1951ൽ തിരുവിതാംകൂർ സർവ്വകലാശാലയുടെ നിർദ്ദേശപ്രകാരം കെ. ഗോദവർമ്മ രചിച്ച കേരളഭാഷാവിജ്ഞാനീയം – ഒന്നാം ഭാഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഭാഷോല്പത്തി, ഭാഷാ വിഭജനം, ഭാഷാ ഗോത്രങ്ങൾ, ദ്രാവിഡ ഭാഷകൾ എന്നിവയും മലയാള ഭാഷാ വ്യാകരണവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കേരളഭാഷാവിജ്ഞാനീയം – ഒന്നാം ഭാഗം
- രചന: കെ. ഗോദവർമ്മ
- പ്രസിദ്ധീകരണ വർഷം: 1951
- താളുകളുടെ എണ്ണം: 254
- അച്ചടി: The Government Press, Trivandrum
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി