ്രസിദ്ധീകരണ വർഷം: 1953
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 108
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – ദീനബന്ധു തക്കർബാപാ – ടി. പി. ആർ. നമ്പീശൻ

1956 – ൽ പ്രസിദ്ധീകരിച്ച, ടി. പി. ആർ. നമ്പീശൻ  രചിച്ച ദീനബന്ധു തക്കർബാപാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 – ദീനബന്ധു തക്കർബാപാ – ടി. പി. ആർ. നമ്പീശൻ

“ദീനബന്ധു തക്കർബാപ്പാ” 1956 -ൽ ടി. പി. ആർ. നമ്പീശൻ എഴുതിയ ഒരു മലയാള ജീവചരിത്ര കൃതിയാണ്. തക്കർബാപാ എന്നറിയപ്പെടുന്ന ‘അമൃത്ലാൽ വിത്തൽദാസ് തക്കർ’ ആദിവാസി, ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച പ്രമുഖനായ ഒരു ഇന്ത്യൻ സാമൂഹിക പ്രവർത്തകനയിരുന്നു.  അവരുടെ സേവനമനോഭാവം കാരണം അദ്ദേഹത്തെ “ദീനബന്ധു” എന്ന് വിളിച്ചു. മഹാത്മാഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന ഇദ്ദേഹത്തെ “ഹരിജനങ്ങളുടെ പിതാവ്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചിരുന്നു. ഈ പുസ്തകം അദ്ദേഹത്തിന്റെ ജീവിതവും സേവന പ്രവർത്തനങ്ങളും ലളിതമായി അവതരിപ്പിക്കുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദീനബന്ധു തക്കർബാപാ
  • രചയിതാവ്: ടി. പി. ആർ. നമ്പീശൻ
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 80
  • അച്ചടി: The Prakasakaumudi Printing Works, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – സ്റ്റണ്ടുകൾ – ജോസഫ് മുണ്ടശ്ശേരി

1954-ൽ പ്രസിദ്ധീകരിച്ച, സ്റ്റണ്ടുകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1954 – സ്റ്റണ്ടുകൾ – ജോസഫ് മുണ്ടശ്ശേരി

ജോസഫ് മുണ്ടശ്ശേരിയുടെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഒരു സമാഹാരമാണ് ‘സ്റ്റണ്ടുകൾ‘ എന്ന പുസ്തകം.

സാഹിത്യം, മതം, രാഷ്ട്രീയം, സാമൂഹിക വിഷയങ്ങൾ തുടങ്ങി അദ്ദേഹത്തിൻ്റെ ശ്രദ്ധ പതിഞ്ഞ വിവിധ മേഖലകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സ്റ്റണ്ടുകൾ
  • രചന:  ജോസഫ് മുണ്ടശ്ശേരി
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: ഗീതാ പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – Selected Malayalam Inscriptions

1952-ൽ പ്രസിദ്ധീകരിച്ച, Selected Malayalam Inscriptions എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പത്താം നൂറ്റാണ്ടിലെ ചേര സാമ്രാജ്യകാലത്തെ പുരാതന മലയാള ലിഖിതങ്ങളെക്കുറിച്ചുള്ള ചരിത്രരേഖകളും വിവർത്തനങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. ചെമ്പുതകിടുകളിലും കല്ലുകളിലും കൊത്തിവെച്ചിട്ടുള്ള ഈ രേഖകൾ മധ്യകാല കേരളത്തിൻ്റെ സാമൂഹിക, രാഷ്ട്രീയ, മതപരമായ സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. സ്ഥാനു രവി ലിഖിതങ്ങൾ, താരിസാപ്പള്ളി ശാസനങ്ങൾ, വീരരാഘവ പട്ടയം, ഭാസ്കര രവിവർമ്മ ലിഖിതങ്ങൾ, മാമ്പള്ളി പട്ടയം എന്നിവ പുസ്തകത്തിൽ പരാമർശിക്കുന്ന പ്രധാനപ്പെട്ട ലിഖിതങ്ങൾ ആണ്. അക്കാലത്തെ ഭരണപരവും സാമൂഹികവുമായ ഘടനയെക്കുറിച്ച് ഈ ലിഖിതങ്ങൾ വിശദമായ വിവരങ്ങൾ നൽകുന്നു. ആധുനിക മലയാളം സ്വതന്ത്രമായ ഒരു ഭാഷയായി മാറുന്നതിന് മുൻപുള്ള കാലഘട്ടത്തിലെ തമിഴ്, വട്ടെഴുത്ത് ലിപികളിലാണ് ഈ ലിഖിതങ്ങൾ എഴുതപ്പെട്ടിരിക്കുന്നത്. ‘ചേര’ എന്ന പേര് ‘കേരളം’ എന്ന രൂപത്തിലേക്ക് മാറുന്ന ചരിത്രപരമായ മാറ്റങ്ങളും ഈ രേഖകളിൽ ദൃശ്യമാണ്.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: Selected Malayalam Inscriptions
    • പ്രസിദ്ധീകരണ വർഷം: 1952
    • അച്ചടി:G.S. Press, Madras
    • താളുകളുടെ എണ്ണം: 146
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – സൗന്ദര്യലഹരി – ഭാഷാഭാഷ്യം

1956 – ൽ പ്രസിദ്ധീകരിച്ച, കണ്ടിയൂർ മഹാദേവശാസ്ത്രികൾ വിവർത്തനം തയ്യാറാക്കിയ സൗന്ദര്യലഹരി – ഭാഷാഭാഷ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1956 - സൗന്ദര്യലഹരി - ഭാഷാഭാഷ്യം
1956 – സൗന്ദര്യലഹരി – ഭാഷാഭാഷ്യം

ശ്രീ ശങ്കരാചാര്യർ രചിച്ച വിഖ്യാത സംസ്കൃത കൃതിയുടെ മലയാള വിവർത്തനമാണ് ഇത്. ഇതൊരു ഭഗവതീ സ്തോത്ര കൃതിയാണ്. ദേവി ഭക്തരുടെ ഇടയിൽ സഹസ്രാബ്ദങ്ങളായി പ്രചാരത്തിൽ ഇരിക്കുന്ന ഈ കൃതിക്ക് സംസ്കൃതത്തിൽ തന്നെ മുപ്പത്തിയാറിലധികം വ്യാഖ്യാനങ്ങൾ ഉണ്ട്. കണ്ടിയൂർ മഹാദേവ ശാസ്ത്രികൾ തയ്യാറാക്കിയ ഈ വിവർത്തനത്തിൽ ഓരോ ശ്ലോകത്തിനും പ്രത്യേക ഉപാസന വിധികളും യന്ത്രങ്ങളും ഭാഷ്യകാരൻ നിർദ്ദേശിച്ചിരിക്കുന്നു. യന്ത്രങ്ങളുടെ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സൗന്ദര്യലഹരി – ഭാഷാഭാഷ്യം 
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 184
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – സന്ധ്യാവന്ദനമന്ത്രം

1957 – ൽ പ്രസിദ്ധീകരിച്ച, സന്ധ്യാവന്ദനമന്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - സന്ധ്യാവന്ദനമന്ത്രം
1957 – സന്ധ്യാവന്ദനമന്ത്രം

ഹൈന്ദവ ധർമ്മത്തിലെ ബ്രാഹ്മണർ അനുഷ്ഠിച്ചുപോന്ന ഒരു ഈശ്വരാരാധനാവിധിയാണ് സന്ധ്യാവന്ദനം. സന്ധ്യാ സമയത്താണ് ഇത് അനുഷ്ഠിക്കുന്നത്. ജപം,ആചമനം,തർപ്പണം എന്നിങ്ങനെയുള്ള ക്രിയകൾ  ഓരോന്നായോ ഒരുമിച്ചായോ ചെയ്ത് ഇത് പൂർത്തീകരിക്കുന്നു. ഇപ്പറഞ്ഞ ക്രിയകളെല്ലാം വേദമന്ത്രങ്ങൾ ചൊല്ലി ആചരിക്കപ്പെടുന്നു. ഇവകൂടാതെ പുരാണശ്ലോകങ്ങൾ ചൊല്ലി ചെയ്യാറുള്ള ചില ക്രിയകളും ഉണ്ട്. വ്യത്യസ്ത സ്ഥലങ്ങളിലും ഗോത്രങ്ങളിലുമായി അസംഖ്യം രീതികളിൽ ഇത് ചെയ്യുന്നുണ്ട്. പ്രഭാതസന്ധ്യ, പ്രദോഷസന്ധ്യ ഇങ്ങനെ രണ്ടു സന്ധ്യകളിലായി ചെയ്യുന്നതാണ് സാമാന്യ രീതി. കേരളത്തിലെ തമിഴ്ബ്രാഹ്മണരുടെ സന്ധ്യാവന്ദനത്തിനായി അച്ചടിച്ചിട്ടുള്ള ഈ പുസ്തകത്തിൽ സന്ധ്യാവന്ദന മന്ത്രങ്ങൾ മാത്രമേ ചേത്തിട്ടുള്ളൂ. ക്രിയാക്രമം വായിച്ചു ധരിക്കുന്നതിനേക്കാൾ കണ്ടു പഠിക്കുന്നതാണ് ഉചിതം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സന്ധ്യാവന്ദനമന്ത്രം
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: ഗീത പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – പരദേശി മോക്ഷയാത്ര – ഒന്നും രണ്ടും ഭാഗങ്ങൾ – ജോൺ ബനിയൻ

1958 – ൽ പ്രസിദ്ധീകരിച്ച, ജോൺ ബനിയൻ രചിച്ച പരദേശി മോക്ഷയാത്ര – ഒന്നും രണ്ടും ഭാഗങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - പരദേശി മോക്ഷയാത്ര - ഒന്നും രണ്ടും ഭാഗങ്ങൾ - ജോൺ ബനിയൻ
1958 – പരദേശി മോക്ഷയാത്ര – ഒന്നും രണ്ടും ഭാഗങ്ങൾ – ജോൺ ബനിയൻ

ക്രിസ്തീയ ആത്മീയ സാഹിത്യത്തിലെ പ്രശസ്തമായ ഒരു അന്യാപദേശകഥയാണ് പരദേശി മോക്ഷയാത്ര. ഇംഗ്ലീഷ് എഴുത്തുകാരനായ ജോൺ ബനിയൻ എഴുതിയ ‘പിൽഗ്രിംസ് പ്രോഗ്രസ്’ എന്ന കൃതിയുടെ മലയാള രൂപാന്തരമായിട്ടാണ് ഇത് അറിയപ്പെടുന്നത്. മലയാളത്തിൽ ‘തീർത്ഥാടകൻ്റെ പ്രയാണം’ എന്നും ഇത് അറിയപ്പെടുന്നു. ബൈബിളിന് ശേഷം ലോകത്തിൽ ഏറ്റവും അധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടതും, അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതുമായ പുസ്തകങ്ങളിൽ ഒന്നാണിത്. ക്രൈസ്തവ ജീവിതത്തിലെ ആത്മീയ യാത്രയാണ് ഈ പുസ്തകത്തിലെ പ്രധാന വിഷയം. പ്രധാന കഥാപാത്രമായ ക്രിസ്ത്യൻ എന്ന പരദേശി  നാശത്തിൻ്റെ നഗരത്തിൽ നിന്നും സ്വർഗ്ഗീയ നഗരത്തിലേക്ക് നടത്തുന്ന യാത്രയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ഇതിൽ വിവരിക്കുന്നു. പാപഭാരത്താൽ അസ്വസ്ഥനായ ക്രിസ്ത്യൻ എന്ന വ്യക്തി തൻ്റെ നഗരം നശിച്ചുപോകുമെന്ന് മനസ്സിലാക്കി, ഒരു പുസ്തകം നൽകുന്ന വെളിച്ചത്തിൽ മോക്ഷം തേടി യാത്ര തിരിക്കുന്നു. അത് ബൈബിൾ ആയിരുന്നു. യാത്രയിലുടനീളം അവൻ ‘നിരാശയുടെ കുഴി’, ‘പാപഭാരത്തിൻ്റെ മല’, ‘ദുരിതങ്ങളുടെ താഴ്‌വര’ തുടങ്ങിയ നിരവധി സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു. സുവിശേഷകർ അവന് വഴി കാട്ടുന്നു. അവിശ്വാസം, ഭയം, ലൗകിക മോഹങ്ങൾ  തുടങ്ങിയ ശത്രുക്കളെ അവൻ വിശ്വാസത്താൽ അതിജീവിക്കുന്നു.  എല്ലാ പരീക്ഷണങ്ങളും അതിജീവിച്ച്, മരണം എന്ന നദി കടന്ന് ക്രിസ്ത്യൻ സ്വർഗ്ഗീയ നഗരത്തിൽ എത്തിച്ചേരുന്നു.ഒരു വിശ്വാസിയുടെ ജീവിതത്തിലെ വെല്ലുവിളികൾ, പ്രലോഭനങ്ങൾ, വിജയങ്ങൾ എന്നിവ ഇതിൽ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. ഏതു കാലഘട്ടത്തിലും ആത്മീയ യാത്ര നടത്തുന്നവർക്ക് പ്രചോദനം നൽകുന്ന കൃതിയാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പരദേശി മോക്ഷയാത്ര – ഒന്നും രണ്ടും ഭാഗങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: സി.എം.എസ്. പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 458
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Selections From Classical Literature (Malayalam) – Vol 02 – Part 03

മദ്രാസ് സർവ്വകലാശാലയുടെ ഇൻ്റർമീഡിയറ്റ് പരീക്ഷയ്ക്കായി തയ്യാറാക്കി പ്രസിദ്ധീകരിച്ച ‘Selections from Classical Literature’ (Malayalam) എന്ന മലയാള പാഠപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Selections From Classical Literature (Malayalam) – Vol 02 – Part 03

കുഞ്ചൻ നമ്പ്യാർ ആവിഷ്ക്കരിച്ച തുള്ളൽ കലയിലെ പ്രശസ്തമായ കൃതികളുടെ തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുള്ളൽ പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട മൂന്ന് വിഭാഗങ്ങൾ ആണ് ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നിവ. ഇതിൽ ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ എന്നീ രണ്ട് തുള്ളൽ രൂപങ്ങളെയാണ് പ്രധാനമായും ഈ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓട്ടൻ തുള്ളൽ കൃതിയായ നളചരിതവും പറയൻ തുള്ളൽ കൃതികളായ ത്രിപുരദഹനം, സഭാപ്രവേശം എന്നിവയാണവ.

മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ മേഖലയിലെ വിദ്യാർത്ഥികൾക്കായി ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ അല്ലെങ്കിൽ മധ്യകാലഘട്ടത്തിൽ പ്രസിദ്ധീകരിച്ചതാണിത്. കേരളത്തിലെ തനത് കലാരൂപമായ തുള്ളലിനെക്കുറിച്ചും അതിൻ്റെ സാഹിത്യ പ്രാധാന്യത്തെക്കുറിച്ചും അന്നത്തെ വിദ്യാർത്ഥികൾക്ക് അറിവ് നൽകുക എന്നതായിരുന്നു ഈ പുസ്തകത്തിൻ്റെ ലക്ഷ്യം.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: Selections From Classical Literature (Malayalam) – Vol 02 – Part 03
  • താളുകളുടെ എണ്ണം: 118
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – ഇന്നത്തെ മലയാള സാഹിത്യകാരന്മാർ

1962-ൽ പ്രസിദ്ധീകരിച്ച, ഇന്നത്തെ മലയാള സാഹിത്യകാരന്മാർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ദക്ഷിണേന്ത്യൻ ഭാഷകളിൽ കുറഞ്ഞ വിലയിൽ ഉത്തമ ഗ്രന്ഥങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ ഭാഷാ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. സാഹിത്യകാരന്മാർ, പ്രസാധകർ എന്നിവരുടെ വിവരങ്ങൾ ശേഖരിക്കാനായി ആരംഭിച്ച ഗവേഷണ വിഭാഗത്തിൻ്റെ പ്രവർത്തന ഫലമായാണ് ഈ പുസ്തകം പുറത്തിറക്കിയത്. 1962 കാലഘട്ടത്തിൽ ജീവിച്ചിരുന്ന 500 മലയാള ഗ്രന്ഥകാരന്മാരുടെ സംക്ഷിപ്ത വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ എഴുത്തുകാരൻ്റെയും പേര്, മേൽവിലാസം, ജനനതീയതി, മാതൃഭാഷയ്ക്ക് പുറമെ അറിയാവുന്ന ഭാഷകൾ, പ്രധാനപ്പെട്ട അഞ്ച് കൃതികളുടെ പേരും പ്രസിദ്ധീകരിച്ച വർഷവും തുടങ്ങിയവ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയത് ഒരു പുസ്തകമെങ്കിലും പ്രസിദ്ധീകരിച്ച സാഹിത്യകാരന്മാരെയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലേക്കും തിരിച്ചുമുള്ള വിവർത്തനങ്ങളെക്കുറിച്ചുള്ള സൂചനകളും ഇതിലുണ്ട്. സാഹിത്യകാരന്മാരുമായി നേരിട്ട് ബന്ധപ്പെട്ടും ചോദ്യാവലികൾ അയച്ചു കൊടുത്തുമാണ് വിവരങ്ങൾ ശേഖരിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സമാനമായ ഗ്രന്ഥങ്ങൾ ട്രസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്

കാലപ്പഴക്കം കൊണ്ട് പുസ്തകത്തിന് കേടുപാടുകൾ വന്നിട്ടുണ്ട്. മാത്രമല്ല, പുസ്തകത്തിൻ്റെ മുൻ/പിൻ പേജുകൾ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഇന്നത്തെ മലയാള സാഹിത്യകാരന്മാർ
    • പ്രസിദ്ധീകരണ വർഷം: 1962
    • അച്ചടി: The Janatha Press, Madras-5
    • താളുകളുടെ എണ്ണം: 140
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി