1984 ആഗസ്റ്റ് മാസത്തിൽ ഇറങ്ങിയ അസ്സീസ്സി കുടുംബ മാസികയിൽ വായനക്കരുടെ പ്രതികരണങ്ങൾ എന്ന പംക്തിയിൽ സ്കറിയ സക്കറിയ എഴുതിയ സത്യമാണ് പക്ഷേ എന്ന ലേഖനത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അസ്സീസിയിൽ സഭാ പ്രസിദ്ധീകരണങ്ങളും അല്മായരും എന്ന ശീർഷകത്തിൽ എ. വി. ജെയിംസ് എഴുതിയ ലേഖനത്തിൻ്റെ പ്രതികരണമാണ് ഈ ലേഖനം. കേരളത്തിലെ ഏറ്റവും കൂടുതൽ അച്ചടിശാലകളും പ്രസിദ്ധീകരണങ്ങളുമുള്ള കത്തോലിക്കരുടെ ബൈബിൾ പഠനം, ദൈവശാസ്ത്രം തുടങ്ങിയ മതപരമായ പ്രസിദ്ധീകരണൾ ഒഴിച്ചു നിർത്തിയാൽ മറ്റുള്ള പ്രസിദ്ധീകരണങ്ങളിലെ ഉള്ളടക്കത്തെ വിമർശനപരമായി നോക്കിക്കാണുകയാണ് ലേഖകൻ.
1984 – സത്യമാണ് പക്ഷേ – സ്കറിയ സക്കറിയ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സീറോ-മലബാർ സഭയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1930 ൽ ഇറങ്ങിയ അഞ്ചു ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ വാർത്താ സംഗ്രഹം, ഉപകാരസ്മരണകൾ, ചരമ വാർത്തകൾ, പഞ്ചാംഗം, പരസ്യങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.
2010 ൽ ടി. ഭാസ്കരൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരുവും മാനവികതയും എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ മാനവികതയും ജൂതമതവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ജൂതമതത്തിൻ്റെ ചരിത്രം, സംസ്കാരം, പ്രവാസം, ഇസ്രായേൽ, വിശ്വാസപ്രമാണങ്ങൾ, സാമൂഹിക ശീലങ്ങൾ, സിനഗോഗുകൾ തുടങ്ങിയ വിഷയങ്ങളെ മാനവികതയുടെ കാഴ്ചപ്പാടിൽ വിലയിരുത്തുകയാണ് ലേഖകൻ.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1982 ൽ തപസ്യ ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ സ്യാനന്ദൂരപുരത്തിൻ്റെ സാംസ്കാരിക പാരമ്പര്യം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സാഹിത്യ സാംസ്കാരിക സംഘടനയായിരുന്ന തപസ്യയുടെ ആറാം വാർഷികം തിരുവനന്തപുരത്ത് വെച്ച് നടത്താൻ തീരുമാനിച്ചതിൻ്റെ കാരണം വിശദീകരിക്കുകയാണ് ലേഖകൻ. നീണ്ട കാലത്തെ സാഹിത്യ കലാ സാംസ്കാരിക പാരമ്പര്യമുള്ള ഈ നഗരത്തിൻ്റെ ആദ്യകാല സാഹിത്യകാർന്മാരെയും, കലാകാരന്മാരെയും സ്പർശിച്ചുകൊണ്ട് നഗരത്തിൻ്റെ കലാ സാംസ്കാരിക പാരമ്പര്യത്തെ കുറിച്ച് ലേഖനം ചർച്ച ചെയ്യുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1982- സ്യാനന്ദൂരപുരത്തിൻ്റെ സാംസ്കാരിക പാരമ്പര്യം – സി.കെ.മൂസ്സത്
മാക്സിം ഗോർക്കി രചിച്ച എൻ്റെ സർവ്വകലാശാലകൾ എന്ന ആത്മകഥക്ക് 1957 ൽ കെ. കെ. നായർ എഴുതിയ മലയാള പരിഭാഷയായ സർവ്വകലാശാലകൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നോവൽരൂപത്തിൽ മൂന്നു ഭാഗങ്ങളിലായി മാക്സിം ഗോർക്കി എഴുതിയ ആത്മകഥകളിലെ ഒരു ഭാഗമാണ് എൻ്റെ സർവ്വകലാശാലകൾ. അശരണരുടെയും ജീവിക്കാൻ പാടു പെടുന്നവരുടെയും ജീവിത മേഖലകളിൽ ദർശിച്ചതും തൊട്ടറിഞ്ഞതുമായ അനുഭവങ്ങളായിരുന്നു തന്നെ രൂപപ്പെടുത്തിയ സർവ്വ കലാശാലകൾ എന്ന് അദ്ദേഹം വിശ്വസിച്ചു. വോൾഗയുടെ തീരത്തെ കസാനിലെ തൻ്റെ യൗവനകാല ജീവിതാനുഭവങ്ങൾ ഗോർക്കി ഈ കൃതിയിൽ അനാവരണം ചെയ്യുന്നു.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: സർവ്വകലാശാലകൾ
രചന: Maxim Gorky. Translation K K Nair
പ്രസാധകർ : Prabhatham Printing and Publishing Co, Ernakulam
അന്തർധാര ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ വള്ളത്തോൾ കവിത ഒരു ചികഞ്ഞുനോട്ടം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കാവ്യലോകത്ത് ശബ്ദസുന്ദരൻ എന്നാണല്ലോ വള്ളത്തോൾ അറിയപ്പെടുന്നത്. വൈരുദ്ധ്യങ്ങളെ സമന്വയിപ്പിച്ച് സംഗീത ബോധത്തോടെയും തികഞ്ഞ പദവിന്യാസത്തോടെയും തൻ്റെ കവിതകളിൽ എങ്ങിനെയാണ് ശബ്ദസൗകുമാര്യം പ്രകടിപ്പിക്കുന്നതെന്ന് മഹാകവിയുടെ പ്രശസ്ത കവിതകളിൽ നിന്നുള്ള വരികൾ എടുത്തുകാട്ടി ലേഖകൻ വിശദീകരിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
വള്ളത്തോൾ കവിത ഒരു ചികഞ്ഞുനോട്ടം – സി കെ മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1990 ൽ പ്രസിദ്ധീകരിച്ച 1989 ലെ തിരഞ്ഞെടുത്തകഥകൾ എന്ന കഥാസമാഹാരത്തിൽ സ്കറിയ സക്കറിയ എഴുതിയ കഥയുടെ തെളിഞ്ഞ പാത എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പുസ്തകത്തിലെ കഥകളുടെ സമ്പാദനം നിർവ്വഹിച്ചിരിക്കുന്നതും ലേഖകൻ തന്നെയാണ്. സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള മലയാള ചെറുകഥാരചയിതാക്കളിൽ പ്രമുഖരായ 23 കഥാകൃത്തുക്കളുടെ രചനകളെ കുറിച്ചുള്ള പഠനമാണ് ഈ ലേഖനം.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1972ൽ ഇറങ്ങിയ ഒരു ആനുകാലികത്തിൻ്റെ സ്വാതന്ത്ര്യ ജൂബിലി സ്പെഷ്യൽ പതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ കേളപ്പൻ എന്ന പ്രതിഭാസം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അഖിലേന്ത്യാ തലത്തിൽ രാഷ്ട്രപിതാവിനുണ്ടായിരുന്ന സ്ഥാനമായിരുന്നു കേരളത്തിൽ കേളപ്പജിക്കുണ്ടായിരുന്നത് എന്നും, കേരള രാഷ്ട്രീയത്തിലെ ഒരു അദ്ഭുത പ്രതിഭാസമായിരുന്നു കേളപ്പൻ എന്നും വിവിധ പ്രസിദ്ധീകരങ്ങളിൽ കേളപ്പജിയും മറ്റു പ്രമുഖരും എഴുതിയ ലേഖനങ്ങൾ ഉദ്ധരിച്ച് കൊണ്ട് ലേഖകൻ വിശദീകരിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1972 – കേളപ്പൻ എന്ന പ്രതിഭാസം – സി കെ മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
2011 ൽ മ്യൂസ് മേരി ജോർജ്ജ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച പുതിയ കൃതി പുതിയ വായന എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ വാക്കു കാണൽ – ഗദ്യത്തിലെ പഴമയും പുതുമയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പ്രതിജനഭിന്നമായ വായനയിലെ ഭാഷാപരമായ സംവേദനത്തെ കുറിച്ചാണ് ലേഖനം.
2011- വാക്കു കാണൽ – ഗദ്യത്തിലെ പഴമയും പുതുമയും – സ്കറിയ സക്കറിയ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ഗണിതശാസ്ത്ര വിഷയത്തിൽ കേരളത്തിൻ്റെ മഹത്തായ സംഭാവനകളെ പറ്റി സി.കെ. മൂസ്സത് 1980ൽ പ്രസിദ്ധീകരിച്ച പ്രാചീനഗണിതം മലയാളത്തിൽ എന്ന പ്രശസ്തപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
നിരവധി പ്രാചീനഗണിതശാസ്ത്രഗ്രന്ഥങ്ങൾ പരിശോധിച്ചും മറ്റുമാണ് താൻ ഈ പുസ്തകം തയ്യാറാക്കിയത് എന്ന ഗ്രന്ഥകാരനായ സി.കെ. മൂസത് പുസ്തകത്തിൻ്റെ ആമുഖത്തിൽ പറയുന്നു. വിജ്ഞാനകൈരളി മാസികയിൽ ഈ വിഷയം സംബന്ധിച്ച് ചില ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട് എന്ന സൂചന ആമുഖത്തിൽ ഉണ്ട്. അതിനെ വികസിപ്പിച്ച് ഒരു PhD എടുക്കാം എന്ന മോഹം തനിക്ക് ഉണ്ടായെങ്കിലും ബാച്ചിലർ ബിരുദക്കാരനു PhDക്ക് രജിസ്റ്റർ ചെയ്യാൻ പറ്റില്ല എന്ന സർവകലാശാല നിബന്ധന മൂലം അത് നടന്നില്ല. എന്നാൽ തുടർന്ന് മദ്ധ്യകാല ഗണിതം മലയാളത്തിൽ എന്ന ഒരു പ്രബന്ധം താൻ ലോകമലയാള സമ്മേളനത്തിൽ അവതരിപ്പിച്ചു. അതൊക്കെയാണ് ഈ പുസ്തകത്തിൻ്റെ പിറവിക്ക് കാരണമായത് എന്ന് അദ്ദേഹം ആമുഖത്തിൽ പറയുന്നു.
ഈ പുസ്തകത്തിലൂടെ താൻ കേരളത്തിൻ്റെ പഴയകാലഗണിതശാസ്ത്രമഹത്വത്തെ പറ്റി മനഃപായസമുണ്ണുവാനല്ല മറിച്ച് ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കേരളത്തിൻ്റെ ധൈഷണിക നിലവാരം ഉയർത്താൻ ചുണക്കുട്ടികൾ ഉണ്ടാകും എന്നാണ് തൻ്റെ പ്രതീക്ഷ എന്ന് അദ്ദേഹം പറയുന്നു. കൂടുതൽ കേരളീയ ഗണിതപ്രതിഭകൾ ഉണ്ടാകും എന്നാണ് എന്നാണ് തൻ്റെ പ്രത്യാശ എന്നും അവർക്ക് വേണ്ടിയാണ് ഈ ഗ്രന്ഥം എന്നും അദ്ദേഹം പറയുന്നു.
കണക്കതികാരം പോലെയുള്ള ചില പ്രാചീന കേരളഗണിതഗ്രന്ഥങ്ങളെ കുറിച്ചും കേരളീയർ ഉപയോഗിച്ചിരുന്ന സംഖ്യാവ്യവസ്ഥ, അക്ഷരസംഖ്യകൾ, ഭിന്നങ്ങൾ, ശബ്ദസംഖ്യകൾ, നെൽ കണക്ക്, പാക്കുകണക്ക്, പൊൻ കണക്ക്, ഭൂമിയുടെ കണക്ക്, പലിശക്കണക്ക്, മാസശമ്പളക്കണക്ക് തുടങ്ങി പലതരം കണക്കുകളെക്കുറിച്ചും എല്ലാം അദ്ദേഹം ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1980 – പ്രാചീനഗണിതം മലയാളത്തിൽ – സി.കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)