CMI സഭയുടെ ബാംഗളൂരിലെ ധർമ്മാരാം വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 ജൂൺ മാസത്തിൽ പ്രസിദ്ധീകരിച്ച ധർമ്മാരാം എന്ന കൈയെഴുത്തു മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ചങ്ങനാശ്ശേരിക്കടുത്ത് ചെത്തിപ്പുഴയിൽ ഉണ്ടായിരുന്ന CMI വൈദീകസെമിനാരി ബാംഗ്ലൂരിലേക്ക് ആസ്ഥാനം മാറിയതിനുശേഷമുള്ള ആദ്യത്തെ കൈയെഴുത്തു മാസികയാണിത്. ഈ പരമ്പരയുടെ ആദ്യത്തെ ലക്കം ചെത്തിപ്പുഴയിൽ നിന്നും പ്രസിദ്ധീകരിച്ചതിൻ്റെ സ്കാൻ മുന്നേ ഡിജിറ്റൈസ് ചെയ്തിരുന്നു.സഭാ സംബന്ധിയായതും പൊതുസ്വഭാവമുള്ളതുമായ വിവിധ ലേഖനങ്ങൾ, ഇംഗ്ളീഷിലും മലയാളത്തിലുമുള്ള സാഹിത്യ സൃഷ്ടികൾ തുടങ്ങിയവ കൈയെഴുത്തുമാസികയിൽ കാണാം.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
അഖില കേരള കത്തോലിക്ക കോൺഗ്രസ്സിൻ്റെ ഔദ്യോഗിക പത്രികയായ എ. കെ. സി. സി. ബുള്ളറ്റിൻ എന്ന പ്രസിദ്ധീകരണത്തിൻ്റെ 1965 ൽ ഇറങ്ങിയ നാലു ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അഖില കേരള കത്തോലിക്ക കോൺഗ്രസ്സിൻ്റെ ലക്ഷ്യവും പരിപാടികളും സമുദായത്തിൽ പ്രചരിപ്പിക്കുന്നതിനൊപ്പം സമുദായാംഗങ്ങളുടെ വിജ്ഞാന തൃഷ്ണയും സാഹിത്യാഭിരുചിയും, കലാവാസനയും പരിപോഷിപ്പിക്കുന്നതിനുള്ള ഉപാധി എന്ന നിലയിൽ തുടങ്ങിയ പ്രസിദ്ധീകരണമാണ് എ. കെ. സി. സി. ബുള്ളറ്റിൻ. സാഹിത്യം, കല, ശാസ്ത്രം, ക്രൈസ്തവ ലോക വാർത്തകൾ എന്നിവയാണ് ഓരോ ലക്കങ്ങളൂടെയും ഉള്ളടക്കം.
1965 – എ – കെ – സി – സി – ബുള്ളറ്റിൻ – നാലു ലക്കങ്ങൾ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ നാലു രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: എ. കെ. സി. സി. ബുള്ളറ്റിൻ – ജൂൺ – പുസ്തകം 16 ലക്കം 01
1998 ൽ ബാംഗളൂരിലെ സാംസ്കാരികസംഘടനയായ ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ ഡെക്കാൻ കൾച്ചറൽ സൊസൈറ്റി – രജത ജൂബിലി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1973 ൽ സ്ഥാപിതമായ സംഘടനയുടെ പ്രവർത്തനങ്ങളുടെ നാൾവഴികൾ, പ്രമുഖരുടെ ആശംസാ സന്ദേശങ്ങൾ, സാഹിത്യ സൃഷ്ടികൾ, സംഘടനയുടെ പരിപാടികളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് ഉള്ളടക്കം.
1998 – ഡെക്കാൻ കൾച്ചറൽ സൊസൈറ്റി – രജത ജൂബിലി സ്മരണിക
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി – രജത ജൂബിലി സ്മരണിക
1954 ൽ എസ്. കുര്യൻ വേമ്പേനി രചിച്ച കലാസദനം എന്ന ലേഖന സമാഹാരത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ലോകശ്രദ്ധയാകർഷിച്ച ചില മഹാന്മാരുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ചും പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിക്കപ്പെട്ട ചില സംഭവങ്ങളെ കുറിച്ചും ആണ് ഈ പുസ്തകത്തിലെ 10 ലേഖനങ്ങൾ.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സീറോ-മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1933 ൽ ഇറങ്ങിയ ഏഴു ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ വാർത്താ സംഗ്രഹം, ഉപകാരസ്മരണകൾ, ചരമ വാർത്തകൾ, പഞ്ചാംഗം, പരസ്യങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.
1933 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ ഏഴു ലക്കങ്ങൾ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ ഏഴു രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – ജനുവരി – പുസ്തകം 05 ലക്കം 07
പ്രസിദ്ധീകരണ വർഷം: 1933
താളുകളുടെ എണ്ണം: 36
അച്ചടി: St. Joseph’s Orphanage Press, Changanachery
1976 ൽ കേരള ഗാന്ധി സ്മാരകനിധിയുടെ രജതജൂബിലി സ്മരണികയിൽ സി. കെ. മൂസ്സത് എഴുതിയ ഈക്കോളജി പ്രശ്നങ്ങളും ഗാന്ധിയൻ വ്യവസ്ഥിതിയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബുദ്ധിശൂന്യമായ നഗരവൽക്കരണത്തിനെതിരെ താക്കീതു നൽകി സംശുദ്ധവും, ചൂഷണമുക്തവും, സാധാരണക്കാരൻ്റെ വരുതിയിൽ വരുന്നതുമായ സംതൃപ്ത ലളിത ജീവിതം ശുപാർശ ചെയ്തുകൊണ്ട് പരിസ്ഥിതി പ്രശ്നങ്ങളെ ഒഴിവാക്കുക എന്ന ഗാന്ധിയൻ ചിന്താഗതിയാണ് ലേഖനത്തിൽ പരാമർശ വിഷയമാക്കിയിട്ടുള്ളത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1976 – ഈക്കോളജി പ്രശ്നങ്ങളും ഗാന്ധിയൻ വ്യവസ്ഥിതിയും – സി. കെ.മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ഈക്കോളജി പ്രശ്നങ്ങളും ഗാന്ധിയൻ വ്യവസ്ഥിതിയും
൧൩ആം ലെ ഓൻ മാർപാപ്പയുടെ പൊൻ്റിഫിക്കാൾ യുബിലി സ്മാരകം അഥവാതിരുസിംഹാസനാദരവ് എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഗോവൻ പാതിരിയായിരുന്ന ആൾവാരേസ് ( അന്തോനി പ്രംസീസ്തോസ് ശവരിയാർ ആൾവാരേസ് യൂലിയോസ് മെത്രാപ്പൊലീത്താ എന്ന് വിളിക്കപ്പെട്ടിരുന്നു) കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ച് ഓർത്തഡോക്സ് വിശ്വാസിയായി കത്തോലിക്കാ സഭയുടെ വിശ്വാസസംഹിതകൾക്കെതിരായി പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന എഴുത്തുകളോട് പ്രതികരിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ അലെക്സാണ്ടർ ടി. ഓ. സി. ഡി പാതിരിയുടെ പ്രതികരണങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1944 ൽ Malayalam Men of Letters – കേരള ഭാഷാപ്രണയികൾ എന്ന ഗ്രന്ഥ സമുച്ചയത്തിലെ കുന്നത്തു ജനാർദ്ദനമേനോൻ രചിച്ച മഹാകവി വി.സി.ബാലകൃഷ്ണപണിക്കർ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മലയാള സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി ഹിന്ദുസ്ഥാൻ പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ കൃതി മഹാകവി വി. സി. ബാലകൃഷ്ണപണിക്കരുടെ ജീവചരിത്രമാണ്. കരുണരസപ്രധാനമായ വിലാപം, ആത്മചിന്താപരമായ വിശ്വരൂപം എന്നീ രണ്ടു ഖണ്ഡകാവ്യങ്ങൾ രചിച്ച് പ്രശസ്തനായ അദ്ദേഹത്തിൻ്റെ ഉറ്റ സുഹൃത്തും, കവിയുമൊത്ത് അനേകം യാത്രകൾ ചെയ്തയാളുമാണ് രചയിതാവായ കുന്നത്തു ജനാർദ്ദനമേനോൻ.
1944 – മഹാകവി വി. സി. ബാലകൃഷ്ണപണിക്കർ – കുന്നത്തു ജനാർദ്ദനമേനോൻ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ജനയുഗം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ജാതി സംവരണം സാഹിത്യത്തിലുമോ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്
ജനയുഗം വാരികയിൽ സി. അച്ചുതമേനോൻ എഴുതിയ ജാതിക്കെതിരായ സമരം സാഹിത്യത്തിലും എന്ന സുദീർഘമായ ലേഖനത്തിനുള്ള പ്രതികരണമായി സി. കെ. മൂസ്സത് എഴുതിയ പ്രതികരണമാണിത്. പുരോഗമനത്തിനു തടസ്സം നിൽക്കുന്നത് നമ്പൂതിരിയും തമ്പുരാനുമാണെന്ന് ജാതി ചൂണ്ടി സൂചിപ്പിച്ചിരിക്കുന്നതിനെ ലേഖകൻ അപലപിക്കുന്നു. ഭാഷക്ക് മുതൽക്കൂട്ടുണ്ടാക്കിയ പുണ്യശ്ലോകന്മാരെ പഴിക്കരുതെന്നും കൂട്ടിച്ചേർക്കുന്നുണ്ട്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
ജാതി സംവരണം സാഹിത്യത്തിലുമോ – സി. കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
വിശാലകേരളം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ഭൃംഗസന്ദേശത്തെ പറ്റി വീണ്ടും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഗോകർണ്ണം മുതൽ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളെ സ്പർശിച്ചുകൊണ്ട് തളിപ്പറമ്പ് രാമനെഴുത്തച്ഛൻ രചിച്ച ഭൃംഗസന്ദേശം 1894ൽ കവനകൗമുദിയിൽ ആണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഒരു മാസം കഴിഞ്ഞ് ഭാഷാപോഷിണിയിലാണ് മയൂരസന്ദേശത്തിലെ ആദ്യ ശ്ലോകങ്ങൾ അച്ചടിച്ചു വന്നത്. ആധുനിക മലയാള സന്ദേശ കാവ്യങ്ങളിൽ പ്രഥമ ഗണനീയമെന്നു കരുതുന്ന കേരളവർമ്മ വലിയകോയി തമ്പുരാൻ്റെ മയൂര സന്ദേശത്തിനു മുൻപ് പ്രസിദ്ധീകൃതമായ സന്ദേശകാവ്യം എന്ന നിലയിൽ വിവാദ കൃതിയായ ഭൃംഗസന്ദേശം പ്രാധാന്യമർഹിക്കുന്നു. കൃതിയിലെ വരികൾ ഉദ്ധരിച്ചുകൊണ്ട് പ്രദേശങ്ങളുടെ ദൃശ്യദർശന രംഗങ്ങളെ എങ്ങിനെയാണ് കാവ്യാത്മകമായി കവിതയിൽ സന്നിവേശിപ്പിച്ചിരിക്കുന്നത് എന്ന് ലേഖനം വിശദമാക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
ഭൃംഗസന്ദേശത്തെ പറ്റി വീണ്ടും – സി. കെ. മൂസ്സത്