1976 – കെനോസിസ് ഒരു ക്രൈസ്തവ ഭാഷ്യം – ജെ. പാത്രപാങ്കൽ

1976-ൽ പ്രസിദ്ധീകരിച്ച, ജെ. പാത്രപാങ്കൽ രചിച്ച കെനോസിസ് ഒരു ക്രൈസ്തവ ഭാഷ്യം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്.

1976 - കെനോസിസ് ഒരു ക്രൈസ്തവ ഭാഷ്യം - ജെ. പാത്രപാങ്കൽ
1976 – കെനോസിസ് ഒരു ക്രൈസ്തവ ഭാഷ്യം – ജെ. പാത്രപാങ്കൽ

ക്രിസ്തീയതയുടെ അടിസ്ഥാനമായ ശൂന്യവത്കരണം എന്ന പ്രതിഭാസത്തിൻ്റെ ബൈബിളിൽ അധിഷ്ഠിതവും ദൈവശാസ്ത്രപരവുമായ അപഗ്രഥനവും അവതരണവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ദൈവത്തിൻ്റെ മുൻപിൽ മനുഷ്യനുണ്ടായിരിക്കേണ്ട മനോഭാവങ്ങളുടെയും വൈയക്തിക ബന്ധനങ്ങളിൽ നാം പുലർത്തേണ്ട സമീപനങ്ങളുടെയും പുറകിൽ പ്രവർത്തിക്കേണ്ട അതിപ്രധാനമായ മനസ്ഥിതി വിശേഷമാണ് കെനോസിസ് എന്ന പദത്തിലൂടെ നിർദ്ദേശികപ്പെടുന്നത്. യേശുക്രിസ്തുവിൻ്റെ ജീവിതത്തിലും പ്രബോധനത്തിലും അപ്പസ്തോല പ്രമുഖനായ സെൻ്റ് പോളിൻ്റെ ജീവിതത്തിലും വ്യക്തമായി കാണുന്ന ഈ പ്രതിഭാസത്തിൻ്റെ സമ്യക്കായ  ഒരു ചിത്രീകരണം ഇതിൽ നിന്നും ലഭിക്കും.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കെനോസിസ് ഒരു ക്രൈസ്തവ ഭാഷ്യം
  • രചയിതാവ്: J. Pathrapankal
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 74
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 ഡിസംബർ 5, 12 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 28 ലക്കം 146, 153

1955 ഡിസംബർ 5, 12 തീയതികളിൽ പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 28 ലക്കം 146, 153 എന്നീ 2 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്.

Malayala Rajyam – 1955 December 05

മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക. ബൈൻഡ് ചെയ്ത രൂപത്തിൽ ലഭ്യമായ ഈ ലക്കങ്ങളിൽ, പേജുകളുടെ അരിക് കൂട്ടി മുറിച്ചിരിക്കുന്നതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു, അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം സ്കാനുകളിൽ ശ്രദ്ധിക്കുമല്ലോ.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ്
    • പ്രസിദ്ധീകരണ വർഷം: 1955
    • പ്രസിദ്ധീകരണ തീയതി: 1955 ഡിസംബർ 5, 12
    • താളുകളുടെ എണ്ണം: 40 
    • അച്ചടി:  Sree Rama Vilas Press, Quilon 
    • സ്കാൻ ലഭ്യമായ ഇടം:
    • December 05, 1955 – 1131 വൃശ്ചികം 19 (Vol. 28, no. 146)  കണ്ണി
    • December 12, 1955 – 1131  വൃശ്ചികം 26 (Vol. 28, no. 153)  കണ്ണി

ഭൃംഗസന്ദേശം – അപ്പാടൻ വീട്ടിൽ രാമനെഴുത്തച്ഛൻ – സി. കെ. മൂസ്സത്

അപ്പാടൻ വീട്ടിൽ രാമനെഴുത്തച്ഛനാൽ രചിക്കപ്പെട്ട ഭൃംഗസന്ദേശം എന്ന മണിപ്രവാളകൃതിക്ക്  സി. കെ. മൂസ്സത് എഴിതിയ വ്യാഖ്യാനത്തോടെ പുന:പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭൃംഗസന്ദേശം - അപ്പാടൻ വീട്ടിൽ രാമനെഴുത്തച്ഛൻ - സി. കെ. മൂസ്സത്
ഭൃംഗസന്ദേശം – അപ്പാടൻ വീട്ടിൽ രാമനെഴുത്തച്ഛൻ – സി. കെ. മൂസ്സത്

1894 ഏപ്രിൽ മാസത്തിൽ കവനോദയമായി കടത്തനാട്ട് ഉദയവർമ്മ തമ്പുരാൻ പ്രസിദ്ധീകരിച്ച മണിപ്രവാളകാവ്യമാണ് ഈ കൃതി. ഗോകർണ്ണം തൊട്ട് തിരുവനന്തപുരം വരെ പരാമർശിക്കപ്പെടുന്ന ചരിത്രപ്രധാനവും ശ്രദ്ധേയവുമായ കൃറ്റിയാണിത്. കേരളവർമ്മ വലിയകോയി തമ്പുരാൻ്റെ മയൂരസന്ദേശമാണ് മലയാളത്തിൽ പ്രസിദ്ധീകൃതമാകുന്ന ആദ്യത്തെ സന്ദേശകാവ്യമെന്നാണ് പൊതുവെ അറിയപ്പെടുന്നതെങ്കിലും അതിനും മുൻപ് പ്രസിദ്ധീകരിച്ചതാണ് ഭൃംഗസന്ദേശം എന്ന് ചരിത്ര രേഖകൾ ഉദ്ധരിച്ചുകൊണ്ട് കാവ്യത്തിൻ്റെ ആഖ്യാതാവായ സി. കെ. മൂസ്സത് സമർത്ഥിക്കുന്നു.

2023 ഫെബ്രുവരി 28നു ഇതേ കൃതിയുടെ 1988 ൽ ഇറങ്ങിയ മറ്റൊരു പതിപ്പിൻ്റെ സ്കാൻ ഗ്രന്ഥപ്പുരയിൽ പ്രസിദ്ധീകരിച്ചിരുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭൃംഗസന്ദേശം
  • രചന: അപ്പാടൻ വീട്ടിൽ രാമനെഴുത്തച്ഛൻ  – സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 72
  • പ്രസാധകർ: Moosad Publications, Kozhikode
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1943 – Records in Oriental Languages – Cochin State – Book 01

1943 ൽ പ്രസിദ്ധീകരിച്ച, Records in Oriental Languages – Cochin State – Book 01 എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1943 - Records in Oriental Languages - Cochin State - Book 01
1943 – Records in Oriental Languages – Cochin State – Book 01

ഇന്ത്യൻ ഹിസ്റ്റോറിക്കൽ റെക്കോർഡ്സ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം തയ്യാറാക്കപ്പെട്ട പൌരസ്ത്യഭാഷകളിലുള്ള രേഖകൾ എന്ന പരമ്പരയിലെ പെരുമ്പടപ്പ് സ്വരൂപം ഗ്രന്ഥവരിയിലെ കൊച്ചി രാജ്യം പുസ്തകം 1 എന്ന കൊച്ചി രാജാക്കന്മാരുടെ കാലാനുക്രമ ചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പെരുമ്പടപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ രാജവംശം രുമക്കത്തായം അനുസരിച്ചാണ് രാജഭരണം നടത്തിയിരുന്നത്. പുരുഷാംഗങ്ങൾ വയസ്സുമൂപ്പനുസരിച്ച് സിംഹാസനാരോഹണം ചെയ്തിരുന്നു. തമ്പുരാട്ടിമാർക്ക് രാജഭരണത്തിൽ യാതൊരു പങ്കും ഇല്ലായിരുന്നു. 1663 നു ശേഷം ജനിച്ചിട്ടുള്ള ഈ രാജവംശത്തിലെ പുരുഷാംഗങ്ങൾക്ക് രാമൻ, കേരളൻ, രവി എന്നീ പേരുകൾ മാത്രമാണ് നൽകപ്പെട്ടു കാണുന്നത്. അതിനാൽ ഒരേ പേരുള്ള രണ്ടോ അതിലധികമോ രാജാക്കന്മാരെ തമ്മിൽ തിരിച്ചറിയാൻ പ്രയാസമാണ്. കൊച്ചി രാജാക്കന്മാരുടെ പൂർണ്ണമായ ഒരു കാലാനുക്രമ ചരിത്രം ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് പെരുമാക്കന്മാരുടെ രാജ്യം എന്ന തൻ്റെ കൃതിയിൽ ഡോക്ടർ എഫ്. ഡേ എന്ന ആളാണ്. സെൻ്റ്രൽ റിക്കാർഡ് ആപ്പീസിൽ സൂക്ഷിച്ചിട്ടുള്ളതും, അന്നു ദിവാനായിരുന്ന തോട്ടക്കാട്ട് ശങ്കുണ്ണിമേനോൻ ഡോക്ടർ റേക്ക് നോക്കാൻ കൊടുത്തതുമായ ഒരു ഓലയിൽ എഴുതിയിട്ടുള്ള കലിദിനവാക്യങ്ങളിൽ കണക്കാക്കിയെടുത്തിട്ടുള്ള കുറെ തിയ്യതികളെ ആധാരമാക്കിയാണ് അത് രചിക്കപ്പെട്ടിട്ടുള്ളത്. പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും കാലങ്ങളിൽ നാടുവാണിരുന്ന രാജാക്കന്മാരുടെയും ആധുനിക കാലത്തെ രാജാക്കന്മാരുടെയും ഒരു ചരിത്ര സംക്ഷേപവും, മൂന്നു വംശവിവരപ്പട്ടികകളും വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Records in Oriental Languages – Cochin State – Book 01
  • പ്രസിദ്ധീകരണ വർഷം: 1943
  • താളുകളുടെ എണ്ണം: 86
  • അച്ചടി: Government Press, Cochin
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – ഏപ്രിൽ – പുഞ്ചിരി

1933 ഏപ്രിലിൽ പുറത്തിറങ്ങിയ പുഞ്ചിരി മാസികയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Punchiri – April 1933

ഈ മാസികയുടെ കവർ പേജുകൾ ലഭ്യമല്ലാത്തതിനാൽ, പ്രസാധകൻ, പ്രിൻ്റർ തുടങ്ങിയവരുടെ വിവരം ലഭ്യമല്ല. കൂടാതെ, പുഞ്ചിരി മാസികയെ സംബന്ധിച്ച പൊതു വിവരങ്ങൾ ഒന്നും ലഭ്യമല്ല. ഉള്ളടക്കം പരിശോധിക്കുമ്പോൾ, ഹാസ്യം, ആക്ഷേപഹാസ്യം എന്നിവയ്ക്കു വേണ്ടി മധ്യ തിരുവിതാംകൂർ ഭാഗത്ത് നിന്നും പ്രസിദ്ധീകരിച്ച മാസികയാണെന്ന് കാണുന്നു. എല്ലാ ലേഖനങ്ങളും തൂലികാ നാമത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവസാന താളുകളിൽ കോട്ടയം, തിരുവല്ല, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പരദൂഷണങ്ങൾ ‘എൻ്റെ വടക്കൻ സർക്കീട്ട്’ എന്ന തലക്കെട്ടിൽ അവതരിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: പുഞ്ചിരി
    • പ്രസിദ്ധീകരണ തീയതി: 1933 ഏപ്രിൽ
    • താളുകളുടെ എണ്ണം: 24 
    • അച്ചടി:  n.a. 
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – സ്ത്രീ സ്വാതന്ത്ര്യം – ഫിലിപ്പ്

1946 ൽ പ്രസിദ്ധീകരിച്ച, ഫിലിപ്പ് രചിച്ച സ്ത്രീ സ്വാതന്ത്ര്യം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1946 - സ്ത്രീ സ്വാതന്ത്ര്യം - ഫിലിപ്പ്
1946 – സ്ത്രീ സ്വാതന്ത്ര്യം – ഫിലിപ്പ്

ആധുനിക വനിതാലോകത്തിൻ്റെ ഗതിയും ഇന്നത്തെ ക്രിസ്തീയ വനിതകളുടെ സ്ഥിതിയും കത്തോലിക്ക മത തത്വങ്ങളുടെ വെളിച്ചത്തിൽ പഠിച്ചതിൻ്റെ ഫലമാണു് സ്ത്രീ സ്വാതന്ത്ര്യം എന്ന ഈ ചെറു ഗ്രന്ഥം.മാർപ്പാപ്പമാരുടെ വിശ്വലേഖനങ്ങളും , വനിതകൽക്കു നൽകിയ ഉൽബോധനങ്ങളുമാണു് ഈ ഗ്രന്ഥത്തിൽ ആസ്പദമായി ഗ്രന്ഥകർത്താവു് സ്വീകരിച്ചിട്ടുള്ളതു്.
സ്ത്രീ വിദ്യാഭ്യാസം,വിവാഹം,വേഷവിധാനങ്ങൾ ,സമുദായ സേവനം എന്നിവയെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.കേരള കത്തോലിക്കാ കോൺഗ്രസ്സിന് ഒരു വനിതാ വിഭാഗം രൂപപ്പെടുന്നതിനു് ഭാരവാഹികൾ ഉണർന്നു പ്രവർത്തിച്ച്തായും ഇതിൽ വിശദമാക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  സ്ത്രീ സ്വാതന്ത്ര്യം
  • പ്രസിദ്ധീകരണ വർഷം: 1946
  • താളുകളുടെ എണ്ണം: 92
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 നവമ്പർ 7, 14, 28 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 28 ലക്കം 118, 125, 139

1955 നവമ്പർ 7, 14, 28 തീയതികളിൽ പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 28 ലക്കം 118, 125, 139 എന്നീ 3 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്.

Malayala Rajyam – 1955 November 14

മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക. ബൈൻഡ് ചെയ്ത രൂപത്തിൽ ലഭ്യമായ ഈ ലക്കങ്ങളിൽ, പേജുകളുടെ അരിക് കൂട്ടി മുറിച്ചിരിക്കുന്നതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു, അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം സ്കാനുകളിൽ ശ്രദ്ധിക്കുമല്ലോ.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് 
    • പ്രസിദ്ധീകരണ വർഷം: 1955
    • പ്രസിദ്ധീകരണ തീയതി: 1955 നവമ്പർ 7, 14, 28
    • താളുകളുടെ എണ്ണം: 40 
    • അച്ചടി:  Sree Rama Vilas Press, Quilon 
    • സ്കാൻ ലഭ്യമായ ഇടം:
    • November 07, 1955 – 1131 തുലാം 21 (Vol. 28, no. 118)  കണ്ണി
    • November 14, 1955 – 1131  തുലാം 28 (Vol. 28, no. 125)  കണ്ണി
    • November 28, 1955 – 1131 വൃശ്ചികം 12 (Vol. 28, no. 139)  കണ്ണി

2004 – കുറെ നുറുങ്ങുകാര്യങ്ങൾ – തോമസ് മൂർ

2004 ൽ പ്രസിദ്ധീകരിച്ച, തോമസ് മൂർ രചിച്ച കുറെ നുറുങ്ങുകാര്യങ്ങൾ  എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

2004 - കുറെ നുറുങ്ങുകാര്യങ്ങൾ - തോമസ് മൂർ

2004 – കുറെ നുറുങ്ങുകാര്യങ്ങൾ – തോമസ് മൂർ

കുട്ടനാട്ടിലെ ഒരു സാധാരണ കർഷകകുടുംബത്തിൽ ജനിച്ച് കൃസ്തുവിൻ്റെ പ്രവാചക ദൌത്യം നിറവേറ്റാൻ മുൾവഴികളിലൂടെ നടന്നുനീങ്ങിയ ഒരു സന്യാസി ശ്രേഷ്ഠൻ്റെ സത്യസന്ധവും നിഷ്കളങ്കവുമായ ജീവചരിത്ര ആഖ്യാനമാണ് ഈ കൃതി. ആത്മീയതയുടെ പുതിയ ബോധമണ്ഡലങ്ങളിലും ഭൌതികതയുടെ ചിന്താധാരകളിലും ഉൾചേരുന്ന ഈ പുസ്തകം ഭാവി ഭൂത വർത്തമാന കാലഘട്ടങ്ങളുടെ വാങ്മയ ചിത്രങ്ങളും നിഴലാട്ടങ്ങളും കൊണ്ട് സമ്പന്നമാണ്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുറെ നുറുങ്ങുകാര്യങ്ങൾ 
  • രചന: Thomas Moor
  • പ്രസിദ്ധീകരണ വർഷം: 2004
  • താളുകളുടെ എണ്ണം: 100
  • അച്ചടി : Karthyayani Offset, Allappey
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – എഴുത്തച്ഛൻ്റെ കവിത – പാലാ ഗോപാലൻ നായർ

1957 ൽ പ്രസിദ്ധീകരിച്ച, പാലാ ഗോപാലൻ നായർ രചിച്ച എഴുത്തച്ഛൻ്റെ കവിത എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1957 - എഴുത്തച്ഛൻ്റെ കവിത -  പാലാ ഗോപാലൻ നായർ
1957 – എഴുത്തച്ഛൻ്റെ കവിത – പാലാ ഗോപാലൻ നായർ

ആത്മബോധത്തിൻ്റെ വെളിച്ചത്തിൽക്കൂടി മാത്രമെ ജനങ്ങളെ സന്മാർഗ്ഗത്തിലെക്കു് നയിക്കുവൻ കഴിയൂ എന്നു വിശ്വസിച്ചിരുന്ന എഴുത്തച്ഛൻ്റെ   സാഹിത്യലക്ഷ്യം, കൃതികൾ,കിളിപ്പാട്ടു്, അദ്ദേഹത്തിൻ്റെ ഭക്തി,സന്മാർഗ്ഗബോധവും സാരോപദേശവും,  സാഹിത്യലക്ഷ്യം, കൃതികൾ,കിളിപ്പാട്ടു്, അദ്ദേഹത്തിൻ്റെ ഭക്തി,സന്മാർഗ്ഗബോധവും സാരോപദേശവും, കൂടാതെ കേരള പാണിനീയത്തിൽ അദ്ദേഹം നടത്തിയിട്ടുള്ള പരിഷ്ക്കാരങ്ങൾ എന്നിവയും രചയിതാവു് വിശദീകരിക്കുന്നു ഈ പുസ്ത്കത്തിൽ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  എഴുത്തച്ഛൻ്റെ കവിത
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 72
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 ഒക്ടോബർ 03, 10, 17, 24, 31 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 28 ലക്കം 83, 90, 98, 105, 111

1955 ഒക്ടോബർ 03, 10, 17, 24, 31 തീയതികളിൽ പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 28 ലക്കം 83, 90, 98, 105, 111 എന്നീ 5 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്.

Malayalarajyam 1955 October 17

മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക. ബൈൻഡ് ചെയ്ത രൂപത്തിൽ ലഭ്യമായ ഈ ലക്കങ്ങളിൽ, പേജുകളുടെ അരിക് കൂട്ടി മുറിച്ചിരിക്കുന്നതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു, അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം സ്കാനുകളിൽ ശ്രദ്ധിക്കുമല്ലോ.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് 
    • പ്രസിദ്ധീകരണ വർഷം: 1955
    • പ്രസിദ്ധീകരണ തീയതി: 1955 ഒക്ടോബർ 03, 10, 17, 24, 31
    • താളുകളുടെ എണ്ണം: 40 
    • അച്ചടി:  Sree Rama Vilas Press, Quilon 
    • സ്കാൻ ലഭ്യമായ ഇടം:
    • October 03, 1955 – 1131 കന്നി 17 (Vol. 28, no. 83)  കണ്ണി
    • October 10, 1955 – 1131 കന്നി 24 (Vol. 28, no. 90)  കണ്ണി
    • October 17, 1955 – 1131 കന്നി 31 (Vol. 28, no. 98)  കണ്ണി
    • October 24, 1955 – 1131  തുലാം 07 (Vol. 28, no. 105)  കണ്ണി
    • October 31, 1955 – 1131  തുലാം 14 (Vol. 28, no. 111)  കണ്ണി