1964 – Census of India 1961 – Vol. VII – Kerala – Part VII A – Selected Crafts of Kerala – M.K. Devassy

Through this post, we are releasing the digital scan of Census of India 1961 – Vol. VII – Kerala – Part VII – Selected Crafts of Kerala written by M.K. Devassy and published in the year 1964. 

1964 – Census of India 1961 – Vol. VII – Kerala – Part VII A – Selected Crafts of Kerala – M.K. Devassy

Census of India Report 1961- Vol. VII presents a descriptive account of seventeen selected traditional crafts of Kerala chosen for their artistic excellence, featuring detailed monographs on six major industries—bell-metal, Kathakali costumes and accessories, coir, ivory carving, kora grass mats, and wood carving—alongside short notes on the remaining eleven. Utilizing a preliminary list from the Director of Industries and Commerce, Kerala, the study bypassed traditional questionnaires in favor of direct field investigations conducted by the author and research staff at major craft hubs.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: 1964 – Census of India 1961 – Vol. VII – Kerala – Part VII A – Selected Crafts of Kerala
  • Author:  M.K. Devassy
  • Published Year: 1964
  • Number of pages: 516
  • Press: ST. Joseph’s Press, Trivandrum
  • Scan link:  Link

1961 – കേസരിയുടെ മുഖപ്രസംഗങ്ങൾ – ഏ. ബാലകൃഷ്ണപിള്ള

1961 – ൽ പ്രസിദ്ധീകരിച്ച, ഏ. ബാലകൃഷ്ണപിള്ള രചിച്ച കേസരിയുടെ മുഖപ്രസംഗങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 – കേസരിയുടെ മുഖപ്രസംഗങ്ങൾ – ഏ. ബാലകൃഷ്ണപിള്ള

പത്രപ്രവർത്തകനായ എ. ബാലകൃഷ്ണപിള്ളയ്ക്ക് ‘കേസരി’ എന്ന പേര് ലഭിച്ചത് അദ്ദേഹം പത്രാധിപരായിരുന്ന ‘കേസരി’ എന്ന പ്രശസ്തമായ പത്രത്തിന്റെ പേരിൽ നിന്നാണ്.  അദ്ദേഹത്തിൻ്റെ ‘കേസരിയുടെ മുഖപ്രസംഗങ്ങൾ’ എന്ന ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തെയാണ് അടയാളപ്പെടുത്തുന്നത്. അന്നത്തെ ഭരണകൂടത്തിന്റെ അഴിമതിക്കെതിരെയും ദിവാൻ ഭരണത്തിന്റെ ഏകാധിപത്യത്തിനെതിരെയും ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ധീരമായ എഴുത്തുകളാണിവ. ‘കേസരിയുടെ മുഖപ്രസംഗങ്ങൾ’ അദ്ദേഹം ജീവിച്ചിരുന്ന 1930-കളിലെ സമകാലിക തിരുവിതാംകൂർ രാഷ്ട്രീയത്തെയും ആഗോള ചലനങ്ങളെയും തത്സമയം വിശകലനം ചെയ്ത ചരിത്രരേഖയാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  കേസരിയുടെ മുഖപ്രസംഗങ്ങൾ
  • രചന: ഏ. ബാലകൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 216
  • അച്ചടി: India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

കനകം മൂലം

മലയാള മനോരമ പത്രത്തിൽ ഖണ്ഡശ: പ്രസിദ്ധപ്പെടുത്തിയിരുന്ന കനകം മൂലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കനകം മൂലം

ധനത്തെപ്പറ്റിയുള്ള അത്യാഗ്രഹം മൂലമുണ്ടായ നാശങ്ങളെ വിവരിക്കുന്ന ഒരു നവീനകഥയാണിത്’. പണത്തോടുള്ള അമിതമായ ആർത്തി മനുഷ്യജീവിതത്തിലും കുടുംബങ്ങളിലും വരുത്തിവെക്കുന്ന തകർച്ചകളെയും ധാർമ്മിക അധപ്പതനത്തെയുമാണ് നോവൽ ചർച്ച ചെയ്യുന്നത്. ഈ നോവലിലെ പ്രധാന കഥാപാത്രങ്ങളുടെ പേരുകൾ കമലാഭായി, രഞ്ജിത് സിംഗ് എന്നിവയാണ്. ഈ നോവൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നതിന് മുൻപ് മലയാള മനോരമ പത്രത്തിൽ ഖണ്ഡശ: (തുടർക്കഥയായി) ഭാഗം ഭാഗമായി പ്രസിദ്ധീകരിച്ചിരിക്കുന്നതാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  കനകം മൂലം
  • താളുകളുടെ എണ്ണം: 72
  • അച്ചടി:  മലയാള മനോരമ പ്രസ്സ്, കോട്ടയം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – കമ്പരാമായണം – കേരളഭാഷാഗാനം – ജി. രാമകൃഷ്ണപിള്ള

1954 – ൽ പ്രസിദ്ധീകരിച്ച, ജി. രാമകൃഷ്ണപിള്ള രചിച്ച കമ്പരാമായണം – കേരളഭാഷാഗാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1954 - കമ്പരാമായണം - കേരളഭാഷാഗാനം - ജി. രാമകൃഷ്ണപിള്ള
1954 – കമ്പരാമായണം – കേരളഭാഷാഗാനം – ജി. രാമകൃഷ്ണപിള്ള

കമ്പരുടെ രാമായണ രചനാപദ്ധതിയിൽ നിന്നും പദാനുപദ തർജ്ജമയല്ലാതെ സാരമായ വ്യതിയാനത്തോടെയുള്ള വിവർത്തനമാണ് ഈ പുസ്തകം. എന്നാൽ കഥാഗതിക്ക് ഇടയിൽ സന്ദർഭവശാൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള എല്ലാ ഉപകഥകളും അതെപടി പകർത്തിയിട്ടുമുണ്ട്. അതേപോലെ തന്നെ വിശിഷ്ടമെന്നും സ്വീകാര്യയോഗ്യമെന്നും തോന്നിയിട്ടുള്ള കമ്പരുടെ സകല ആശയങ്ങളെയും രസം കളയാതെ വർണ്ണിക്കാൻ രചയിതാവ് ശ്രമിച്ചിട്ടും ഉണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കമ്പരാമായണം – കേരളഭാഷാഗാനം
  • രചന: G. Ramakrishna PIlla
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 842
  • അച്ചടി: V.V. Press, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – കീടജന്മം – കാരെൽ ചാപ്പെക്ക്, ജോസഫ് ചാപ്പെക്ക്

1959 – ൽ പ്രസിദ്ധീകരിച്ച, കാരെൽ ചാപ്പെക്ക്, ജോസഫ് ചാപ്പെക്ക് രചിച്ച കീടജന്മം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1959 – കീടജന്മം – കാരെൽ ചാപ്പെക്ക്, ജോസഫ് ചാപ്പെക്ക്

പ്രശസ്ത മലയാള നാടകകൃത്തും ചിന്തകനുമായിരുന്ന സി. ജെ. തോമസ് ലോകസാഹിത്യത്തിലെ ശ്രദ്ധേയമായ കൃതികളെ മലയാളത്തിന് പരിചയപ്പെടുത്താൻ നടത്തിയ വിവർത്തന ശ്രമങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ‘കീടജന്മം’. വിഖ്യാത ചെക്കോസ്ലോവാക്കിയൻ നാടകകൃത്തുക്കളായ ചാപ്പെക്ക് സഹോദരന്മാരുടെ ‘The Insect Play’ എന്ന പ്രതീകാത്മക നാടകത്തിൻ്റെ പരിഭാഷയാണിത്. ബ്രഹ്മാവിൻ്റെ ഉത്തമസൃഷ്ടിയായ മനുഷ്യനും വിശ്വാമിത്രൻ സൃഷ്ടിച്ച ക്ഷുദ്രകീടങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ എവിടെയാണ് ഇല്ലാതാകുന്നത് എന്ന ചോദ്യമാണ് ഈ നാടകം മുന്നോട്ടുവെക്കുന്നത്. മദ്യപിച്ചു ബോധമില്ലാതെ കിടക്കുന്ന ഒരു നാടോടിയുടെ ദർശനത്തിലൂടെയാണ് കഥ വികസിക്കുന്നത്. മനുഷ്യസമൂഹത്തിൽ കണ്ടുവരുന്ന അടങ്ങാത്ത ധനാർത്തി, അധികാരമോഹം, അനിയന്ത്രിതമായ രാസക്രീഡ തുടങ്ങിയ സ്വാർത്ഥ താല്പര്യങ്ങളെല്ലാം പ്രാണികളുടെ ലോകത്തിലേക്ക് ആവാഹിച്ച്, അവയുടെ ജീവിതരീതികളിലൂടെ മനുഷ്യസ്വഭാവത്തെ ഇതിൽ രൂക്ഷമായി പരിഹസിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കീടജന്മം
  • രചന: കാരെൽ ചാപ്പെക്ക്, ജോസഫ് ചാപ്പെക്ക്
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 124
  • അച്ചടി: India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – ബുദ്ധചരിതം – തരവത്ത് അമ്മാളു അമ്മ

1923 –  ൽ പ്രസിദ്ധീകരിച്ച, തരവത്ത് അമ്മാളു അമ്മ രചിച്ച ബുദ്ധചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 - ബുദ്ധചരിതം -  തരവത്ത് അമ്മാളു അമ്മ
1923 – ബുദ്ധചരിതം – തരവത്ത് അമ്മാളു അമ്മ

തരവത്ത് അമ്മാളു അമ്മയുടെ ബുദ്ധചരിതം എന്ന ഗ്രന്ഥം സിദ്ധാർത്ഥ രാജകുമാരൻ്റെ ജനനം മുതൽ മഹാപരിനിർവ്വാണം വരെയുള്ള പുണ്യജീവിതം ലളിതമായി വിവരിക്കുന്ന കൃതിയാണ്. കൊട്ടാരത്തിലെ സകല സുഖഭോഗങ്ങളിലും വളർന്ന സിദ്ധാർത്ഥൻ, വേഷപ്രച്ഛന്നനായി നടത്തിയ നഗരയാത്രകളിൽ രോഗി, വൃദ്ധൻ, ശവം, സന്യാസി എന്നീ കാഴ്ചകൾ കണ്ട് ജീവിതത്തിൻ്റെ അനിത്യത തിരിച്ചറിയുന്നു. ഈ വൈരാഗ്യത്താൽ, പത്നി യശോധരയുടെ ദുഃസ്വപ്നങ്ങളും സങ്കടങ്ങളും വകവെക്കാതെ, ലോകദുഃഖങ്ങൾക്ക് പരിഹാരം തേടി അദ്ദേഹം ഒരു രാത്രിയിൽ കൊട്ടാരം ഉപേക്ഷിച്ചിറങ്ങി. വർഷങ്ങളുടെ കഠിനതപസ്സിനൊടുവിൽ ബോധിവൃക്ഷച്ചുവട്ടിൽ വെച്ച് ജ്ഞാനോദയം സിദ്ധിച്ച് ശ്രീബുദ്ധനായി മാറിയ അദ്ദേഹം, സകല അഹങ്കാരങ്ങളും വെടിഞ്ഞ് ഭിക്ഷുവായി ജീവിക്കുകയും അഹിംസയുടെയും ജീവകാരുണ്യത്തിൻ്റെയും സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു.

പിന്നീട്, രോഗബാധിതനായ പിതാവ് ശുദ്ധോദന രാജാവിനെ ശുശ്രൂഷിക്കാനായി കപിലവസ്തുവിൽ തിരിച്ചെത്തിയ ബുദ്ധൻ, അദ്ദേഹത്തിൻ്റെ മരണാനന്തര കർമ്മങ്ങൾ നിർവ്വഹിച്ചു. തുടർന്ന്, വളർത്തമ്മയായ ഗൗതമിയെയും പത്നി യശോധരയെയും ആദ്യമായി ഭിക്ഷുണികളായി ബുദ്ധസംഘത്തിൽ ചേർത്തു. തൻ്റെ അന്ത്യകാലം അടുത്തുവെന്ന് സമാധിയിലൂടെ മനസ്സിലാക്കിയ ബുദ്ധൻ കുശിനഗരത്തിലെത്തുകയും, ഹിരണ്യവതി നദീതീരത്തെ മല്ലികോദ്യാനത്തിലുള്ള രണ്ട് സാലവൃക്ഷങ്ങളുടെ നടുവിൽ കിടന്ന് ശിഷ്യന്മാർക്ക് അന്ത്യോപദേശം നൽകി മഹാപരിനിർവ്വാണം പ്രാപിക്കുകയും ചെയ്തു. സംസ്കാരത്തിന് ശേഷം അദ്ദേഹത്തിൻ്റെ അസ്ഥികൾ എട്ടായി വിഭജിച്ച് എട്ട് ദിക്കുകളിലെ സ്തൂപങ്ങളിൽ സ്ഥാപിച്ചു. ആഗ്രഹങ്ങളാണ് സകല ദുഃഖങ്ങൾക്കും കാരണം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, ബുദ്ധൻ ഏഷ്യാഭൂഖണ്ഡത്തിൽ കൊളുത്തിയ ജ്ഞാനദീപം ഇന്നും പ്രകാശം പരത്തുന്നു എന്ന് വ്യക്തമാക്കിയാണ് ഈ ഗ്രന്ഥം അവസാനിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ബുദ്ധചരിതം
  • രചന:  തരവത്ത് അമ്മാളു അമ്മ
  • പ്രസിദ്ധീകരണ വർഷം: 1923
  • താളുകളുടെ എണ്ണം: 186
  • അച്ചടി: നോർമൻ പ്രിൻ്റിംഗ് ബ്യൂറോ, കോഴിക്കോട്
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ബധിരവിലാപം – വള്ളത്തോൾ നാരായണമേനോൻ

1955 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ നാരായണമേനോൻ രചിച്ച ബധിരവിലാപം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 – ബധിരവിലാപം – വള്ളത്തോൾ നാരായണമേനോൻ

തനിക്കുണ്ടായ പെട്ടെന്നുള്ള ബധിരതയിൽ മനംനൊന്ത് അദ്ദേഹം രചിച്ച ആത്മകഥാപരമായ വിലാപകാവ്യമാണിത്. പ്രതിഭയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ സംഭവിച്ച ഈ ദൗർഭാഗ്യം അദ്ദേഹത്തെ കടുത്ത മാനസികവിഷമത്തിലാക്കി. ബാഹ്യലോകത്തിൻ്റെ ശബ്ദങ്ങൾ തനിക്ക് നഷ്ടപ്പെട്ടെങ്കിലും , പ്രകൃതിയുടെ ദൃശ്യഭംഗിയിലൂടെയും, ആന്തരിക ശബ്ദത്തിലൂടെയും കവി ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നത് ഇതിൽ കാണാം. തൻ്റെ വൈകല്യത്തെ ദൈവഹിതമായി കണ്ട് അതിനു മുന്നിൽ കീഴടങ്ങുന്ന ഒരു ഭക്തൻ്റെ മനസ്സ് കാവ്യത്തിൻ്റെ ഒടുവിൽ പ്രകടമാകുന്നുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ബധിരവിലാപം
  • രചന: വള്ളത്തോൾ നാരായണമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 24
  • അച്ചടി: Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1918 – ഭാഷാകർണ്ണഭാരം – ഇ.വി. രാമൻ നമ്പൂതിരി

1918 –  ൽ പ്രസിദ്ധീകരിച്ച, ഇ.വി. രാമൻ നമ്പൂതിരി രചിച്ച  ഭാഷാകർണ്ണഭാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1918 - ഭാഷാകർണ്ണഭാരം - ഇ.വി. രാമൻ നമ്പൂതിരി
1918 – ഭാഷാകർണ്ണഭാരം – ഇ.വി. രാമൻ നമ്പൂതിരി

കുരുക്ഷേത്ര യുദ്ധത്തിൽ കൗരവരുടെ സേനാപതിയായി ഇറങ്ങുന്ന കർണ്ണൻ, അസ്ത്രവിദ്യകൾ തനിക്ക് ആവശ്യമുള്ള നേരത്ത് ഫലിക്കാതെ പോകട്ടെ എന്ന ഗുരു പരശുരാമൻ്റെ ശാപമോർത്ത് വിഷമിക്കുന്നിടത്താണ് നാടകം ആരംഭിക്കുന്നത്. ഈ സമയം അർജ്ജുനനെ സഹായിക്കാനായി ഇന്ദ്രൻ ഒരു ബ്രാഹ്മണൻ്റെ വേഷത്തിൽ വന്ന് കർണ്ണനോട് ഭിക്ഷ യാചിക്കുന്നു. കർണ്ണൻ വെച്ചുനീട്ടിയ പശുക്കൾ, കുതിരകൾ, സ്വർണ്ണം, രാജ്യം എന്നിവയെല്ലാം നിരസിച്ച ഇന്ദ്രൻ, ഒടുവിൽ കർണ്ണൻ്റെ ജന്മസിദ്ധമായ കവചവും കുണ്ഡലങ്ങളും ആവശ്യപ്പെടുന്നു. വന്നിരിക്കുന്നത് ഇന്ദ്രനാണെന്നും കവചം നൽകിയാൽ മരണം ഉറപ്പാണെന്നും തേരാളിയായ ശല്യർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, കാലം കഴിഞ്ഞാലും ദാനമഹത്വം നശിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് കർണ്ണൻ തൻ്റെ കവചകുണ്ഡലങ്ങൾ മുറിച്ചെടുത്ത് ഇന്ദ്രന് ദാനം ചെയ്യുന്നു. കർണ്ണൻ്റെ ഈ ഉദാരതയിൽ പശ്ചാത്താപം തോന്നിയ ഇന്ദ്രൻ, പാണ്ഡവരിൽ ഒരാളെ വധിക്കാൻ ശേഷിയുള്ള വിമല എന്ന അസ്ത്രം ഒരു ദേവദൂതൻ വഴി കർണ്ണന് സമ്മാനമായി നൽകുന്നു. ഒടുവിൽ, കൃഷ്ണൻ്റെയും അർജ്ജുനൻ്റെയും ശംഖനാദം കേട്ട് തൻ്റെ വിഷാദമെല്ലാം വെടിഞ്ഞ് വീര്യത്തോടെ പോരാടാൻ കർണ്ണൻ ഇറങ്ങുന്നതോടെ ഈ നാടകം അവസാനിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാകർണ്ണഭാരം
  • രചന: ഇ.വി. രാമൻ നമ്പൂതിരി
  • പ്രസിദ്ധീകരണ വർഷം: 1918
  • താളുകളുടെ എണ്ണം: 32
  • അച്ചടി: ലക്ഷ്മി സഹായം പ്രസ്സ് , കോട്ടക്കൽ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1909 – അമ്മായി പഞ്ചതന്ത്രം – കാരാട്ട് അച്യുതമേനോൻ

1909 – ൽ പ്രസിദ്ധീകരിച്ച, കാരാട്ട് അച്യുതമേനോൻ രചിച്ച അമ്മായി പഞ്ചതന്ത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1909 - അമ്മായി പഞ്ചതന്ത്രം - കാരാട്ട് അച്യുതമേനോൻ
1909 – അമ്മായി പഞ്ചതന്ത്രം – കാരാട്ട് അച്യുതമേനോൻ

1909-ൽ പ്രസിദ്ധീകരിച്ച, മലയാളത്തിലെ ആദ്യകാല ഹാസ്യ-ആക്ഷേപ ഗദ്യകൃതികളിൽ ശ്രദ്ധേയമായ ഒരു കൃതിയാണ് അമ്മായി പഞ്ചതന്ത്രം. കുടുംബജീവിതം, സാമൂഹിക ശീലങ്ങൾ, അന്ധവിശ്വാസങ്ങൾ, സ്ത്രീ-പുരുഷ ബന്ധങ്ങൾ, വിദ്യാഭ്യാസം, ആചാരാനുഷ്ഠാനങ്ങൾ എന്നിവയെ നർമ്മവും പരിഹാസവും കലർന്ന ശൈലിയിൽ അവതരിപ്പിക്കുന്ന ലേഖനസമാഹാരമാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അമ്മായി പഞ്ചതന്ത്രം
  • രചന: Karat Achutha Menon
  • പ്രസിദ്ധീകരണ വർഷം: 1909
  • താളുകളുടെ എണ്ണം: 76
  • അച്ചടി: Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – Census of India 1961 – Vol. VII – Kerala – Part I C – Subsidiary tables – M.K. Devassy

Through this post, we are releasing the digital scan of Census of India 1961 – Vol. VII – Kerala – Part I C – Subsidiary tables written by M.K. Devassy and published in the year 1968.

1968 – Census of India 1961 – Vol. VII – Kerala – Part I C – Subsidiary tables – M.K. Devassy

This volume of the 1961 Census subsidiary tables offers a foundational look into the socio-economic and demographic structure of post-independence Kerala. The text features highly detailed statistical series tracking general population densities, taluk-level variations, and historical decennial growth rates. It extensively catalogs economic datasets, mapping out household and industrial labor markets by age, sex, and educational attainment across both rural and urban sectors. Furthermore, the volume breaks down cultural dynamics through distributions of religion, mother tongue, and scheduled communities, alongside structured tables mapping regional and international migration trends.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: 1968 – Census of India 1961 – Vol. VII – Kerala – Part I C – Subsidiary tables – M.K. Devassy
  • Published Year: 1968
  • Number of pages: 682
  • Press: The Educational Art Press, TrivandrumS.G. Press, N. Parur
  • Scan link:  Link