1989 - മലയാള സാഹിത്യവും ക്രിസ്ത്യാനികളും - പി.ജെ. തോമസ്
Item
ml
1989 - മലയാള സാഹിത്യവും ക്രിസ്ത്യാനികളും - പി.ജെ. തോമസ്
en
1989-Malayala Sahithyavum Kristhyanikalum - P.J. Thomas
1989
562
24 × 16 cm (height × width)
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അന്ത്യംവരെ ക്രൈസ്തവർ നടത്തിയ ഭാഷാപരിപോഷണ യത്നങ്ങൾ “കേരളത്തിലെ ക്രിസ്തീയ സാഹിത്യം’ എന്ന പേരിൽ പി.ജെ. തോമസ് 1935 ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചു. ആ പതിപ്പ് പരിഷ്കരിച്ച് “മലയാള സാഹിത്യവും ക്രിസ്ത്യാനികളും’ എന്ന പേരിൽ 1961-ൽ രണ്ടാം പതിപ്പായി പ്രസിദ്ധീകരിച്ചു. അതിനു ശേഷമുള്ള കാൽ നൂറ്റാണ്ടിനിടയ്ക്ക് ഡോ. പി.ജെ. തോമസിൻ്റെ പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ചു ലഭിച്ചിട്ടുള്ള പുതിയ അറിവുകളും ഉൾക്കാഴ്ചകളും ഡോ.സ്കറിയ സക്കറിയ “ചർച്ചയും പൂരണവും” എന്ന പേരിൽ നീണ്ട അനുബന്ധത്തിൽ ഉൾപ്പെടുത്തിയതും കൂട്ടി ചേർത്തുകൊണ്ടാണ് 1989 -ൽ മൂന്നാം പതിപ്പായി പി.ജെ. തോമസിൻ്റെ പുസ്തകം പുറത്തിറക്കി. അതിൻ്റെ ഡിജിറ്റൽ സ്കാനാണിത്.
മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും പരിണാമത്തിൽ ക്രൈസ്തവർ വഹിച്ച നിർണ്ണായക പങ്കിനെ സമഗ്രമായി രേഖപ്പെടുത്തുന്നു. അച്ചടി, വ്യാകരണം, നിഘണ്ടു നിർമ്മാണം തുടങ്ങിയ മേഖലകളിൽ മിഷണറിമാർ നടത്തിയ വിപ്ലവകരമായ മാറ്റങ്ങളും, മലയാള ഗദ്യശൈലിയെ ബൈബിൾ വിവർത്തനങ്ങൾ എപ്രകാരം സ്വാധീനിച്ചു എന്നതും ഈ കൃതി ചരിത്രപരമായ തെളിവുകളോടെ അവതരിപ്പിക്കുന്നു. ലളിതമായി പറഞ്ഞാൽ, മലയാള സാഹിത്യ ചരിത്രത്തിലെ ക്രൈസ്തവ സാന്നിദ്ധ്യത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഏറ്റവും ആധികാരികമായ ഗവേഷണ ഗ്രന്ഥങ്ങളിൽ ഒന്നാണിത്.
എന്നാൽ പി.ജെ. തോമസിനു തൻ്റെ കൃതിയുടെ രചനയിൽ സൂക്ഷ്മമായി പരിശോധിക്കാൻ കഴിയാതെ പോയ, ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ, റോസിൻ്റെ നിയമാവലി, മിലാൻ രേഖകൾ, പത്രങ്ങളുടെ ഏടുകൾ, നിഘണ്ടുക്കൾ, വ്യാകരണഗ്രന്ഥങ്ങൾ, തുടങ്ങി അനേകം ഗ്രന്ഥങ്ങൾ ഇപ്പോൾ അച്ചടിച്ചു വന്നിട്ടുണ്ട്. ഇപ്രകാരം പുതിയ ഉപാദാനങ്ങളുടെ വെളിച്ചത്തിൽ ചർച്ചയ്ക്കും പൂരണത്തിനും പ്രസക്തിയുണ്ടു്. വിട്ടുപോയ പേരുകൾ ചേർക്കുക, അങ്ങിങ്ങു നുഴഞ്ഞു കയറിയിട്ടുള്ള തെറ്റുകൾ തിരുത്തുക, അർഹമായ പ്രാധാന്യം ലഭിച്ചിട്ടില്ലാത്ത വ്യക്തികളെയും കൃതികളെയും വിശദമായി പരിചയപ്പെടുത്തുക, ഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസത്തിൽ നിർണായക പങ്കുവഹിച്ച കൃതികളുടെയും പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പ്രാധാന്യം തെളിച്ചുകാട്ടുക, ഭാഷാശൈലിയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ പുനഃപരിശോധിക്കുക എന്നിവയിൽ പരിമിതപ്പെട്ടു നിൽക്കുന്നതു കൊണ്ടാണു ചർച്ചയും പൂരണവും എന്ന ശീർഷകം താൻ ഈ അനുബന്ധത്തിനു നൽകിയതെന്ന്് സ്കറിയ സക്കറിയ പറയുന്നു.
മലയാളസാഹിത്യവും ക്രിസ്ത്യാനികളുടെ 1989ൽ ഇറങ്ങിയ ഈ മൂന്നാം പതിപ്പ് മലയാളത്തിലെ അതിവിശിഷ്ടഗ്രന്ഥങ്ങളിലൊന്നായി ഇന്ന് പരിഗണിക്കപ്പെടുന്നു.