1947 – സീതാലക്ഷ്മി – ഈ.വി. കൃഷ്ണപിള്ള

1947-ൽ പ്രസിദ്ധീകരിച്ച, ഈ.വി. കൃഷ്ണപിള്ള എഴുതിയ സീതാലക്ഷ്മി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1947 - സീതാലക്ഷ്മി - ഈ.വി. കൃഷ്ണപിള്ള
1947 – സീതാലക്ഷ്മി – ഈ.വി. കൃഷ്ണപിള്ള

1926ൽ തിരുവനന്തപുരം ശ്രീചിത്തിരത്തിരുനാൾ വായനശാലാംഗങ്ങൾക്ക് തിരുനാൾ സംബന്ധിച്ച് അഭിനയിക്കുന്നതിനായി എഴുതിയ നാടകമാണിത്. സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിലെ കഥയുടെ അനുബന്ധവും, എട്ടുവീട്ടിൽ പിള്ളമാരുടെ വംശതേജസ്സും പ്രതിഫലിപ്പിക്കുന്ന ഒരു നാടകമാണിത്. കുടുംബജീവിതം, സ്ത്രീയുടെ സ്ഥാനം, സ്നേഹം, ത്യാഗം, സാമൂഹിക മൂല്യങ്ങൾ എന്നിവയാണ് കൃതിയുടെ പ്രധാന പ്രമേയങ്ങൾ. കേന്ദ്ര കഥാപാത്രമായ സീതാലക്ഷ്മിയുടെ ജീവിതാനുഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കുടുംബബന്ധങ്ങളിലെ സങ്കീർണതകളും സ്ത്രീജീവിതത്തിലെ സംഘർഷങ്ങളും എഴുത്തുകാരൻ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സീതാലക്ഷ്മി
  • രചന: E.V. Krishna Pilla
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 148
  • അച്ചടി: Sreeramavilasam Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *