Through this post we are releasing the scan of Excelsior – St. Berchmans College Magazine Changanacherry – Vol – XII – Issue – 01published in the year 1937.
1937 – November- Excelsior – St. Berchmans College Magazine Changanacherry – Vol – XII – Issue – 01
The magazine features a diverse range of articles, academic discussions and literary pieces of the academic year 1937. There are literary articles in English and Malayalam written by students as well as teachers and old students. It includes both an English section and Malayalam section.
Through this post, we are releasing the digital scan of The Statistics Of Travancore published in the year 1941.
The 21st issue of Statistics of Travancore, released in 1941, offers a detailed socio-economic overview of the princely state for the 1939–1940 administrative year. Issued during Maharaja Chithira Thirunal Balarama Varma’s rule and Sir C.P. Ramaswami Aiyar’s Diwanship, it reflects an era of elevated literacy and budding industrialization amid the early World War II economy. The volume delivers in-depth data on demographics, trade, and public health, providing an essential historical glimpse of the region’s progress right before its merger into modern Kerala.
1928-ൽ പ്രസിദ്ധീകരിച്ച, കേരളത്തിലെ മൂന്നു മഹാകവികൾ ചേർന്ന് രചിച്ച ചിറ്റൂർ വാസുദേവൻ നമ്പൂതിരിപ്പാട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1928 – ചിറ്റൂർ വാസുദേവൻ നമ്പൂതിരിപ്പാട്
കവിതിലകൻ കുണ്ടൂർ നാരായണമേനോൻ, വൈദ്യൻ പി.കെ. നാരായണൻ നമ്പീശൻ, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ എന്നീ മൂന്നു കവികൾകൂടി എഴുതിയിട്ടുള്ളതാണ് ഈ പുസ്തകം. പ്രസ്തുത പുസ്തകത്തിൽ നമ്പൂതിരിമാരുടെ അപ്രസക്തമായ കാലത്തെ ഒരു സംഭവമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിൽ ആദ്യത്തെ രണ്ടുസർഗ്ഗം കവിതിലകൻ കുണ്ടൂർ നാരായണമേനോൻ അവർകളുടേതാണ്. അടുത്ത രണ്ടുസർഗ്ഗം എഴുതിയിട്ടുള്ളത് സരസകവി പി.കെ. നാരായണ നമ്പീശനാണ്. ഒടുവിലത്തെ രണ്ടുസർഗ്ഗം പരേതനായ ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതിയാണ്. ഇങ്ങനെ ആറ് സർഗ്ഗമുള്ള ഈ കൃതിയിലെ ഓരോ ഭാഗവും അവസ്ഥാനുസരണം നന്നായിട്ടുണ്ട്. ഈ കൃതി കേരളത്തിലെ മൂന്നു മഹാകവികളുടെ കവിതാവൈഭവത്തിനും, ചിറ്റൂർ വാസുദേവൻ നമ്പൂതിരിപ്പാട് എന്ന യഥാർത്ഥ മഹാന്മാരിൽ അഗ്രഗണ്യനായ ഒരു മഹാത്മാവിൻ്റെ ശാശ്വതകീർത്തിക്കും ലക്ഷ്യമായിത്തീർന്നു.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1953 – ൽ പ്രസിദ്ധീകരിച്ച, ഫൾട്ടൻ ജെ. ഷീൻ രചിച്ച സ്വാതന്ത്ര്യത്തിലേയ്ക്ക് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1953 – സ്വാതന്ത്ര്യത്തിലേയ്ക്ക് – ഫൾട്ടൻ ജെ. ഷീൻ
സ്വാതന്ത്ര്യത്തിൻ്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഇത്. സ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാനവും സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗ്ഗങ്ങളും ഏതൊക്കെയാണെന്ന് ശാസ്ത്രീയമായി ഇതിൽ പ്രതിപാദിക്കുന്നു. സാമൂഹിക സാഹചര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യത്തെ കുറിക്കുന്ന സങ്കീർണമായ ആശയങ്ങൾ ലളിതമായ രീതിയിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന ശൈലിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ കൃതിയിൽ. സാധാരണ ജനങ്ങളിൽ ചിന്താശീലം ഉളവാക്കുന്നതിനും സ്വാതന്ത്ര്യബോധത്തെ കുറിക്കുന്ന യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്താനും പര്യാപ്തമായ പുസ്തകമാണിത്.
Through this post, we are releasing the digital scan of St. Thomas College TrichurMagazine published in the year 1939.
1939 – March – St. Thomas College Trichur Magazine
St. Thomas’ College, Thrissur is one of Kerala’s oldest and most prestigious institutions. Founded in 1889 by Rt. Rev. Adolphus E. Medlycott, it started as a school and became a Second Grade College in 1918, later upgrading to First Grade in 1925. It holds the distinction of being Kerala’s first Catholic college, run by the Syro-Malabar Catholic Archdiocese of Thrissur, and is affiliated with the University of Calicut.
The Magazine in published twice in a year. In this September issue, the contents are Articles in different topics and literary articles written by eminent writers and students in English and Malayalam languages.
1954 – ൽ പ്രസിദ്ധീകരിച്ച, എൻ. ഗോപാലപിള്ള രചിച്ച ചിന്താദീപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1954 – ചിന്താദീപം – എൻ. ഗോപാലപിള്ള
എൻ. ഗോപാലപിള്ള രചിച്ച ലേഖന സമാഹാരമാണ് ചിന്താദീപം. വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടുന്ന പന്ത്രണ്ട് ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. കേരള കലകളുടെ ഉല്പത്തി വികാസങ്ങളെ കുറിച്ചും കേരള സംസ്കാരത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും സാഹിത്യകാരന്മാരെ കുറിച്ചും ഈ ലേഖനങ്ങൾ ചർച്ച ചെയ്യുന്നു. അതോടൊപ്പം തന്നെ ജ്യോതിശാസ്ത്ര ചിന്തകളും മനുഷ്യരാശിയുടെ ഭാവിയും ഈ പുസ്തകത്തിൽ പഠനവിധേയമാക്കുന്നു.
Through this post, we are releasing the digital scan of The Government Brennen College Magazine Tellicherry published in the years 1943, 1944 and 1945.
1943 – 1944 – 1945 – The Government Brennen College Magazine Tellicherry
The Contents of the Magazins are the College Report by the Principal for the academic years and various literary articles written by the students and teachers in English and Malayalam and the details of winners of the various competitions held in connection with the College Day.
1920-ൽ പ്രസിദ്ധീകരിച്ച, തരവത്ത് അമ്മാളു അമ്മ എഴുതിയ സർവ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
മലയാളത്തിലെ ആദ്യകാല എഴുത്തുകാരിയും വിവർത്തകയും വിദുഷിയുമായിരുന്നു തരവത്ത് അമ്മാളുവമ്മ. ബ്രഹ്മസൂത്രം, ഉപനിഷത്തുകൾ എന്നിവയുടെ ആശയം സംഗ്രഹിച്ച് ശങ്കരാചാര്യർ സംസ്കൃതത്തിൽ രചിച്ച കൃതിയാണ് ‘സർവവേദാന്തസിദ്ധാന്ത സാരസംഗ്രഹം’. മറ്റു വാദങ്ങളെ യുക്തിയുക്തം ഖണ്ഡിച്ച് അദ്വൈതമതസിദ്ധാന്തത്തെ സ്ഥാപിക്കുക എന്നതാണ് രചനയുടെ ലക്ഷ്യം. ലൗകികജീവിതത്തിൽ മുഴുകിയവർക്ക് മോക്ഷപ്രാപ്തിക്കുവേണ്ടി ലളിത സുന്ദരമായ ഭാഷയിൽ ശങ്കരാചാര്യർ രചിച്ചതാണ് ഈ കൃതിയെന്ന് മുഖവുരയിൽ വിവർത്തക വ്യക്തമാക്കുന്നു. ശങ്കരാചാര്യരുടെ ഭാഷയുടെ സൗന്ദര്യം എടുത്തു കാണിക്കാനായി അദ്ദേഹത്തിൻ്റെ ശ്ലോകങ്ങൾ സംസ്കൃതത്തിൽത്തന്നെയാണ് നൽകിയിരിക്കുന്നത്. ഗുരുശിഷ്യസംവാദരൂപത്തിലാണ് പുസ്തകത്തിൻ്റെ ഘടന. സങ്കീർണ്ണമായ ആധ്യാത്മികാശയങ്ങൾ ലളിതമായ ഉദാഹരണങ്ങൾ വഴി ബോധ്യപ്പെടുത്തി ഗുരു ശിഷ്യനെ ചരിതാർത്ഥനാക്കുന്നു. ഗുരുപദേശം ലഭിച്ച്, അറിയേണ്ടതെല്ലാം അറിഞ്ഞ ശിഷ്യൻ സംശയരഹിതനായി ഗുരുവിനെ നമസ്കരിച്ച് യാത്രയാവുകയും ഗുരു ആനന്ദസമുദ്രത്തിൽ ആമഗ്നനായിരിക്കുകയും ചെയ്യുന്നിടത്താണ് പുസ്തകം അവസാനിക്കുന്നത്
വേദാന്തവിശാരദനായ കല്പാത്തി ലക്ഷ്മണശാസ്ത്രികൾ പരിശോധിച്ച് പിഴതീർത്തതാണ് പരിഭാഷയെന്ന് ഗ്രന്ഥകർത്രി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1947-ൽ പ്രസിദ്ധീകരിച്ച, ദി കൊമേഴ്സ്യൽ കേരള സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1947 – The Commercial Kerala
മലബാർ ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ കോൺഫറൻസിൻ്റെ ഭാഗമായി പുറത്തിറക്കിയ ഒരു പ്രത്യേക സ്മരണികയാണ് ദി കൊമേഴ്സ്യൽ കേരള. മലബാറിലെ വ്യവസായ-വാണിജ്യ മേഖലകളുടെ ചരിത്രവും പുരോഗതിയും രേഖപ്പെടുത്തിയ വളരെ പ്രധാനപ്പെട്ട ഒരു ചരിത്രരേഖയാണിത്. ഒന്നാം ഭാഗത്തിൽ ഇന്ത്യയുടെയും മലബാറിൻ്റെയും സാമ്പത്തിക, സാമൂഹിക വശങ്ങളെക്കുറിച്ച് പ്രമുഖർ എഴുതിയ ലേഖനങ്ങളാണിതിലുള്ളത്. അക്കാലത്തെ പ്രമുഖരായ എച്ച്. സീതാരാമ റെഡ്ഡി, കോയപ്പത്തോടി അഹമ്മദ് കുട്ടി സാഹിബ്, വി.കെ. എരടി എന്നിവരുടെ ചിത്രങ്ങൾ, കേരളത്തിൻ്റെ വാണിജ്യ ചരിത്രം, തെങ്ങ് കൃഷി, മലബാറിലെ കടൽ കടന്നുള്ള വ്യാപാരം, വനസമ്പത്ത്, മത്സ്യബന്ധനം എന്നിവയെക്കുറിച്ചുള്ള ആധികാരികമായ പഠനങ്ങൾ എന്നിവയും ഇതിലുണ്ട്. രണ്ടാം ഭാഗത്തിൽ പ്രാദേശികമായ വ്യവസായങ്ങൾക്കും സംസ്കാരത്തിനുമാണ് മുൻഗണന നൽകിയിരിക്കുന്നുത് . ടി. ബാലകൃഷ്ണൻ നായർ ‘നമ്മുടെ പണ്ടത്തെ കച്ചവടബന്ധങ്ങളെ’ കുറിച്ചും സാമുവൽ ആറോൺ ‘കേരളത്തിൻ്റെ പുരോഗതിയെ’ കുറിച്ചും വിവരിക്കുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ മലബാറിൻ്റെയും കേരളത്തിൻ്റെയും സമഗ്രമായ വികസനം ലക്ഷ്യമിട്ടു നടന്ന ചർച്ചകളുടെയും പഠനങ്ങളുടെയും സമാഹാരമാണ് ഈ സ്മരണിക.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1949 – ൽ പ്രസിദ്ധീകരിച്ച, പി.ജി.എം. ദാസ് രചിച്ച സഭയും സഭകളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1949 – സഭയും സഭകളും – പി.ജി.എം. ദാസ്
കത്തോലിക്കാസഭയും മറ്റു സഭകളും തമ്മിലുള്ള സാമ്യവ്യത്യാസങ്ങളെക്കുറിച്ചുള്ള ഗ്രന്ഥകർത്താവിൻ്റെ വീക്ഷണം ഈ പുസ്തകത്തിൽ കാണാം. ഓരോ കാലഘട്ടത്തിലും സഭകളിൽ നടന്ന സംഭവവികാസങ്ങളും അതിൻ്റെ പ്രത്യാഖ്യാതങ്ങളും ലഘുവായ രീതിയിൽ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.