1930 – കണ്ണശ്ശഭാരതം ഒന്നാം ഭാഗം

1930-ൽ പ്രസിദ്ധീകരിച്ച, കണ്ണശ്ശഭാരതം – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

രാമപ്പണിക്കർ, മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ എന്നിങ്ങനെ അറിയപ്പെടുന്ന കണ്ണശ്ശകവികളിൽ പ്രധാനിയായ രാമപ്പണിക്കർ എഴുതിയ കൃതിയാണ് കണ്ണശ്ശഭാരതം ഒന്നാം ഭാഗം. മഹാഭാരതം അംബോപാഖ്യാനം വരെയുള്ള കഥ മാത്രമാണിതിൽ ഉള്ളത്. പുസ്തകം എഡിറ്റ് ചെയ്ത കെ. സാംബശിവ ശാസ്ത്രി വിശദമായ അവതാരികയും നൽകിയിരിക്കുന്നു. കണ്ണശ്ശന്മാരുടെ കാലഘട്ടം, കുടുംബപശ്ചാത്തലം, നിരണം/തിരുവല്ല പ്രദേശവുമായുള്ള ബന്ധം, ഭാഷാശൈലി, ലീല തിലകവുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങൾ അവതാരികയിൽ ചർച്ച ചെയ്യുന്നു.

തമിഴ് കലർന്ന മലയാള ഭാഷാ ശൈലിയിലാണ് ഇത് രചിക്കപ്പെട്ടിരിക്കുന്നത്. കണ്ണശ്ശഭാരതത്തിനു പുറമേ കണ്ണശ്ശ രാമായണം, ശിവരാത്രിമാഹാത്മ്യം എന്നീ കൃതികളും രാമപ്പണിക്കർ എഴുതിയെന്നു വിശ്വസിക്കുന്നു. പ്രാചീന ഗദ്യകൃതിയായ ബ്രഹ്മാണ്ഡപുരാണവും രാമപ്പണിക്കരുടെ തന്നെ രചനയെന്ന് സാംബശിവ ശാസ്ത്രികൾ കരുതുന്നതായി അവതാരികയിലുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കണ്ണശ്ശഭാരതം ഒന്നാം ഭാഗം
  • എഡി: കെ. സാംബശിവ ശാസ്ത്രി
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി:  The Superintendent, Government Press, Trivandrum
  • താളുകളുടെ എണ്ണം: 202
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

അരുണോദയം മാസികയുടെ 12 ലക്കങ്ങൾ

1928, 1929 വർഷങ്ങളില്‍ പ്രസിദ്ധീകരിച്ച അരുണോദയം മാസികയുടെ ലഭ്യമായ 12 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള സാഹിത്യത്തിലും പത്രപ്രവർത്തന ചരിത്രത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രസിദ്ധീകരണമാണ് അരുണോദയം മാസിക. 1927 ജൂണിൽ ഒറ്റപ്പാലത്തുനിന്നാണ് ഈ സാഹിത്യ മാസികയുടെ പ്രയാണം ആരംഭിക്കുന്നത്. പ്രമുഖ വ്യക്തിത്വമായിരുന്ന വേലൂർ ശങ്കരൻനായരുടെ ഷഷ്ടിപൂർത്തി സ്മാരകമായി അദ്ദേഹത്തിൻ്റെ മകൻ പി. നാരായണൻനായരാണ് മാസികയ്ക്ക് തുടക്കമിട്ടത്. പ്രശസ്ത സാഹിത്യകാരന്മാരായ ചേലനാട്ട് അച്യുതമേനോൻ, വിദ്വാൻ സി.എസ്. നായർ എന്നിവരായിരുന്നു ഇതിൻ്റെ പത്രാധിപന്മാർ. മഹാകവി പി. കുഞ്ഞിരാമൻനായർ എഴുതിയ അരുണോദയം എന്ന കവിതയോടെ പുറത്തിറങ്ങിയ ആദ്യലക്കം തന്നെ മലയാള സാഹിത്യലോകത്ത് വലിയ ശ്രദ്ധനേടി.
സാധാരണയായി പത്ത് ഗദ്യലേഖനങ്ങൾ, ആറു പദ്യകൃതികൾ, രണ്ട് കഥകൾ എന്നിവയായിരുന്നു ഒരു ലക്കത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതുകൂടാതെ വായനക്കാർക്കായി ചില സ്ഥിര പംക്തികളും മാസികയിലുണ്ടായിരുന്നു. വള്ളത്തോൾ നാരായണമേനോൻ, ഉള്ളൂർ എസ്. പരമേശ്വരയ്യർ, ആറ്റൂർ കൃഷ്ണപിഷാരോടി, പുന്നശ്ശേരി നീലകണ്ഠശർമ്മ, എ. നാരായണപ്പൊതുവാൾ തുടങ്ങിയ അക്കാലത്തെ പ്രഗത്ഭരായ സാഹിത്യനായകരുടെ കവിതകളും പഠനങ്ങളും ലേഖനങ്ങളും കൊണ്ട് അരുണോദയം സമ്പന്നമായിരുന്നു. കേവലം കഥകൾക്കും കവിതകൾക്കുമപ്പുറം ഭാഷാശാസ്ത്രം, സംസ്കൃത ഗ്രന്ഥങ്ങളുടെ പുനരാഖ്യാനം, ചരിത്രപഠനങ്ങൾ, പുസ്തക നിരൂപണങ്ങൾ എന്നിവയ്ക്കെല്ലാം മാസിക വലിയ പ്രാധാന്യം നൽകി.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അരുണോദയം
  • പ്രസിദ്ധീകരണ വർഷം: 1928, 1929
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1921 – താരക – നടന്ന കഥ – ഏ. കൃഷ്ണപ്പിഷാരോടി

1927– ൽ പ്രസിദ്ധീകരിച്ച, ഏ. കൃഷ്ണപ്പിഷാരോടി രചിച്ച താരക – നടന്ന കഥ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1921 - താരക - നടന്ന കഥ - ഏ. കൃഷ്ണപ്പിഷാരോടി
1921 – താരക – നടന്ന കഥ – ഏ. കൃഷ്ണപ്പിഷാരോടി

ഏ. കൃഷ്ണപ്പിഷാരോടി കുട്ടികൾക്കായി രചിച്ച ചരിത്രാഖ്യായികയാണ് താരക. തിരുവഞ്ചിക്കുളത്തെ വലിയ കുളത്തിൽ നീന്തുന്നതിനിടയിൽ ആപത്തിൽപ്പെട്ട ഗുണവർമ്മ രാജകുമാരൻ്റെ ജീവൻ സമയോചിതമായി കയർ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്തുന്ന താരക എന്ന പത്തുവയസ്സുകാരി ബാലികയുടെ കഥയാണ് ഇതിൽ പറയുന്നത്. ത്യാഗം, കൃതജ്ഞത, കഠിനാധ്വാനം, വിശ്വസ്തത തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ വളർത്താൻ ഉതകുന്ന രീതിയിലാണ് കഥാകൃത്ത് ഈ ചരിത്രകഥ അവതരിപ്പിച്ചിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: താരക – നടന്ന കഥ
  • രചന: ഏ. കൃഷ്ണപ്പിഷാരോടി
  • പ്രസിദ്ധീകരണ വർഷം: 1921
  • അച്ചടി: വിദ്യാഭിവർദ്ധിനി പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 64
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – വീരപത്നി – തരവത്ത് അമ്മിണി അമ്മ

1927-ൽ പ്രസിദ്ധീകരിച്ച, തരവത്ത് അമ്മിണി അമ്മ എഴുതിയ വീരപത്നി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 - വീരപത്നി - തരവത്ത് അമ്മിണി അമ്മ
1927 – വീരപത്നി – തരവത്ത് അമ്മിണി അമ്മ

തമിഴ് സംഘസാഹിത്യ കൃതികളായ ചിലപ്പതികാരം, മണിമേഖല എന്നീ ഗ്രന്ഥങ്ങളുടെ ചുരുക്കത്തിലുള്ള വിവരണമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. കോവലൻ, ഭാര്യ കണ്ണകി, നർത്തകി മാധവി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിലപ്പതികാരം നീതി, പതിവ്രതധർമ്മം, ഭരണാധികാരിയുടെ ഉത്തരവാദിത്തം എന്നിവ പ്രമേയമാക്കുന്നു. മധുര രാജാവിൻ്റെ അന്യായവിധിമൂലം കോവലൻ വധിക്കപ്പെടുകയും, കണ്ണകി തൻ്റെ നിരപരാധിത്വം തെളിയിച്ച് മധുര നഗരം ശപിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. തമിഴ് സമൂഹത്തിൻ്റെ സംസ്കാരം, വ്യാപാരം, സംഗീതം, നൃത്തം, മതജീവിതം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളും ഈ കാവ്യത്തിൽ ഉൾക്കൊള്ളുന്നു.
കോവലൻ്റെയും മാധവിയുടെയും മകളായ മണിമേഖലയുടെ ജീവിതമാണ് മണിമേഖലയുടെ ഇതിവൃത്തം. ലോകസുഖങ്ങൾ ഉപേക്ഷിച്ച് ബൗദ്ധസന്യാസിനിയാകുന്ന മണിമേഖല കരുണ, അഹിംസ, ദാനധർമ്മം എന്നിവ പ്രചരിപ്പിക്കുന്നു. വിശക്കുന്നവരെ അന്നം നൽകി സംരക്ഷിക്കാൻ കഴിയുന്ന അത്ഭുതപാത്രമായ അമൃതസുരഭി (അക്ഷയപാത്രം) അവൾക്ക് ലഭിക്കുന്നതും കഥയിലെ പ്രധാന സംഭവമാണ്. ബൗദ്ധദർശനം, സാമൂഹികസമത്വം, ആത്മീയജീവിതം എന്നിവയാണ് ഈ കാവ്യത്തിൻ്റെ മുഖ്യപ്രമേയങ്ങൾ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വീരപത്നി
  • രചന: Tharavath Ammini Amma
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: Norman Printing Beuro, Calicut
  • താളുകളുടെ എണ്ണം: 130
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1902 – Census of India – 1901 – Vol. XX – A – Cochin – Part II-Imperial Tables – M. Sankara Menon

Through this post, we are releasing the digital scan of Census of India – 1901 – Vol. XX – A – Cochin – Part II-Imperial Tables written byM. Sankara Menon  and published in the year 1902.

1902 - Census of India - 1901 - Vol. XX - A - Cochin - Part II-Imperial Tables - M. Sankara Menon
1902 – Census of India – 1901 – Vol. XX – A – Cochin – Part II-Imperial Tables – M. Sankara Menon

This volume serves as the official statistical dataset of the 1901 Census conducted in the princely state of Cochin under the British Indian Imperial framework. It contains standard Imperial Tables compiling comprehensive demographic data—such as population totals, age distribution, literacy, religion, caste, and occupation.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Census of India – 1901 – Vol. XX – A – Cochin – Part II-Imperial Tables
  • Published Year: 1902
  • Author: M. Sankara Menon
  • Printer: Cochin Government Press, Ernakulam
  • Scan link: Link

1923 – മാലതീമാല – സ്വർണ്ണകുമാരി ദേവി

1923- ൽ പ്രസിദ്ധീകരിച്ച “മാലതീമാല”എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 – മാലതീമാല – സ്വർണ്ണകുമാരി ദേവി

മഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ സഹോദരിയും അന്നത്തെ പ്രശസ്ത പണ്ഡിതയുമായിരുന്ന ശ്രീമതി സ്വർണ്ണകുമാരി ദേവി ഇംഗ്ലീഷിൽ രചിച്ച “The Fatal Garland” എന്ന നോവലിൻ്റെ മലയാള വിവർത്തനമാണ് ഈ ഗ്രന്ഥം. ‘മാലതീമാല‘ എന്ന പേരിൽ വി. ഉണ്ണികൃഷ്ണൻ നായരാണ് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്.

ചരിത്രസംബന്ധിയായ ചില സംഭവങ്ങളെ അടിസ്ഥാനമാക്കി അതിമനോഹരമായി ബന്ധിപ്പിച്ച ഈ കഥ മലയാളി വായനക്കാർക്ക് തീർച്ചയായും പ്രിയങ്കരമാകുമെന്ന ബോധ്യത്തോടെയാണ് വിവർത്തകൻ ഈ ദൗത്യം ഏറ്റെടുത്തത്. മൂലഗ്രന്ഥകർത്ത്രിയുടെ പൂർണ്ണ സമ്മതത്തോടെയാണ് പരിഭാഷ ആരംഭിച്ചതും പൂർത്തിയാക്കിയതും.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മാലതീമാല
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി:  കമലാലയ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 188
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1912 – Census of India Travancore -1911 – Vol. XXIII – Part II-Imperial Tables – N. Subramhanya Aiyar

Through this post, we are releasing the digital scan of Census of India Travancore – 1911 – Vol. XXIII – Part II – Imperial Tables written by N. Subramhanya Aiyar  and published in the year 1912.

1912 – Census of India Travancore -1911 – Vol. XXIII – Part II-Imperial Tables – N. Subramhanya Aiyar

This volume serves as the official statistical dataset of the 1911 Census conducted in the princely state of Travancore under the British Indian Imperial framework.
It contains standard Imperial Tables compiling comprehensive demographic data—such as population totals, age distribution, literacy, religion, caste, and occupation. The data is broken down systematically into 5 Administrative Divisions (Padmanabhapuram, Trivandrum, Kollam, Kottayam, and Devikulam) comprising 30 Taluks, alongside natural geographic zones (highland and lowland). It is a fundamental primary source for researchers studying 20th-century socio-economic conditions, demographic movements, and administrative boundaries in southern India.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Census of India Travancore -1911 – Vol. XXIII – Part II-Imperial Tables
  • Published Year: 1912
  • Author: N. Subramhanya Aiyar
  • Printer: Ananda Press, Trivandrum
  • Scan link: Link

1965 – Census Of India 1961 – Vol. VII – Kerala – Part VI D – Village Survey Monographs Alleppey District – M.K. Devassy

Through this post, we are releasing the digital scan of Census of India 1961 – Vol. VII – Kerala – Part VI D – Village Survey Monographs Alleppey District written by M.K. Devassy and published in the year 1965. 

1965 – Census Of India 1961 – Vol. VII – Kerala – Part VI D – Village Survey Monographs Alleppey District – M.K. Devassy

During the 1961 census, the Indian government moved beyond basic numerical counting to perform deep, socio-economic and cultural “type studies” of rural communities across various states.
​This specific volume focuses entirely on the Alleppey (Alappuzha) District in Kerala, taking an integrated look at demographic patterns, occupational adjustments, and everyday local traditions. Out of 35 total village surveys taken up across Kerala, this part presents the deep-dive monographs of four specific centres chosen for their distinct socioeconomic and ecological characteristics:
​Bharanikavu: Selected to study traditional paddy (rice) cultivation.
​Kadapra: Selected to look closely at sugar-cane cultivation.
​Muttar: Selected to study the concentration and social structure of the Velan community.
​Prakkad: Selected to observe kari land (acid peat soil unique to Kuttanad) cultivation practices.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Census of India 1961 – Vol. VII – Kerala – Part VI D – Village Survey Monographs Alleppey District
  • Author:  M.K. Devassy
  • Published Year: 1965
  • Number of pages: 476
  • Press: The City Press, Trivandrum
  • Scan link:  Link

1967 – Census of India 1961 – Vol. VII – Kerala – Part V A – Special Tables for Scheduled Castes and Scheduled Tribes – M.K. Devassy

Through this post, we are releasing the digital scan of Census of India 1961 – Vol. VII – Kerala – Part V A – Special Tables for Scheduled Castes and Scheduled Tribes written by M.K. Devassy and published in the year 1967.

1967 – Census of India 1961 – Vol. VII – Kerala – Part V A – Special Tables for Scheduled Castes and Scheduled Tribes – M.K. Devassy

This specific report deals exclusively with detailed socio-economic, cultural, and demographic data relating to Scheduled Castes and Scheduled Tribes in the state of Kerala. unique feature of the 1961 Census was the preparation of exhaustive tables tracking age, sex composition, marital status, economic activity, and literacy specifically for each of these notified communities. This volume remains a foundational historical and demographic reference for researchers studying the socio-economic trajectory and welfare implementation of Dalit and Adivasi communities in post-independence Kerala.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Census of India 1961 – Vol. VII – Kerala – Part V A – Special Tables for Scheduled Castes and Scheduled Tribes 
  • Author:  M.K. Devassy
  • Published Year: 1967
  • Number of pages: 256
  • Press: The City Press, Trivandrum
  • Scan link:  Link

1921 – രണ്ടു സാഹസികയാത്രകൾ – ഏ. ബാലകൃഷ്ണ്പിള്ള

1921 – ൽ പ്രസിദ്ധീകരിച്ച, ഏ. ബാലകൃഷ്ണപിള്ള രചിച്ച രണ്ടു സാഹസികയാത്രകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1921 – രണ്ടു സാഹസികയാത്രകൾ – ഏ. ബാലകൃഷ്ണ്പിള്ള

ചരിത്രപ്രസിദ്ധനായ ഒരു സഞ്ചാരിയുടെ (ആർമിനിയസ് വാംബേരി) അതിസാഹസികമായ യാത്രകളെയും, അദ്ദേഹം സന്ദർശിച്ച വിവിധ രാജ്യങ്ങളെയും (ആർമേനിയ, മെസൊപ്പൊട്ടേമിയ, പേർഷ്യ), അവിടുത്തെ സംസ്കാരങ്ങളെയും കുറിച്ചുള്ള വിവരണങ്ങളാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. ശാരീരികവും സാമ്പത്തികവുമായ എല്ലാ പരിമിതികളെയും നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന്, ജീവൻ പോലും പണയം വെച്ച് വാംബേരി നടത്തിയ മധ്യേഷ്യൻ സഞ്ചാരത്തിൻ്റെ സുപ്രധാനമായ തുടക്കവും അതിനായി അദ്ദേഹം നടത്തിയ അസാധാരണമായ ഒരുക്കങ്ങളുമാണ് ഇവിടെ വ്യക്തമാക്കുന്നത്. പൗരസ്ത്യ സംസ്കാരത്തോടുള്ള ഒരു സഞ്ചാരിയുടെ അടങ്ങാത്ത ആവേശത്തിൻ്റെ നേർക്കാഴ്ചയാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രണ്ടു സാഹസികയാത്രകൾ 
  • രചന: ഏ. ബാലകൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1921
  • താളുകളുടെ എണ്ണം: 66
  • അച്ചടി: Sridhara Power Press
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി