1964 – Syro Malabar Clergy and their General Obligations – Thomas Puthiakunnel

Through this post, we are releasing the scan of the book, Syro Malabar Clergy and their General Obligations by Thomas Puthiakunnel and published in 1964.

 1964 - Syro Malabar Clergy and their General Obligations - Thomas Puthiakunnel
1964 – Syro Malabar Clergy and their General Obligations – Thomas Puthiakunnel

This is an academic Thesis in which the author presents his findings of his researches and his opinions and conclusions on Syro Malabar Clergy. The scope of the work is to discuss certain points of clerical discipline especially some disputed questions regarding the obligations of the clergy of Zyro Malabar Church.

This document is digitized as part of the Dharmaram College Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Syro Malabar Clergy and their General Obligations 
  • Author:  Thomas Puthiakunnel
  • Published Year: 1964
  • Number of pages: 292
  • Printing : De Paul Press, Ernakulam
  • Scan link: Link

1935 – കൊച്ചി മഹാരാജാവിൻ്റെ ഉത്തര കൊച്ചി സന്ദർശന സ്മാരകം – നവജീവിക വിശേഷാൽ പ്രതി

1935 ൽ പ്രസിദ്ധീകരിച്ച കൊച്ചി മഹാരാജാവിൻ്റെ ഉത്തര കൊച്ചി സന്ദർശന സ്മാരകം  എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1935 - കൊച്ചി മഹാരാജാവിൻ്റെ ഉത്തര കൊച്ചി സന്ദർശന സ്മാരകം
1935 – കൊച്ചി മഹാരാജാവിൻ്റെ ഉത്തര കൊച്ചി സന്ദർശന സ്മാരകം

1935-ൽ കൊച്ചി മഹാരാജാവ് സർ രാമവർമ്മ ത്രിശ്ശുർ പട്ടണത്തിലേക്കു എഴുന്നുള്ളിയപ്പോൾ കത്തോലിക്ക ജനത നൽകിയ അതി ഗംഭീരമായ വരവേൽപ്പു ഇതിൽ വിശദമാക്കുന്നുണ്ട് .
കേരള കത്തോലിക്കർ ഹൈന്ദവ രാജാക്കന്മാർക്കു നൽകിപ്പോന്ന  സ്വീകരണവും അപാര ഭക്തിയും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അന്നത്തെ ചിത്രങ്ങളും ഇതിൽ കാണുവാൻ കഴിയും. ക്രൈസ്തവ കന്യകാമഠങ്ങൾ രാജാവിനു നൽകിയ മാംഗളപത്രങ്ങളും ഉപഹാരങ്ങളും ഇതിൽ വിവരിക്കുന്നു. ഇന്നത്തെ കൊച്ചി രാജ്യത്തെക്കുറിച്ചും ഒരു വിഹഗ വീക്ഷണം ഇതിൽ കാണുവാൻ കഴിയും

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  1935 – കൊച്ചി മഹാരാജാവിൻ്റെ ഉത്തര കൊച്ചി സന്ദർശന സ്മാരകം
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 112
  • അച്ചടി: St. Mary’s Orphanage Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – മോസ്കൊ കത്തുകൾ – ലിഡിയാ കർക്ക്

1952 ൽ പ്രസിദ്ധീകരിച്ച  ലിഡിയാ കർക്ക് രചിച്ച മോസ്കൊ കത്തുകൾ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1952 - മോസ്കൊ കത്തുകൾ - ലിഡിയാ കർക്ക്
1952 – മോസ്കൊ കത്തുകൾ – ലിഡിയാ കർക്ക്

മോസ്കോയിലെ അമേരിക്കൻ സ്ഥാനപതിയായിരുന്ന അഡ്മിറൽ അലൻ ജി കർക്കിൻ്റെ പത്നി ലിഡിയാ കർക്ക് ലേഡീസ് ഹോം ജേർണൽ എന്ന പ്രശസ്ത അമേരിക്കൻ പ്രസിദ്ധീകരണത്തിൽ എഴുതിയ കത്തുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. റഷ്യയിൽ താമസിച്ച് അവിടത്തെ സ്ഥിതിഗതികൾ നേരിട്ട് കണ്ട് മനസ്സിലാക്കിയ മഹതി എന്ന നിലയിൽ റഷ്യയിലെ കച്ചവട ശാലകൾ, സ്ത്രീകളുടെ വസ്ത്രധാരണരീതികൾ, നിത്യോപയോഗസാധനങ്ങളുടെ വിലനിരക്കുകൾ, സാമൂഹ്യ ചടങ്ങുകൾ, സാധാരണജനങ്ങളുടെ ഭവനങ്ങൾ, ജീവിത സമ്പ്രദായങ്ങൾ തുടങ്ങിയ കാര്യങ്ങളെ പറ്റി ഈ കത്തുകളിൽ വിശദമായി എഴുതിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  മോസ്കൊ കത്തുകൾ
  • രചന: Lidia Kark
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 164
  • അച്ചടി: Kubera Printers Ltd, Madras
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1937 – ഡിസമ്പർ 6, 13, 20, 27 – കൗമുദി (വാരിക) – പുസ്തകം 1 – ലക്കം 10, 11, 12, 13

1937 ഡിസമ്പർ 6, 13, 20, 27 തീയതികളിൽ പുറത്തിറങ്ങിയ കൗമുദി വാരികയുടെ പുസ്തകം 1 ലക്കം 10, 11, 12, 13 എന്നീ നാല് ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്. ഇവയിൽ മുൻ, പിൻ കവർ പേജുകൾ സ്കാൻ ചെയ്ത പകർപ്പിൽ ലഭ്യമല്ല.

Kaumudi (weekly) 1937 December 6

കൗമുദി വാരികയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

റൂബിൻ ഡിക്രൂസിൻ്റെ ശേഖരത്തിൽ നിന്നാണ് ഈ രേഖ ഡിജിറ്റൈസേഷനു ലഭ്യമായത്.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 4 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി – പുസ്തകം 1, ലക്കം 10, 11, 12, 13 
  • പ്രസിദ്ധീകരണ തീയതി: 1937 
  • താളുകളുടെ എണ്ണം: 16
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം:
  • 1937 ഡിസമ്പർ 06 (1113 വൃശ്ചികം 21) കണ്ണി
  • 1937 ഡിസമ്പർ 13 (1113 വൃശ്ചികം 28) കണ്ണി
  • 1937 ഡിസമ്പർ 20 (1113 ധനു 5) കണ്ണി
  • 1937 ഡിസമ്പർ 27 (1113 ധനു 12) കണ്ണി

2010 – കേരള നവോത്ഥാനം – മൂന്നാം സഞ്ചിക – യുഗസന്തതികൾ യുഗശില്പികൾ – പി. ഗോവിന്ദപ്പിള്ള

2010-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥാനം – മൂന്നാം സഞ്ചിക – യുഗസന്തതികൾ യുഗശില്പികൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Kerala Navodhanam – Moonnam Sanchika – Yugasanthathikal Yugasilpikal

നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ മൂന്നാമത്തേതാണ് ഇത്. കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക. ചാവറ അച്ചൻ, ബാരിസ്റ്റർ ജി പി പിള്ള, കുറുമ്പൻ ദൈവത്താൻ, സി കേശവൻ, വേലുക്കുട്ടി അരയൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളെ പറ്റിയുള്ള ലേഖകൻ്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന അധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിൽ, അവസാന അധ്യായത്തിൽ മാർക്സിസ്റ്റ് നേതാവായ ഏ കെ ജിയെയും ചേർത്തിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കേരള നവോത്ഥാനം – മൂന്നാം സഞ്ചിക – യുഗസന്തതികൾ യുഗശില്പികൾ
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2010
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 292
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 സെപ്റ്റംബർ 12, 19, 26 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 28 ലക്കം 62, 69, 76

1955 സെപ്റ്റംബർ 12, 19, 26 തീയതികളിൽ പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 28 ലക്കം 62, 69, 76 എന്നീ 3 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്.

Malayala Rajyam – 1955 September 26

മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക. ബൈൻഡ് ചെയ്ത രൂപത്തിൽ ലഭ്യമായ ഈ ലക്കങ്ങളിൽ, പേജുകളുടെ അരിക് കൂട്ടി മുറിച്ചിരിക്കുന്നതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു, അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം സ്കാനുകളിൽ ശ്രദ്ധിക്കുമല്ലോ.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് 
    • പ്രസിദ്ധീകരണ വർഷം: 1955
    • പ്രസിദ്ധീകരണ തീയതി: 1955 സെപ്റ്റംബർ 12, 19, 26
    • താളുകളുടെ എണ്ണം: 40 
    • അച്ചടി:  Sree Rama Vilas Press, Quilon 
    • സ്കാൻ ലഭ്യമായ ഇടം:
    • September 12, 1955 – 1131 ചിങ്ങം 27 (Vol. 28, no. 62)  കണ്ണി
    • September 19, 1955 – 1131 കന്നി 03 (Vol. 28, no. 69)  കണ്ണി
    • September 26, 1955 – 1131 കന്നി 10 (Vol. 28, no. 76)  കണ്ണി

2014 – കേരള നവോത്ഥാനം – രണ്ടാം സഞ്ചിക – മതാചാര്യർ മതനിഷേധികൾ – പി. ഗോവിന്ദപ്പിള്ള

2014-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥാനം – രണ്ടാം സഞ്ചിക – മതാചാര്യർ മതനിഷേധികൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Kerala Navodhanam – Mathacharyar Mathanishedhikal

നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ രണ്ടാമത്തേതാണ് ഇത്. കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക. ശ്രീനാരായണ ഗുരു, വക്കം മൗലവി തുടങ്ങിയ പരിഷ്കർത്താക്കളെ ആചാര്യപർവം എന്ന വിഭാഗത്തിലും, സി വി കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരെ യുക്തിവാദപർവം എന്ന വിഭാഗത്തിലുമായി ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കേരള നവോത്ഥാനം – രണ്ടാം സഞ്ചിക – മതാചാര്യർ മതനിഷേധികൾ
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2014
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 212
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2005 – താരതമ്യ സാഹിത്യവും ആഖ്യാന ശാസ്ത്രവും – സ്കറിയ സക്കറിയ

2005ൽ കെ. എം ജോർജ്ജ് സ്മാരക ഭാഷാ പഠന ഗവേഷണകേന്ദ്രം സമ്പാദനം ചെയ്തു പ്രസിദ്ധീകരിച്ച  താരതമ്യ സാഹിത്യം പുതിയ കാഴ്ചപ്പാടുകൾ എന്ന പുസ്തകത്തിൽ  സക്കറിയ എഴുതിയ താരതമ്യ സാഹിത്യവും ആഖ്യാന ശാസ്ത്രവും  എന്ന ലേഖനത്തിന്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 2005 - താരതമ്യ സാഹിത്യവും ആഖ്യാന ശാസ്ത്രവും - സ്കറിയ സക്കറിയ
2005 – താരതമ്യ സാഹിത്യവും ആഖ്യാന ശാസ്ത്രവും – സ്കറിയ സക്കറിയ

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: താരതമ്യ സാഹിത്യവും ആഖ്യാന ശാസ്ത്രവും
  • പ്രസിദ്ധീകരണ വർഷം: 2005
  • താളുകളുടെ എണ്ണം: 7
  • അച്ചടി: Vijnanamudranam Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1955 ആഗസ്റ്റ് 01, 08, 15, 22 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 28 ലക്കം 26, 33, 40, 47

1955 ആഗസ്റ്റ് 01, 08, 15, 22 തീയതികളിൽ പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 28 ലക്കം 26, 33, 40, 47 എന്നീ 4 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്.

Malayala Rajyam – 1955 August 15

മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക. ബൈൻഡ് ചെയ്ത രൂപത്തിൽ ലഭ്യമായ ഈ ലക്കങ്ങളിൽ, പേജുകളുടെ അരിക് കൂട്ടി മുറിച്ചിരിക്കുന്നതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു, അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം സ്കാനുകളിൽ ശ്രദ്ധിക്കുമല്ലോ.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് 
    • പ്രസിദ്ധീകരണ വർഷം: 1955
    • പ്രസിദ്ധീകരണ തീയതി: 1955 ആഗസ്റ്റ് 01, 08, 15, 22
    • താളുകളുടെ എണ്ണം: 40 
    • അച്ചടി:  Sree Rama Vilas Press, Quilon 
    • സ്കാൻ ലഭ്യമായ ഇടം:
    • August 01, 1955 – 1130 കർക്കടകം 16 (Vol. 28, no. 26)  കണ്ണി
    • August 08, 1955 – 1130 കർക്കടകം 23 (Vol. 28, no. 33)  കണ്ണി
    • August 15, 1955 – 1130 കർക്കടകം 30 (Vol. 28, no. 40)  കണ്ണി
    • August 22, 1955 – 1131 ചിങ്ങം 06 (Vol. 28, no. 47)  കണ്ണി

1987 – സ്വർണ്ണവീണ – ജോർജ്ജ് പ്ലാവിളയിൽ

1987 ൽ പ്രസിദ്ധീകരിച്ച ജോർജ്ജ് പ്ലാവിളയിൽ രചിച്ച സ്വർണ്ണവീണ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1987 - സ്വർണ്ണവീണ - ജോർജ്ജ് പ്ളാവിളയിൽ
1987 – സ്വർണ്ണവീണ – ജോർജ്ജ് പ്ളാവിളയിൽ

മഹാകവി ടാഗോറിന്റെ നോബൽ സമ്മാനാർഹമായ ഗീതാഞ്ജലിയിൽ നിന്നും മുപ്പത്തി ഒന്ന് ഗീതകങ്ങൾ അടർത്തി എടുത്ത് ബൈബിൾ ചിന്തയുമായി സമന്വയിപ്പിച്ചിരിക്കുകയാണ് ഗ്രന്ഥകർത്താവ് ഈ കൃതിയിൽ. രചയിതാവിന്റെ പരിപക്വമായ ഈശ്വരചിന്തകളെയാണ് ഈ പുസ്തകത്തില് കാണുവാൻ കഴിയുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സ്വർണ്ണവീണ
  • രചന: George Plavilayil
  • പ്രസിദ്ധീകരണ വർഷം: 1987
  • താളുകളുടെ എണ്ണം: 120
  • അച്ചടി: Bethany Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി