1961 – മഞ്ഞക്കിളികൾ – ചങ്ങമ്പുഴ കൃഷ്ണപിള്ള

1961 – ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ മഞ്ഞക്കിളികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1961 - മഞ്ഞക്കിളികൾ - ചങ്ങമ്പുഴ കൃഷ്ണപിള്ള
1961 – മഞ്ഞക്കിളികൾ – ചങ്ങമ്പുഴ കൃഷ്ണപിള്ള

ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച 54 കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മഞ്ഞക്കിളികൾ
  • രചന: Changampuzha Krishnapilla
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 72
  • അച്ചടി:  Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – നാടിൻ്റെ നന്മ നമ്മുടേ മേന്മ

1958 – ൽ ഭാരത സർക്കാരിൻ്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസിദ്ധീകരിച്ച നാടിൻ്റെ നന്മ നമ്മുടേ മേന്മ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1955 - നാടിൻ്റെ നന്മ നമ്മുടേ മേന്മ
1955 – നാടിൻ്റെ നന്മ നമ്മുടേ മേന്മ

ഭാരത സർക്കാരിൻ്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസിദ്ധീകരിച്ച ബോധവൽക്കരണ ഗ്രന്ഥമാണ് ഈ കൃതി. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ദേശീയ പുനർനിർമാണം, ഗ്രാമവികസനം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, കാർഷിക പുരോഗതി, സഹകരണ പ്രസ്ഥാനം, പൗരബോധം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രസിദ്ധീകരണം തയ്യാറാക്കിയത്.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നാടിൻ്റെ നന്മ നമ്മുടേ മേന്മ
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 100
  • അച്ചടി: Mathrubhumi Press, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1950 – കാർത്തവീര്യാർജുനവിജയം

1950 –  ൽ പ്രസിദ്ധീകരിച്ച, കാർത്തവീര്യാർജുനവിജയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - കാർത്തവീര്യാർജുനവിജയം
1950 – കാർത്തവീര്യാർജുനവിജയം

പതിനെട്ടാം നൂറ്റാണ്ടിൽ മഹാകവി കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച, കേരളത്തിൻ്റെ തനതായ ഏകാംഗ നൃത്ത-ഹാസ്യ കലാരൂപമാണ് ഓട്ടൻതുള്ളൽ. മലയാളത്തിൽ നമ്പ്യാർ സൃഷ്ടിച്ച ഈ കലാരൂപത്തിൽ, വേഷമണിഞ്ഞ തുള്ളൽക്കാരൻ തന്നെ പാടി അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. ലളിതവും താളാത്മകവുമായ ഭാഷ, വേഗത്തിലുള്ള ചുവടുകൾ, പച്ചതേച്ച മുഖവും കിരീടവുമടങ്ങിയ മനോഹരമായ വേഷവിധാനം, അനാചാരങ്ങളെയും മനുഷ്യരുടെ അഹങ്കാരത്തെയും മൂർച്ചയേറിയ ഹാസ്യത്തിലൂടെയും പരിഹാസത്തിലൂടെയും വിമർശിക്കുന്ന രീതി എന്നിവയാണ് ഓട്ടൻതുള്ളലിൻ്റെ പ്രധാന സവിശേഷതകൾ.

അത്തരമൊരു ഓട്ടൻതുള്ളൽ കൃതിയാണ് ‘കാർത്തവീര്യാർജ്ജുനവിജയം’. മൂന്നു ലോകങ്ങളും കീഴടക്കി, കൈലാസപർവ്വതം ഉയർത്തി, ദേവന്മാരെപ്പോലും ജയിച്ച അഹങ്കാരത്തിൽ വാഴുന്ന രാവണൻ, തൻ്റെ കൊട്ടാരത്തിലെത്തിയ നാരദമുനിയോട് ലോകത്ത് തന്നോളം പോന്ന മറ്റൊരു വീരനില്ലെന്നും ദേവസ്ത്രീകൾ തൻ്റെ ഭാര്യയുടെ ദാസ്യപ്പണിക്കാരാണെന്നും പറഞ്ഞ് ആത്മപ്രശംസ നടത്തുന്നിടത്താണ് തുള്ളൽക്കഥ തുടങ്ങുന്നത്. രാവണൻ്റെ ഈ അഹങ്കാരം ശമിപ്പിക്കാനായി ആയിരം കൈകളുള്ള കാർത്തവീര്യാർജ്ജുനൻ്റെ വീര്യത്തെക്കുറിച്ച് നാരദൻ സൂചിപ്പിക്കുകയും, ഇതുകേട്ട് ക്രുദ്ധനായ രാവണൻ കാർത്തവീര്യാർജ്ജുനനെ തോല്പിക്കാനായി പടയോടെ പുറപ്പെടുകയും ചെയ്യുന്നു. മാഹിഷ്മതിയിലെത്തിയ രാവണൻ നർമ്മദാനദിക്കരയിൽ ശിവപൂജ ചെയ്യുന്നതിനിടയിൽ, നദിയിൽ ഭാര്യമാരുമായി ജലക്രീഡ നടത്തുകയായിരുന്ന കാർത്തവീര്യാർജ്ജുനൻ തൻ്റെ ആയിരം കൈകൾ കൊണ്ട് പുഴ തടുത്തുനിർത്തി വെള്ളപ്പൊക്കമുണ്ടാക്കി രാവണൻ്റെ പൂജാസാധനങ്ങൾ ഒഴുക്കിക്കളഞ്ഞു. കോപിഷ്ഠനായി യുദ്ധത്തിനൊരുങ്ങിയ രാവണനെ കാർത്തവീര്യാർജ്ജുനൻ ഗദകൊണ്ടടിച്ചുവീഴ്ത്തുകയും, തൻ്റെ ആയിരം കൈകൾ കൊണ്ട് പിടിച്ചുബന്ധിച്ച് തടവറയിലാക്കുകയും ചെയ്തു. ഒടുവിൽ രാവണൻ്റെ പിതാമഹനായ പുലസ്ത്യമഹർഷിയുടെ അപേക്ഷ മാനിച്ച് കാർത്തവീര്യാർജ്ജുനൻ രാവണനെ വെറുതെ വിട്ട്, സമ്മാനങ്ങൾ നൽകി ആദരിച്ച് സുഹൃത്താക്കി യാത്രയാക്കുന്നു. എത്ര വലിയ ശക്തനാണെങ്കിലും തന്നേക്കാൾ വലിയ പ്രബലന്മാർ വേറെയുമുണ്ടാകുമെന്നും, അമിതമായ അഹങ്കാരം നാശത്തിലേക്കേ നയിക്കൂ മെന്നുമുള്ള സന്ദേശമാണ് ഹാസ്യരസത്തിലൂന്നിയ തുള്ളൽ ശൈലിയിലൂടെ ഇവിടെ അവതരിപ്പിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: കാർത്തവീര്യാർജുനവിജയം
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 116
  • അച്ചടി: പൗരൻ പ്രസ്സ്, എറണാകുളം
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി